Sports

പരിശീലകനായി ഗൗതംഗംഭീര്‍ കയറുന്നത് ലോകറെക്കോഡിലേക്ക് ; കാത്തിരിക്കുന്നത് കിട്ടാകിരീടം

രാഹുല്‍ദ്രാവിഡിന്റെ പകരം ഇന്ത്യയുടെ പരിശീലകനായി ഗൗതംഗംഭീര്‍ ഏതാണ്ട് ഉറപ്പായികഴിഞ്ഞു. ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ദ്രാവിഡ് ഇന്ത്യന്‍ ടീമുമായുള്ള ബന്ധം പിരിഞ്ഞതോടെ പുതിയപരിശീലകന്‍ എന്ന് സ്ഥാനമേല്‍ക്കുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. 2024 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടം അണിയിച്ചതോടെയാണ് ഗംഭീറിന് നറുക്കു വീണത്. പരിശീലകനായി വ്യാഴാഴ്ച ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഗംഭീര്‍ മറ്റൊരു റെക്കോഡിലേക്കാകും കാല്‍വെയ്പ്പ് നടത്തുക. ക്രിക്കറ്റിന്റെ രണ്ടു ഫോര്‍മാറ്റിലും ലോകകപ്പ് നേടിയിട്ടുള്ള ഏക പരിശീലകന്‍ എന്ന പദവിയാകും ഗംഭീറിനെ തേടി വരിക. 2007 Read More…

Featured Sports

മെസ്സിയുടെ അംഗരക്ഷകന്‍ യാസീന്‍ അത്ര നിസ്സാരക്കാരനല്ല, ഫുട്‌ബോളിലെ മിശിഹായുടെ രക്ഷകനെ അറിയാം

ലോകത്തുടനീളമായി അനേകം ആരാധകരുള്ള അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍താരം ലിയോണേല്‍ മെസ്സി അവരുടെ വികാരമാണ്. അദ്ദേഹത്തെ തൊടാനും അദ്ദേഹവുമായി സംസാരിക്കാനും കൊതിക്കുന്നവര്‍ ഏറെയുണ്ട്. എന്നാല്‍ കൈവിട്ട കളിയില്‍ ആരാധകരില്‍ നിന്നും താരത്തെ രക്ഷിക്കാന്‍ നിയോഗിതനായിരിക്കുന്ന യാസിന്‍ ച്യൂക്കോയാണ് ഇവിടെ സംസാരവിഷയം. ലോകപ്രശസ്ത ഫുട്‌ബോള്‍ താരം തന്റെ സുരക്ഷ ഏല്‍പ്പിച്ചിരിക്കുന്ന ഉറച്ച കരമാണ് യാസീന്‍. മെസ്സിയുടെ ഈ അംഗരക്ഷകനും താരത്തെപ്പോലെ ഓണ്‍ലൈനില്‍ വന്‍ അംഗീകാരമുണ്ട്. റെഡ്ഡിറ്റില്‍, ച്യൂക്കോയുടെ ശ്രദ്ധ കാണിക്കുന്ന ഒരു വീഡിയോ അടുത്തിടെയാണ് വ്യാപകമായി പ്രചാരം നേടിയത്. 175,000-ലധികം വോട്ടുകളാണ് Read More…

Sports

24 മണിക്കൂര്‍കൊണ്ട് 106 കിലോമീറ്റര്‍ പിന്നിടണം; ലോകത്തെ ഏറ്റവും പഴക്കമേറിയ മാരത്തോണിന് 50 വയസ്സ്

വെസ്റ്റേണ്‍ സ്റ്റേറ്റ്സ് എന്‍ഡ്യൂറന്‍സ് റണ്‍ ഒരു ഓട്ടമല്ല. അത് 100 മൈലിലധികം സാവധാനത്തിലും ദുരിതത്തിലൂടെയും കടന്നുപോകുന്ന ഒരു പീഡനമാണ്. ഇച്ഛാശക്തി, മനക്കരുത്ത്, വേദന സഹിഷ്ണുത എന്നിവയുടെ ഒരു പരിശോധന കൂടിയാണ്. എന്നിരുന്നാലും, ജൂണ്‍ അവസാനം നടക്കുന്ന 50 വയസ്സ് തികഞ്ഞ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മാരത്തോണില്‍ പങ്കെടുക്കാന്‍ അനേകരാണ് എത്തിയത്. സംഘാടകര്‍ ഓരോ വര്‍ഷവും ലോട്ടറി ഉപയോഗിച്ച് ഏകദേശം 10,000 അപേക്ഷകരെ തെരഞ്ഞെടുത്ത് 375 ഫീല്‍ഡിലേക്ക് ഇറക്കിവിടുന്ന ഓട്ടം കാലിഫോര്‍ണിയയിലാണ് നടക്കുന്നത്. 1960-ലെ വിന്റര്‍ ഗെയിംസിന്റെ Read More…

