രഞ്ജിട്രോഫിയില്‍ ചരിത്രത്തില്‍ ആദ്യമായി ഫൈനലിന് തൊട്ടടുത്ത് നില്‍ക്കുന്ന കേരളത്തിന് ആദ്യ ഇന്നിംഗ്‌സില്‍ കാര്യങ്ങള്‍ അനുകൂലമാണ്. മദ്ധ്യനിര ബാറ്റ്‌സ്മാന്‍ മൊഹമ്മദ് അസ്ഹറുദ്ദീന്റെ സെഞ്ച്വറിയും നായകന്‍ സച്ചിന്‍ബേബിയുടെ അര്‍ദ്ധശതകവും ടീമിന് തകര്‍പ്പന്‍ തുടക്കമിട്ടിരിക്കുകയാണെങ്കിലും ഗുജറാത്തിന്റെ താരങ്ങളുടെ വെല്ലുവിളികള്‍ മറികടന്നാലേ കേരളത്തിന് ഫൈനലില്‍ കടക്കാനാകു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ടി20 അര്‍ദ്ധ സെഞ്ച്വറി നേടിയ ഹാര്‍ഡ് ഹിറ്റിംഗ് വിക്കറ്റ് കീപ്പര്‍ ബാറ്റസ്മാന്‍ ഉര്‍വില്‍ പട്ടേലും ഓപ്പണര്‍ ആര്യ ദേശായിയുമാണ് ആദ്യ കടമ്പ. ഉര്‍വിലും ദേശായിയും സുപ്രധാന Read More…
ഞങ്ങളുടെ ബന്ധം ഗ്രാമം മുഴുവനും അറിയാം ; ഹിമാനിയുമായുള്ള പ്രണയത്തെക്കുറിച്ച് നീരജ്‌ചോപ്ര
ദീര്‍ഘകാല പ്രണയത്തിന് ശേഷമാണ് ഇന്ത്യന്‍ ഒളിമ്പിക് താരം നീരജ് ചോപ്ര കാമുകി ഹിമാനിയെ സ്വന്തമാക്കിയത്. ഈ വര്‍ഷം ജനുവരി 19 ന് ഷിംലയില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങിലാണ് നീരജ് ചോപ്ര തന്റെ ദീര്‍ഘകാല കാമുകി ഹിമാനി മോറിനെ വിവാഹം കഴിച്ചത്. അതേസമയം തന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഈ ബന്ധത്തെക്കുറിച്ച് നേരത്തെ തന്നെ അറിയാമായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സ്‌പോര്‍ട്‌സ്ടുഡേയുമായുള്ള അഭിമുഖത്തിലാണ് ജാവലിന്‍ സൂപ്പര്‍താരം തങ്ങളുടെ പ്രണയകഥ പങ്കുവെച്ചത്. തങ്ങള്‍ പ്രണയത്തിലാകുന്നതിന് മുമ്പ് തങ്ങളുടെ കുടുംബങ്ങള്‍ക്ക് പരസ്പരം അറിയാമായിരുന്നുവെന്ന് Read More…
കാറ്റാലന്മാര്‍ക്ക് ഒരു സെന്റര്‍ബാക്കിനെ വേണം ; വിര്‍ജിന്‍ വാന്‍ഡിക്ക് ബാഴ്‌സിലോണയില്‍ എത്തുമോ?
ലിവര്‍പൂളിന് വന്‍ നഷ്ടം സംഭവിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. അവരുടെ വിലയേറിയ മിന്നുംതാരങ്ങളില്‍ മൂന്ന് പേരാണ് ഫ്രീ ഏജന്റുമാരാകാനിരി ക്കുന്നത്. മുന്നേറ്റക്കാരനായ മുഹമ്മദ് സലായും പ്രതിരോധക്കാരായ വിര്‍ജിന്‍ വാന്‍ഡിക്കും അലക്‌സാണ്ടര്‍ ആര്‍നോള്‍ഡും. മൂന്ന് കളിക്കാരുമായി മറ്റൊരു കരാറിന് ലിവര്‍പൂള്‍ ആലോചിക്കുന്നുണ്ടെങ്കിലും ഇവരാരും കൊത്തിയിട്ടില്ല. ആന്‍ഫീല്‍ഡിലെ കരാറിന്റെ അവസാന മാസങ്ങളിലായ മൂന്നുപേരും ഇതുവരെ റെഡ്‌സുമായുള്ള പുതിയ ഡീലുകള്‍ അംഗീകരിച്ചിട്ടില്ല. 2024-25 കാമ്പെയ്നിന്റെ അവസാനത്തില്‍ വാന്‍ ഡിക്ക് ഒരു സ്വതന്ത്ര ഏജന്റായാല്‍, പരിചയസമ്പന്നനായ ഡച്ച് ഡിഫന്‍ഡര്‍ക്ക് സ്‌പെയിനിലേക്ക് പോകാനും Read More…
ചാംപ്യന്‍സ് ട്രോഫിയില്‍ 183 റണ്‍സ് നേടിയാല്‍ രോഹിതിനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ്
