ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലകൂടിയ താരമായി മാറിക്കൊണ്ടാണ് താരം ലോകറെക്കോഡ് ഇട്ടത്. 20 കോടി രൂപയ്ക്ക് താരത്തെ സ്വന്തമാക്കി സണ്‍റൈസേഴ്‌സാണ് ചരിത്രമെഴുതിയത്. നേരത്തെ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സിലേക്ക് ചേക്കേറിയ ഇംഗ്ലണ്ടിന്റെ സാം കരന്റെ റെക്കോര്‍ഡാണ് പാറ്റ് കമ്മിന്‍സ് തിരുത്തിയത്. ലോകകപ്പില്‍ ഓസീസിനെ വിജയത്തിലേക്ക് നയിച്ചതാണ് കമ്മിന്‍സിന് ഇത്രയും വില നല്‍കിയത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തില്‍ 20 കോടി Read More…
ഐപിഎല്ലില്‍ ന്യൂസിലന്റിന്റെ രചിന്‍ രവീന്ദ്ര കിംഗ്‌സ് ഇലവന്‍ പഞ്ചാബിലെത്തുമോ?
ഐപിഎല്‍ പുതിയ സീസണില്‍ താരലേലം തുടങ്ങാനിരിക്കെ ന്യൂസിലന്റിന്റെ യുവ ബാറ്റ്‌സ്മാന്‍ രചിന്‍ രവീന്ദ്ര ഐപിഎല്ലില്‍ ഏതു ടീമിനൊപ്പം കളിക്കുമെന്ന ആകാംഷയിലാണ് ആരാധകര്‍. എന്നാല്‍ 50 ലക്ഷം അടിസ്ഥാനവിലയുള്ള രചിന്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ എത്തിയേക്കുമെന്നാണ് മുന്‍ ഇന്ത്യന്‍ താരം അഭിനവ് മുകുന്ദ് കരുതുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തുന്ന കളിക്കാര്‍ക്കായി പണം കോരിയൊഴുക്കുന്ന പതിവ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിനുണ്ടെന്ന് അഭിനവ് മുകുന്ദ് പറയുന്നു. ഇംഗ്‌ളണ്ടിന്റെ ബെയര്‍സ്റ്റോയും റാച്ചിനും തമ്മിലുള്ള പോരാട്ടമാണ്, പക്ഷേ മധ്യനിരയില്‍ ഇടംകൈയ്യന്‍ ഉണ്ടായിരിക്കുന്നത് Read More…
ചെല്‍സിയുടെ നഷ്ടം മാഞ്ചസ്റ്റര്‍ സിറ്റിക്കും ലിവര്‍പൂളിനും നേട്ടം; ഡിബ്രൂയനും മുഹമ്മദ് സലായും ഇതിഹാസ താരങ്ങളായി
ലോകത്ത് തന്നെ ഏറ്റവും വിലയേറിയ കളിക്കാരുടെ പട്ടികയിലാണ് ബെല്‍ജിയന്‍ താരം കെവിന്‍ ഡിബ്രൂയനും ഈജിപ്ഷ്യന്‍ മുന്നേറ്റക്കാരന്‍ മുഹമ്മദ് സലായും. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ മിഡ്ഫീല്‍ഡര്‍ ജനറലായി ടീമിന്റെ കിരീടനേട്ടങ്ങളില്‍ മിന്നിയ ഡിബ്രൂയനും ഗോളടി മികവില്‍ ലിവര്‍പൂളിന് പല തവണ കപ്പുകള്‍ നേടിക്കൊടുമ്പോള്‍ നിരാശയിലാകുന്നത് ഇംഗ്‌ളീഷ് ക്ലബ്ബ് ചെല്‍സിയാണ്. ജോസ് മൗറീഞ്ഞോ പരിശീലകനായിരുന്ന കാലത്ത് ചെല്‍സി മറ്റു ക്ലബ്ബുകള്‍ക്ക് വിറ്റ താരങ്ങളാണ് രണ്ടുപേരും. ടീമില്‍ ക്ഷമയില്ലാതിരുന്നതാണ് അന്ന് രണ്ടുപേരെയും വില്‍ക്കാന്‍ കാരണമായതെന്ന് മൗറീഞ്ഞോ പറയുന്നു. ഡി ബ്രൂയ്നെയും Read More…
‘അവന്‍ ദക്ഷിണാഫ്രിക്കയില്‍ മദ്ധ്യനിരയില്‍ ബാറ്റ് ചെയ്യും’ ; സഞ്ജുവിനെക്കുറിച്ച് കെ.എല്‍. രാഹുല്‍ പറയുന്നത് കേള്‍ക്കുന്നുണ്ടോ?
