ചെന്നൈ: സിംബാബ്‌വേയ്‌ക്കെതിരേ നടന്ന ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യയുടെ ശിവം ദുബെയുടെ ബൗളിങ് പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി. രണ്ട് ഓവറില്‍ 46 റണ്ണാണ് ദുബെ വിട്ടുകൊടുത്തത്. ദുബെയുടെ പന്തുകളെ സിംബാബ്വേ ബാറ്റര്‍മാര്‍ നിര്‍ദാക്ഷിണ്യം അതിര്‍ത്തി കടത്തി. വൈഡും നോബോളുമായി അധിക റണ്‍ നല്‍കാന്‍ ദുബെയും മത്സരിച്ചു. രണ്ട് നോബോളും നാല് വൈഡുകളുമാണ് ദുബെ എറിഞ്ഞത്. ഈ നോ ബോളുകള്‍ക്ക് പിന്നാലെ ”ഒരു നേട്ടവും” ദുബെയുടെ പേരിലായി. ട്വന്റി20 ലോകകപ്പുകളില്‍ ഏറ്റവുമധികം നോ ബോള്‍ എറിയുന്ന Read More…
ബാറ്റെടുത്തവരെല്ലാം കത്തിക്കയറി; ഇന്ത്യയ്ക്ക് 72 റൺസ് ജയം; പട്ടികയിൽ ‘നെഗറ്റീവ്’ തന്നെ, ഒരു ജയം അകലെ സെമി
ചെന്നൈ: സിംബാബ്‌വേയെ 72 റണ്ണിനു തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ക്രിക്കറ്റ് ലോകകപ്പിലെ സെമി ഫൈനല്‍ സാധ്യത സജീവമാക്കി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നാല് വിക്കറ്റിന് 256 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത സിംബാബ്‌വേ അവസാന പന്തെറിയുമ്പോള്‍ ആറ് വിക്കറ്റിന് 184 റണ്ണെന്ന നിലയിലായിരുന്നു. സിംബാബ്‌വേ ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (59 പന്തില്‍ ആറ് സിക്‌സറും എട്ട് ഫോറുമടക്കം പുറത്താകാതെ 97) പോരാട്ടമാണ് കളി ആവേശകരമാക്കിയത്. ഞായറാഴ്‌ച വെസ്‌റ്റിന്‍ഡീസിനെതിരേ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ കടക്കാം. Read More…
‘കറക്കി അടിക്കും…’: വിൻഡീസ് ക്യാപ്റ്റന്റെ ഹിന്ദി കേട്ട് ഞെട്ടി ആരാധകർ; സോഷ്യൽ മീഡിയയിൽ തരംഗമായി പവൽ
വെസ്റ്റ് ഇൻഡീസ് താരം റോവ്‌മാൻ പവൽ അതിമനോഹരമായി ഹിന്ദി സംസാരിക്കുന്ന ഇൻസ്റ്റാഗ്രാം വീഡിയോ ഇന്ത്യൻ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. ശ്രീലങ്കയിലും ഇന്ത്യയിലും നടന്ന വെസ്റ്റ് ഇൻഡീസിന്റെ പഴയ ലോകകപ്പ് വിജയങ്ങളെക്കുറിച്ച് ക്രിയേറ്ററായ സൗരവ് ഹൽദാർ സൂചിപ്പിക്കുന്നതാണ് വീഡിയോയുടെ തുടക്കം. വരാനിരിക്കുന്ന ടി20 ലോകകപ്പിൽ സിക്സറുകൾ അടിക്കരുതെന്ന് പവലിനോട് അദ്ദേഹം തമാശയായി ആവശ്യപ്പെട്ടപ്പോൾ, തന്റേതായ ശൈലിയിൽ പവൽ മറുപടി നൽകി. “അടിക്കും. സ്റ്റേഡിയത്തിന് പുറത്തേക്ക് അടിക്കും. എല്ലാ പന്തും അടിക്കും. കറക്കി കറക്കി അടിക്കും,” പവൽ ചിരിച്ചുകൊണ്ട് പറഞ്ഞു. വാംഖഡെയിൽ Read More…
സിംബാബ്‌വെ നിസ്സാരക്കാരല്ല!; സൂപ്പര്‍താരങ്ങളുടെ ഇന്ത്യയെ മൂന്നു തവണ തോൽപ്പിച്ചു; ദാ കണക്കുകള്‍…
