Sports

ഐസിസി- 2024 ഏകദിനം; ശ്രീലങ്കന്‍ താരം അസലങ്ക നായകന്‍ ; ഒരൊറ്റ ഇന്ത്യന്‍താരവും ടീമിലില്ല

കഴിഞ്ഞവര്‍ഷം കാര്യമായി ഏകദിനം കളിക്കാതിരുന്നത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുന്നു. ഐസിസിയുടെ 2024 ലെ ഏകദിന ടീമില്‍ ഇന്ത്യാക്കാരാരുമില്ല. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ മൂന്ന് ഏകദിനങ്ങള്‍ മാത്രം കളിച്ച ഇന്ത്യ ഒരു കളി പോലും ജയിച്ചില്ല. രണ്ടെണ്ണം തോറ്റപ്പോള്‍ ഒരു മത്സരം സമനിലയിലായി. 2023 ലെ ഏകദിന ലോകകപ്പിന്റെ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിന് എതിരെ വാങ്കഡെയിലാണ് മെന്‍ ഇന്‍ ബ്ലൂ അവസാനമായി വിജയിച്ചത്. ഈ വര്‍ഷത്തെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി ശ്രീലങ്കയുടെ ചരിത് അസലങ്ക തിരഞ്ഞെടുക്കപ്പെട്ടു. Read More…

Sports

20 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കാനൊരുങ്ങി സെവാഗ്, ആരതിയുമായി പിരിയുന്നു

സ്‌ഫോടനാത്മക ബാറ്റിംഗിന് പേരുകേട്ട ഇന്ത്യന്‍ ടീമിലെ ഒരു കാലത്തെ സൂപ്പര്‍ ബാറ്റ്‌സ്മാനായിരുന്ന വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്‌ളാവതും വേര്‍പിരിയുന്നു. ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കളി വിലയിരുത്തലുകാരനൂം കമന്റേറ്ററുമൊക്കെയായി മാറിയിരിക്കുന്ന സെവാഗ് ഭാര്യ ആരതിയുമായി 20 വര്‍ഷത്തെ ദാമ്പത്യത്തിനാണ് വിരാമമിടുന്നത്. 2004 ല്‍ വിവാഹിതരായ ഇരുവര്‍ക്കും രണ്ട ആണ്‍കുട്ടികളുമുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ഇരുവരും രണ്ടു വഴിയിലായേ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ഇരുവരും ഇപ്പോള്‍ മാസങ്ങളായി രണ്ടിടങ്ങളിലായിട്ടാണ് താമസിക്കുന്നതെന്നും ഇരുവരും Read More…

Sports

രോഹിത് മാത്രമല്ല രഞ്ജിയില്‍ പൊട്ടിയത്; ഇന്ത്യന്‍ ടീമിലെ ഈ സൂപ്പര്‍താരങ്ങള്‍ക്കും രക്ഷയുണ്ടായില്ല…!

ഇത്തവണത്തെ രഞ്ജിട്രോഫിയുടെ ഏറ്റവും വലിയ ഗൗരവം ഇന്ത്യന്‍ ടീമിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും കളിക്കാനിറങ്ങുന്നു എന്നതായിരുന്നു. എന്നാല്‍ മിക്ക ടീമിലെയും ഇന്ത്യന്‍ താരങ്ങള്‍ ആദ്യ ഇന്നിംഗ്‌സില്‍ തന്നെ ചെറിയ സ്‌കോറുമായി കൂടാരം കയറുന്നത് കണ്ടു. മൂംബൈയ്ക്ക് വേണ്ടി രോഹിത്ശര്‍മ്മയും ഡല്‍ഹിക്ക് വേണ്ടി ഋഷഭ് പന്തും പഞ്ചാബിന് വേണി ശുഭ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും രഞ്ജി കളിക്കാനിറങ്ങിയിരുന്നു. എന്നാല്‍ ഇവര്‍ക്കാര്‍ക്കും ദീര്‍ഘനാളുകള്‍ക്ക് ശേഷം സംസ്ഥാനത്തിന് കളിക്കാനിറങ്ങിയപ്പോള്‍ ഫോം കണ്ടെത്താനായില്ല. വ്യാഴാഴ്ച മുംബൈയും ജമ്മു കശ്മീരും തമ്മിലുള്ള രഞ്ജി ട്രോഫി ഏറ്റുമുട്ടലില്‍ Read More…

