ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണിന്റെ തുടക്കം മുംബൈ ഇന്ത്യന്‍സ് മുന്‍ നായകന്‍ രോഹിത് ശര്‍മ്മയ്ക്ക് അത്ര നല്ലതല്ലായിരുന്നു. എന്നാല്‍ പതുക്കെ കളംപിടിച്ച അദ്ദേഹം റണ്ണുകള്‍ക്കിടയില്‍ തിരിച്ചെത്താനായി. 10 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധസെഞ്ചുറി കളടക്കം 293 റണ്‍സാണ് രോഹിത് നേടിയത്. അതേസമയം ഈ സീസണിലെ മിക്ക മ ത്സരങ്ങളിലും മുംബൈ ഇന്ത്യന്‍സ് ഇന്ത്യന്‍ നായകനെ ഇംപാക്ട് സബ് ആയിട്ടാണ് ഉപ യോഗിച്ചത്. ബാറ്റിംഗില്‍ മാത്രം ഉപയോഗിച്ച താരത്തെ ഫീല്‍ഡിംഗില്‍ നിന്നും ഒഴിവാ ക്കി. ഇതുവരെ രണ്ടോ Read More…
തോറ്റെങ്കിലും… തുടര്‍ച്ചയായി ആറ് സിക്‌സറുകള്‍, മോയിന്‍ അലിയെ പറപറപ്പിച്ച് പരാഗ്
ഐപിഎല്ലിലെ നിർണായകമത്സരത്തിൽ ഒരു റണ്ണിന് രാജസ്ഥാനെ കീഴടക്കിയാണ് കൊൽക്കത്ത പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കിയത്. കൊല്‍ക്കത്തയ്‌ക്കെതിരേ തോറ്റെങ്കിലും തുടര്‍ച്ചയായി ആറ് സിക്‌സറുകളടിച്ച് രാജസ്‌ഥാന്‍ നായകന്‍ റിയാന്‍ പരാഗ് ചരിത്രം കുറിച്ചു. മോയിന്‍ അലി എറിഞ്ഞ 13-ാം ഓവറില്‍ അഞ്ച് സിക്‌സറുകളാണ് പരാഗ് പറത്തിയത്. ആദ്യ പന്ത് ഹിറ്റ്‌മീര്‍ സിംഗിളെടുത്തു. പിന്നീട് എറിഞ്ഞ പന്തെല്ലാം നിലംതൊടാതെ അതിര്‍ത്തി കടത്തിയ പരാഗ് ഓവറില്‍ അര്‍ധ സെഞ്ചുറിയും കുറിച്ചു. ആ ഓവറില്‍ ഒരു വൈഡടക്കം 32 റണ്‍സെടുത്തു. വരുണ്‍ ചക്രവര്‍ത്തി എറിഞ്ഞ Read More…
ധോണി അടുത്ത സീസണില്‍ CSKയില്‍ ഉണ്ടാകില്ല; ക്രിക്കറ്റ് വിദഗ്ദ്ധര്‍ പറയുന്ന ആ സൂചനകള്‍ ഇതാണ്
ഐപിഎല്‍ ഈ സീസണില്‍ പുറത്തായ ആദ്യ ടീമായി മാറിയതിന് പിന്നാലെ ഇതിഹാസനായകന്‍ എംഎസ് ധോണിയുടെ ഭാവി ചൂടേറിയ ചര്‍ച്ചാ വിഷയമായി മാറിയിട്ടുണ്ട്. എന്തായാലും അടുത്ത സീസണില്‍ ധോണി ടീമില്‍ ഉണ്ടാകില്ലെന്ന സൂചന നല്‍കുന്ന ചില സംഭവങ്ങള്‍ പഞ്ചാബുമായുള്ള സിഎസ്‌കെയുടെ മത്സരത്തിന് പിന്നാലെ സംഭവിച്ചു. മത്സരത്തിന് ശേഷം ധോണി പതിവായി ചെയ്തിരുന്ന സിഎസ്‌കെ സിഇഒ കാശി വിശ്വനാഥുമായുള്ള മത്സരത്തിന് ശേഷമുള്ള സംഭാഷണം ഉണ്ടായില്ല എന്നത് തന്നെ ധോണിയുടെ ഭാവി ഏറെക്കുറെ വ്യക്തമാക്കുന്നു. ഇരുവരും പുഞ്ചിരിക്കുന്നതായി കാണപ്പെട്ടെങ്കിലും, സമയവും സന്ദര്‍ഭവും Read More…
മുംബൈയ്ക്ക് എതിരേ രാജസ്ഥാന്റെ കളികാണാന്‍ ഒരു വിവിഐപി; പിങ്ക് ജഴ്‌സിയില്‍ സൗത്ത്‌ഗേറ്റ്