ടി20 ലോകകപ്പ് സൂപ്പർ എട്ട് പോരാട്ടത്തിൽ സിംബാബ്‌വെക്കെതിരായ നിർണായക മത്സരത്തിനൊരുങ്ങുകയാണ് ഇന്ത്യ. ദക്ഷിണാഫ്രിക്കയോട് വഴങ്ങേണ്ടി വന്ന ദയനീയ തോൽവിക്ക് ശേഷം ശക്തമായ തിരിച്ചുവരവ് ലക്ഷ്യമിട്ട് ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ മണിക്കൂറുകളോളമാണ് നീലപ്പട പരിശീലനം നടത്തിയത്. വിൻഡീസിനോട് തകർന്നടിഞ്ഞെങ്കിലും ഓസ്‌ട്രേലിയയെയും ശ്രീലങ്കയെയും അട്ടിമറിച്ചെത്തുന്ന സിക്കന്ദർ റാസയുടെ സംഘത്തെ നിസ്സാരക്കാരായി കാണാൻ ഇന്ത്യക്കാവില്ല. ഗ്രൂപ്പിൽ നിലവിൽ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യക്ക് ഈ മത്സരത്തിൽ തോറ്റാൽ സെമി കാണാതെ പുറത്താകേണ്ടി വരുമെന്നതിനാൽ കൂറ്റൻ ജയം അനിവാര്യമാണ്. കണക്കുകൾ പരിശോധിച്ചാൽ ടി20 Read More…
ഇന്നു തോറ്റാല്‍ ഇന്ത്യ റ്റാറ്റ പറയുമോ? സിംബാബ്വേയ്ക്കും ഇന്ത്യയ്ക്കും ജീവന്‍മരണ പോരാട്ടം
ചെന്നൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ നിലവിലെ ചാമ്പ്യന്‍ ഇന്ത്യക്ക് ജീവന്‍മരണ പോരാട്ടം. സൂപ്പര്‍ എട്ട് ഗ്രൂപ്പ് 1 ലെ രണ്ടാമത്തെ മത്സരത്തില്‍ സിംബാബ്‌വേയാണ് എതിരാളി. ചെപ്പോക്കിലെ എം.എ. ചിദംബരം സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടു തോറ്റതോടെയാണ് ഇന്ത്യയുടെ സെമി ഫൈനല്‍ സാധ്യത പരുങ്ങലായത്. നെറ്റ് റണ്‍റേറ്റ് -3.800 ലേക്കു താണതും ഇന്ത്യക്കു പ്രതികൂലമാണ്. ആദ്യ മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനോടു തോറ്റ സിംബാബ്‌വേയ്‌ക്കും ഇന്നു ജയം അനിവാര്യം. വൈകിട്ടു മൂന്നു മുതല്‍ വെസ്‌റ്റിന്‍ഡീസും ദക്ഷിണാഫ്രിക്കയും Read More…
‘അധിക്ഷേപം കൊണ്ട് കപ്പ് നേടാനാവില്ല!’ – പാക് ആരാധകർക്ക് മറുപടിയുമായി സൽമാൻ ആഗയുടെ ഭാര്യ
ലഹോര്‍: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ ഇംഗ്ലണ്ടിനോട് തോറ്റതിനു പിന്നാലെ തനിക്കും മകനും നേരെയുണ്ടായ സൈബറാക്രമണത്തില്‍ പ്രതികരിച്ച് പാകിസ്‌താന്‍ നായകന്‍ സല്‍മാന്‍ അലി ആഗയുടെ ഭാര്യ സാബ മന്‍സര്‍. സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച കുറിപ്പിലാണ് സാബ രൂക്ഷമായി പ്രതികരിച്ചത്. ”തന്നെയും നിഷ്‌കളങ്കനായ മകനെയും അധിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് ലോകകപ്പ് നേടിത്തരില്ല, പാകിസ്‌താന്‍ ആരാധകരെ.” സബ മന്‍സര്‍ ഇന്‍സ്‌റ്റഗ്രാം സേ്‌റ്റാറിയില്‍ കുറിച്ചു. വൈറലാകും മുമ്പു തന്നെ സാബ പോസ്‌റ്റ് നീക്കം ചെയ്‌തു. ഇംഗ്ലണ്ടിനെതിരായ നിര്‍ണായക മത്സരത്തില്‍ തോറ്റതോടെ Read More…
റിങ്കു മടങ്ങി, സഞ്ജു റെഡി!; സിംബാബ്‌വെക്കെതിരെ ചെപ്പോക്കിൽ ‘സഞ്ജു ഷോ’ വരുന്നു?
