കൊളംബോ: പാക്ക് ക്യാപ്റ്റന്‍ സൽമാൻ ആഗ പറഞ്ഞതുപോലെ അഭിഷേക് ശർമയെ ഗ്രൗണ്ടിൽ കിട്ടി. നാലു പന്തുകൾ നേരിട്ട അഭിഷേക് ശർമ റണ്ണൊന്നുമെടുക്കാതെ സൽമാൻ ആഗ തന്നെ പുറത്താക്കി. സൽമാൻ ആഗയുടെ പന്തിൽ ഷഹീൻ അഫ്രീദി ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. ട്വന്റി20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടം. മത്സരത്തിന്റെ രണ്ടാം ഓവറിൽ ഷഹീൻ അഫ്രീദിയെ സിക്സും ഫോറും പറത്തി ഇഷാൻ കിഷൻ ഇന്ത്യയുടെ വെടിക്കെട്ടിനു തുടക്കമിട്ടു. ടോസ് വിജയിച്ച പാക്കിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ Read More…
അഭിഷേക് ശർമയെ ഗ്രൗണ്ടിൽ കിട്ടണമെന്ന് പാക്ക് ക്യാപ്റ്റന്‍, ‘താരിഖിന്റെ ബൗളിങ് ആക്ഷനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യം’
കൊളംബോ: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മയെ ഗ്രൗണ്ടില്‍ നേരിടാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണു താനെന്ന് പാകിസ്‌താന്‍ ക്രിക്കറ്റ് ടീം നായകന്‍ സല്‍മാന്‍ ആഗ. ഇന്നു നടക്കുന്ന മത്സരത്തിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഗ. ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് വിശ്രമത്തിലുള്ള അഭിഷേക് ടീമിനൊപ്പം കൊളംബോയിൽ എത്തിയിട്ടുണ്ടെങ്കിലും ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങുമോയെന്നു വ്യക്തമല്ല. അഭിഷേക് ഇറങ്ങിയില്ലെങ്കിൽ സഞ്ജു സാംസൺ– ഇഷാൻ കിഷൻ സഖ്യമായിരിക്കും പാക്കിസ്ഥാനെതിരെയും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. അതേസമയം അഭിഷേക് കളിക്കുമെന്നാണു Read More…
ഇന്ത്യ-പാക് പോരാട്ടം മഴ കൊണ്ടുപോയാൽ എന്ത് സംഭവിക്കും? സൂപ്പർ 8 സാധ്യതകൾ ഇങ്ങനെ
ഫെബ്രുവരി 15 ഞായറാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് കടുത്ത മഴ ഭീഷണിയാണുള്ളത്. 90 ശതമാനത്തിലധികം മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥാ പ്രവചനം ആരാധകരെ ആശങ്കയിലാക്കുന്നു. ടൂർണമെന്റിലെ ഏറ്റവും പ്രധാനപ്പെട്ട ഈ മത്സരം ഉപേക്ഷിക്കേണ്ടി വരുമോ എന്നാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികൾ ഉറ്റുനോക്കുന്നത്. നിലവിൽ രണ്ട് ടീമുകളും ടൂർണമെന്റിൽ തോൽവി അറിയാതെയാണ് മുന്നേറുന്നത്. സൂപ്പർ 8 ഘട്ടത്തിലേക്കുള്ള യോഗ്യത നിർണ്ണയിക്കുന്നതിൽ ഈ മത്സരഫലം നിർണ്ണായകമാകും. മഴ മൂലം മത്സരം നടന്നില്ലെങ്കിൽ: മഴ കാരണം മത്സരം Read More…
സഞ്ജു വീണ്ടും ബെഞ്ചിലാകുമോ?അഭിഷേക് ശർമ്മ കൊളംബോയിലെത്തി; ഇന്ത്യ-പാക് പോരാട്ടത്തിന് മഴ ഭീഷണി
ഐസിസി ടി20 ലോകകപ്പിൽ വ്യാഴാഴ്ച ഡൽഹിയിൽ നമീബിയക്കെതിരെ നടന്ന രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ വയറിലെ അണുബാധ കാരണം ലോക ഒന്നാം നമ്പർ ടി20 ബാറ്ററായ അഭിഷേക് ശർമ്മയ്ക്ക് കളിക്കാൻ സാധിച്ചിരുന്നില്ല. എന്നാൽ, അഭിഷേക് ഇന്ത്യൻ ടീമിനൊപ്പം മൂന്നാം ഗ്രൂപ്പ് മത്സരത്തിനായി കൊളംബോയിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ അഭിഷേക് കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഞായറാഴ്ച നടക്കുന്ന ഹൈവോൾട്ടേജ് പോരാട്ടത്തിൽ ചിരവൈരികളായ പാകിസ്ഥാനെയാണ് ഇന്ത്യ നേരിടുന്നത്. പിടിഐ റിപ്പോർട്ട് അനുസരിച്ച്, അസുഖം ഭേദമായാല്‍ മാത്രമായിരിക്കും പാകിസ്ഥാനെതിരായ Read More…
1983, 2007, ഇപ്പോൾ 2026-ഉം! ഇന്ത്യയുടെ ലോകകപ്പ് ഭാഗ്യം സിംബാബ്‌വെയുടെ കയ്യിലോ? ഓസ്‌ട്രേലിയയെ തോൽപ്പിച്ചാല്‍ കപ്പ് ഇന്ത്യയ്ക്ക് !
