Featured Sports

വനിതാ ട്വന്റി20; പരമ്പര തൂത്തുവാരാന്‍ ഇന്ത്യ, ആശ്വാസ ജയത്തിനായി ശ്രീലങ്ക, അവസാന പോരാട്ടം ഇന്ന്

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള വനിതാ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും പോരാട്ടം ഇന്നു നടക്കും. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം. എല്ലാ മത്സരങ്ങളും ജയിച്ച് പരമ്പര തൂത്തു വാരുകയെന്ന ലക്ഷ്യത്തോടെയാണ് ടീം ഇന്ത്യ ഇറങ്ങുക. നാല് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര നേരത്തെ തന്നെ സ്വന്തമാക്കി. തുടര്‍ച്ചയായ നാല് തോല്‍വികളില്‍ പതറുന്ന ശ്രീലങ്കയ്ക്ക് ആശ്വാസ ജയത്തിനായുള്ള പോരാട്ടമാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും സമാനതകളില്ലാത്ത ആധിപത്യമാണ് ഇന്ത്യ പുലര്‍ത്തുന്നത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ മിന്നും Read More…

Sports

രാജ്യാന്തര ക്രിക്കറ്റില്‍ 10,000 റണ്‍സ് തികച്ച് സ്മൃതി; മിതാലി രാജിന്റെ റെക്കോഡ്‌ പഴങ്കഥ

തിരുവനന്തപുരം: രാജ്യാന്തര വനിതാ ക്രിക്കറ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ സ്‌മൃതി മന്ദാനയ്‌ക്ക് റെക്കോഡ്‌. രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 10,000 റണ്‍ തികയ്‌ക്കുന്ന വനിതാ താരമെന്ന നേട്ടമാണ്‌ മന്ദാന സ്വന്തമാക്കിയത്‌. ശ്രീലങ്കയ്‌ക്കെതിരായ നാലാം ട്വന്റി20 യില്‍ 27 റണ്‍ നേടിയതോടെയാണ്‌ മന്ദാന റെക്കോഡ്‌ കുറിച്ചത്‌. ഇന്ത്യയുടെ മുന്‍ നായിക മിതാലി രാജിനെ മറികടന്നാണ്‌ മന്ദാനയുടെ നേട്ടം. 291 ഇന്നിങ്‌സുകളില്‍ നിന്നാണ്‌ മിതാലി രാജ്‌ 10,000 റണ്‍ തികച്ചത്‌. മന്ദാന 281 ഇന്നിങ്‌സുകളിലായി 10,000 റണ്ണിലെത്തി. ഇംഗ്ലണ്ടിന്റെ ഷാര്‍ലറ്റ്‌ എഡ്വേഡ്‌സ്‌ Read More…

Sports

ഒറ്റക്കൈകൊണ്ടെടുത്ത ഒരു ക്യാച്ചിന്‌ 1.07 കോടി ! വീഡിയോ

കേപ്‌ ടൗണ്‍: എസ്‌എ20 ക്രിക്കറ്റ്‌ ലീഗിലെ ഉദ്‌ഘാടന മത്സരത്തില്‍ ക്യാച്ചെടുത്ത ആരാധകന്‌ ലഭിച്ചത്‌ 1.07 കോടി രൂപ. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സും എം.ഐ. കേപ്‌ ടൗണും തമ്മില്‍ നടന്ന ഉദ്‌ഘാടന മത്സരത്തിലാണു സംഭവം. ഡര്‍ബന്‍ സൂപ്പര്‍ ജയന്റ്‌സ്‌ 15 റണ്ണിനു ജയിച്ചു. ഡര്‍ബന്‍ ഉയര്‍ത്തിയ 233 റണ്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന കേപ്‌ ടൗണിന്‌ 20 ഓവറില്‍ ഏഴ്‌ വിക്കറ്റിന്‌ 217 റണ്ണെടുക്കാനെ കഴിഞ്ഞുള്ളൂ. മത്സരത്തില്‍ റയാന്‍ റികല്‍ടണ്‍ സെഞ്ചുറിയടിച്ചെങ്കിലും കേപ്‌ ടൗണിനെ ജയിപ്പിക്കാനായില്ല. മത്സരത്തിനിടെ റിക്കല്‍ട്ടണിന്റെ ഒരു Read More…