ഇന്ത്യന്‍ പ്രീമിയര്‍ലീഗിന്റെ പ്രചാരം ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ വിവിധ കോണുകളില്‍ ആവേശം വിതറുന്നുണ്ട്. കഴിഞ്ഞദിവസം ജയ്പൂരിലെ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തില്‍ രാജസ്ഥാന്‍ റോയല്‍സ് മുംബൈ ഇന്ത്യന്‍സ് മത്സരം കാണാന്‍ ഒരു വി.വി.ഐ.പി. ഉണ്ടായിരുന്നു. സഞ്ജുവിന്റെ രാജസ്ഥാന്റെ പിങ്ക് ജഴ്‌സിയും ധരിച്ച് അദ്ദേഹം സ്റ്റാന്‍ഡില്‍ ആവേശത്തോടെയിരിക്കുന്നത് കണ്ടു. ഇംഗ്‌ളണ്ട് ഫുട്‌ബോള്‍ ടീമിന്റെ മുന്‍ മാനേജര്‍ ഗരത് സൗത്ത്‌ഗേറ്റായിരുന്നു രാജസ്ഥാന് വേണ്ടി ആവേശം പകരാന്‍ എത്തിയത്. 2020-ലും 2024-ലും ബാക്ക്-ടു-ബാക്ക് യൂറോ ഫൈനലുകളിലേക്കും 2018 ലെ ലോകകപ്പ് സെമി-ഫൈനലിലേക്കും ഇംഗ്ലണ്ടിനെ Read More…
അഗ്രസ്സീവായ ക്യാപ്റ്റനാ യിരിക്കാം; പക്ഷേ വീട്ടില്‍ കോഹ്ലി മറ്റൊരാളെന്ന് നടി അനുഷ്‌ക്ക
ക്രിക്കറ്റ്ഫീല്‍ഡില്‍ ഏറ്റവും അഗ്രസ്സീവായ നായകനായിട്ടാണ് വിരാട്‌കോഹ്ലിയെ നാം കാണാറുള്ളത്. എന്നാല്‍ താരം വീട്ടില്‍ ഇങ്ങിനെയാണോ? വീട്ടില്‍ തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയാണ് അദ്ദേഹമെന്നും ശാന്തവും സ്‌നേഹവും സൗമ്യതയുമുള്ള ഒരു നല്ല വ്യക്തിത്വത്തിന് ഉടമയാണ് അദ്ദേഹമെന്ന് ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌ക്കാ ശര്‍മ്മ പറയുന്നു. തങ്ങളുടെ ബന്ധം എത്രമാത്രം മധുരവും അടുത്തതുമാണെന്ന് അടുത്തിടെ അനുഷ്‌ക്ക തന്നെ വ്യക്തമാക്കി. ഫിലിംഫെയറുമായുള്ള ഹൃദയസ്പര്‍ശിയായ ചാറ്റില്‍ അനുഷ്‌ക വിരാടുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ”ഞാന്‍ എന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് വിവാഹം കഴിച്ചത്. Read More…
ഫിഫയുടെ ക്ലബ്ബ് ലോകകപ്പില്‍ മെസ്സിയുണ്ട്; സോറി…റൊണാള്‍ഡോയ്ക്ക് യോഗ്യതയില്ല
കരിയറില്‍ ഒരു ലോകകപ്പ് എല്ലാ ഇതിഹാസ താരങ്ങളും കൊതിക്കുന്ന കാര്യമാണ്. എന്നാല്‍ ഫിഫ ആദ്യമായി സംഘടിപ്പിക്കുന്ന ലോകകപ്പില്‍ ഇതിഹാസഫുട്‌ബോളര്‍ പോര്‍ച്ചുഗീസുകാരന്‍ ക്രിസ്ത്യാനോ റൊണാള്‍ഡോ വീട്ടിലിരുന്നു കളി കണ്ട് ആസ്വദിച്ചേക്കും. താരത്തിന്റെ നിലവിലെ ക്ലബ്ബ് യോഗ്യത നേടുന്നതില്‍ പരാജയപ്പെട്ടതിനാല്‍ ക്രിസ്ത്യാനോയ്ക്ക് കളിക്കാനായേക്കില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അല്‍ നസര്‍ സൗദി പ്രോ ലീഗില്‍ മികവ് തുടരുന്നുണ്ടെങ്കിലും ക്ലബിന് യോഗ്യത നേടാനാകാതെ വന്നതിനാല്‍ ജൂണ്‍-ജൂലൈ വിന്‍ഡോയില്‍ യുഎസില്‍ നടക്കാനിരിക്കുന്ന ക്ലബ് വേള്‍ഡ് കപ്പ് താരത്തിന് മിസ് ചെയ്യും. ഫിഫയുടെ മാനദണ്ഡം അനുസരിച്ച് Read More…
വിജയത്തോടെ എല്ലാം തുടങ്ങി ; പക്ഷേ ഐപിഎല്ലില്‍ ഈ സീസണില്‍ ആദ്യം പുറത്താകുന്ന ടീമായി
