Featured Sports

ഇപ്പോൾ ടീമിലില്ല, പക്ഷേ സൂര്യയുടെ പിൻഗാമിയായി ക്യാപ്റ്റനാകാൻ ഈ മലയാളി വേരുകളുള്ള താരം !

മുംബൈ ∙ 2026 ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിന്റെ ആവേശം മെല്ലെ അടങ്ങുമ്പോഴേക്കും ഇന്ത്യൻ ക്രിക്കറ്റ് ടീം അടുത്ത ലക്ഷ്യങ്ങളിലേക്ക് നീങ്ങുകയാണ്. 2027-ലെ ഏകദിന ലോകകപ്പാണ് ഇനി ഇന്ത്യയുടെ മുന്നിലുള്ള പ്രധാന വെല്ലുവിളി. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം തിരിച്ചുപിടിക്കുക എന്നത് ടീമിന് അഭിമാനപ്രശ്നമാണ്. അതോടൊപ്പം 2028-ലെ ട്വന്റി20 ലോകകപ്പും ക്രിക്കറ്റ് ആദ്യമായി ഉൾപ്പെടുന്ന ലൊസാഞ്ചലസ് ഒളിംപിക്സും വരുന്നുണ്ട്. ഒളിംപിക്സിൽ സ്വർണം നേടുക എന്നതാണ് തന്റെ അടുത്ത സ്വപ്നമെന്ന് ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പ്രഖ്യാപിച്ചിരുന്നെങ്കിലും, അതുവരെ അദ്ദേഹം Read More…

Featured Sports

മഞ്ഞപ്പടയ്ക്ക് കഷ്ടകാലം തീരില്ലേ? ആയുഷ് മാത്രേ മൂന്നാഴ്ച പുറത്തേക്ക്? പരിക്കിനിടയിലും കളിപ്പിച്ചു,ആഞ്ഞടിച്ച് അശ്വിൻ

വിജയവഴിയിൽനിന്ന് തോൽവിയിലേക്ക് വീണ ചെന്നൈ സൂപ്പർ കിങ്സിന് തിരിച്ചടിയായി മുൻനിര ബാറ്റർ ആയുഷ് മാത്രേയുടെ പരുക്ക്. ഐപിഎല്ലിലെ ചെന്നൈയുടെ നിർണായക താരമായ ആയുഷിന് മൂന്നാഴ്ചയോളം വിശ്രമം വേണ്ടിവരുമെന്നാണ് സൂചന. കഴിഞ്ഞ ശനിയാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിടെയാണ് പതിനെട്ടുകാരനായ താരത്തിന് ഇടത് തുടയിലെ പേശിവലിവ് അനുഭവപ്പെട്ടത്. തിങ്കളാഴ്ച മുംബൈയിലെത്തുന്ന താരം സ്കാനിങ്ങിന് വിധേയനാകും. ഇതിന് ശേഷമേ കളിക്കണോ എന്ന കാര്യത്തിൽ അന്തിമതീരുമാനം എടുക്കൂ. വ്യാഴാഴ്ച മുംബൈ ഇന്ത്യൻസിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം. ഹൈദരാബാദിനെതിരായ കളിയിൽ ഇംപാക്ട് പ്ലെയറായി ഇറങ്ങിയ Read More…

Sports

ഡൽഹിക്കെതിരെ ഇന്നലെ ആർസിബി ഇറങ്ങിയത് പച്ച ജേഴ്സിയിൽ; ചുവപ്പ് ജേഴ്സിക്ക് എന്തുപറ്റി?

റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു വീണ്ടും പച്ചയണിയുന്നു! ശനിയാഴ്ച എം. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ നടക്കുന്ന ഹോം മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ ആർ.സി.ബി തങ്ങളുടെ പ്രശസ്തമായ ‘ഗ്രീൻ ജേഴ്സി’ ധരിച്ചാണ് കളത്തിലിറങ്ങിയത്. പരിസ്ഥിതി സംരക്ഷണത്തോടുള്ള ടീമിന്റെ പ്രതിബദ്ധതയുടെ ഭാഗമായി പുനരുപയോഗം ചെയ്ത വസ്തുക്കൾ കൊണ്ടാണ് ഈ ജേഴ്സികൾ നിർമ്മിച്ചിരിക്കുന്നത്. ലോകത്തിലെ ഏക കാർബൺ ന്യൂട്രൽ ടി20 ഫ്രാഞ്ചൈസി എന്ന ഖ്യാതിയും ആർ.സി.ബിക്കുണ്ട്. 2011 മുതൽ ആരംഭിച്ച ഈ പച്ച ജേഴ്സി പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദമായ ഒരു സ്പോർട്സ് Read More…

