വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി രോഹിത് ശര്‍മ്മയ്ക്ക് പകരം ഹാര്‍ദിക് എത്തുമെന്ന് വളരെക്കാലമായി പറഞ്ഞുകേള്‍ക്കുന്നുണ്ട്. എന്നാല്‍ ഒന്നും നടന്നില്ലെന്നു മാത്രം. ഇത്തവണയും സമാന റിപ്പോര്‍ട്ടുകള്‍ പുറത്തുവരികയാണ്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ഉടന്‍ ഇന്ത്യന്‍ ക്യാപ്റ്റനായി തിരിച്ചെത്തിയേക്കും. ചാംപ്യന്‍സ് ട്രോഫി ലക്ഷ്യമിട്ടുള്ള നീക്കങ്ങളില്‍ ഒന്ന് ഇതാണെന്നാണ് വിലയിരുത്തല്‍. നേരത്തേ രോഹിത് ശര്‍മ്മയുടെ അഭാവത്തില്‍ ഒന്നിലധികം പരമ്പരകളില്‍ ടീമിനെ നയിച്ചിട്ടുള്ളയാളാണ് ഈ ഓള്‍റൗണ്ടര്‍. എന്നിരുന്നാലും, കഴിഞ്ഞ വര്‍ഷം ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം ബിസിസിഐ Read More…
ഞാന്‍ മികച്ചവന്‍, ബാലണ്‍ ഡി ഓര്‍ വെറും തട്ടിപ്പ് ; ഏഴുതവണ നേടിയ മെസ്സിയെ പരിഹസിച്ച് റൊണാള്‍ഡോ
ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ കളിക്കാരനായി പലരും കരുതുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാല്‍പ്പതാം പിറന്നാളായിരുന്നു ബുധനാഴ്ച. നിലവില്‍ സൗദി പ്രോ ലീഗില്‍ അല്‍ നാസറിനായി കളിക്കുന്ന പോര്‍ച്ചുഗീസ് താരം 2026 ഫിഫ ലോകകപ്പിലും പോര്‍ച്ചുഗീസ് ജഴ്‌സിയില്‍ കാണുമെന്ന് വിശ്വസിക്കുന്നവര്‍ ഏറെയാണ്. റൊണാള്‍ഡോയാണോ മെസ്സിയാണ് ഏറ്റവും മികച്ച താരമെന്നത് രണ്ടു ദശകമായുള്ള മില്യണ്‍ ഡോളര്‍ ചോദ്യമാണ്. ചിലര്‍ റൊണാള്‍ഡോയ്ക്ക് ഒപ്പം നില്‍ക്കുമ്പോള്‍ മറ്റു ചിലര്‍ മെസ്സിയെ ബെസ്റ്റായി കാണുന്നു. ലാ സെക്സ്റ്റയുമായുള്ള സമീപകാല അഭിമുഖത്തില്‍, മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് Read More…
‘ലോകത്തിലെ ഏറ്റവും സുന്ദരിയായ ഫുട്‌ബോള്‍ കളിക്കാരി’ ; അന മരിയ മാര്‍ക്കോവിച്ച് ബ്രാഗ വിടുന്നു
താന്‍ ഫുട്‌ബോളിനെ വെറുക്കുന്നെന്ന് കണ്ണീരോടെ കഴിഞ്ഞമാസം പറഞ്ഞ 25 കാരിയായ ക്രൊയേഷ്യന്‍ ഫോര്‍വേഡ് വീണ്ടും വാര്‍ത്തകളില്‍ നിറയുന്നു. ‘ലോകത്തിലെ ഏറ്റവും സുന്ദരിയായ ഫുട്‌ബോള്‍ കളിക്കാരി’ എന്ന് പലപ്പോഴും വിളിക്കപ്പെടുന്ന അന മരിയ മാര്‍ക്കോവിച്ച്, സീസണിന്റെ പകുതിയില്‍ എസ്സി ബ്രാഗയെ ഉപേക്ഷിച്ചാണ് ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. അടുത്തിടെ ഫാറന്‍സിനായി സൈന്‍ ചെയ്ത കാമുകന്‍, ഫുട്‌ബോള്‍ താരം ടോമസ് റിബെയ്റോയോട് വിടപറയുന്നതിനിടെയാണ് അവളുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍, ബ്രാഗയുമായുള്ള കരാര്‍ പരസ്പരം അവസാനിപ്പിച്ചുകൊണ്ട് തനിക്കായി ഒരു മാറ്റം വരുത്താന്‍ മാര്‍ക്കോവിച്ച് തീരുമാനിച്ചു. ഇന്‍സ്റ്റാഗ്രാമിലേക്ക് Read More…
