Sports

ഇഷാൻ മൂന്നാം ട്വന്റി-20യിലും പുറത്ത്; വൈഭവ് തുടരും; സഞ്ജുവിന്റെ സ്ഥാനം മാറുമോ?

ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി-20 മത്സരത്തിലും വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പ്ലേയിങ് ഇലവനിൽ കളിക്കില്ല. കാലിന്റെ പേശീവലിവിനെ തുടർന്ന് വിശ്രമത്തിലുള്ള കിഷന് പകരക്കാരനായി കുമാർ കുശാഗ്രയെ ബിസിസിഐ നിർദേശിച്ചെങ്കിലും, വൈഭവ് സൂര്യവംശിയെത്തന്നെ പ്ലേയിങ് ഇലവനിൽ നിലനിർത്താനാണ് മാനേജ്മെന്റ് തീരുമാനിച്ചതെന്നാണ് വിവരം. അടുത്ത മത്സരത്തിലും വൈഭവ് മൂന്നാം നമ്പറിൽ തന്നെ ബാറ്റ് ചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ കളിയിൽ പ്ലേയിങ് ഇലവനിൽ തിരിച്ചെത്തിയ വൈഭവിന് എട്ടു പന്തിൽ നാലു റൺസ് മാത്രമാണ് നേടാനായത്. Read More…

Sports

‘‘ബി.എം.ഡബ്ല്യുവും മെഴ്‌സിഡസുമൊക്കെ സ്വന്തമായുണ്ട്, പക്ഷേ യാത്ര എന്റെ ആൾട്ടോയില്‍”: ഗൗതം ഗംഭീറിനെ കുറിച്ച് അമിത് മിശ്ര

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും പ്രശസ്തരായ വ്യക്തിത്വങ്ങളിൽ ഒരാളാണ് ഗൗതം ഗംഭീർ. കളിക്കളത്തിലെ അദ്ദേഹത്തിന്റെ കടുത്ത മത്സരബുദ്ധിയും വാശിയും എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ ഗ്രൗണ്ടിന് പുറത്ത്, മത്സരങ്ങളിലെ അഭിപ്രായവ്യത്യാസങ്ങൾ ഏതുതന്നെയായാലും, സുഹൃത്തുക്കള്‍ക്ക് പ്രിയങ്കരനായ വ്യക്തിയാണ് അദ്ദേഹം. ഡൊമസ്റ്റിക് ക്രിക്കറ്റിലും അന്താരാഷ്ട്ര മത്സരങ്ങളിലും ഐ.പി.എല്ലിലും ഗംഭീറിനൊപ്പം ഒട്ടേറെ വർഷങ്ങൾ കളിച്ച മുൻ ഇന്ത്യൻ സ്പിന്നർ അമിത് മിശ്ര, നിലവിലെ ഇന്ത്യൻ ഹെഡ് കോച്ചായ ഗംഭീറിന്റെ അധികമാർക്കുമറിയാത്ത ഒരു വശത്തെക്കുറിച്ച് വെളിപ്പെടുത്തുകയും തങ്ങൾ ഇപ്പോഴും നല്ല സുഹൃത്തുക്കളായി തുടരുന്നതിന്റെ കാരണം വ്യക്തമാക്കുകയും Read More…

Featured Sports

ഹർമനും ദീപ്തിക്കും സെഞ്ചറി തിളക്കം: നാലു വിക്കറ്റ് വീഴ്ത്തി വൈഷ്ണവി; പരമ്പര 2-0ന് കൈപ്പിടിയിലൊതുക്കി ഇന്ത്യൻ വനിതകൾ

വഡോദരയിൽ നടന്ന സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം വനിതാ ഏകദിന മത്സരത്തിൽ 121 റൺസിന്റെ കൂറ്റൻ ജയത്തോടെ ഇന്ത്യ മൂന്നു മത്സരങ്ങളുടെ പരമ്പര 2–0നു സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, മുൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (126), ദീപ്തി ശർമ (106) എന്നിവരുടെ മനോഹര സെഞ്ചറികളുടെ മികവിൽ 328 റൺസ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 48.5 ഓവറിൽ 207 റൺസിന് പുറത്താവുകയായിരുന്നു. ബോളിങ്ങിൽ ഇന്ത്യയ്ക്കായി നാല് വിക്കറ്റ് വീഴ്ത്തിയ വൈഷ്ണവി ശർമയും മൂന്ന് വിക്കറ്റെടുത്ത ദീപ്തി ശർമയും Read More…

