Featured Sports

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങി മോശം റെക്കോഡ്; ആന്‍ഡേഴ്‌സണ്‍ മറികടന്നത് കുംബ്‌ളേയെ

ടെസ്റ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളര്‍മാരുടെ പട്ടികയില്‍ ഇന്ത്യന്‍ ഇതിഹാസം അനില്‍ കുംബ്ലെയെ മറികടന്ന് ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍. രാജ്കോട്ടില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ടെസ്റ്റില്‍ ആയിരുന്നു ഈ മോശം റെക്കോഡ് ആന്‍ഡേഴ്‌സന്റെ പേരിലായത്. തന്റെ 185-ാം ടെസ്റ്റില്‍ കളിച്ച ആന്‍ഡേഴ്‌സണ്‍ 18,371 റണ്‍സാണ് കരിയറില്‍ ഉടനീളം കളിച്ച ടെസ്റ്റില്‍ വഴങ്ങിയത്. ലോകത്തെ ഏറ്റവും മികച്ച ലെഗ് സ്പിന്നര്‍മാരില്‍ ഒരാളായിരുന്ന കുംബ്‌ളേ 2008 ല്‍ വിരമിച്ചപ്പോള്‍ അദ്ദേഹം വഴങ്ങിയത് 132 ടെസ്റ്റ് Read More…

Sports

കിലിയന്‍ എംബാപ്പേ പിഎസ്ജി വിടുമെന്ന് ഉറപ്പായി ; താരത്തിന് വേണ്ടി കാത്തുനില്‍ക്കുന്നത് വമ്പന്മാര്‍

ഏഴു വര്‍ഷമായി ഫ്രഞ്ച് ലീഗില്‍ വന്‍ പിഎസ്ജി യുടെ കുന്തമുനയായ ഫ്രഞ്ച് താരം കിലിയന്‍ എംബാപ്പേ ഈ സമ്മറില്‍ ക്ലബ്ബ് വിടുമെന്ന് ഉറപ്പായി. ക്ലബ്ബുമായി പുതിയ കരാറില്‍ ഇതുവരെ ഏര്‍പ്പെട്ടിട്ടില്ലാത്ത എംബാപ്പേ ഫ്രീ ഏജന്റായി മാറുന്നതോടെ ക്ലബ്ബ് വിടും. 25 കാരനായ എംബാപ്പെ 2017 മുതല്‍ ലീഗ് 1 ചാമ്പ്യന്‍മാരോടൊപ്പമാണ്. രണ്ട് വര്‍ഷം മുമ്പ് ക്ലബ്ബുമായി ഏര്‍പ്പെട്ട കരാറാണ് പൂര്‍ത്തിയാകുന്നത്. പിഎസ്ജിക്കൊപ്പം അഞ്ച് കിരീടങ്ങള്‍ നേടിയ എംബാപ്പോ യൂറോപ്പിലെ പുതിയ ക്ലബ്ബാണ് തേടുന്നത്. അദ്ദേഹത്തിന്റെ നോട്ടം സ്പാനിഷ് Read More…

Sports

പഴയ ക്ലബ്ബിനെതിരേ മെസ്സി ആദ്യ ഇലവനില്‍ മടങ്ങിയെത്തി; ഓള്‍ഡ് ബോയ്‌സുമായുള്ള കളി 1-1 സമനിലയില്‍

ഹോങ്കോംഗിലെയും ജപ്പാനിലെയും വിവാദ മത്സരങ്ങള്‍ക്ക് ശേഷം ലോകഫുട്‌ബോളിലെ സൂപ്പര്‍താരം ലിയോണേല്‍ മെസ്സി തന്റെ പഴയ ടീമിനെതിരേ വീണ്ടും ഇന്റര്‍മിയാമിയുടെ ആദ്യ ഇലവനില്‍. ഏഷ്യന്‍രാജ്യങ്ങള്‍ക്ക് പിന്നാലെ അര്‍ജന്റീനയില്‍ പര്യടനം നടത്തുന്ന തന്റെ ടീമിനൊപ്പം മെസ്സി തന്നെ താരമാക്കി മാറ്റിയ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സിനെതിരായ സൗഹൃദ മത്സരത്തില്‍ കളിച്ചു. കളി 1-1 സമനിലയില്‍ അവസാനിക്കുകയും ചെയ്തു. അടുത്തയാഴ്ച അമേരിക്കന്‍ ലീഗില്‍ കളി തുടങ്ങാനിരിക്കെ ഇന്റര്‍മയാമിയുടെ അവസാന സൗഹൃദമത്സരമായിരുന്നു. ബാഴ്‌സിലോണ അക്കാദമിയിലേക്ക് പോകും മുമ്പ് മെസ്സി കളിച്ച പഴയ ക്ലബ്ബാണ് ഓള്‍ഡ് Read More…

