Sports

അടുത്ത ടി20 ലോകകപ്പില്‍ സഞ്ജുവിന് ചാന്‍സ് കാണില്ല ; നിരീക്ഷകര്‍ പറയുന്ന കാരണം ഇതാണ്

ടീമില്‍ ഉള്‍പ്പെട്ടെങ്കിലും ഒരു കളിപോലും കളിക്കാതെ ലോകകപ്പ് നേടിയ ആളാണ് സഞ്ജുസാംസണ്‍. അമേരിക്കയിലും കരീബിയയിലുമായി നടന്ന ഇന്ത്യ കപ്പടിച്ച ടി20 ലോകകപ്പില്‍ സഞ്്ജു ടീമില്‍ ഉണ്ടായിരുന്നു. തലമുറമാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടീം നാലു വര്‍ഷം കഴിയുമ്പോള്‍ വീണ്ടും മത്സരിക്കുന്ന ഏതെങ്കിലും ലോകകപ്പില്‍ സഞ്ജുവിന് കളിക്കാന്‍ അവസരം കിട്ടുമോ? ഇപ്പോള്‍ തന്നെ 29 വയസ്സായ സഞ്ജു സാംസണിന് അടുത്ത ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടാതിരിക്കാനുള്ള പ്രായമുണ്ട്. നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയുടെ നാട്ടില്‍ 2026 ടി20 ലോകകപ്പ് Read More…

Featured Sports

കോപ്പയില്‍ മധുരപ്പതിനാറ്; ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീനയ്ക്ക്, ജയം മെസ്സി ഇല്ലാതെ

കൊളംബിയയെ ഏകപക്ഷീയമായ ഒരുഗോളിന് ഫൈനലില്‍ തകര്‍ത്തതിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ടീം കോപ്പാ അമേരിക്ക ഫുട്‌ബോളില്‍ ചരിത്രമെഴുതി. അധികസമയത്ത് മാര്‍ട്ടീനസ് നേടിയ ഗോളില്‍ വിജയം നേടിയ മെസ്സിയും കൂട്ടരും ഒന്നിലധികം റെക്കോഡുകളാണ് എഴുതിച്ചേര്‍ത്തത്. കളിയുടെ 112 ാം മിനിറ്റിലായിരുന്നു അര്‍ജന്റീനയ്ക്ക് കിരീടം ഉറപ്പിച്ച് മാര്‍ട്ടീനസിന്റെ ഗോള്‍ വന്നത്. വിജയത്തോടെ കോപ്പയില്‍ ഏറ്റവും കൂടുതല്‍ കപ്പുനേട്ടമെന്ന റെക്കോഡ് അര്‍ജന്റീന നേടി. അര്‍ജന്റീനയുടെ ഷോകേസില്‍ 16 കിരീടങ്ങളാണ് എത്തിയിരിക്കുന്നത്. നേരത്തേ 15 കിരീടമുള്ള ഉറുഗ്വേയെയാണ് അര്‍ജന്റീന പിന്നിലാക്കിയത്. ഇതിനൊപ്പം കൊളംബിയയുടെ 28 Read More…

Sports

ലോകകപ്പ് നേടിയ യൂറോപ്പിലെ മുഴുവന്‍ ടീമിനെയും പൊട്ടിച്ചു; പെനാല്‍റ്റിപോലും അടിപ്പിക്കാതെ സ്‌പെയിന്‍ കപ്പില്‍ മുത്തമിട്ടു

മ്യൂണിക്: യൂറോപ്പില്‍ നിന്നും ലോകകപ്പ് നേടിയ മുഴുവന്‍ ടീമുകളും സ്‌പെയിന്റെ അടിവാങ്ങിയ ജര്‍മ്മനി 2024 ല്‍ കപ്പില്‍ മുത്തമിടാനുള്ള ഇംഗ്‌ളണ്ടിന്റെ മോഹങ്ങള്‍ക്ക് തുടര്‍ച്ചയായി രണ്ടാം തവണയും തിരിച്ചടി നേരിട്ടു. നിര്‍ണ്ണായകമായ കലാശപ്പോരില്‍ ഇംഗ്‌ളണ്ടിനെ ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്ക് വീഴ്ത്തി ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമായിരുന്ന സ്‌പെയിന്‍ ഒരു മത്സരം പോലും തോല്‍ക്കാതെ കപ്പുമായി മടങ്ങി. സ്‌പെയിനെ സംബന്ധിച്ചിടത്തോളം സ്വപ്‌നതുല്യമായ യൂറോയായിരുന്നു ഇത്. തുടര്‍ച്ചയായി ഏഴു കളികളാണ് സ്‌പെയിന്‍ ഫൈനല്‍ സഹിതം ജയിച്ചുകയറിയത്. എല്ലാ മത്സരങ്ങളിലും സാധാരണ സമയത്ത് തന്നെ Read More…

