റൊണാള്‍ഡോയ്ക്ക് പിന്നാലെ യൂറോപ്പിലെ പല വമ്പന്മാരും മാറ്റുരയ്ക്കാന്‍ പോയ സൗദി പ്രോ ലീഗിലേക്ക് അടുത്ത വമ്പന്‍ നീക്കം മാഞ്ചസ്റ്റര്‍ സിറ്റിയില്‍ നിന്നും. സൗദി പ്രോലീഗിലെ അല്‍ എത്തിഹാദിലേക്ക് യൂറോപ്പിലെ തന്നെ നിലവില്‍ കളിക്കുന്നവരിലെ ഏറ്റവും മികച്ച മിഡ്ഫീല്‍ഡര്‍മാരില്‍ ഒരാളായ കെവിന്‍ പോയേക്കുമെന്ന് റിപ്പോര്‍ട്ട്. സിറ്റിയുടെ ഏറ്റവും പ്രധാന താരങ്ങളില്‍ ഒരാളായ ഡെബ്രൂയന് ഓഫര്‍ വെച്ചിരിക്കുന്നത് അല്‍ എത്തിഹാദ് ആണ്. ബെല്‍ജിയന്‍ മിഡ്ഫീല്‍ഡറുടെ കരാര്‍ 2024-25 സീസണോടെ സിറ്റിയില്‍ അവസാനിക്കാനിരിക്കെ താരത്തിന്റെ പ്രഥമ ചോയ്‌സ് സൗദി പ്രോലീഗ് ആയേക്കും. Read More…
സഞ്ജുവിനെ എന്തിനാണ് ഇങ്ങിനെ തഴയുന്നത്? അവസരങ്ങള്‍ കൊടുക്കാതെ നഷ്ടപ്പെടുത്തുന്നു
ഇനിയൊരു ലോകകപ്പ് ടീമില്‍ സ്ഥാനം നേടണമെങ്കില്‍ വരും വര്‍ഷങ്ങളില്‍ മലയാളിതാരം സഞ്ജു സാംസണ് അസാധാരണ പ്രകടനം നടത്തേണ്ടിയും അതില്‍ സ്ഥിരത നില നിര്‍ത്തേണ്ടി വരും. 2023 ഡിസംബര്‍ 21 ന് പാര്‍ലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തന്റെ അവസാന ഏകദിന മത്സരത്തില്‍ സഞ്ജു സാംസണ്‍ ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയെങ്കിലും ശ്രീലങ്കയ്ക്ക് എതിരേയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ടീമില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കിയത് വ്യാപക വിമര്‍ശനത്തിന് കാരണമാകുന്നു. ഇന്ത്യയുടെ 15 അംഗ ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയില്ല. ഓഗസ്റ്റ് 2, 4, 7 Read More…
ഋഷഭ് പന്ത് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ടേക്കും ; സിഎസ്‌കെ യിലേക്ക് താരം മാറിയേക്കുമെന്ന് റിപ്പോര്‍ട്ട്
ഇന്ത്യയുടെ നിര്‍ണ്ണായകതാരങ്ങളിലൊരാളായ ഋഷഭ് പന്ത് ഇന്ത്യന്‍ പ്രീമിയര്‍ലീഗില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെയും ജീവനാഡിയാണ്. എന്നാല്‍ ഡല്‍ഹി ടീമിന്റെ ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് അവരുടെ ക്യാംപില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നത്. പരിശീലകന്‍ റിക്കിപോണ്ടിംഗിന് പിന്നാലെ പന്തും വരും സീസണില്‍ കൂടുമാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തില്‍ നിര്‍ണ്ണായക പ്രകടനം നടത്തിയ പന്തിനെ 2025-ല്‍ നിലനിര്‍ത്താനുള്ള തീരുമാനത്തെക്കുറിച്ച് ടീം ആലോചിക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഐപിഎല്‍ 2025 സീസണില്‍ ഒരു പുതിയ ഫ്രാഞ്ചൈസിയുടെ ഭാഗമാകാന്‍ പന്ത് ആഗ്രഹിക്കുന്നുണ്ടെന്നാണ് സൂചനകള്‍. തങ്ങളുടെ മുഖ്യ പരിശീലകന്‍ Read More…