Featured Sports

ശ്രീലങ്ക നാലാമതും തോറ്റു; കാര്യവട്ടത്ത് സ്മൃതി-ഷഫാലി ഷോ..! റണ്‍ മഴയുമായി ഇന്ത്യന്‍ വനിതകള്‍

തിരുവനന്തപുരം : ശ്രീലങ്കയ്‌ക്കെതിരായ ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയിലെ നാലാമത്തെ മത്സരത്തിലും ജയിച്ച്‌ ഇന്ത്യന്‍ വനിതകള്‍. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യന്‍ വനിതകള്‍ രണ്ട്‌ വിക്കറ്റിന്‌ 221 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ശ്രീലങ്കയ്‌ക്ക് ആറ്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 191 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു. അതോടെ ഇന്ത്യ 30 റണ്ണിന്റെ ജയമറിഞ്ഞു.അഞ്ച്‌ ട്വന്റി20 കളുടെ പരമ്പരയിലെ അവസാന മത്സരം 30 നു നടക്കും. വനിതകളുടെ ട്വന്റി20 യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്‌. 2024 ല്‍ Read More…

Featured Sports

“നർത്തകനെ പോലെ ചുവടുവച്ച് പന്താട്ടം,; സ്പിന്നറുടെ വിചിത്രമായ ബൗളിംഗ് ആക്ഷന്‍- വീഡിയോ

സോഷ്യൽ മീഡിയയെ ഞെട്ടിച്ചൊരു ബൗളിങ് ആക്ഷൻ വീഡിയോയാണ് ഇപ്പോഴത്തെ പുതിയ ചർച്ചാ വിഷയം. ലോക ക്രിക്കറ്റിൽ ബൗളിങ് ആക്ഷന്റെ പേരിൽ ശ്രദ്ധേയരായ ഒട്ടനവധി താരങ്ങളുണ്ട്. ചിലരുടെ ആക്ഷൻ കൗതുക കാഴ്ച കൂടിയാണ്. എന്നാൽ ഇതുവരെ ആരും ലോക ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്തൊരു ബൗളിങ് ആക്ഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഒരു നർത്തകനെ പോലെ ആംഗ്യമൊക്കെ കാണിച്ചാണ് ബാറ്റർക്ക് മുന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബൗളർ ശ്രമിക്കുന്നത്. ഒരു ഇടംകൈയ്യൻ സ്പിന്നറെ പോലെ റണ്ണപ്പ് ആരംഭിച്ച്, പൊടുന്നനെ വലത്തേ കൈ Read More…

Featured Sports

ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോം, ഇന്ത്യന്‍ പെണ്‍പട ഇന്ന് വീണ്ടുമിറങ്ങുന്നു

തിരുവനന്തപുരം: ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ നാലാമത്തെ മത്സരം ഇന്നു നടക്കും. ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് ഏഴ് മുതലാണു മത്സരം.ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കി. സമ്പൂര്‍ണ ജയമാണ് ഇന്ത്യയുടെ ലക്ഷ്യമെങ്കില്‍ ആശ്വാസ ജയത്തിനാണു ശ്രീലങ്കന്‍ വനിതകള്‍ കളിക്കുക. ഓള്‍റൗണ്ട് മികവാണ് ഇന്ത്യന്‍ ടീമിന്റെ പ്രധാന കരുത്ത്. ദീപ്തി ശര്‍മയുടെയും രേണുക സിങ് ഠാക്കൂറിന്റെയും ബൗളിംഗ് പ്രകടനമാണ് ഗ്രീന്‍ഫീല്‍ഡ് പിച്ചില്‍ ഇന്ത്യക്ക് മുന്‍തൂക്കം നല്‍കുന്നത്. ഓപ്പണര്‍ ഷഫാലി വര്‍മ്മയുടെ തകര്‍പ്പന്‍ ഫോമാണ് Read More…

Featured Sports

കോഹ്‌ലിയുടെ പവർ ഹിറ്റിൽ വിറച്ച് അമ്പയർ, തലയ്ക്ക് തൊട്ടുമുകളിലൂടെ പന്ത്, തലനാരിഴയ്ക്ക് രക്ഷപെട്ടത് മൂന്ന് തവണ- വീഡിയോ

