ഗള്‍ഫിന് പിന്നാലെ ഹോങ്കോംഗില്‍ സൗഹൃദമത്സരം കളിക്കാനെത്തിയ ഇന്റര്‍മയാമിയെയും ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സിയേയും കൂകി കാണികള്‍. 4-1 ന് ഇന്റര്‍മയാമി ജയിച്ച മത്സരത്തില്‍ മെസ്സി കളിക്കാന്‍ ഇറങ്ങാതിരുന്നതാണ് കാണികളെ ചൊടിപ്പിച്ചത്. മെസ്സി പന്തുതട്ടുന്നത് കാണാന്‍ എത്തി നിരാശരായവര്‍ 1000 ഹോങ്കോംഗ് ഡോളര്‍ കൊടുത്ത് വാങ്ങിയ ടിക്കറ്റിന്റെ കാശ് മടക്കിത്തരണമെന്ന് പറഞ്ഞു. അതേസമയം ലയണല്‍ മെസ്സിക്ക് ഹോങ്കോംഗ് സൗഹൃദ മത്സരത്തില്‍ 45 മിനിറ്റ് കളിക്കണമെന്നായിരുന്നു കരാറെന്നും എന്നാല്‍ താരത്തിന കാലിന് പരിക്കേറ്റതിനാലാണ് ഇറങ്ങാതിരുന്നതെന്നും കായിക മന്ത്രി അവകാശപ്പെടുന്നു. ഇന്റര്‍മയാമിയും ഹോങ്കോംഗ് Read More…
തുടര്‍ച്ചയായി ഒമ്പതാം ഫൈനലിന്റെ ലോകറെക്കോഡ് ; അണ്ടര്‍ 19 ലോകകപ്പില്‍ ആറാം കിരീടം തേടി ഇന്ത്യ
ആതിഥേയരായ ദക്ഷിണാഫ്രിക്കയെ മറികടന്ന് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന യു19 ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. ക്യാപ്റ്റന്‍ ഉദയ് സഹാറന്റെയും സച്ചിന്‍ ദാസിന്റെയും മികച്ച കൂട്ടുകെട്ടില്‍ സെമിഫൈനലില്‍ ഇന്ത്യ, ദക്ഷിണാഫ്രിക്കയെ രണ്ട് വിക്കറ്റിന് തോല്‍പ്പിച്ചു. ബുധനാഴ്ച നടക്കുന്ന മറ്റൊരു സെമിയില്‍ ഏറ്റുമുട്ടുന്ന ഓസ്ട്രേലിയയുടെയും പാക്കിസ്ഥാന്റെയും വിജയികളെയാണ് ബോയ്സ് ഇന്‍ ബ്ലൂ ഇനി നേരിടുക. ജയത്തോടെ, ഇന്ത്യ ഇപ്പോള്‍ തങ്ങളുടെ ആറാം കിരീടത്തിന്റെ വക്കിലാണ്. തുടര്‍ച്ചയായി ഒമ്പതാം ഫൈനല്‍ എന്ന റെക്കോഡും കുറിച്ചിരിക്കുകയാണ്. 245 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് Read More…
ടെസ്റ്റില്‍ 500 വിക്കറ്റ് നേട്ടം കൊയ്ത് ആര്‍ അശ്വിന്‍ ; ഇന്ത്യയ്ക്ക് 106 റണ്‍സിന്റെ തകര്‍പ്പന്‍ നേട്ടം
ന്യൂഡല്‍ഹി: ഇംഗ്‌ളണ്ടിനെ വീഴ്ത്തി ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തിരിച്ചുവന്നപ്പോള്‍ ചരിത്രമെഴുതി സ്പിന്നര്‍ ആര്‍ അശ്വിന്‍. അനില്‍ കുംബ്‌ളേയ്ക്ക് ശേഷം ടെസ്റ്റ്ക്രിക്കറ്റില്‍ 500 വിക്കറ്റുകള്‍ തികയ്ക്കുന്ന രണ്ടാമത്തെ ബൗളറായിട്ടാണ് അശ്വിന്‍ മാറിയത്. വിസാഗില്‍ നടന്ന മത്സരത്തില്‍ ബെന്‍ സ്‌റ്റോക്‌സിനെ വീഴ്ത്തിക്കൊണ്ടായിരുന്നു അശ്വിന്‍ നാഴികക്കല്ല് പിന്നിട്ടത്. ഈ ചരിത്രനേട്ടം നടത്തിയ ലോകത്തെ തന്നെ ഒമ്പതാമത്തെ ബൗളറായും അശ്വിന്‍ മാറി. മുത്തയ്യാ മുരളീധരന്‍, ഷെയ്ന്‍വോണ്‍, ജെയിംസ് ആന്‍ഡേഴ്‌സണ്‍, അനില്‍ കുംബ്‌ളേ, സ്റ്റുവര്‍ട്ട് ബ്രോഡ്, ഗ്‌ളെന്‍ മക്ഗ്രാത്ത്, കോര്‍ട്‌നി വാള്‍ഷ്, നതാന്‍ ലിയോണ്‍ Read More…
എര്‍ലിംഗ് ഹാളണ്ടിന് മാഞ്ചസ്റ്റര്‍ തീരെ പിടിക്കുന്നില്ലെന്ന് റയല്‍ ; നോര്‍വേതാരം സിറ്റി വിട്ട് റയലിലേക്ക് കുടിയേറുമോ?