2026 ലെ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരെ സിംബാബ്‌വെ നേടിയ ചരിത്രവിജയം ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾക്ക് പുത്തൻ ഉണർവ് നൽകുന്നു. ചരിത്രം പരിശോധിക്കുമ്പോൾ സിംബാബ്‌വെയുടെ ഈ വിജയം ഇന്ത്യൻ ആരാധകർക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. വെള്ളിയാഴ്ച കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന പത്തൊൻപതാം നമ്പർ പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ 23 റൺസിനാണ് സിംബാബ്‌വെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ നിശ്ചിത 20 ഓവറിൽ 169/2 എന്ന സ്കോർ ഉയർത്തിയപ്പോൾ, മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്‌ട്രേലിയയെ 19.3 ഓവറിൽ 146 Read More…
ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയയുടെ പേടിസ്വപ്നമായി സിംബാബ്‌വെ; ഒരിക്കല്‍പോലും തോല്‍പ്പിക്കാനായിട്ടില്ല !
ഓസ്‌ട്രേലിയക്കെതിരെയുള്ള ടി20 ലോകകപ്പ് പോരാട്ടങ്ങളിൽ 100 ശതമാനം വിജയമെന്ന തങ്ങളുടെ അപൂർവ്വ റെക്കോർഡ് സിംബാബ്‌വെ നിലനിർത്തി. ലോകകപ്പ് ചരിത്രത്തിൽ ഓസ്‌ട്രേലിയക്കെതിരെ കളിച്ച എല്ലാ മത്സരങ്ങളിലും വിജയിച്ച ഏക ടീമെന്ന നേട്ടവും ഇതോടെ സിംബാബ്‌വെക്ക് സ്വന്തമായി. കൊളംബോയിൽ നടന്ന മത്സരത്തിൽ 23 റൺസിന് ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിയതോടെയാണ് 2007-ൽ തുടങ്ങിയ ഈ അജയ്യ മുന്നേറ്റം അവർ തുടരുന്നത്. വിവിധ ഫോർമാറ്റുകളിൽ ലോകകിരീടങ്ങൾ അണിഞ്ഞിട്ടുള്ള ഓസ്‌ട്രേലിയക്ക് മുന്നിൽ സിംബാബ്‌വെ ഒരു കീറാമുട്ടിയായി തുടരുകയാണ്. രണ്ട് മത്സരങ്ങൾ, രണ്ട് വിജയം – ഇതൊരു Read More…
ഈ ട്വന്റി20 ലോകകപ്പിലെ ആദ്യ അട്ടിമറി ; ഓസ്ട്രേലിയയെ തകർത്ത് സിംബാബ്‌വെ
കൊളംബോ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ പല അട്ടിമറികളും അവസാന നിമിഷം പരിചയസമ്പന്നതയുടെ ബലത്തില്‍ അവസാന നിമിഷം മാറി മറിഞ്ഞെങ്കിലും ഇത്തവണ അത് സംഭവിച്ചു. സിംബാബ്‌വേ ബി ഗ്രൂപ്പ് മത്സരത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ 23 റണ്ണിനു തോല്‍പ്പിച്ചു . ലോക ക്രിക്കറ്റിലെ തന്നെ വമ്പന്മാരായ, മുൻ ചാംപ്യന്മാരായ, ഇത്തവണയും ചാംപ്യന്മാരാകാൻ സാധ്യതയുണ്ടെന്ന് കരുതപ്പെടുന്ന ഓസ്ട്രേലിയയെ തകർത്തതോടെ സിംബാബ്‌വെ അട്ടിമറികള്‍ക്ക് തുടക്കം കുറിച്ചു. റമോണ്‍ പ്രേമദാസ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ രണ്ട് വിക്കറ്റിന് 169 Read More…