ഏകദേശം 15 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഡൽഹിക്ക് വേണ്ടി വിജയ് ഹസാരെ ട്രോഫി കളിക്കാൻ ഇറങ്ങിയ വിരാട് കോഹ്‌ലി, തകർപ്പൻ സെഞ്ചുറിയോടെ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കിയിരിക്കുകയാണ്. ആന്ധ്രയ്‌ക്കെതിരായ മത്സരത്തിൽ 101 പന്തുകളിൽ നിന്ന് 131 റൺസ് അടിച്ചുകൂട്ടിയ കോഹ്‌ലി, ഡൽഹിയുടെ ജയം അനായാസമാക്കി. ബി.സി.സി.ഐ പങ്കുവെച്ച മത്സരത്തിന്റെ ഹൈലൈറ്റ്‌സ് വീഡിയോയിലാണ് കോഹ്‌ലിയുടെ ബാറ്റിംഗിന്റെ കരുത്ത് വ്യക്തമാകുന്നത്. അമ്പയർ തലനാരിഴയ്ക്ക് രക്ഷപെട്ടു ഈ ഇന്നിംഗ്സിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം കോഹ്‌ലിയുടെ ട്രേഡ്‌മാർക്ക് ഷോട്ട് ആയ ‘സ്ട്രൈറ്റ് ഡ്രൈവുകൾ’ ആയിരുന്നു. Read More…

Featured Sports

വിരാട് വെടിക്കെട്ടില്‍ ഡല്‍ഹി ജയിച്ചു , ലോക റെക്കോർഡ് പ്രകടനം, ത്രില്ലർ പോരാട്ടം

ബംഗളുരു: ഗുജറാത്തിനെതിരേ നടന്ന വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ഡി ഗ്രൂപ്പ് മത്സരത്തില്‍ ഡല്‍ഹിക്ക് ഏഴ് റണ്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ഒന്‍പത് വിക്കറ്റിന് 254 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഗുജറാത്ത് 48-ാം ഓവറില്‍ 247 റണ്ണിന് ഓള്‍ഔട്ടായി. നായകന്‍ ഋഷഭ് പന്ത് (79 പന്തില്‍ രണ്ട് സിക്‌സറും എട്ട് ഫോറുമടക്കം 70), ഇന്ത്യന്‍ ടീം മുന്‍ നായകന്‍ വിരാട് കോഹ്‌ലി (61 പന്തില്‍ ഒരു സിക്‌സറും 13 ഫോറുമടക്കം 77) എന്നിവരാണു Read More…

Featured Sports

60-ാം വയസിൽ സ്കോർപിയൻ കിക്ക് പുനരാവിഷ്കരിച്ച് ഹിഗ്വിറ്റ, ഓര്‍ക്കുന്നുവോ ഗോള്‍മുഖം വിട്ടിറങ്ങി കളിക്കുന്ന ഗോളിയെ ! വീഡിയോ

ഗോള്‍മുഖം വിട്ടിറങ്ങി അപകടകരമായി കളിക്കുന്ന കൊളംബിയന്‍ ഗോളി ഹിഗ്വിറ്റയെ ലോകം വിശേഷിപ്പിച്ചത് ഏറ്റവും ഭയരഹിതനായ ഫുട്‌ബോളര്‍ എന്നാണ്. എന്‍. എസ് മാധവന്‍ എഴുതിയ ‘ഹിഗ്വിറ്റ’യിലെ മുഖ്യ കഥാപാത്രമായ ഗീവര്‍ഗീസച്ചന്‍ കഥയിലുടനീളം പെരുമാറുന്നത് റെനെ ഹിഗ്വിറ്റയെന്ന ലോകം കണ്ട ഏറ്റവും ശക്തനായ കൊളംബിയന്‍ ഗോളിയുടെ കേളീ ശൈലിയിലാണ്. നീണ്ട് ചുരുണ്ട തലമുടിയുമായി ഗോൾമുഖം വിട്ടിറങ്ങി മൈതാന മധ്യത്തുവെച്ച് എതിരാളിയുടെ ഗോൾനീക്കം ഇല്ലാതാക്കിക്കളയുകയും എതിർപോസ്റ്റുവരെ മുന്നേറുകയും പറ്റിയാൽ ഗോളടിക്കാൻ ശ്രമിക്കുകയും ചെയ്യാറുള്ള ഹിഗ്വിറ്റയെ എത്ര തവണയാണ് നാം കണ്ടട്ടുള്ളത്. തങ്ങളുടെ Read More…