ഫെബ്രുവരി 20 ന് ബംഗ്ലാദേശിനെതിരെ ചാമ്പ്യന്‍സ് ട്രോഫി 2025 ല്‍ ഇന്ത്യ തങ്ങളുടെ പ്രചാരണം ആരംഭിക്കാനിരിക്കെ ഇന്ത്യന്‍ ടീമിനെ കപ്പിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് കഴിയുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്. മൂന്നാം വിജയത്തിലേക്ക് ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ കഴിഞ്ഞാല്‍ എംഎസ് ധോണിക്ക് കീഴില്‍ 2013 ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് ശേഷമുള്ള ആദ്യ വിജയമായും ധോണിക്ക് ശേഷം ഇന്ത്യയെ ഒന്നിലധികം ഐസിസി ട്രോഫി നേട്ടങ്ങളിലേക്ക് നയിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനായും രോഹിത് മാറും. അദ്വിതീയ നേട്ടം കൈവരിക്കുന്ന Read More…
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിര്‍ഭാഗ്യം മെസ്സിയുടെ കാലത്ത് ജനിച്ചത്; ആരാണ് ഗ്രേറ്റെന്ന് മുന്‍ സഹതാരം
എക്കാലത്തെയും മികച്ച ഫുട്‌ബോള്‍ താരമെന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സമീപകാല അവകാശവാദത്തിന് മറുപടിയുമായി റയല്‍മാഡ്രിഡിലെ മുന്‍ സഹതാരമായ അര്‍ജന്റീനക്കാരന്‍ എയ്ഞ്ചല്‍ ഡി മരിയ. മറ്റാരുമല്ല താനാണ് ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെന്നും തന്നെപ്പോലെ വേറൊരുത്തനുമില്ലെന്നുമുള്ള റൊണാള്‍ഡോയുടെ അമിത വിശ്വാസത്തെ തള്ളിക്കൊണ്ട് ഡി മരിയ രംഗത്ത് വന്നു. ഇന്‍ഫോബീയുടെ മൈ സെലക്ഷന്‍ എന്ന പരമ്പരയ്ക്ക് നല്‍കിയ അഭിമുഖത്തില്‍, ഡി മരിയ റൊണാള്‍ഡോയുടെ മത്സരസ്വഭാവം അംഗീകരിക്കാന്‍ തയാറായെങ്കിലും ലയണേല്‍ മെസ്സി റൊണാള്‍ഡോയെക്കാള്‍ മെച്ചപ്പെട്ട താരമാണെന്ന് പറഞ്ഞു. ലയണല്‍ മെസ്സിയുടെ നേട്ടങ്ങള്‍ Read More…
ഇന്ത്യ ഞങ്ങളുടെ മുന്നില്‍ ഒന്നുമായിരുന്നില്ല ; ചാംപ്യന്‍സ്‌ട്രോഫിക്ക് മുമ്പേ വീമ്പിളക്കി പാകിസ്താന്‍താരം
ഏകദേശം എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ചാമ്പ്യന്‍സ് ട്രോഫി അടുത്ത ആഴ്ച ആരംഭിക്കാന്‍ ഇരിക്കെ വാക്‌പോര് തുടങ്ങിവെച്ച് പാകിസ്താന്‍ മുന്‍താരം സര്‍ഫറാസ് അഹമ്മദ്. ഈ വര്‍ഷത്തെ മെഗാ ഇവന്റിന് മുന്നോടിയായി, കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ ഫൈനലില്‍ തോല്‍പ്പിച്ച് ടീമിന്റെ അന്നത്തെ മാനസികാവസ്ഥയെക്കുറിച്ച് സംസാരിച്ചു. ഓവലില്‍ നടന്ന ഫൈനലില്‍ സര്‍ഫറാസിന്റെ ടീം 180 റണ്‍സിനാണ് വിജയിച്ചത്. അതേസമയം ഈ ടൂര്‍ണമെന്റില്‍ ലീഗ് ഘട്ടത്തില്‍ ഇന്ത്യയോട് പാകിസ്താന്‍ പരാജയപ്പെട്ടിരുന്നു. നിലവിലെ ചാമ്പ്യന്‍മാരായി കളിക്കുന്നതിനാല്‍ പാകിസ്ഥാന്‍ ടീമില്‍ ഉയര്‍ന്ന സമ്മര്‍ദ്ദം Read More…