മഞ്ഞുകാല ഒളിംപിക്സില്‍ ചൂടപ്പംപോലെ കോണ്ടം, കിട്ടാനില്ല; 3 ദിവസം കൊണ്ട് 10,000 പാക്കറ്റ് തീര്‍ന്നു, പാരിസിൽ വിതരണം ചെയ്തത് 3ലക്ഷം വിന്‍റര്‍ ഒളിംപിക്സില്‍ പ്രതിസന്ധി
മിലാനോ കൊര്‍ടീന ശൈത്യകാല ഒളിംപിക്സ് വില്ലേജിൽ കോണ്ടം ക്ഷാമം നേരിടുന്നു എന്ന വാർത്ത കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. വില്ലേജിലെ 2900 അത്‌ലീറ്റുകൾക്കായി സംഘാടകർ 10,000 കോണ്ടം എത്തിച്ചിരുന്നെങ്കിലും മത്സരങ്ങൾ ആരംഭിച്ച് മൂന്നാം ദിവസം തന്നെ ഇവ തീർന്നുപോയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത്രവേഗം സ്റ്റോക്ക് തീരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പ്രതിസന്ധി ഉടൻ പരിഹരിക്കുമെന്നും സംഘാടകർ അറിയിച്ചെങ്കിലും, പുതിയ ബാച്ച് എന്ന് എത്തുമെന്ന കാര്യത്തിൽ ഇപ്പോഴും അവ്യക്തത തുടരുന്നു. ആയിരക്കണക്കിന് കായികതാരങ്ങൾ ആഴ്ചകളോളം ഒന്നിച്ച് താമസിക്കുന്ന ഇടമെന്ന നിലയിലാണ് ഇത്രയധികം Read More…
‘അഭിഷേക് ശര്‍മ വെറും സ്ലോഗര്‍, മികച്ച ബാറ്ററൊന്നുമല്ല; എട്ടില്‍ ഒരിന്നിങ്സ് കളിച്ചാലായി’! അപമാനിച്ച് മുന്‍ പാക് താരം
ഇന്ത്യൻ യുവതാരം അഭിഷേക് ശർമയ്ക്കെതിരെ പാകിസ്ഥാൻ മുൻ താരം മുഹമ്മദ് ആമിർ നടത്തിയ പരാമർശങ്ങൾ വലിയ വിവാദമായിരിക്കുകയാണ്. ഒരു പാകിസ്ഥാനി ചാനലിലെ ഷോയ്ക്കിടെയാണ് ആമിർ അഭിഷേകിനെ പരിഹസിച്ചത്. അഭിഷേക് വെറുമൊരു സ്ലോഗറാണെന്നും ബാറ്റിംഗിൽ സാങ്കേതികത്തികവില്ലെന്നുമാണ് ആമിറിന്റെ വാദം. എട്ട് ഇന്നിങ്സുകളിൽ ഒന്നിൽ മാത്രമാണ് താരം നന്നായി കളിക്കുന്നതെന്നും, കിട്ടുന്ന പന്തുകളെല്ലാം അടിച്ചുപറത്താൻ ശ്രമിക്കുന്നതിനാൽ പുറത്താകാൻ സാധ്യത കൂടുതലാണെന്നും ആമിർ പറഞ്ഞു. ശരീരത്തോട് ചേർത്ത് പന്തെറിഞ്ഞാൽ അഭിഷേകിനെ എളുപ്പത്തിൽ പുറത്താക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷോയിലുണ്ടായിരുന്ന റാഷിദ് ലത്തീഫും ആമിറിനെ Read More…