Sports

ക്രിസ്ത്യാനോ റൊണാള്‍ഡോയെ പരിഹസിച്ചു ; ആരാധകര്‍ കലിച്ചു, ബിബിസി പുലിവാല്‍ പിടിച്ചു

യൂറോകപ്പില്‍ നിന്നും പുറത്തായ പോര്‍ച്ചുഗലിന്റെ സൂപ്പര്‍താരവും ലോകഫുട്‌ബോളറുമായ ക്രിസ്ത്യാനോ റൊണാള്‍ഡോയെ പരിഹസിച്ച് ലോകപ്രശസ്ത വാര്‍ത്താചാനല്‍ ബിബിസി പുലിവാല്‍ പിടിച്ചു. സ്‌ളോവേനിയയ്ക്ക് എതിരേ പെനാല്‍റ്റി മിസ് ചെയ്ത മത്സരത്തിന് ശേഷം ക്രിസ്ത്യാനോയെ അവര്‍ ‘മിസ്റ്റിയാനോ പെനാല്‍ഡോ’ എന്ന് പരിഹസിച്ച് ഹെഡ്ഡിംഗ് നല്‍കിയത് ആരാധകരുടെ എതിര്‍പ്പിന് കാരണമായി. മിസ്സിന്റെ ഒരു ക്ലിപ്പ് കാണിക്കുമ്പോള്‍, സ്‌ക്രീനില്‍ ‘മിസ്റ്റിയാനോ പെനാല്‍ഡോ’ എന്ന അടിക്കുറിപ്പ് പ്രത്യക്ഷപ്പെട്ടു. മുന്‍ ചെല്‍സി ക്യാപ്റ്റനും മുന്‍ ഇംഗ്‌ളീഷ് നായകനുമായ ജോണ്‍ ടെറി അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണവുമായി എത്തി. Read More…

Sports

വിരാട്‌കോഹ്ലിയും അനുഷ്‌ക്കയും ഇന്ത്യ വിട്ടേക്കും; ലണ്ടനില്‍ സ്ഥിരതാമസമാക്കിയേക്കുമെന്ന് അഭ്യൂഹം

ക്രിക്കറ്റില്‍ നിന്നും വിരമിച്ചാല്‍ സൂപ്പര്‍ബാറ്റ്‌സ്മാന്‍ വിരാട്‌കോഹ്ലി ഇന്ത്യ വിട്ടേക്കുമെന്ന് അഭ്യൂഹങ്ങള്‍. സൂപ്പര്‍താര ദമ്പതികളായ വിരാട്‌കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും ഭാവിയില്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കിയേക്കുമെന്നാണ് ഊഹാപോഹങ്ങള്‍. ദമ്പതികള്‍ ഗണ്യമായ സമയവും ലണ്ടനില്‍ ചെലവഴിക്കുന്നതാണ് ഈ ഊഹാപോഹത്തിന് കാരണമായിരിക്കുന്നത്. ടി20 ലോകകപ്പ് വിജയത്തിന് പിന്നാലെ മുംബൈയില്‍ നടന്ന വിജയ പരേഡിന് ശേഷം കോഹ്ലിയും അനുഷ്‌ക്കയും ലണ്ടനിലേക്ക് പോയിരുന്നു.2023 ഡിസംബറില്‍ ക്രിക്കറ്റില്‍ നിന്നു ഇടവേളയെടുത്തപ്പോഴും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കോഹ്ലി പോയത് യുകെയിലേക്ക് ആയിരുന്നു. അനുഷ്‌കയ്ക്കൊപ്പം ലണ്ടനിലേക്കു പതിവ് സന്ദര്‍ശനങ്ങള്‍ നടത്തുന്ന ദമ്പതികള്‍ നഗരത്തിലെ Read More…

Sports

കുല്‍ദീപിന് ബോളിവുഡ് സുന്ദരിയുമായി വിവാഹമോ? വെളിപ്പെടുത്തലുമായി താരം

ടി 20 ലോകകപ്പില്‍ 10 വിക്കറ്റാണ് കുല്‍ദീപ് യാദവ് ഇന്ത്യക്കായി വീഴ്ത്തിയത്. വമ്പന്‍ സ്വീകരണത്തിനൊടുവില്‍ കാണ്‍പൂരിലേക്ക് എത്തിയ കുല്‍ദീപിനെ കാത്തും ആരാധകരുടെ കൂട്ടംകാത്തുനിന്നിരുന്നു. ഇപ്പോളിതാ തന്റെ വിവാഹത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ്. ഒരു ബോളിവുഡ് താരത്തിനെയാണ് കുല്‍ദീപ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു റിപ്പോർട്ട്‌ . ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് ഇത് നിഷേധിച്ചു. നിങ്ങളിലേക്ക് ഉടന്‍ തന്നെ ആ സന്തോഷ വാര്‍ത്ത എത്തിയേക്കാം. എന്നാല്‍ അത് നടിയല്ല. എന്റേയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ അവള്‍ക്ക് ഏറ്റെടുക്കാന്‍സാധിക്കുമെന്നും Read More…