ഇഗോര്‍ സ്റ്റിമാക്ക് ക്ലിക്കായില്ല, മനോലോ മാർക്കസ് ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകൻ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോളില്‍ കാര്യമായ ചലനം സൃഷ്ടിക്കാന്‍ കഴിയാതെ പോയ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമിന്റെ മുഖ്യപരിശീലകന്‍ ഇഗോര്‍ സ്റ്റിമാകിന് പകരം സ്പെയിന്‍കാരന്‍ മനോലോ മാര്‍ക്വേസ് വന്നേക്കുമെന്ന് റിപ്പോര്‍ട്ട്. അഖിലേന്ത്യാ ഫെഡറേഷന്‍ യോഗത്തിലാണ് മാര്‍ക്വേസിനെ ഇന്ത്യൻ ടീമിന്‍റെ പരിശീലകനാക്കാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ സൂപ്പര്‍ലീഗിലെ സൂപ്പര്‍ പരിശീലകരില്‍ ഒരാളായ അദ്ദേഹം പരിശീലിപ്പിച്ച ടീമുകളെല്ലാം തന്നെ കപ്പടിച്ചതിന് പിന്നാലെയാണ് അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ സമീപിച്ചത്. ഹൈദരാബാദ് എഫ്സിയെ പരിശീലിപ്പിച്ചിട്ടുള്ള മാര്‍ക്വേസ്, നിലവില്‍ എഫ്സി ഗോവയുടെ പരിശീലകനാണ്. ക്രൊയേഷ്യക്കാരനെ അഖിലേന്ത്യാ ഫുട്ബോള്‍ Read More…
‘ബ്‌ളാക്ക് സെപ്തംബര്‍’ ഓര്‍മ്മയില്ലേ ? പാരീസ് ഒളിമ്പിക്സിനുവേണ്ടി 1972 ലെ പരസ്യവുമായി അഡിഡാസ്, വിവാദം
12 ഇസ്രായേലികള്‍ കൊല്ലപ്പെട്ട മ്യൂണിക് ഒളിമ്പിക്‌സില്‍ ഉപയോഗിച്ച ക്ലാസ്സിക് പരസ്യം പാരീസ് ഒളിമ്പിക്‌സിലേക്ക് വീണ്ടും പൊടിതട്ടിയെടുത്ത അന്താരാഷ്ട്ര സ്‌പോര്‍ട്‌സ് ഉല്‍പ്പന്ന നിര്‍മ്മാതാക്കളായ അഡിഡാസ് പിടിച്ചത് വിവാദം. മോഡല്‍ ബെല്ല ഹദീദ്, ഒരു ജോഡി സ്‌നീക്കറുകള്‍, പിന്നെ അഡിഡാസ് എന്നതാണ് പരസ്യം. 1972 ല്‍ ഉപയോഗിച്ച പരസ്യം വീണ്ടും വന്നതോടെ അഡിഡാസ് പുലിവാല്‍ പിടിച്ചിരിക്കുകയാണ്. 1972 ഒളിമ്പിക് ഗെയിംസില്‍ നിന്നുള്ള ക്ലാസിക് എസ്എല്‍ 72 സ്നീക്കറുകള്‍ പാരീസ് ഒളിമ്പിക്സിനൊപ്പ വീണ്ടും സമാരംഭിക്കുന്നതിനുള്ള നീക്കമാണ് പരസ്യക്യാമ്പയിനിലൂടെ പാളിയത്. പരസ്യത്തിനായി അഡിഡാസ് Read More…
ജന്മനാ അന്ധനായ ഈസ്റ്റ്ബംഗാളിന്റെ കട്ട ഫാന്‍; പ്രദീപ്ദാസ് ഫുട്ബോള്‍ കാണുകയല്ല… കേള്‍ക്കുകയാണ്
ബംഗാളിലെ ഹൗറാ സ്വദേശിയായ 55 കാരന്‍ പ്രദീപ്ദാസ് ലോകത്തെ ഏറ്റവും സൗന്ദര്യമുള്ള കളിയായ ഫുട്ബോള്‍ മൈതാനത്തിരുന്ന് കാണുകയല്ല കേള്‍ക്കുകയാണ്. കൊല്‍ക്കത്തയിലെ വിഖ്യാതക്ലബ്ബ് ഈസ്റ്റ് ബംഗാളിന്റെ കടുത്ത ആരാധകനായ അദ്ദേഹം ജന്മനായ അന്ധനാണ്. ഫുട്ബോളിനെയും തന്റെ ക്ലബ്ബിനേയും നെഞ്ചോട് ചേര്‍ക്കുന്ന ദാസ് എല്ലാവരും ഫുട്ബോള്‍ കാണുമ്പോള്‍ അദ്ദേഹം അത് കേള്‍ക്കും. മൈതാനത്ത് റഫറിയുടെ വിസിലുകളാണ് ദാസിന്റെ ഫുട്ബോള്‍കാഴ്ചകള്‍. ഈസ്റ്റ്ബംഗാളിന്റെ മെറൂണും മഞ്ഞയും ജഴ്സി ദാസ് കാണുന്നത് അകക്കാഴ്ചയിലാണ്. പ്രധാന കളിക്കാരെക്കുറിച്ചും പുതിയതായി വരുന്ന താരങ്ങളെക്കുറിച്ചുമെല്ലാം അപ്ഡേറ്റ്ഡാണ്. വിസിലുകള്‍ എന്നെ Read More…
ലോകകപ്പ് ടീമിലെടുത്തു, കളിപ്പിച്ചില്ല ; സിംബാബ്‌വേ പര്യടനത്തിനു കൊണ്ടുപോയില്ല; ചഹല്‍ ശ്രീലങ്കയിലേക്കുമില്ല