Featured Sports

ഇത് പഴയ ബുംറയല്ല; ഐപിഎല്ലിലെ നിഴൽ മാത്രമായി മാറിയ ഇന്ത്യൻ പേസറെക്കുറിച്ച് ചർച്ചകൾ സജീവം

ഐപിഎൽ 2026-ൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കുന്ന ജസ്പ്രീത് ബുംറയുടെ പ്രകടനം ആരാധകരെയും ക്രിക്കറ്റ് നിരീക്ഷകരെയും ഒരുപോലെ ആശങ്കയിലാഴ്ത്തുകയാണ്. ടൂർണമെന്റിലെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിൽ ഒന്നിൽ പോലും വിക്കറ്റ് നേടാൻ ഇന്ത്യയുടെ ഒന്നാം നമ്പർ പേസർക്ക് സാധിച്ചിട്ടില്ല. വഴങ്ങിയത് 164 റൺസും. ബുംറ റൺസ് വിട്ടുകൊടുക്കുന്നതിൽ വലിയ പിശുക്ക് കാണിക്കുന്നുണ്ടെങ്കിലും, വിക്കറ്റുകൾ ലഭിക്കാത്തത് അദ്ദേഹം തന്നെ നിശ്ചയിച്ചിട്ടുള്ള ഉയർന്ന നിലവാരത്തിന് ചേർന്നതല്ല. ബുംറയുടെ ഈ മോശം ഫോം മുംബൈ ഇന്ത്യൻസിന്റെ പ്രകടനത്തെയും ബാധിച്ചിട്ടുണ്ട്. കളിച്ച അഞ്ച് മത്സരങ്ങളിൽ Read More…

Featured Sports

അപ്പീൽ‍ ചെയ്യാതെ ബോളർ, റിവ്യുവിന് ഋതുരാജിനെ നിർബന്ധിച്ച് സഞ്ജുവിന്റെ ബ്രില്യൻസ്; ഡിആർഎസിൽ അഭിഷേക് ഔട്ട്!

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ വിക്കറ്റിനു പിന്നിൽ സഞ്ജു സാംസണിന്റെ ബ്രില്യന്റ്സ് വീണ്ടും. തകർപ്പൻ ഫോമിൽ ബാറ്റ് ചെയ്തിരുന്ന ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയെ പുറത്താക്കാനാണ് സഞ്ജുവിന്റെ കൃത്യമായ ഇടപെടൽ സഹായിച്ചത്. ജെയ്മി ഓവർടൻ എറിഞ്ഞ പന്ത് ബാറ്റിൽ തട്ടിയത് തിരിച്ചറിഞ്ഞ സഞ്ജു അപ്പീൽ ചെയ്തെങ്കിലും ബൗളർ അടക്കമുള്ള മറ്റ് താരങ്ങൾ പ്രതികരിച്ചില്ല. എന്നാൽ റിവ്യൂ എടുക്കാൻ സഞ്ജു ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദിനെ നിർബന്ധിക്കുകയായിരുന്നു. സഞ്ജുവിന്റെ ആത്മവിശ്വാസത്തിന് വഴങ്ങി എടുത്ത റിവ്യൂവിൽ ബാറ്റിൽ പന്ത് തട്ടിയതായി തെളിയുകയും Read More…

Sports

രണ്ടക്കം കാണാതെ സഞ്ജു പുറത്ത്, ലാസ്റ്റ് ഓവർ‍ ത്രില്ലറിൽ ചെന്നൈ വീണു, ഹൈദരാബാദിന് 10 റണ്‍സ് വിജയം

ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 10 റൺസ് വിജയം. ഹൈദരാബാദ് മുന്നോട്ടുവെച്ച 195 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. ഈ ജയത്തോടെ ആറു പോയിന്റുമായി ഹൈദരാബാദ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. നാലു പോയിന്റുള്ള ചെന്നൈ ഏഴാം സ്ഥാനത്താണ്. 30 പന്തിൽ 34 റൺസെടുത്ത മാത്യു ഷോർട്ടാണ് ചെന്നൈ നിരയിലെ ടോപ് സ്കോറർ. ആയുഷ് മാത്രെ (30), സർഫറാസ് ഖാൻ (25), ശിവം ദുബെ Read More…