Sports

ടെസ്റ്റിലും ഹിറ്റ്മാന്റെ വമ്പനടിക്ക് ഒരു കുറവുമില്ല ; ഏറ്റവും കൂടുതല്‍ സിക്‌സറുകളുടെ കാര്യത്തില്‍ മുന്നില്‍ സെവാഗ് മാത്രം

രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ ഇംഗ്ലണ്ടിനെതിരെ തകര്‍പ്പന്‍ സെഞ്ചുറിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഫോമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തുണയായത്. വ്യാഴാഴ്ച ടീ ബ്രേക്കിന് ശേഷം ആദ്യ ഓവറില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ തന്റെ 11-ാം ടെസ്റ്റ് സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേതും നേടി. 157 പന്തുകളില്‍ നിന്നായിരുന്നു നായകന്റെ സെഞ്ച്വറി വന്നത്. മത്സരത്തിന്റെ ആദ്യ 45 മിനിറ്റിനുള്ളില്‍ ടോപ്പ് ഓര്‍ഡര്‍ തകര്‍ന്നപ്പോഴും ഒരറ്റത്ത് രോഹിത് പാറ പോലെ ഉറച്ചു നില്‍ക്കുകയായിരുന്നു. മാര്‍ക് വുഡും ടോം ഹാര്‍ട്ട്ലിയും Read More…

Sports

പരാജയപ്പെട്ടത് 14 ഇന്നിംഗ്‌സുകളില്‍; ഒരു സെഞ്ച്വറി മാത്രം, എന്നിട്ടും എങ്ങിനെയാണ് ടീമില്‍ അവസരം കിട്ടുന്നത് ?

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ മികച്ച സെഞ്ച്വറി നേടി വിമര്‍ശനത്തില്‍ നിന്നും ശ്വാസംവിട്ട ശുഭ്മാന്‍ ഗില്‍ വീണ്ടും പഴയ സ്ഥലത്ത് തന്നെ തിരിച്ചെത്തി. വ്യാഴാഴ്ച രാജ്കോട്ടില്‍ നടക്കുന്ന മൂന്നാം ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായി. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നേരത്തെ പുറത്തായതിന് ശേഷം ബാറ്റ് ചെയ്യാന്‍ നാലാമത്തെ ഓവറില്‍ എത്തിയപ്പോള്‍, ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തിരഞ്ഞെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം ഇന്ത്യയുടെ ഇന്നിംഗ്സ് കെട്ടിപ്പടുക്കാന്‍ ഗില്ലിലേക്ക് എല്ലാ കണ്ണുകളും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയത്. എന്നാല്‍ കഠിനവും ഉജ്ജ്വലവുമായ സ്‌പെല്ലോടെ Read More…

Sports

ഓസീസിനു ലക്ഷ്യം ഐസിസിയുടെ ട്രിപ്പിള്‍ കിരീടം ; ലോകകപ്പിന് ശേഷം ടി 20 ക്രിക്കറ്റും വാര്‍ണര്‍ മതിയാക്കും

ലോകക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളും ഓസ്‌ട്രേലിയയുടെ മൂന്‍ നായകനുമായ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടി20 യില്‍ നിന്നും വിരമിക്കുന്നു. 2024 ജൂണില്‍ വെസ്റ്റ് ഇന്‍ഡീസിലും യുഎസ്എയിലും നടക്കുന്ന ടി20 ലോകകപ്പിന് ശേഷം ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സ്ഥിരീകരിച്ചു. അടുത്തിടെ ടെസ്റ്റ്, ഏകദിന ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വാര്‍ണര്‍, വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 ഐ പരമ്പരയില്‍ ടീമിലുണ്ട്. ആദ്യത്തെയും മൂന്നാമത്തെയും ടി20യില്‍ 70ഉം 81ഉം സ്‌കോര്‍ ചെയ്ത താരം മികച്ച Read More…

Sports

ദേശീയ ടീമിൽ നിന്നും വിട്ട താരം ആഭ്യന്തരമത്സരത്തിലുമില്ല ; ഇഷാൻ കിഷന്റെ കരാർ ബിസിസിഐ റദ്ദാക്കിയോ?

ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ ഇടവേള എടുത്തതിന് ശേഷം കഴിഞ്ഞ ഒരു മാസമായി ഇഷാൻ കിഷൻ നിരന്തരം വാർത്തകളിൽ നിറഞ്ഞു നിൽക്കുന്നു. ഇടവേള എടുക്കാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ ബിസിസിഐ പിന്തുണച്ചിരുന്നുവെങ്കിലും, ടൂർ അവസാനിച്ചതിന് ശേഷം ഇഷാൻ കിഷന്റെ ടീമിലേക്കുള്ള തിരിച്ചുവരവിനെ സംബന്ധിച്ച് പലതരം ഊഹാപോഹങ്ങളാണ് പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ ടീമിലേക്ക് തിരിച്ചുവരാൻ ഇഷാൻ കിഷന് ഏതെങ്കിലും തരത്തിലുള്ള ക്രിക്കറ്റ് കളിക്കേണ്ടതുണ്ടെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് രാഹുൽ ദ്രാവിഡ് പറഞ്ഞിട്ടും ഇഷാൻ കിഷൻ രംഗത്ത് നിന്ന് വിട്ടുനിൽക്കുകയാണ്. രഞ്ജി ട്രോഫി Read More…

Sports

ഗില്ലും ശ്രേയസ് അയ്യരുടെ ബോട്ടില്‍ തന്നെയായിരുന്നു ; പക്ഷേ ഒറ്റ സെഞ്ച്വറി കൊണ്ട് രക്ഷപ്പെട്ട ശുഭ്മാന്‍ഗില്‍

വിരാട് കോഹ്ലിയുടെയും കെഎല്‍ രാഹുലിന്റെയും തിരിച്ചുവരവ് അഭ്യൂഹങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലേക്ക് പോകുന്ന പ്ലെയിംഗ് ഇലവനില്‍ തങ്ങളുടെ സ്ഥാനം നിലനിര്‍ത്താന്‍ പോരാടുന്നത് രണ്ട് ഇന്ത്യന്‍ ബാറ്റര്‍മാരാണ്. ഏകദേശം ഒരു വര്‍ഷത്തിനിടെ തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറി നേടിയ ശുഭ്മാന്‍ ഗില്ലും ടീമില്‍ നി്ന്നും പുറത്തായ ശ്രേയസ് അയ്യരും. മൊത്തത്തില്‍ മൂന്നാമത്തെയും ടെസ്റ്റില്‍ കന്നി സെഞ്ചുറിയും കൊണ്ട് വിമര്‍ശകരെ നിശബ്ദരാക്കാന്‍ ശുഭ്മാന്‍ ഗില്ലിന് കഴിഞ്ഞു. ശ്രേയസ് അയ്യരെ സംബന്ധിച്ചിടത്തോളം മോശം ഫോമില്‍ തുടരുകയും ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് മത്സരങ്ങളില്‍ Read More…

Sports

കെ.എല്‍. രാഹുലുമില്ല, വിരാട്‌കോഹ്ലിയും വരില്ല ; ദേവ്ദത്ത് പടിക്കലിന് ഇതിനേക്കാള്‍ മികച്ച അവസരം ഇനി വരില്ല

ഇന്ത്യാ-ഇംഗ്‌ളണ്ട് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഫെബ്രുവരി 15 ന് തുടങ്ങാനിരിക്കെ ദേവ്ദത്ത് പടിക്കലിന് ഇന്ത്യന്‍ ടീമില്‍ അരങ്ങേറാന്‍ അവസരം നല്‍കുന്നത അര്‍ഹതയ്ക്കുള്ള അംഗീകരമായി മാറുന്നു. കര്‍ണാടകയിലെ സഹതാരം കെ എല്‍ രാഹുലിന് പകരക്കാരനായാണ് പടിക്കല്‍ ടീമില്‍ ഇടം കണ്ടെത്തിയത്. മുട്ടുവേദനയെ തുടര്‍ന്ന് മൂന്നാം ടെസ്റ്റില്‍ നിന്ന് കെ.എല്‍ രാഹുല്‍ പുറത്തായതോടെയാണ് ദേവ്ദത്ത് പടിക്കലിന് അവസരം കിട്ടിയത്. ഇത് അന്താരാഷ്ട്ര മത്സരത്തില്‍ ദേവ്ദത്ത് പടിക്കലിന് വലിയ അവസരമാണ്. ഐപിഎല്ലിലെ മികച്ച കളിക്കാരില്‍ ഒരാളായ ദേവ്ദത്ത് ഇപ്പോള്‍ റെഡ്-ബോള്‍ Read More…