Sports

ഗംഭീറിന്റെ ആ ഒരു സന്ദേശം, കാര്യങ്ങൾ മാറിമറിഞ്ഞു! ഇന്ത്യയുടെ തകർപ്പൻ ജയത്തിന് വഴിയൊരുക്കിയ ആ മാസ്റ്റർ പ്ലാൻ തുറന്നുപറഞ്ഞ് തിലക് വർമ്മ

ന്യൂസിലൻഡിനെതിരെയുള്ള ഇന്ത്യയുടെ വിജയശില്പിയായ തിലക് വർമ്മ, മത്സരത്തിന് മുൻപ് പ്രധാന പരിശീലകൻ ഗൗതം ഗംഭീറും ബാറ്റിങ് കോച്ച് സീതാൻഷു കൊട്ടക്കും തനിക്ക് നൽകിയ പിന്തുണയെക്കുറിച്ച് ഓർമ്മിച്ചു. ഇന്ത്യയുടെ വിജയലക്ഷ്യമായ 180 റൺസ് പിന്തുടരുന്നതിനിടയിൽ 15-ാം ഓവറിൽ 112 റൺസിന് 6 വിക്കറ്റ് നഷ്ടപ്പെട്ട് ഇന്ത്യ പരാജയത്തിന്റെ വക്കിലെത്തിയിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ തിലക് വർമ്മ മികച്ച കൂട്ടുകെട്ടുകളിലൂടെ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നമാൻ ധീറുമായി ചേർന്ന് 25 പന്തിൽ 42 റൺസും, നിതീഷ് കുമാർ റെഡ്ഡിയുമായി ചേർന്ന് Read More…

Featured Sports

ഗൗതം ഗംഭീർ ഗൗരവത്തിലാണ് ! ത്രില്ലർ വിജയം, പിന്നാലെ ഗ്രൗണ്ടിൽ നീണ്ട ചർച്ച, ദൃശ്യങ്ങൾ വൈറൽ!

ക്രൈസ്റ്റ്ചർച്ചിൽ ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20യിലെ വിജയത്തിനു ശേഷമാണ് പരിശീലകൻ ഗൗതം ഗംഭീറും ഇന്ത്യൻ താരം സഞ്ജു സാംസണും ഗ്രൗണ്ടിൽവച്ച് ഏറെ നേരം സംസാരിച്ചത്. വളരെ ഗൗരവത്തോടെ ഗംഭീർ സഞ്ജുവിനോട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുന്നുണ്ട്. ഇന്ത്യ മത്സരം ജയിച്ചിട്ടും ഇരുവരും തമ്മിൽ ഇത്രയും ഗൗരവമുള്ള ചർച്ച നടത്താൻ എന്തായിരിക്കും കാരണമെന്നാണ് ക്രിക്കറ്റ് ആരാധകർക്കിടയിലെ പ്രധാന സംശയം. ഈ മത്സരത്തിൽ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാൻ സഞ്ജു സാംസണ് സാധിച്ചിരുന്നില്ല. ഓപ്പണറായി ഇറങ്ങിയ സഞ്ജു 17 പന്തിൽനിന്ന് ഒരു Read More…

Sports

ക്രിക്കറ്റ് മത്സരത്തിനിടയിൽ മൈതാനത്തേക്ക് ഇരച്ചുകയറി കുരങ്ങൻ, ഭയന്ന് നിലത്തുവീണ് വിദർഭ താരം ഉമാ കാഷ്വി- വീഡിയോ

നാഗ്പൂരിൽ നടന്ന വനിതാ അണ്ടർ-19 ടി20 ട്രോഫി എലൈറ്റ് ക്വാർട്ടർ ഫൈനൽ മത്സരത്തിനിടയിൽ മൈതാനത്തേക്ക് കുരങ്ങൻ ഓടിക്കയറിയത് അപ്രതീക്ഷിത സംഭവങ്ങൾക്ക് വഴിവെച്ചു. കർണാടകയ്‌ക്കെതിരായ മത്സരത്തിനിടയിലാണ് വിദർഭ താരം ഉമ കാശ്വിയെ കുരങ്ങൻ ആശങ്കയിലാഴ്ത്തിയത്. മത്സരത്തിനിടയിൽ പെട്ടെന്ന് മൈതാനത്തിലൂടെ ഓടിയെത്തിയ കുരങ്ങൻ കളിയെ ചെറുതായി തടസ്സപ്പെടുത്തി. ബൗണ്ടറിക്ക് സമീപം പിന്നിലേക്ക് നീങ്ങുകയായിരുന്ന ഉമ കാശ്വി, തനിക്ക് നേരെ കുരങ്ങൻ വരുന്നതുകണ്ട് അതിൽ നിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. എന്നാൽ ഇതിനിടയിൽ നിലംതെറ്റി അവർ പുല്ലിലേക്ക് വീണുപോയി. എങ്കിലും കുരങ്ങൻ യുവതാരത്തെ Read More…

Featured Sports

‘‘ഇതൊന്നും കാണാന്‍ എനിക്ക് വയ്യേ !’’ സ്റ്റീവ് സ്മിത്തിന്റെ ക്യാച്ചിൽ ബവൂമ തിരിഞ്ഞുനിന്നത് എന്തുകൊണ്ട്?

