ഇൻഡോർ∙ ന്യൂസീലൻഡിനെതിരായ മൂന്നാം മത്സരം തോറ്റതോടെ ഏകദിന പരമ്പര ഇന്ത്യയ്ക്കു 2–1ന് നഷ്ടമായിരുന്നു . സൂപ്പര്‍ താരം വിരാട് കോലി സെഞ്ചറി നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല. 108 പന്തുകൾ നേരിട്ട കോലി 124 റൺസെടുത്താണു പുറത്തായത്. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്നു വിരമിച്ച കോലി, ഏകദിന ക്രിക്കറ്റിൽ മാത്രമാണ് നിലവിൽ ഇന്ത്യയ്ക്കു വേണ്ടി കളിക്കുന്നത്. 2027 ലോകകപ്പ് വരെ കോലിക്ക് ഏകദിന ടീമിനൊപ്പം തുടരാൻ താൽപര്യമുണ്ടെന്നാണു വിവരം. 37 വയസ്സായെങ്കിലും ടീമിലെ യുവതാരങ്ങളെക്കാൾ മികച്ച ഫിറ്റ്നസുള്ള കോലി, Read More…
അർഷ്ദീപ് സിങ്ങിന്റെ മിന്നും തിരിച്ചുവരവ്; “ഇത് നാണക്കേടാണ്”: ഗൗതം ഗംഭീറിന് കടുത്ത വിമർശനം
ഞായറാഴ്ച ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ അർഷ്ദീപ് സിങ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസിലൻഡ് ഇന്നിംഗ്‌സിലെ ആദ്യ ഓവർ എറിഞ്ഞ അർഷ്ദീപ്, ഓപ്പണർ ഹെൻറി നിക്കോൾസിനെ പുറത്താക്കി ടീമിന് മികച്ച തുടക്കം നൽകി. ആദ്യ രണ്ട് ഏകദിനങ്ങളിൽ അർഷ്ദീപിനെ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ ചർച്ചയായിരുന്നു. ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് വീഴ്ത്തിയതോടെ, താരത്തെ നേരത്തെ എന്തുകൊണ്ട് കളിപ്പിച്ചില്ല എന്ന് ചോദിച്ച് ആരാധകർ ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തി. പുതിയ പന്തുമായി എത്തിയ അർഷ്ദീപിനെ ആദ്യ Read More…
ഇന്ത്യയുടെ തോൽവി: ഗൗതം ഗംഭീറിനെ പുറത്താക്കുമോ? സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം
ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര തോൽവി സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഞായറാഴ്ച ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായകമായ അവസാന മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 41 റൺസിന് പരാജയപ്പെട്ടു. ഈ തോൽവിയിൽ അതൃപ്തരായ ആരാധകർ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ ഇതുവരെയുള്ള കാലഘട്ടം ഏറെ അസ്ഥിരമായിരുന്നു. ടി20 ഫോർമാറ്റിൽ അഭൂതപൂർവ്വമായ വിജയം നേടാനായെങ്കിലും, Read More…
ഇന്‍ഡോറില്‍ ചരിത്രമെഴുതി കീവീസ്, നാണക്കേടിന്റെ ചരിത്രവുമായി ഗില്ലും കൂട്ടരും, തോൽവിയിലും തലയുയർത്തി കോലി