ഇംഗ്‌ളീഷ് പ്രീമിയര്‍ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗ്വാര്‍ഡിയോള പറയുന്നത് നോര്‍വേ ഇന്റര്‍നാഷണലായ എര്‍ലിംഗ് ഹാളണ്ട് സിറ്റിക്കൊപ്പം ഒരു ദശാബ്ദക്കാലമെങ്കിലും തുടരണമെന്ന് താന്‍ ആഗ്രഹിക്കുന്നതായിട്ടാണ്. എന്നാല്‍ പരിക്കേറ്റ് വീട്ടില്‍ പോയ രണ്ടു മാസത്തിന് ശേഷം സൂപ്പര്‍താരം മടങ്ങിവരുമ്പോള്‍ കേള്‍ക്കുന്നത് താരം ക്ലബ്ബില്‍ ഒട്ടും സംതൃപ്തന്‍ അല്ലെന്നും ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗ് വിട്ട് സ്പാനിഷ് വമ്പന്മാരായ റയല്‍മാഡ്രിഡിലേക്ക് കുടിയേറിയേക്കുമെന്നാണ്. റയല്‍ തന്നെയാണ് ഈ രീതിയിലുള്ള ഗോസിപ്പുകള്‍ പുറത്തുവിടുന്നത്. 23 കാരനായ ഹാളണ്ടിന് മാഞ്ചസ്റ്ററില്‍ താമസിക്കുന്നത് ഇപ്പോള്‍ ഒട്ടും ഇഷ്ടമല്ലെന്ന് Read More…
പ്രായംകുറഞ്ഞ മൂന്നാമന്‍; ജെയ്‌സ്വാളിന്റെ ഇരട്ടശതകം കൊണ്ടുവന്നത് അനേകം നേട്ടങ്ങള്‍
ഇംഗ്‌ളണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ഉജ്വലമായ ഇരട്ടശതകം നേടി യശ്വസ്വീ ജെയ്‌സ്വാള്‍ ഇന്ത്യയെ മുമ്പോട്ട് നയിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 200 റണ്‍സ് നേടിയ ഇന്ത്യന്‍ ഇടംകൈയ്യന്‍മാരുടെ ഒരു എലൈറ്റ് ഗ്രൂപ്പില്‍ പ്രവേശിച്ച ജെയ്‌സ്വാള്‍ ഒട്ടേറെ റെക്കോഡുകളാണ് പേരിലാക്കിയത്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ടശതകം നേടുന്നയാള്‍, ഈ നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെയാള്‍ തുടങ്ങിയ നേട്ടങ്ങളും യുവതാരത്തിന്റെ പട്ടികയില്‍ എത്തി. ശിഖര്‍ധവാന് ശേഷം ഇന്ത്യയ്ക്ക് കിട്ടിയ ഇടംകയ്യന്‍ ഓപ്പണറാണ് ജെയ്‌സ്വാള്‍. ഗൗതം ഗംഭീറിന് Read More…
അന്ന് മെസ്സിയെ കരാര്‍ എഴുതിയത് നാപ്കിനില്‍ ; ബാഴ്‌സിലോണയില്‍ ലേലത്തിന് വച്ചത് 300,000 ഡോളറിന്
ലോകഫുട്‌ബോളിലെ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളും സ്പാനിഷ്‌ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയുടെ ചരിത്രത്തിലെ ഒരു ഏടുമാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലിയോണേല്‍ മെസ്സി. വര്‍ഷങ്ങളോളം കളിച്ച് കാറ്റാലന്‍ ക്ലബ്ബിനൊപ്പം 34 ട്രോഫികള്‍ നേടിയ ശേഷമാണ് താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്. ബാഴ്സലോണയ്ക്കൊപ്പമുള്ള കാലത്ത് പത്ത് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെല്‍ റേകളും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും ക്ലബ്ബ് ലോകകപ്പും അദ്ദേഹം നേടി. 2022 ഫിഫ ലോകകപ്പ്, 2021 കോപ്പ അമേരിക്ക കിരീടങ്ങളും Read More…
രണ്ടാം ടെസ്റ്റിലും ഗില്‍ നനഞ്ഞ പടക്കമായി ; കഴിഞ്ഞ 9 ഇന്നിംഗ്‌സുകളില്‍ ഒരു അര്‍ദ്ധസെഞ്ച്വറി പോലുമില്ല
ഫോം നഷ്ടമായ അവസ്ഥയിലും ടീമില്‍ തുടരുന്നതിന് രൂക്ഷ വിമര്‍ശനം ഉയരുമ്പോള്‍ ഇംഗ്‌ളണ്ടിന് എതിരേയുള്ള രണ്ടാം ടെസ്റ്റിലും നനഞ്ഞ പടക്കമായി ശുഭ്മാന്‍ ഗില്‍. ഇംഗ്‌ളണ്ടിന്റെ ഇന്ത്യാ പരമ്പരയിലെ രണ്ടാം മത്സരത്തിലെ ആദ്യ ഇന്നിംഗ്‌സില്‍ 34 റണ്‍സുമായി താരം പുറത്തായി. ഏകദിനത്തിലൂം ടി20 യിലും വമ്പനടികള്‍ നടത്തുന്ന ഗില്ലിനെ ദീര്‍ഘ ഇന്നിംഗ്‌സുകള്‍ വേണ്ട ടെസ്റ്റിന് കൊള്ളില്ല എന്ന് മുന്‍ താരങ്ങളടക്കം രൂക്ഷ വിമര്‍ശനം നടത്തുമ്പോഴാണ് രണ്ടാം ടെസ്റ്റിലെയും ആദ്യ ഇന്നിംഗ്‌സില്‍ പരാജയപ്പെട്ടത്. 46 പന്തുകളില്‍ 34 റണ്‍സുമായി നിന്ന ഗില്‍ Read More…
മെസ്സിയുടെ ഇന്റര്‍മയാമിയെ റൊണാള്‍ഡോയുടെ അല്‍ നസര്‍ പഞ്ഞിക്കിട്ടു…!