ചെന്നൈ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പില്‍ സിംബാബ്‌വേയ്‌ക്കെതിരേ നാളെ മത്സരിക്കാനിരിക്കേ ഇന്ത്യന്‍ താരം റിങ്കു സിങ് നാട്ടിലേക്കു മടങ്ങി. പിതാവിന് അസുഖം കൂടുതലായതിനെ തുടര്‍ന്നാണു റിങ്കു മടങ്ങിയത്. സിംബാബ്‌വെക്കെതിരായ ജീവൻമരണ പോരാട്ടത്തിന് തൊട്ടുമുൻപാണ് റിങ്കു ടീം വിട്ടതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. താരത്തിനു കളിക്കാനായില്ലെങ്കില്‍ മലയാളി താരം സഞ്‌ജു സാംസണിനെയോ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനെയോ കളിപ്പിക്കും. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, റിങ്കുവിന്റെ അച്ഛൻ സ്റ്റേജ് -4 ലിവർ ക്യാൻസറാണ്, നിലവിൽ വെന്റിലേറ്ററിന്റെ സഹായത്തിലാണ്. ഈ നിർണായക Read More…
നെറ്റ്‌സിൽ സഞ്ജു ഷോ! ബുംറയ്ക്കും രക്ഷയില്ല; സഞ്ജുവും ഇഷാനും ഒന്നിച്ചെത്തുന്നു? വൻ അഴിച്ചുപണിക്ക് മാനേജ്‌മെന്റ്
സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിനുമുമ്പ് നെറ്റ്‌സിൽ അതീവ ആത്മവിശ്വാസത്തോടെ ബാറ്റ് ചെയ്യുന്ന സഞ്ജു സാംസന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ താരം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്താൻ സാധ്യതയേറുന്നു. സൂപ്പർ എട്ടിലെ നിർണായക മത്സരങ്ങൾക്ക് മുൻപായി ടീമിലെ ഇടംകയ്യൻ ബാറ്റിംഗ് കോമ്പിനേഷൻ പൊളിക്കാനും ഫോമില്ലാതെ വിഷമിക്കുന്ന താരങ്ങളെ മാറ്റാനും മാനേജ്‌മെന്റ് ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനിടെ ജസ്‌പ്രിത് ബുംറയെപ്പോലെയുള്ള ലോകോത്തര ബൗളർക്കെതിരെ നെറ്റ്‌സിൽ സഞ്ജു തകർപ്പൻ ഷോട്ടുകൾ പായിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത് ആരാധകർക്ക് ആവേശം നൽകുന്നുണ്ട്. ഇത്തവണ നമീബിയയ്‌ക്കെതിരായ മത്സരത്തിൽ എട്ടു പന്തിൽ 22 റൺസെടുത്ത് Read More…
റൺ റേറ്റിൽ വെസ്റ്റ് ഇൻഡീസിന് വമ്പൻ കുതിപ്പ്: ഇന്ത്യയുടെ സെമി സാധ്യതകൾ നൂൽപ്പാലത്തിൽ !
മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിൽ 76 റൺസിന്റെ കൂറ്റൻ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ടി20 ലോകകപ്പിൽ ഇന്ത്യൻ ആരാധകർക്ക് വീണ്ടും നിരാശ. തിങ്കളാഴ്ച മുംബൈയിൽ നടന്ന മത്സരത്തിൽ സിംബാബ്‌വെയെ 107 റൺസിന് തകർത്ത് വെസ്റ്റ് ഇൻഡീസ് നേടിയ വമ്പിച്ച വിജയം ഇന്ത്യയുടെ സമ്മർദ്ദം വർധിപ്പിച്ചിരിക്കുകയാണ്. സെമി ഫൈനൽ സാധ്യതകളെ ബാധിക്കുമെന്നതിനാൽ വെസ്റ്റ് ഇൻഡീസും സിംബാബ്‌വെയും തമ്മിലുള്ള സൂപ്പർ 8 പോരാട്ടം ഇന്ത്യ ഉറ്റുനോക്കുകയായിരുന്നു. ഈ വലിയ വിജയത്തോടെ വെസ്റ്റ് ഇൻഡീസിന്റെ നെറ്റ് റൺ റേറ്റ് (NRR) ഗണ്യമായി വർധിച്ചു. Read More…