അഞ്ച് തവണ ഐപിഎല്‍ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം പതിപ്പില്‍ നിന്ന് ഔദ്യോഗികമായി പുറത്താകുന്ന ആദ്യ ടീമായി മാറി. പഞ്ചാബ് കിംഗ്സിനെതിരെ നാല് വിക്കറ്റിന് തോറ്റ അവരുടെ 10 മത്സരങ്ങളിലെ എട്ടാം തോല്‍വിയാണിത്. ഇതുവരെ അവര്‍ക്ക് വെറും നാല് പോയിന്റുകള്‍ മാത്രമേയുള്ളൂ, പഞ്ചാബിനോട് തോറ്റതിന് ശേഷം കളിക്കുന്ന എല്ലാ മത്സരങ്ങളും ജയിച്ചാല്‍ പോലും അവര്‍ക്ക് പരമാവധി എത്താന്‍ കഴിയുക 12 പോയിന്റിലാണ്. ഈ വര്‍ഷം ചെപ്പോക്കില്‍ സിഎസ്‌കെ തുടര്‍ച്ചയായി അഞ്ച് മത്സരങ്ങള്‍ Read More…
കമ്മിറ്റ്‌മെന്റ് എന്നാല്‍ നരേയ്‌നും കെ.കെ.ആറും ; ഒരു ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടി
വെസ്റ്റിന്‍ഡീസിന്റെ സുനില്‍ നരേയ്‌നും ഐപിഎല്‍ മുന്‍ ചാംപ്യന്മാരായ കൊല്‍ക്കത്തയും തമ്മില്‍ വേര്‍പെടുത്താനാകാത്ത ബന്ധമുണ്ട്. 2012 മുതല്‍ കെകെആറില്‍ മാത്രം കളിക്കുന്ന നരൈന്‍, പുരുഷ ടി20യില്‍ 195 മത്സരങ്ങള്‍ കളിച്ച് മാറിയത് ഒരു ഫ്രാഞ്ചൈസിക്ക് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ കളിക്കാനാരായിട്ടാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി 208 വിക്കറ്റുകള്‍ താരം വീഴ്ത്തി. ഒരു ടീമിനായി ഏറ്റവും കൂടുതല്‍ ടി20 വിക്കറ്റുകള്‍ നേടുന്ന കാര്യത്തില്‍ നോട്ടിംഗ്ഹാംഷെയറിന്റെ സ്മിത്ത് പട്ടേലിന്റെ ലോകറെക്കോഡിനൊപ്പമാണ് നരേയ്ന്‍ എത്തിയത്. ചൊവ്വാഴ്ച ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ Read More…
അന്ന് 36 റണ്‍സിന് പുറത്തായപ്പോള്‍ 14 കാരന്‍ കരഞ്ഞു ; വൈഭവിനെ ദ്രാവിഡിന് മുന്നിലെത്തിച്ചത് ലക്ഷ്മണ്‍
ഐപിഎല്ലില്‍ ഇറങ്ങിയ രണ്ടാമത്തെ മത്സരത്തില്‍ തന്നെ സെഞ്ച്വറി അടിച്ച് വരവറിയിച്ചയാളാണ് രാജസ്ഥാന്‍ റോയല്‍സ് 1.1 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കിയ പയ്യന്‍ വൈഭവ് സൂര്യവന്‍ഷി. പ്രതിഭാധനനായ 14 വയസ്സുകാരന്‍ പക്ഷേ ആദ്യ മത്സരത്തില്‍ 36 റണ്‍സിന് പുറത്തായപ്പോള്‍ ഡ്രസ്സിംഗ് റൂമിലിരുന്നു കരയുകയും വിവിഎസ് ലക്ഷ്മണ്‍ ആശ്വസിപ്പിക്കുകയും ചെയ്തു. വൈഭവിനെ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രാഹുല്‍ദ്രാവിഡിന്റെ ശ്രദ്ധയില്‍ പെടുത്തിയത് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് താരം വിവിവഎസ് ലക്ഷ്മണായിരുന്നു. ബിസിസിഐയുടെ അണ്ടര്‍-19 ഏകദിന ചലഞ്ചര്‍ ടൂര്‍ണമെന്റിനിടെയാണ് വൈഭവ് ലക്ഷ്മണിനെ കണ്ടുമുട്ടിയത്. Read More…