Sports

ശ്രീലങ്കയ്ക്ക് എതിരേയും ടീമിലില്ല ; സഞ്ജുസാംസണ്‍ ഏറ്റവും നിര്‍ഭാഗ്യവാനായ ക്രിക്കറ്ററെന്ന് സോഷ്യല്‍മീഡിയ

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഒന്നാം ടി20യില്‍ ഋഷഭ് പന്ത്, റിയാന്‍ പരാഗ് എന്നിവരെ ടോപ്ഓര്‍ഡറിലേക്ക് പരിഗണിച്ചതോടെ സോഷ്യല്‍ മീഡിയയിലെ ആരാധകര്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരന്‍ എന്ന് ആരാധകര്‍ മുദ്രകുത്താന്‍ തുടങ്ങി. സഞ്ജുവിന് അവസരം കിട്ടാതെ പോകുമ്പോള്‍ പന്ത് ഇന്ത്യന്‍ ടീമിലെ സ്ഥിരം കളിക്കാരന്‍ എന്ന നിലയില്‍ പരിഗണന നേടുമെന്നാണ് ഇവരുടെ വിലയിരുത്തല്‍. സഞ്ജുവിനെയും പന്തിനെയും പരസ്പരം പകരക്കാരനായി പരിഗണിക്കുമ്പോള്‍ സഞ്ജുവിന് അവസരം കിട്ടാത്ത സാഹചര്യം അദ്ദേഹത്തെ ടീമിന് പുറത്തേക്ക് നയിക്കുമോ എന്നാണ് ആരാധകരുടെ ഉത്ക്കണ്ഠ. Read More…

Sports

ധോണിയോ കോഹ്ലിയോ രോഹിത്തോ ഏറ്റവും മികച്ച നായകന്‍ ; ജസ്പ്രീത് ബുംറെയുടെ മറുപടി ഞെട്ടിച്ചു…!

ഇന്ത്യന്‍ ടീം ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളര്‍ എന്നാണ് ജസ്പ്രീത് ബുംറെയെക്കുറിച്ചുള്ള വിശേഷണം. കുറച്ച് നാളുകൊണ്ട് ടീംഇന്ത്യയില്‍ വിലപ്പെട്ട കളിക്കാരനായി മാറിയ ബുംറെ ഇന്ത്യന്‍ ടീമിന്റെ നായകനായും മാറിയിട്ടുണ്ട്. എംഎസ് ധോണിക്ക് കീഴില്‍ രാജ്യത്തിനായി അരങ്ങേറിയ ബുംറെ കോഹ്ലിക്കും രോഹിതിനും കീഴിലാണ് മികച്ച താരമായി ഉയര്‍ന്നുവന്നത്. അടുത്തിടെ ഇന്ത്യയെ ടി20 ലോകകപ്പ് വിജയത്തിലേക്ക് നയിച്ചതിന് പിന്നാലെ ഇന്ത്യയുടെ ഏറ്റവും മികച്ച നായകനെ തെരഞ്ഞെടുക്കാനുള്ള ചോദ്യത്തോട് ബുംറെയുടെ പ്രതികരണം രസകരമായിരുന്നു. എക്കാലത്തെയും മികച്ച ഇന്ത്യന്‍ ക്യാപ്റ്റന്റെ Read More…

Sports

ഹര്‍ദിക്കിനെ മറികടന്ന് നായകന്റെ തൊപ്പി സൂര്യകുമാര്‍ യാദവിന്റെ തലയില്‍ കയറിയത് എന്തുകൊണ്ട് ?

ന്യൂഡല്‍ഹി: സൂര്യകുമാര്‍ യാദവിനെ നാടകീയമായിട്ടാണ് ഇന്ത്യന്‍ ടീം നായകനായി പ്രഖ്യാപിച്ചത്. ഇത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമാകുകയും ചെയ്തു. ഇന്ത്യ പുതിയ പരിശീലകന്‍ ഗൗതംഗംഭീറിന് കീഴില്‍ ആദ്യ പരമ്പരയ്ക്കായി ഇറങ്ങുമ്പോള്‍ ടി 20 ടീമിന്റെ ചുമതല ഹര്‍ദികിനെ മറികടന്നാണ് സൂര്യകുമാര്‍ യാദവ് പിടിച്ചെടുത്തത്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സില്‍ ഹര്‍ദികിന് കീഴില്‍ കളിച്ചയാളാണ് സൂര്യകുമാര്‍ യാദവ് എന്നത് കൂടി പ്രസക്തമാണ്. രോഹിത്ശര്‍മ്മയും വിരാട്‌കോഹ്ലിയും ടി20 ക്രിക്കറ്റില്‍ നിന്നും വിരമിച്ച സാഹചര്യത്തിലാണ് പുതിയ നായകനെ കണ്ടെത്തേണ്ടി Read More…