ലോകകപ്പില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കപ്പെട്ടപ്പോള്‍ അദ്ദേഹത്തിന്റെ മലയാളി ആരാധകര്‍ ചെറുതായിട്ടൊന്നുമല്ല വിഷമിച്ചത്. കാര്യമായ അവസരം നല്‍കാതെ താരത്തെ എന്നന്നേക്കുമായി ഒഴിവാക്കുകയാണോ എന്നായിരുന്നു ഉയര്‍ന്ന ആശങ്ക. എന്നാല്‍ മൂന്ന് മാസത്തെ ഇടവേളയ്ക്ക് ശേഷം, ദക്ഷിണാഫ്രിക്കയ്ക്കെതിരെ ജോഹന്നാസ്ബര്‍ഗിലെ വാണ്ടറേഴ്സില്‍ ഞായറാഴ്ച ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കായി സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയിരിക്കെ താരത്തെ ടീം മദ്ധ്യനിരയില്‍ ഉപയോഗിക്കുമെന്ന് ഇന്ത്യന്‍ ടീം നായകനും വിക്കറ്റ് കീപ്പറുമായ കെ.എല്‍.രാഹുല്‍. മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയെ നയിക്കുന്ന രാഹുല്‍, പരമ്പരയിലെ സാംസണിന്റെ പങ്കിനെ അഭിസംബോധന Read More…
ഐപിഎല്‍ ടീം മുംബൈ ഇന്ത്യന്‍സില്‍ തലമുറമാറ്റം ; രോഹിത് ശര്‍മ്മയെ നീക്കി ഹര്‍ദിക് പാണ്ഡ്യ നായകന്‍
ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പുതിയ സീസണ്‍ തുടങ്ങാനിരിക്കെ അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സില്‍ തലമുറമാറ്റം. പുതിയ സീസണില്‍ ടീമിനെ ഹര്‍ദിക് പാണ്ഡ്യ നയിക്കുമെന്നാണ് വിരം. ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ഇന്ത്യന്‍സ് വെള്ളിയാഴ്ച ക്യാപ്റ്റനായി പ്രഖ്യാപിച്ചു. കഴിഞ്ഞ രണ്ടു സീസണായി ഗുജറാത്ത് ഫ്രാഞ്ചൈസിയുടെ ടീമിന്റെ നായകനായ പാണ്ഡ്യ അവരെ ഫൈനലില്‍ എത്തിച്ചിരുന്നു. കഴിഞ്ഞ രണ്ടു സീസണില്‍ മുടന്തി നീങ്ങിയ മുംബൈ ഇന്ത്യന്‍സ് നവംബറില്‍ തങ്ങളുടെ പഴയ താരത്തെ തിരിച്ചെടുക്കുകയായിരുന്നു. ”ഇത് പൈതൃകം കെട്ടിപ്പടുക്കുന്നതിന്റെയും ഭാവിയിലേക്ക് തയ്യാറാവുക Read More…
എന്തൊരടി…. സൂര്യകുമാര്‍ യാദവ് ഇന്നലെ അടിച്ചു കൂട്ടിയത് 8 സിക്‌സറുകള്‍ ; കോഹ്ലിയെ മറികടന്നു
ഏകദിനമോ ടെസ്‌റ്റോ ഒന്നും ചിലപ്പോള്‍ ശരിയായെന്ന് വരില്ല. പക്ഷേ ടി ട്വന്റിയാണെങ്കില്‍ കണ്ണും പൂട്ടി വിശ്വസിക്കാവുന്നയാളാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചു വിട്ടതിന് പിന്നാലെ ദക്ഷിണാഫ്രിക്കയിലെയും ക്രിക്കറ്റ് ആരാധകരുടെ കണ്ണു തള്ളിക്കുകയാണ് സൂര്യകുമാര്‍ യാദവ്. കഴിഞ്ഞ മത്സരത്തില്‍ നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ സൂര്യ സിക്‌സറിന്റെ കാര്യത്തില്‍ ഇന്ത്യയുടെ ക്ലാസ്സിക് ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയെ പിന്നിലാക്കിയിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തില്‍ വെറും 56 പന്തുകളില്‍ സെഞ്ച്വറി നേടിയ സൂര്യകുമാറിന്റെ ബാറ്റില്‍ നിന്നും പറന്നത് എട്ടു സിക്‌സറുകളായിരുന്നു. Read More…