ഇന്‍ഡോര്‍: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ന്യൂസിലന്‍ഡിന്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മൂന്നാമത്തേതും അവസാനത്തേതുമായ മത്സരത്തില്‍ 41 റണ്ണിനു ജയിച്ചതോടെയാണ് ന്യൂസിലന്‍ഡ് 2-1 നു പരമ്പര നേടിയത്. ഇന്ത്യയില്‍ ആദ്യമായാണു ന്യൂസിലന്‍ഡ് ദ്വിരാഷ്‌ട്ര ഏകദിന പരമ്പര നേടുന്നത്. കഴിഞ്ഞ പര്യടനത്തില്‍ അവര്‍ ഇന്ത്യയില്‍ ആദ്യമായി ടെസ്‌റ്റ് പരമ്പരയും നേടി. ഇന്‍ഡോറിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് എട്ട് വിക്കറ്റിന് 337 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ 46-ാം ഓവറില്‍ 296 റണ്ണിന് Read More…
ടോസ് വേളയിൽ ‘കൈ’ കൊടുക്കാതെ നായകന്‍മാര്‍, മത്സരശേഷം ഹസ്തദാനം ചെയ്ത് ഇന്ത്യ -ബംഗ്ലാദേശ് അണ്ടർ 19 താരങ്ങൾ
ബുലവായോ: ശനിയാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ ബംഗ്ലാദേശിനെ തോല്‍പ്പിച്ച് ഇന്ത്യ വിജയിച്ചതിന് പിന്നാലെ, ഇരു ക്രിക്കറ്റ് ബോർഡുകൾക്കുമിടയിൽ നിലനിന്നിരുന്ന സംഘർഷാവസ്ഥയ്ക്ക് അയവ് വരുത്തിക്കൊണ്ട് ഇന്ത്യ-ബംഗ്ലാദേശ് അണ്ടർ 19 താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്തു. നേരത്തെ ടോസ് വേളയിൽ ഇരു ടീമുകളുടെയും ക്യാപ്റ്റൻമാർ ഹസ്തദാനം ചെയ്യാതിരുന്നത് ആരാധകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടങ്ങളോടാണ് പലരും ഇതിനെ ഉപമിച്ചത്. എന്നാൽ, ബംഗ്ലാദേശ് വൈസ് ക്യാപ്റ്റൻ സവാദ് അബ്രാർ ഇന്ത്യൻ ക്യാപ്റ്റൻ ആയുഷ് എംഹാത്രെയ്ക്ക് കൈകൊടുക്കാതിരുന്നത് Read More…
നനഞ്ഞ് ജയിച്ചു; തോൽവി ഉറപ്പിച്ചിരുന്നിടത്തുനിന്ന് ബംഗ്ലാദേശിനെ എറിഞ്ഞിട്ട് ഇന്ത്യ, ആവേശ ജയം
ബുലവായേ: ബംഗ്ലാദേശിനെതിരേ നടന്ന അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് 18 റണ്ണിന്റെ ജയം. ബി ഗ്രൂപ്പ് മത്സരത്തില്‍ ഡക്ക്‌വര്‍ത്ത്/ലൂയിസ് മഴ നിയമപ്രകാരമാണ് ഇന്ത്യയുടെ ജയം. മഴ കളി മുടക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 48.4 ഓവറില്‍ 238 റണ്ണിന് ഓള്‍ഔട്ടായി. ബംഗ്ലാദേശിന്റെ ലക്ഷ്യം 29 ഓവറില്‍ 165 റണ്ണെന്നാക്കിയിരുന്നു. 28.3 ഓവറില്‍ അവര്‍ 146 റണ്ണിന് ഓള്‍ഔട്ടായി. ബി ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളു ജയിച്ച ഇന്ത്യ സൂപ്പര്‍ സിക്‌സിലേക്ക് ഒരു Read More…
സിംഗിൾ നിഷേധിച്ചു; അടുത്ത ഓവറിൽ നാല് സിക്സുകൾ തൂക്കി സ്മിത്ത്, നാണക്കേടിലായി ബാബർ, ബൗണ്ടറി ലൈൻ തട്ടി തെറിപ്പിച്ചു– വിഡിയോ