ടി20 യിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരനായി റഷീദ്ഖാന്‍ ; കരിയറില്‍ 633 വിക്കറ്റുകള്‍ നേടി
ചരിത്രമെഴുതി അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ്ഖാന്‍. ടി20 ക്രിക്കറ്റിലെ ഏറ്റവും വലിയ വിക്കറ്റ്‌വേട്ടക്കാരനായി താരം ഉയര്‍ന്നു. വെസ്റ്റിന്‍ഡീസ് ബൗളര്‍ ഞയെയാണ് റഷീദ്ഖാന്‍ മറികടന്നത്. 633 വിക്കറ്റ് നേടിയ താരത്തിന്റെ റെക്കോഡ് വിക്കറ്റ് ഡുണിത്ത് വെല്ലാലാഗേ ആയിരുന്നു. വിന്‍ഡീസ് ബൗളര്‍ ബ്രാവോയുടെ 631 വിക്കറ്റിന്റെ റെക്കോഡാണ് താരം മറികടന്നത്. ചൊവ്വാഴ്ച പാര്‍ള്‍ റോയല്‍സിനെതിരായ എസഎ 20 ക്വാളിഫയര്‍ 1 ല്‍ ദുനിത് വെല്ലലഗെയെ പുറത്താക്കിയപ്പോള്‍ 26 കാരനായ അഫ്ഗാനിസ്ഥാന്‍ റിസ്റ്റ്‌സ്പിന്നര്‍ ബ്രാവോയെ പിന്നിലാക്കി. 2015 ഒക്ടോബറില്‍ കൗമാരപ്രായത്തില്‍ തന്നെ റാഷിദ് Read More…
ടീം മുഴുവന്‍ ജഴ്‌സിയൂരി ആഘോഷിക്കാനായിരുന്നു ഗാംഗുലിയുടെ പ്ലാന്‍; വേണ്ടെന്ന് പറഞ്ഞത് സച്ചിന്‍, ലോർഡ്‌സിലെ ഐതിഹാസിക നിമിഷം
ഇന്ത്യയുടെ മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ ജഴ്‌സിയൂരിയുള്ള ആഹ്‌ളാദപ്രകടനം ഇന്ത്യ മുഴുവന്‍ വൈറലായ കാര്യമായിരുന്നു. 2002-ലെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാറ്റ്വെസ്റ്റ് സീരീസ് ഫൈനലിലെ സംഭവം ഇന്ത്യന്‍ ആരാധകര്‍ ഒരിക്കലും മറക്കാനിടയില്ല. എന്നാല്‍ ടീം മുഴുവന്‍ ഈ രീതിയില്‍ ആഘോഷിക്കണമെന്നായിരുന്നു അന്ന് ടീമിന്റെ നായകനായിരുന്ന ഗാംഗുലിയുടെ പ്ലാനെന്നും എന്നാല്‍ അത് ഉപേക്ഷിച്ചത് സച്ചിന്‍ കാരണമായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുന്നത് അന്ന് ആ പരമ്പരയില്‍ ഇന്ത്യയുടെ ടീം മാനേജരായിരുന്ന ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയുടേതാണ്. ഫ്രെഷ് ലോര്‍ഡ്‌സ് ബാല്‍ക്കണി സംഭവം Read More…
ഏറ്റവും വേഗത്തില്‍ 14,000 റണ്‍സ് ; സച്ചിന് തൊട്ടരികില്‍ വിരാട് കോഹ്ലി
സച്ചിന്റെ ക്രിക്കറ്റിലെ ഒട്ടേറെ റെക്കോഡുകള്‍ക്ക് ഭീഷണി ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ സൂപ്പര്‍ബാറ്റര്‍ വിരാട്‌കോഹ്ലി ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറ്റൊരു റെക്കോഡില്‍ കൂടി ഉന്നം വെച്ചിരിക്കുകയാണ്. സച്ചിന്റെ റെക്കോര്‍ഡ് മറികടക്കാന്‍ വിരാട് കോഹ്ലിക്ക് 94 റണ്‍സ് വേണം. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ കളിക്കുന്ന കോഹ്ലി ഏറ്റവും വേഗത്തില്‍ 14,000 ഏകദിന റണ്‍സ് തികയ്ക്കുന്ന താരം എന്ന കാര്യത്തിലാണ് സച്ചിനെ പിന്നിലാക്കാനൊരുങ്ങുന്നത്. 2006 ഫെബ്രുവരിയില്‍ പെഷവാറില്‍ പാക്കിസ്ഥാനെതിരായ ഏകദിനത്തില്‍ സച്ചിന്‍ തന്റെ 350-ാം ഇന്നിംഗ്‌സില്‍ റെക്കോര്‍ഡ് സ്ഥാപിച്ച Read More…