വല്ലാത്ത തോല്‍വി , എങ്ങിനെ കരകയറാന്‍ കഴിയുമെന്ന് അറിയില്ല; ലോകകപ്പ് തോല്‍വിയെപ്പറ്റി രോഹിത് ശര്‍മ്മ
ലോകകപ്പ് ഫൈനലില്‍ ഏറ്റത് ഒന്നൊന്നര തോല്‍വിയായി പോയെന്നും അതില്‍ നിന്നും കരകയറാന്‍ ഏറെ സമയമെടുത്തെന്നും നിരാശ മറച്ചു വെയ്ക്കാതെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ രോഹിത് ശര്‍മ്മ. ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ വിജയിക്കാത്തതിന്റെ നിരാശയില്‍ നിന്ന് മുന്നോട്ട് പോകാന്‍ കുറച്ച് സമയമെടുത്തെന്നും എന്നാല്‍ താന്‍ കണ്ടുമുട്ടിയ ആരാധകരുടെ സഹാനുഭൂതി നിറഞ്ഞ പ്രതികരണം സുഖം പ്രാപിക്കാന്‍ സഹായിച്ചെന്നും ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ പറഞ്ഞു. ടീമിന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ സംസാരിച്ച രോഹിത്, ക്രിക്കറ്റിലെ ആത്യന്തിക Read More…
പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യ സന്ദേശം എഴുതിയ ഷൂ ധരിക്കാന്‍ ഖ്വാജയെ ഐസിസി അനുവദിച്ചില്ല
ഇസ്രായേല്‍ ഹമാസ് പോരാട്ടത്തില്‍ മരിച്ചു വീണു കൊണ്ടിരിക്കുന്ന പാലസ്തീന്‍ ജനതയോട് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാനുള്ള ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയുടെ നീക്കത്തിന് തടയിട്ടു. ‘എല്ലാ ജീവനും തുല്യമാണ്’ എന്ന സന്ദേശം കുറിച്ച ഷൂസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ധരിക്കാനുള്ള താരത്തിന്റെ ആവശ്യം തള്ളി. ഇതോടെ കറുത്ത ആംബാന്‍ഡ് ധരിച്ച് താരം ഇറങ്ങി. പാകിസ്ഥാനെതിരായ ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരം വ്യാഴാഴ്ചയാണ് തുടങ്ങിയത്. ഇസ്രായേല്‍ – ഹമാസ് യുദ്ധത്തില്‍ നിരപരാധികളുടെ ജീവന്‍ നഷ്ടമായത് ഉയര്‍ത്തിക്കാട്ടുന്ന സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഷൂ Read More…
ഏയ്ഞ്ചല്‍ ഡി മരിയയുടെ വണ്ടര്‍ ഗോള്‍; കോര്‍ണറില്‍ നിന്നും നേരിട്ട് പന്ത് വലയില്‍ എത്തിച്ചു
അര്‍ജന്റീനയുടെ സൂപ്പര്‍താരം ഏയ്ഞ്ചല്‍ ഡി മരിയയുടെ വണ്ടര്‍ ഗോള്‍ പോര്‍ച്ചുഗല്‍ ടീം ബെന്‍ഫിക്കയ്ക്ക് യൂറോപ്യന്‍ സ്വപ്‌നം സജീവമായി നിലനിര്‍ത്താന്‍ അവസരം നല്‍കി. ചൊവ്വാഴ്ച ആര്‍ബി സാല്‍സ്ബര്‍ഗിനെതിരായ മത്സരത്തില്‍ ഒരു കോര്‍ണറില്‍ നിന്ന് എയ്ഞ്ചല്‍ ഡി മരിയ നേരിട്ട് വലകുലുക്കി. ഗ്രൂപ്പ് ഡിയുടെ യൂറോപ്പ ലീഗ് മത്സരത്തിലായിരുന്നു ഡി മരിയയുടെ വണ്ടര്‍ഗോള്‍. ഓസ്ട്രീയന്‍ ടീം സാല്‍സ്ബര്‍ഗിനെതിരേയായിരുന്നു ഗോള്‍. ബെനഫിക്കയ്ക്ക് വിജയം അനിവാര്യമായ മത്സരത്തിലായിരുന്നു ഡി മരിയയുടെ ഗോള്‍ . അര്‍ജന്റീന ഫോര്‍വേഡ് സഹതാരം ഓര്‍ക്കുന്‍ കൊക്കുവിന് നേരെ തൊടുത്തുവിട് Read More…