Featured Sports

പാണ്ഡ്യയുടെ ‘ക്യാപ്റ്റൻ കളി’യില്‍ സഹികെട്ട് ബുമ്ര, മത്സരത്തിനിടെ താരങ്ങളുടെ വാക്കുതർക്കം- വീഡിയോ

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിനിടെ മുംബൈ ഇന്ത്യൻസ് താരങ്ങൾ ഗ്രൗണ്ടിൽ കൊമ്പുകോർത്തു. ഫീൽഡിങ് ക്രമീകരണത്തെച്ചൊല്ലി നായകൻ ഹാർദിക് പാണ്ഡ്യയും പേസർ ജസ്പ്രീത് ബുമ്രയും തമ്മിലുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ബുമ്ര പന്തെറിയുമ്പോൾ പാണ്ഡ്യ വരുത്തിയ മാറ്റങ്ങളിൽ താരം അതൃപ്തി പ്രകടിപ്പിക്കുകയായിരുന്നു. തുടർച്ചയായ തോൽവികൾക്കിടെ ടീമിനുള്ളിലെ ഭിന്നതകൾ ഇതോടെ മറനീക്കി പുറത്തുവന്നു. പഞ്ചാബ് ബാറ്റർമാർ തകർത്തടിക്കുമ്പോൾ ഫീൽഡർമാരെ മാറ്റാനുള്ള പാണ്ഡ്യയുടെ നീക്കം ബുമ്രയെ ചൊടിപ്പിച്ചു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായെങ്കിലും ഒടുവിൽ ക്യാപ്റ്റന്റെ വാക്കിന് ബുമ്ര വഴങ്ങുകയായിരുന്നു. തോൽവിക്ക് Read More…

Sports

തോറ്റ് തോറ്റ് കൊൽക്കത്ത; ഗില്ലാട്ടത്തില്‍ ഗുജറാത്തിന് അഞ്ച് വിക്കറ്റ് വിജയം

അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ അഞ്ച് വിക്കറ്റിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് സീസണിലെ മൂന്നാം വിജയം കുറിച്ചു. കൊൽക്കത്ത ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം രണ്ട് പന്ത് ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ഗുജറാത്ത് മറികടന്നു. ഈ ജയത്തോടെ ആറ് പോയിന്റുള്ള ഗുജറാത്ത് പട്ടികയിൽ നാലാം സ്ഥാനത്തേക്ക് കയറിയപ്പോൾ, അഞ്ച് തോൽവികളുമായി കൊൽക്കത്ത പത്താം സ്ഥാനത്ത് തുടരുകയാണ്. മറുപടി ബാറ്റിങ്ങിൽ നായകൻ ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് കരുത്തായത്. Read More…

Sports

ക്രീസിന് നടുവിൽ അന്തംവിട്ട് ബാറ്റർമാർ, ഔട്ടാക്കാൻ മറന്ന ഫീൽഡർമാർ; പ്രിയദര്‍ശന്‍ സിനിമ ക്ളൈമാക്സ് തോല്‍ക്കും- വീഡിയോ

ലാഹോർ : പാകിസ്ഥാൻ സൂപ്പർ ലീഗ് (PSL) 2026-ൽ പെഷവാർ സൽമിയും ക്വറ്റ ഗ്ലാഡിയേറ്റേഴ്സും തമ്മിലുള്ള മത്സരത്തിനിടെ ആരാധകരെ അമ്പരപ്പിച്ച രസകരമായ ഒരു സംഭവം അരങ്ങേറി. ക്വറ്റ ബാറ്റർമാരായ അബ്രാർ അഹമ്മദും ഉസ്മാൻ താരിഖും പിച്ചിന് നടുവിൽ കുടുങ്ങിപ്പോയെങ്കിലും, ഫീൽഡർമാരുടെ പിഴവ് കാരണം റൺ ഔട്ടിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മത്സരത്തിൽ പെഷവാർ സൽമി എട്ട് വിക്കറ്റിന് ക്വറ്റ ഗ്ലാഡിയേറ്റേഴ്സിനെ തകർത്തു. ക്വറ്റയുടെ അബ്രാർ അഹമ്മദിന് ലഭിച്ച ഒരു ‘ഫ്രീ ഹിറ്റ്’ പന്തിലാണ് നാടകീയ രംഗങ്ങൾ തുടങ്ങിയത്. Read More…