ലോകം ആകാംഷയോടെ കാത്തിരുന്ന ലിയോണേല്‍ മെസ്സി ക്രിസ്ത്യാനോ റൊണാള്‍ഡോ പോരില്‍ രണ്ടുപേരുടേയും സാന്നിദ്ധ്യം കാര്യമായി ഇല്ലാതിരുന്ന മത്സരത്തില്‍ മെസ്സിയുടെ ഇന്റര്‍മയാമിയെ റൊണാള്‍ഡോയുടെ അല്‍ നസര്‍ പഞ്ഞിക്കിട്ടു. ഏകപക്ഷീയമായ ആറു ഗോളിനായിരുന്നു അമേരിക്കന്‍ ക്ലബ്ബ് ഇന്റര്‍മയാമിയെ സൗദിക്ലബ്ബ് അല്‍ നസര്‍ വീഴ്ത്തിയത്. ഇതോടെ മെസ്സിയുടെ ടീമിന്റെ സൗദിയിലെ രണ്ടു മത്സരങ്ങളും ദുരന്തമായി. ആദ്യ മത്സരത്തില്‍ സൗദിലീഗില്‍ ഒന്നാം സ്ഥാനത്തുള്ള നെയ്മറിന്റെ ക്ലബ്ബ് അല്‍ ഹിലാല്‍ ഇന്റര്‍മയാമിയെ 4-3 ന് തോല്‍പ്പിച്ചതിന് പിന്നാലെയാണ് കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയത്. മെസ്സിയും ക്രിസ്ത്യാനോയും Read More…
അച്ഛന്‍ ബോളിവുഡില്‍ ഹിറ്റുകള്‍ സൃഷ്ടിക്കുന്നു; മകന്‍ സെഞ്ച്വറി അടിച്ചുകൂട്ടുന്നു ; വിധുവിനോദ് ചോപ്രയുടെ മകന്‍ ക്രിക്കറ്റ്താരം
അച്ഛന്‍ സിനിമയില്‍ അടിച്ചുതകര്‍ക്കുമ്പോള്‍ മകന്‍ മൈതാനത്ത് സിക്‌സറുകളും ഫോറുകളും അടിച്ചു തകര്‍ക്കുകയാണ്. ബോളിവുഡില്‍ വന്‍ ഹിറ്റായി മുന്നേറുന്ന 12 ത് ഫെയ്ല്‍ സംവിധായകന്‍ വിധുവിനോദ് ചോപ്രയുടെ മകന്‍ രഞ്ജിട്രോഫിയില്‍ സെഞ്ച്വറിയുമായി കുതിക്കുന്നു. മേഘാലയയ്ക്ക് എതിരേ നടന്ന മത്സരത്തില്‍ മിസോറം താരമായ അഗ്നിദേവ് ചോപ്ര സെഞ്ച്വറികള്‍ നേടി മുന്നേറുകയാണ്. 2023-24 സീസണില്‍ കളിച്ച നാലു ഫസ്റ്റ്ക്ലാസ്സ് മത്സരത്തിലും സെഞ്ച്വറി നേടിയ ആദ്യ താരമെന്ന നിലയില്‍ റെക്കോഡും നേടി. ഇപ്പോള്‍ രഞ്ജിട്രോഫിയില്‍ അഞ്ചു സെഞ്ച്വറികള്‍ ആയിക്കഴിഞ്ഞിരിക്കുന്ന അഗ്നി കഴിഞ്ഞ ദിവസമാണ് Read More…