Sports

17 തികഞ്ഞ യമാലിന് ബര്‍ത്ത്‌ഡേഗിഫ്റ്റ് നല്‍കാന്‍ സ്‌പെയിന്‍; 5 വയസ്സുള്ളപ്പോള്‍ കൊടുത്ത അതേ സമ്മാനം

യൂറോകപ്പില്‍ സ്‌പെയിന്‍ ഞായറാഴ്ച കലാശപ്പോരില്‍ ഇംഗ്‌ളണ്ടിനെ നേരിടാനിറങ്ങുമ്പോള്‍ തങ്ങളുടെ വണ്ടര്‍കിഡ് ലാമിന്‍ യമാലിന് ഒന്നാന്തരം ബര്‍ത്ത്‌ഡേ പാര്‍ട്ടി കൊടുക്കാനാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ശനിയാഴ്ച 17 വയസ്സ് തികഞ്ഞ താരത്തിന് ടീം ഒരു സര്‍പ്രൈസ് പാര്‍ട്ടി കൊടുക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ് സ്പാനിഷ് ടീമംഗങ്ങള്‍. എന്നാല്‍ 2024 യൂറോ ഫൈനലില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് ഞായറാഴ്ച അത് ശരിയായ ആഘോഷമാക്കി മാറ്റുമെന്ന് അവനും ടീമും പ്രതീക്ഷിക്കുന്നു. 2023 സെപ്റ്റംബറില്‍ സ്പാനിഷ് പുരുഷ ദേശീയ ടീമിലേക്ക് ആദ്യമായി തിരിഞ്ഞതു മുതല്‍ 17 Read More…

Movie News Sports

സഹീര്‍ ഖാനും ബാലാജിയും വേണ്ട ; ബൗളിംഗ് പരിശീലകനായി ഗംഭീറിന് വേണ്ടത് മോര്‍ണേ മോര്‍ക്കലിനെ

മൂന്ന് ദിവസം മുമ്പ് ഇന്ത്യന്‍ പരിശീലകനായി 2011ലെ ഏകദിന ലോകകപ്പ് ജേതാവായ ഗൗതം ഗംഭീറിനെ ബിസിസിഐ നിയോഗിച്ചതോടെ ആരാധകര്‍ ഏറെ ആകാംഷയിലായിരുന്നു. എന്നാല്‍ താരത്തിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലേക്കുള്ള ആദ്യ നിയമനം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ് വെട്ടി താരത്തിന് കൊടുത്തത് ഉഗ്രന്‍ പണി. സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ രണ്ടാമന്റെ കാര്യത്തിലും ഇപ്പോള്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തേ ഫീല്‍ഡിംഗ് കോച്ചിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും ഫീല്‍ഡിംഗ് ഇതിഹാസവുമായ ജോണ്ടി റോഡ്‌സിനെയാണ് വെക്കാനുള്ള ഗംഭീറിന്റെ നിര്‍ദേശമാണ് ബിസിസിഐ തള്ളിയതെങ്കില്‍ രണ്ടാമത്തെ നിയമനമായി Read More…

Sports

ആന്‍ഡേഴ്‌സണ്‍ ക്രിക്കറ്റില്‍ നിന്നും മടങ്ങി, അവസാന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ വീഴ്ത്തി

വെള്ളിയാഴ്ച ലോര്‍ഡ്സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ടിനെ ഇന്നിംഗ്സിനും 114 റണ്‍സിനും ജയിക്കാന്‍ സഹായിച്ചുകൊണ്ട് ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ ആന്‍ഡേഴ്‌സണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് തലകുനിച്ചു. 704 വിക്കറ്റുകള്‍ വീഴ്ത്തിയ 41 കാരനായ ഇംഗ്‌ളീഷ് ബൗളര്‍ ജിമ്മി ആന്‍ഡേഴ്‌സണ്‍ കളി അവസാനിപ്പിച്ചു. ആന്‍ഡേഴ്‌സന്റെ 188-ാമത്തെയും അവസാനത്തെയും ടെസ്റ്റ് 32 ന് മൂന്ന് വിക്കറ്റ് എന്ന ബൗളിംഗ് റെക്കോഡ് കുറിച്ചു. മൂന്നാം ദിവസത്തെ കളിയില്‍ വെസ്റ്റിന്‍ഡീസിന്റെ രണ്ടാം ഇന്നിംഗ്‌സ് പെട്ടെന്ന് അവസാനിപ്പിച്ചു. മൂന്ന് വിക്കറ്റുകളില്‍ ഒരെണ്ണം Read More…