എങ്ങിനെയും റയലിലേയ്ക്ക് മടങ്ങിപ്പോകണം; തുറന്നുപറഞ്ഞ് ക്രിസ്ത്യാനോ റൊണാള്‍ഡോ
റയല്‍മാഡ്രിഡിലേക്ക് ഏതുരീതിയിലും ഒരു മടങ്ങിവരവ് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. മടങ്ങിവരാനായാല്‍ താന്‍ അത് ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണെന്നും ഫുട്‌ബോളില്‍ നിന്നും വിരമിച്ചാല്‍ പോലും റയല്‍മാഡ്രിഡ് വിളിച്ചാല്‍ ഓടിയെത്തുമെന്നും താരം പറഞ്ഞു. ഒരു ദശാബ്ദക്കാലമാണ് ക്രിസ്ത്യാനോ സാന്‍ിയാഗോ ബെര്‍ണെബുവില്‍ കളിച്ചത്. പിന്നീട് ഇറ്റലിയില്‍ യുവന്റസിനൊപ്പവും അതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരികയും അവിടെ നിന്നും വമ്പന്‍ തുകയ്ക്ക് അല്‍-നാസറിലേക്ക് പോകുകയും ചെയ്തു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരനായ അദ്ദേഹം Read More…
എംബാപ്പേ ക്രിസ്ത്യാനോയുടെ വലിയ ആരാധകന്‍; ക്രിസ്ത്യാനോയുടെ മകന്‍ എംബാപ്പേയുടെ ആരാധകന്‍
ലോകത്തുടനീളം അനേകം ആരാധകരുള്ള പോര്‍ച്ചുഗീസ് ഫുട്‌ബോള്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ ഏറ്റവും വലിയ ആരാധകനാണ് ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ. സത്യത്തില്‍ ക്രിസ്ത്യാനോയോടുള്ള ഇഷ്ടം കൂടിയാണ് അദ്ദേഹത്തിന്റെ പഴയ ക്ലബ്ബ റയല്‍മാഡ്രിഡിലേക്ക് പോകാന്‍ കിലിയന്‍ എംബാപ്പേ താല്‍പ്പര്യപ്പെട്ടത് തന്നെ. എന്നാല്‍ ലോകം മുഴുവന്‍ ആരാധകരുള്ള കിലിയന്‍ എംബായ്ക്ക് വലിയൊരു ആരാധകന്‍ സാക്ഷാല്‍ ക്രിസ്ത്യാനോ റൊണാള്‍ഡോയുടെ വീട്ടിലുണ്ട്. മകന്‍ മാറ്റിയോ. റയല്‍ മാഡ്രിഡ് സ്ട്രൈക്കര്‍ കൈലിയന്‍ എംബാപ്പെയെയാണ് മകന്‍ മാറ്റിയോ ഇഷ്ടപ്പെടുന്നതെന്ന് അല്‍ നാസര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വെളിപ്പെടുത്തി. Read More…
‘ഞാന്‍ സൗദിയിലേക്കില്ല, എനിക്കിവിടെ വര്‍ഷങ്ങളോളം കളിക്കണം’ ; സൗദി ലീഗിലേക്കില്ലെന്ന് വിനീഷ്യസ്
സൗദിഅറേബ്യയിലേക്ക് പോകാന്‍ ഉദ്ദേശിക്കുന്നില്ല റയലിനൊപ്പം സ്പാനിഷ് ലീഗില്‍ തനിക്ക് ഇനിയും കൂടുതല്‍ വര്‍ഷങ്ങള്‍ കളിക്കണമെന്ന് ബ്രസീലിന്റെ സൂപ്പര്‍താരം വിനീഷ്യസ് ജൂനിയര്‍. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഒരു അഭിമുഖത്തില്‍ ‘ഇനിയും ഒരു പാട് വര്‍ഷങ്ങള്‍’ റയല്‍ മാഡ്രിഡില്‍ തുടരാന്‍ ആഗ്രഹിക്കുന്നുവെന്ന് താരം പറഞ്ഞു. ‘ഇവിടെ ചരിത്രം സൃഷ്ടിക്കാന്‍ കഴിയുന്നത് എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രധാനമാണ്. ഇനിയും വര്‍ഷങ്ങളോളം ടീമില്‍ തുടരാന്‍ ഞാന്‍ പ്രതീക്ഷിക്കുന്നു.” അദ്ദേഹം ക്ലബ് മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും ഉള്‍പ്പെടെയുള്ള താരങ്ങളെ Read More…