എതിര്‍ കളിക്കാരിയുടെ ദേഹത്ത് ലൈംഗികസ്പര്‍ശം നടത്തി; ബാഴ്‌സിലോണ സൂപ്പര്‍താരത്തിനെതിരേ ആക്ഷേപം
സ്പാനിഷ് വമ്പന്മാരായ ബാഴ്‌സിലോണയുടെ വനിതാടീമിലെ മാപി ലിയോണിനെതിരേ പെരുമാറ്റദൂഷ്യം ആരോപിച്ച് എസ്പാനിയോളിന്റെ വനിതാടീം. ഞായറാഴ്ച ഇരു ടീമുക ളും മുഖാമുഖം നടന്ന മത്സരത്തില്‍ എസ്പാനിയോള്‍ കളിക്കാരിക്കെതിരേ കളിക്കിടയില്‍ ലൈംഗിക സ്പര്‍ശം നടത്തിയെന്നാണ് മാപിക്കെതിരേ ആക്ഷേപം. മാപി ലിയോണിന്റെ പെരുമാറ്റത്തില്‍ എസ്പാനിയോള്‍ പൂര്‍ണ്ണ അതൃപ്തി പ്രകടിപ്പിച്ചു. ബാഴ്സലോണ ഡെര്‍ബിയുടെ 15-ാം മിനിറ്റില്‍, ലിയോണ്‍ എസ്പാന്‍യോളിന്റെ ഡാനിയേല കാരക്കാസിന്റെ സ്വകാര്യഭാഗത്ത് ആദ്യം പിടിച്ച മാപി പിന്നാലെ മാറിടത്തില്‍ ഇരു കൈകള്‍ കൊണ്ടും സ്പര്‍ശിച്ചു. രണ്ട് കളിക്കാരും പന്തിന് ശ്രമിക്കുമ്പോള്‍ മാപി Read More…
അല്‍ നസറില്‍ ഒരു വര്‍ഷം കൂടി ക്രിസ്ത്യാനോ കളിച്ചേക്കും; പുതിയ കരാര്‍ ഒപ്പിടാന്‍ താരം സമ്മതിച്ചു?
നാല്‍പ്പതാം ജന്മദിനം ആഘോഷിച്ചതിന് തൊട്ടുപിന്നാലെ, അല്‍-നാസറില്‍ ഒരു വര്‍ഷത്തേക്ക് പുതിയ കരാര്‍ ഒപ്പിടാന്‍ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ സമ്മതിച്ചതായി റിപ്പോര്‍ട്ട്. 2023 ജനുവരിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സൗദി ക്ലബ്ബില്‍ ചേര്‍ന്ന റൊണാള്‍ഡോയുടെ കരാര്‍ നിലവിലെ സീസണില്‍ അവസാനിച്ചിരുന്നു. 2026 വരെ ഒരു വര്‍ഷത്തേക്ക് കൂടി താമസം നീട്ടാന്‍ പോര്‍ച്ചുഗീസ് താരം സമ്മതിച്ചതായി എഎഫ്പിയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.പോര്‍ച്ചുഗീസ് താരം മറ്റൊരു ക്ലബ്ബിലേക്ക് പോകണമെന്ന് തീരുമാനം പ്രഖ്യാപിച്ചതോടെയാണ് അല്‍ നാസര്‍ കാലാവധി നീട്ടിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അല്‍-അറബിയ എഫ്എമ്മിനോട് Read More…
‘ഇതിവിടെ ഹിറ്റാകും’ ഭര്‍ത്താവിന് ഋത്വികയുടെ അഭിനന്ദനം ; രോഹിത് സിക്‌സറുകളില്‍ ഗെയ്‌ലിനെ മറികട ന്നു
നീണ്ട കാത്തിരിപ്പിനൊടുവില്‍ കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ തകര്‍പ്പന്‍ സെഞ്ചുറി നേടിയപ്പോള്‍ ഭാര്യ ഋത്വികയുടെ ഗംഭീര പോസ്റ്റ്. ഇന്‍സ്റ്റാഗ്രാമില്‍ മനോഹരമായ ഒരു പോസ്റ്റ് ഇട്ടാണ് അവര്‍ പ്രതികരിച്ചത്. ‘ഇത് ഇവിടെ ഹിറ്റാകും’ എന്ന കുറിപ്പില്‍ ഹൃദയത്തിന്റെ ഇമോജി ഇട്ടുകൊണ്ടായിരുന്നു ഋത്വികയുടെ കമന്റ്. എന്തായാലും സംഭവം ഇന്റര്‍നെറ്റില്‍ ആരാധകര്‍ ഏറ്റെടുത്തു. പോസ്റ്റ് പെട്ടെന്ന് വൈറലായി, ആരാധകരും ക്രിക്കറ്റ് പ്രേമികളും ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രതിരോധ ത്തിലും ഋത്വികയുടെ അചഞ്ചലമായ പിന്തുണയിലും പ്രശംസകൊണ്ട് Read More…