Sports

ഇതാ…ഉമര്‍ നസീര്‍ മിര്‍; രോഹിത്തിനെയും രഹാനെയെയും ദുബെയെയും പുറത്താക്കിയ ജമ്മു കശ്മീര്‍ ബൗളര്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പേസ് ബൗളര്‍ ഉമര്‍ നസീര്‍ മിറിന്റെ ദൂരം കുറയുകയാണ്. അധികം താമസിയാതെ തന്നെ ജസ്പ്രീത് ബുംറെയ്ക്ക് കൂട്ടാളിയായി ഈ ജമ്മുകശ്മീരുകാരന്‍ എത്തിയാലും അത്ഭുതപ്പെടേണ്ടതില്ല. കാരണം വ്യാഴാഴ്ച മുംബൈയ്ക്ക് എതിരേ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ ഉള്‍പ്പെടെ ഇന്ത്യയിലെ നാലു മുന്‍നിര ബാറ്റ്‌സ്മാന്‍മാരാണ് മിറിന് മുന്നില്‍ തകര്‍ന്നത്. ദീര്‍ഘനാളത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവന്ന രോഹിത്ശര്‍മ്മയ്ക്ക് എതിരേ മിര്‍ എറിഞ്ഞ സ്‌പെല്‍ ഞെട്ടിക്കുന്നതായിരുന്നു. രഞ്ജി ട്രോഫിയില്‍ രോഹിതിന് പുറമേ ഉമര്‍ Read More…

Sports

ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് സഞ്ജു മതി; മലയാളി താരത്തെ പിന്തുണച്ച് നായകന്‍ സൂര്യകുമാര്‍

വിജയ്ഹസാരേ ട്രോഫിയില്‍ കളിക്കാതിരുന്ന സാഹചര്യത്തില്‍ സഞ്ജു സാംസണും കേരളാക്രിക്കറ്റ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്ന സ്ഥിതിയിലേക്ക് പോകുകയാണ്. എന്നാല്‍ ഇതൊന്നും ഇന്ത്യയുടെ ടി20 നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് പ്രശ്‌നമല്ല. ഇംഗ്‌ളണ്ടിനെതിരേ തുടങ്ങാനിരിക്കുന്ന ടി20 മാച്ചില്‍ തന്റെ വിക്കറ്റ്കീപ്പര്‍ ബാറ്റര്‍ സഞ്ജുവാണെന്ന് ഉറപ്പിച്ചിരിക്കുകയാണ് സൂര്യ. മലയാളി തന്റെ അവസരങ്ങള്‍ പരമാവധി മുതലാക്കിയെന്ന് ഇംഗ്ലണ്ട് ടി20 ഐ പരമ്പരയ്ക്ക് മുന്നോടിയായുള്ള വാര്‍ത്താ സമ്മേളനത്തിന്റെ ഭാഗമായി സൂര്യകുമാര്‍ പറഞ്ഞു. ”നിലവില്‍, വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ചോദ്യചിഹ്നമില്ല. കഴിഞ്ഞ 7-10 ഗെയിമുകളില്‍ സഞ്ജു മികച്ച Read More…

Sports

പ്രായത്തെ വെല്ലുവിളിച്ച് ക്രിസ്ത്യാനോ റൊണാള്‍ഡോ; കളിച്ച എല്ലാ ക്ലബ്ബിലും 100 ഗോളുകളും 100 അസിസ്റ്റുകളും

ക്രിസ്ത്യാനോ റൊണാള്‍ഡോ പ്രായത്തെയും പരിമിതികളെയും വെല്ലുവിളിക്കുക യാണ്. സൗദി പ്രോലീസില്‍ കളിക്കുന്ന താരം അല്‍ ഖലീജിനെതിരെ ഇരട്ട ഗോളു കളോടെ കരിയറിലെ മറ്റൊരു ശ്രദ്ധേയമായ നാഴികക്കല്ല് കൂടി നേടി. അല്‍ നാസറിനെ സുപ്രധാന വിജയത്തിലേക്ക് നയിച്ച പോര്‍ച്ചുഗല്‍ ഇതിഹാസം 100 ഗോളുകളും 100 അസിസ്റ്റുകളും തികച്ചു. 92 മത്സരങ്ങളില്‍ നിന്നുമാണ് താരത്തിന്റെ ശ്രദ്ധേയമായ നേട്ടം. 830 കരിയര്‍ വിജയങ്ങളും അദ്ദേഹത്തിന് ഉണ്ട്. ഇത് കളിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയമാണ്. കളിച്ച എല്ലാ ക്ലബ്ബുകള്‍ക്ക് വേണ്ടിയും ഈ Read More…

Sports

കോഹ്ലി വീണ്ടും രഞ്ജി കളിക്കാനെത്തുന്നു ; 2012-ല്‍ താരത്തിനൊപ്പം കളിച്ചവര്‍ ഇപ്പോള്‍ എവിടെയാണ്?