Sports

ആരാധകരെ ഞെട്ടിച്ച് WWE ഇതിഹാസം ജോൺ സീന വിരമിക്കൽ പ്രഖ്യാപിച്ചു

ന്യൂയോർക്ക്: റസിൽമാനിയ 41 ലെ മത്സരത്തിന് ശേഷം താന്‍ മത്സരരംഗത്തുനിന്ന് വിരമിക്കുമെന്ന് 16 തവണ WWE (വേൾഡ് റെസ്ലിംഗ് എന്റർടൈൻമെന്റ്) ചാമ്പ്യനായ ജോൺ സീന. ടൊറന്റോയിലെ സ്കോട്ടിയാ ബാങ്ക് അരീനയിൽ നടന്ന മണി ഇൻ ദി ബാങ്ക് ഇവന്റിലാണ് താരം തന്റെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. റസിൽമാനിയ 41 തന്റെ അവസാന മത്സരമായിരിക്കുമെന്നും സീന പറഞ്ഞു. 2025-ൽ സീനയുടെ റിട്ടയർമെന്റ് നടക്കുമെന്ന് സ്ഥിരീകരിക്കുന്ന വാർത്ത WWE എക്സില്‍ പങ്കിട്ടിരുന്നു. 2025 ഏപ്രിൽ 19, 20 തീയതികളിൽ ലാസ് Read More…

Sports

അതേ അച്ഛന്‍… അതേ മകന്‍ ; യൂറോയില്‍ പിതാവിന്റെ പൈതൃകം ആര് കയ്യാളും?

ഫുട്‌ബോള്‍ എല്ലാക്കാലത്തും കൗതുകങ്ങളുടെ കൂടെ കളിയാണ്. ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ 2024 ടൂര്‍ണമെന്റും അക്കാര്യത്തില്‍ വ്യത്യസ്തമല്ല. മുമ്പ് യൂറോയില്‍ സ്വന്തം രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ നിരവധി മുന്‍ താരങ്ങളുടെ മക്കളാണ് ഇത്തവണ അവരവരുടെ രാജ്യത്തിന്റെ ജഴ്‌സിയില്‍ എത്തുന്നത്. നിരവധി ആണ്‍മക്കള്‍ തങ്ങളുടെ അഭിമാനിയായ പിതാക്കന്മാരെ അനുസ്മരിപ്പിച്ചിട്ടുണ്ട്. 1998 ലോകകപ്പും 2000 യൂറോയും നേടിയ മുന്‍ ഫ്രഞ്ച് ഡിഫന്‍ഡറാണ് ലിലിയന്‍ തുറാം. 1998ലെ സെമിഫൈനലില്‍ ക്രൊയേഷ്യക്കെതിരെ രണ്ടു ഗോളുകളും നേടി. ഫ്രാന്‍സ് ക്യാപ്റ്റന്‍ കൈലിയന്‍ എംബാപ്പെയ്ക്കൊപ്പം മുന്‍നിരയില്‍ മുന്നേറുന്ന Read More…

Sports

ഷൂട്ടൗട്ടില്‍‌ വീണ് ബ്രസില്‍ പുറത്തേക്ക്; യുറഗ്വായ് സെമിയില്‍

കോപ അമേരിക്ക ടൂര്‍ണമെന്റ് ക്വാര്‍ട്ടറില്‍ യുറഗ്വായോട് തോറ്റ് ബ്രസീല്‍ പുറത്തേയ്ക്ക്. നിശ്ചിതസമയത്ത് ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞിരുന്നതിനാല്‍ പെനല്‍റ്റി ഷൂട്ടൗട്ടിലാണ് യുറഗ്വായുടെ ജയം . 4–2നാണ് യുറഗ്വായുടെ ഷൂട്ടൗട്ട് വിജയം. ബ്രസീൽ താരം ഏദർ മിലിട്ടാവോയാണ് ഷൂട്ടൗട്ടിലെ ആദ്യ കിക്കെടുത്തത്. ആദ്യ ശ്രമം തന്നെ പാളി. മിലിട്ടാവോയുടെ കിക്ക് യുറഗ്വായ് ഗോളി തട്ടിയകറ്റി. ഡഗ്ലസ് ലൂയിസിന്റെ നാലാം ഷോട്ട് ഗോൾ പോസ്റ്റില്‍ തട്ടിത്തെറിച്ചു. ഫെഡറിക്കോ വാൽവെർദെ, റോഡ്രിഗോ ബെന്റാകർ, ജോർജിയൻ ഡി അരാസ്കസ്, മാനുവൽ ഉഗാർട്ടെ എന്നിവർ Read More…