ഇന്ത്യയുടെ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചാഹലിനെ വീണ്ടും ബിസിസിഐ അവഗണിച്ചു. ഐപിഎല്ലില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം നടത്തിയിട്ടും ലോകകപ്പില്‍ കളിക്കാന്‍ അവസരം കിട്ടാതെ പോയ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലിന് ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമിലും ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞ 18 മാസത്തിനിടെ 9 ടി20 മത്സരങ്ങള്‍ മാത്രം കളിച്ചിട്ടുള്ള ചഹലിനെ കഴിഞ്ഞ സിംബാബ്‌വേ പര്യടനത്തിലും ഒഴിവാക്കിയിരുന്നു.. ടി20യില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ബൗളറായിട്ടും പരമ്പരയിലേക്ക് തിരഞ്ഞെടുത്തിട്ടില്ല. ടി20 ടീമില്‍ മാത്രമല്ല ഏകദിന ടീമിലും ചഹലിനെ Read More…
ട്വന്റി 20 ഐ നായകനെ ബിസിസിഐ പ്രഖ്യാപിച്ചു ; തൊട്ടുപിന്നാലെ വിവാഹമോചനം പ്രഖ്യാപിച്ച് പാണ്ഡ്യ
ഇന്ത്യയുടെ ട്വന്റി 20 ഐ നായകനെ ബിസിസിഐ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ വിവാഹമോചനം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക്പാണ്ഡ്യയുടെ ബോംബ്. ഹാര്‍ദിക് പാണ്ഡ്യയും നടി നതാസ സ്റ്റാന്‍കോവിച്ചും വിവാഹമോചനം നേടുകയാണെന്ന് താരം സാമൂഹ്യമാധ്യമ പേജിലൂടെ പ്രഖ്യാപിച്ചു. ക്രിക്കറ്റ് പ്രേമികള്‍ക്കും വിനോദ വാര്‍ത്ത പിന്തുടരുന്നവര്‍ക്കും ഒരുപോലെ ആഘാതമാണ് വാര്‍ത്ത. നാല് വര്‍ഷത്തെ ഒരുമിച്ചതിന് ശേഷം ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചതായി പ്രസ്താവിച്ച് ഇരുവരും സോഷ്യല്‍ മീഡിയയില്‍ ഇരുവരും തങ്ങളുടെ തീരുമാനം അറിയിച്ചു. ഹാര്‍ദിക് പാണ്ഡ്യയും നതാസ സ്റ്റാന്‍കോവിച്ചും 2020 ലായിരുന്നു Read More…
യൂറോയിലെ വണ്ടര്‍കിഡ് ലാമിന്‍ യമാലിന്റെ കാമുകി അലക്‌സ് പാഡില്ല ആരാണ്?
ബാഴ്സലോണയ്ക്കും സ്പെയിനിനുമായി പിച്ചിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തുന്ന 17 വയസ്സുള്ള ലാമിന്‍ യമല്‍ 2024 യൂറോയില്‍ നടത്തിയ പ്രകടനത്തോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു. ലയണേല്‍ മെസ്സിയോടാണ് യമാലിനെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. പതിവ് പോലെ ആരാധകര്‍ അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്കും കടന്നുകയറിയിരിക്കുകയാണ്. ലാമിന്‍ യമാലിന്റെ കാമുകിയും ബാഴ്സലോണയിലെ വിദ്യാര്‍ത്ഥിയുമായ അലക്സ് പാഡില്ലയെക്കുറിച്ച് പലരും തെരയുകയാണ്. കപ്പടിച്ചതിന് പിന്നാലെ ജോഡി ഒത്തുചേരുന്ന ഫോട്ടോകള്‍ വൈറലായതോടെയാണ് ഈ ട്രന്റ്. ഇപ്പോള്‍ ടിക്‌ടോക്കില്‍ പാഡില്ല 400,000 ഫോളോവേഴ്സിനെ നേടിയിട്ടുണ്ട്. യമാലുമായുള്ള പാഡില്ലയുടെ Read More…