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയന്‍ ടെസ്റ്റില്‍ ഫോം മങ്ങിപ്പോയ വിരാട്‌കോഹ്ലി രഞ്ജി കളിക്കുന്നത് നന്നായിരിക്കുമെന്ന് അഭിപ്രായമുള്ളവരില്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീര്‍ വരെയുണ്ട്. അതുകൊണ്ടു തന്നെ ആഭ്യന്തര ക്രിക്കറ്റിലേക്ക് കോഹ്ലി മടങ്ങിയെത്തുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുന്ന അനേകം ആരാധകരുണ്ട്. ജനുവരി 30 ന് റെയില്‍വേയ്ക്കെതിരായ ഡല്‍ഹിയുടെ രഞ്ജി ട്രോഫി ലൈനപ്പിലേക്ക് ടീം ഇന്ത്യ ബാറ്റര്‍ വിരാട് കോഹ്ലിയുടെ പ്രതീക്ഷിത തിരിച്ചുവരവ് ഉണ്ടാകുമോ എന്ന കൂട്ടിക്കിഴക്കലിലാണ് ആരാധകര്‍. 2012 നവംബറിലാണ് കോഹ്ലി അവസാനമായി ആഭ്യന്തരക്രിക്കറ്റ് കളിച്ചത്. ഗാസിയാബാദില്‍ ഉത്തര്‍പ്രദേശിനെതിരായ ഗ്രൂപ്പ് ബി രഞ്ജി Read More…

Sports

ചാംപ്യന്‍സ്‌ട്രോഫി ടീമില്‍ എന്തുകൊണ്ടു സഞ്ജുവില്ല ? ഗവാസ്‌ക്കര്‍ പറയുന്ന കാരണം ഇതാണ്

ചാംപ്യന്‍സ്‌ട്രോഫി ക്രിക്കറ്റിനുള്ള ടീമില്‍ സഞ്ജുസാംസണ് അവസരം കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അദ്ദേഹത്തിന്റെയും മലയാളികളായ ആരാധകരുടെ പ്രതീക്ഷ മുഴുവനും. എന്നാല്‍ സഞ്ജുവിനെ ടീമിലെടുക്കുന്നതിന് പകരം സെലക്ടര്‍മാര്‍ വിശ്വാസം അര്‍പ്പിച്ചത് ഋഷഭ് പന്തിലായിരുന്നു. എന്നാല്‍ ശനിയാഴ്ച ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ സഞ്ജുവിന്റെ ഒഴിവാക്കലിനെ ന്യായീകരിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌ക്കര്‍ രംഗത്ത് വന്നു. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന മാര്‍ക്വീ ടൂര്‍ണമെന്റിനുള്ള രണ്ട് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകളായി കെഎല്‍ രാഹുലിനെയും ഋഷഭ് പന്തിനെയും ഇന്ത്യ തിരഞ്ഞെടുത്തപ്പോള്‍ സാംസണെ ടീമില്‍ നിന്ന് Read More…

Sports

ഐപിഎല്‍ 2025 സീസണ്‍: പഞ്ചാബ് തന്നെ ടീമിലെടുക്കുമോ എന്ന് പേടിച്ചിരുന്നെന്ന് ഋഷഭ് പന്ത്

കിംഗ്‌സ് ഇലവന്‍ പഞ്ചാബ് തന്നെ ടീമിലെടുക്കുമോ എന്ന് ഭയപ്പെട്ടിരുന്നതായി ഇന്ത്യന്‍ താരം ഋഷഭ് പന്ത്. ലഖ്നൗ സൂപ്പര്‍ ജയന്റസ് നായകനായി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പന്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍. മെഗാ ലേലത്തിന്റെ ദിവസം പഞ്ചാബ് കിംഗ്സ് തന്നെ ടീമിലെത്തിച്ചേക്കുമോ എന്ന ടെന്‍ഷനിലാണ് താന്‍ കഴിച്ചുകൂട്ടിയതെന്നാണ് താരം പറഞ്ഞത്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 പതിപ്പിന് മുന്നോടിയായി ലഖ്നൗ സൂപ്പര്‍ ജയന്റ്സിന്റെ പ്രിന്‍സിപ്പല്‍ ഉടമ സഞ്ജീവ് ഗോയങ്ക ഋഷഭ് പന്തിനെ ഫ്രാഞ്ചൈസിയുടെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിച്ചിരിക്കുകയാണ്. പന്തിനെ ചെന്നൈ സൂപ്പര്‍ Read More…