ബിഗ് ബാഷ് ലീജിൽ സ്റ്റീവന്‍ സ്മിത്ത് സിംഗിള്‍ നിഷേധിച്ചതിന് പിന്നാലെ കലിപ്പനായി ബാബര്‍ അസം. സിഡ്‌നി തണ്ടറിനെതിരായ മത്സരത്തിലാണ് സിഡ്‌നി സിക്സേഴ്സ് താരമായ ബാബറിന് ദേഷ്യം പിടിച്ചത്. മത്സരത്തിനിടെ അപമാന ഭാരവുമായി ഗ്രൗണ്ടിൽനിന്ന് മടങ്ങി പാക്കിസ്ഥാന്റെ സൂപ്പർ താരം ബാബർ അസം. സിഡ്നി സിക്സേഴ്സ് താരമായ ബാബറുമായി ബാറ്റിങ്ങിനിടെ സഹതാരം സ്റ്റീവ് സ്മിത്ത് സ്ട്രൈക്ക് കൈമാറാതിരുന്നതാണു പുതിയ ചർച്ചാവിഷയം. മത്സരത്തിൽ മികച്ച ഫോമിലുണ്ടായിരുന്ന സ്റ്റീവ് സ്മിത്ത് 42 പന്തിൽ സെഞ്ചറിയടിച്ച് സിഡ്നി സിക്സേഴ്സ് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. സിഡ്നി Read More…
തോൽവിയറിയാതെ ആര്‍.സി.ബി.; WPL ൽ ഗുജറാത്തിനെ തോൽപ്പിച്ച് മൂന്നാം ജയം, ശ്രേയങ്ക പാട്ടീലിന് അഞ്ചുവിക്കറ്റ്
മുംബൈ: വനിതാ പ്രീമിയര്‍ ലീഗ് (ഡബ്ല്യു.പി.എല്‍) ട്വന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗുജറാത്ത് ജയന്റ്‌സിനെതിരേ ജയവുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളുരു (ആര്‍.സി.ബി). ഇന്നലെ നടന്ന പോരാട്ടത്തില്‍ 32 റണ്ണിനാണ് ആര്‍.സി.ബി. വിജയതീരമണഞ്ഞത്. തോൽവിയറിയാതെ തുടർച്ചയായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ മൂന്നാം ജയമാണിത്. ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി. 20 ഓവറില്‍ ഏഴുവിക്കറ്റിന് 182 റണ്ണടിച്ചു. തുടക്കത്തില്‍ നാലുവിക്കറ്റിന് 43 റണ്ണെന്ന നിലയില്‍ പതറിയശേഷമാണ് അവര്‍ കൂറ്റന്‍ സ്‌കോറിലെത്തിയത്. മധ്യനിരയില്‍ രാധാ യാദവ് (47 പന്തില്‍ 66), റിച്ചാ ഘോഷ് Read More…
ഒരു കൈയബന്ധം, നാറ്റിക്കരുത്…. ഏകദിന ബാറ്റര്‍മാരുടെ റാങ്കിംഗ് കണക്കുകള്‍ അബദ്ധജഡിലം, കോഹ്‌ലിയുടെ ഒന്നാം സ്ഥാനം ക്ഷണികം ?
ദുബായ്: ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി ഒന്നാം റാങ്ക് വീണ്ടെടുത്തെങ്കിലും ഇതോടനുബന്ധിച്ചു പ്രസിദ്ധീകരിച്ച കണക്കുകള്‍ അബദ്ധജഡിലം. സാമൂഹിക മാധ്യമങ്ങളില്‍ ഉള്‍പ്പെടെ വിമര്‍ശനവും പരിഹാസവും ശക്തമായതോടെ തിരുത്തുമായി രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ (ഐ.സി.സി). കരിയറിലൊട്ടാകെ വിരാട് കോഹ്‌ലി ഒന്നാം റാങ്കില്‍ തുടര്‍ന്ന ദിവസക്കണക്കിലാണ് ഐ.സി.സിക്കു പിഴച്ചത്. 825 ദിവസം കോഹ്‌ലി ഒന്നാം സ്ഥാനത്തുണ്ടായിരുന്നെന്നാണ് ഐ.സി.സി. പ്രസിദ്ധീകരിച്ച ഗ്രാഫിക്‌സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഏകദിന ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 1547 ദിവസം താരം ഒന്നാം സ്ഥാനത്തുണ്ടായിരുന്നെന്നാണു വാസ്തവം. ഐ.സി.സിയുടെ Read More…