ഗിബെർഹയിലെ സെന്റ് ജോർജ്ജ് പാർക്കിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര വിജയം. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ അവസാന ടെസ്റ്റിൽ ഇന്നിംഗ്സിനും 31 റൺസിനുമാണ് ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയയെ തകർത്തത്. ആദ്യ ഇന്നിംഗ്സിൽ 425/9 എന്ന നിലയിൽ ഡിക്ലയർ ചെയ്ത ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയയെ വെറും 99 റൺസിന് പുറത്താക്കി ഫോളോ-ഓൺ ചെയ്യിക്കുകയായിരുന്നു. രണ്ടാം ഇന്നിംഗ്സിൽ തിരിച്ചുവരാൻ ഓസ്‌ട്രേലിയ ശ്രമിച്ചെങ്കിലും 295 റൺസിന് എല്ലാവരും പുറത്തായി. ഈ വിജയത്തോടെ ടെംബ ബവുമയും സംഘവും പരമ്പര 1-1 ന് സമനിലയിലാക്കി. Read More…

Featured Sports

ടീം ഇന്ത്യയിലേക്ക് സർപ്രൈസ് എൻട്രി; ഇഷാന് പകരക്കാരനായി യുവ വിക്കറ്റ് കീപ്പർ, ആദ്യ വിളിയെത്തിയത് ജന്മദിനത്തിൽ

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ, പരുക്കേറ്റ ഇഷാൻ കിഷന് പകരക്കാരനായി വിക്കറ്റ് കീപ്പർ ബാറ്റർ കുമാർ കുശാഗ്രയെ ഉൾപ്പെടുത്തി. നിലവിൽ ഇന്ത്യ എ ടീമിനൊപ്പം ക്രൈസ്റ്റ്ചർച്ചിലുള്ള 22 വയസ്സുകാരനായ കുശാഗ്ര, ശനിയാഴ്ച നടക്കുന്ന മത്സരത്തിനായി ഉടൻ ടീമിനൊപ്പം ചേരും. ആദ്യമായാണ് താരത്തിന് ട്വന്റി20 ടീമിലേക്ക് വിളി ലഭിക്കുന്നത്. മുൻപ് ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിലെ അവസാന രണ്ടു മത്സരങ്ങൾക്കുള്ള ടീമിലും ബാക്അപ് വിക്കറ്റ് കീപ്പറായി കുശാഗ്ര ഇടംപിടിച്ചിരുന്നു. ഐപിഎലിൽ ശുഭ്മൻ ഗിൽ നയിക്കുന്ന ഗുജറാത്ത് ടൈറ്റൻസിന്റെ Read More…

Sports

ഇഷാൻ കിഷന് പരുക്ക്; രണ്ടാം ട്വന്റി-20യിൽ പകരക്കാരനായി വൈഭവ് സൂര്യവംശി കളിച്ചേക്കും!

ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി-20 മത്സരത്തിൽ വൈഭവ് സൂര്യവംശി പ്ലെയിങ് ഇലവനിൽ ഇടംപിടിച്ചേക്കുമെന്ന് സൂചന. സൂപ്പർതാരം ഇഷാൻ കിഷന് പേശീവലിവാണെന്നും അടുത്ത മത്സരത്തിൽ കളിക്കാൻ കഴിഞ്ഞേക്കില്ലെന്നും ബാറ്റിങ് കോച്ച് സിതാൻഷു കോട്ടകാണ് വ്യക്തമാക്കിയത്. പേശീവലിവിനെ തുടർന്നാണ് വൺ ഡൗണായി ഇറങ്ങേണ്ടിയിരുന്ന ഇഷാൻ കഴിഞ്ഞ മത്സരത്തിൽ അഞ്ചാമനായി ക്രീസിലെത്തിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. അതിനാൽ ഇഷാന് പകരം വൈഭവിനെ ടീമിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് കരുതുന്നത്. പലവിധ ഊഹാപോഹങ്ങൾ പുറത്തുവരുന്നുണ്ടെങ്കിലും ഇഷാന് ചെറിയ രീതിയിൽ പേശീവേദന അനുഭവപ്പെട്ടതുകൊണ്ടാണ് ബാറ്റിങ് ഓർഡറിൽ മാറ്റം വരുത്തിയതെന്ന് കോട്ടക് Read More…