Sports

പാണ്ഡ്യ ടി20 നായകനാകും, കെ.എല്‍. രാഹുല്‍ ഏകദിനത്തിന്; ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് സാധ്യത

പരീശീലക സ്ഥാനത്തേക്ക് ഗൗതംഗംഭീര്‍ പുതിയതായി എത്തുന്നതോടെ ഇന്ത്യന്‍ ടീമില്‍ വമ്പന്‍ മാറ്റങ്ങള്‍ ഉണ്ടായേക്കമെന്ന് സൂചന. എല്ലാ ഫോര്‍മാറ്റിലേക്കും ഒരു നായകനെന്ന സങ്കല്‍പ്പത്തില്‍ നിന്നും മാറി ഇന്ത്യ വെവ്വേറെ നായകന്മാരെ പരീക്ഷിച്ചേക്കാന്‍ സാധ്യത. രോഹിത്ശര്‍മ്മ ടി20 ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയുടെ ടി 20 നായകനായും ഏകദിന ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ കെ.എല്‍. രാഹുലിനെയും നായകനാക്കിയേക്കുമെന്നാണ് കേള്‍ക്കുന്നത്. 2024ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം രോഹിത്ശര്‍മ്മ കുട്ടിക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 159 Read More…

Sports

പോര്‍ച്ചുഗലിന്റെ തോല്‍വി ദു:ഖിപ്പിച്ചു ; മൗനംവെടിഞ്ഞു സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ

ലോകത്ത് ഏറ്റവും കൂടുതല്‍ രാജ്യാന്തര ഗോളുകള്‍ നേടിയ വമ്പന്‍താരം കൂടെയുള്ളപ്പോള്‍ യൂറോകപ്പില്‍ ഏറെ പ്രതീക്ഷയോടെയാണ് പോര്‍ച്ചുഗല്‍ പന്തുതട്ടാനിറങ്ങിയത്. എന്നാല്‍ ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് തോറ്റു മടങ്ങുമ്പോള്‍ അവരുടെ ഹൃദയം പിടഞ്ഞു. ടീമില്‍ ഉണ്ടായിരുന്ന സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ആകട്ടെ ഒരു ഗോള്‍ പോലും കുറിക്കാനായില്ല എന്ന് മാത്രമല്ല നല്ല ഒരു അസിസ്റ്റിന് പോലും കഴിഞ്ഞുമില്ല. സ്ളോവാക്യയ്ക്ക് എതിരേയുള്ള മത്സരത്തില്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. തോല്‍വിയുടെ ഭാരത്തിന് പിന്നാലെ കളംവിട്ട താരം ഏതാനും ദിവസങ്ങള്‍ക്ക് ശേഷം തന്നെ നിശബ്ദത വെടിഞ്ഞ് Read More…

Sports

പന്തില്‍ നോക്കാതെ വലകുലുക്കും ! യൂറോപ്പിലെ ഏറ്റവും മികച്ച പെനാല്‍റ്റി സ്‌കോറര്‍ ആരാണ്?

യൂറോപ്യന്‍ കപ്പ് കലാശക്കൊട്ടിലേക്ക് നീങ്ങുമ്പോള്‍ ഇംഗ്‌ളണ്ടിന്റ ഇവാന്‍ ടോണിക്ക് തലക്കെട്ടുകളില്‍ ഇടം നേടുകയാണ്. ഫുട്‌ബോളിലെ ഏറ്റവും മികച്ച പെനാല്‍റ്റി ടേക്കര്‍ എന്ന നിലയിലാണ് ഇവാന്‍ ടോണി ശ്രദ്ധേയനാകുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ ഇംഗ്ലണ്ടിന്റെ യൂറോ 2024 ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇവാന്‍ ടോണി നേടിയ നോ-ലുക്ക് പെനാല്‍റ്റി ആരാധകരെ ഞെട്ടിച്ചിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ട് നല്‍കുന്ന കടുത്ത സമ്മര്‍ദത്തിന്റെ അന്തരീക്ഷത്തില്‍, ടോണി ജാന്‍ സോമറിനെ നോക്കിക്കൊണ്ട് പന്ത് താഴെയുള്ള മൂലയിലേക്ക് അടിച്ചു. ”ഞാന്‍ ഒരിക്കലും പന്തിലേക്ക് നോക്കാറില്ല. ആളുകള്‍ക്ക് ഇത് വിചിത്രമാണെന്ന് തോന്നിയേക്കാം, Read More…