Sports

റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്കര്‍’; ഒടുവില്‍ ബൈക്ക് അപകടത്തില്‍ ദാരുണാന്ത്യം

റഷ്യയിലെ ഏറ്റവും സുന്ദരിയായ ബൈക്കര്‍ എന്ന് വിളിപ്പേരുള്ള സോഷ്യമീഡിയ ഇന്‍ഫ്‌ളുവന്‍സറായ 38കാരിക്ക് തുര്‍ക്കിയില്‍ ദാരുണാന്ത്യം. സോഷ്യല്‍ മീഡിയയില്‍ ‘മോട്ടോതന്യ’ എന്ന പേരില്‍ സഞ്ചരിക്കുന്ന ടാറ്റിയാന ഒസോലിനയാണ് ബൈക്കപകടത്തില്‍ മരണമടഞ്ഞത്. തുര്‍ക്കിയിലെ മുഗ്ലയ്ക്കും ബോഡ്രാമിനും ഇടയില്‍ യാത്ര ചെയ്യുമ്പോഴായിരുന്നു മാരകമായ അപകടം. ഒസോലിനയുടെ ചുവന്ന ബിഎംഡബ്‌ള്യൂ  S1000RR 2015ന്റെ നിയന്ത്രണം നഷ്ടപ്പെടുകയും മിലാസിന് സമീപം ഒരു ട്രക്കുമായി കൂട്ടിയിടിക്കുകയിരുന്നു. അടിയന്തര സേവനങ്ങള്‍ ഉടന്‍ എത്തിയെങ്കിലും, മിസ് ഒസോലിന സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒസോലിനയ്‌ക്കൊപ്പം തുര്‍ക്കി ബൈക്ക് റഡര്‍ ഒനുര്‍ Read More…

Sports

സഞ്ജുവോ, പന്തോ? ഗൗതംഗംഭീര്‍ ലങ്കന്‍ പര്യടനത്തില്‍ ആരെ പരിഗണിക്കും ?

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ പര്യടനത്തിനൊരുങ്ങുമ്പോള്‍ ആദ്യമായി ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്ന ഗൗതംഗംഭീറിനെ കുഴയ്ക്കുന്ന ചോദ്യം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ തെരഞ്ഞെടുപ്പാണ്. ശ്രീലങ്കയ്ക്ക് എതിരേയുള്ള മൂന്ന് ടി20 മത്സരങ്ങളില്‍ പന്തിനെ ഉപയോഗിക്കണോ സഞ്ജുവിനെ ഉപയോഗിക്കണോ എന്നതാണ് പ്രശ്‌നം. സഞ്ജുവും പന്തും ഒരുപോലെ ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ തകര്‍പ്പനടിക്കാരായ വിക്കറ്റ് കീപ്പര്‍മാരാണെന്നതാണ് ഗംഭീറിനെ ആശയക്കുഴപ്പത്തിലാക്കുക. ദ്രാവിഡിന്റെ പിന്‍ഗാമി എന്ന നിലയില്‍ ഗംഭീറിന് വിജയത്തോടെ പരിശീലക കാലാവധി തുടങ്ങേണ്ടതുണ്ട്. നിലവില്‍ ലോകചാംപ്യന്മാരായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ശ്രീലങ്കയ്ക്ക് Read More…

Sports

സിക്‌സ് അടിച്ചാല്‍ റണ്‍സില്ല, വീണ്ടും അടിച്ചാല്‍ ഔട്ട്! സിക്‌സര്‍ നിരോധിച്ച് 234 വര്‍ഷത്തെ പാരമ്പര്യമുള്ള ക്ലബ്, കാരണം….

ലണ്ടന്‍: ക്രിക്കറ്റ് മത്സരം കാണുന്ന ആരാധകന് ഏറ്റവും സന്തോഷം നല്‍കുന്ന കാര്യമാണ് ഗാലറിയിലേക്ക് പറത്തിവിടുന്ന സിക്‌സറുകള്‍. സച്ചിനും കോഹ്ലിലും ഗില്ലുമൊക്കെ ആകാശമുട്ടെ ഉയരത്തില്‍ അടിച്ചുയര്‍ത്തുന്ന സിക്സറുകള്‍ ആരേയാണ് ആവേശംകൊള്ളിക്കാത്തത്. ട്വന്‍റി20 കളിയുടെ ആകര്‍ഷണംതന്നെ ഈ വെടിക്കെട്ട് ബാറ്റിംഗ് ആണ്. എന്നാല്‍ ഇനിമുതല്‍ സിക്‌സറുകള്‍ അടിക്കുന്നതില്‍നിന്ന് ഒരു ടീം , അതിന്റെ താരങ്ങളെ വിലക്കിയ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വെസ്റ്റ് സസക്‌സിലെ സൗത്ത് വിക് ആന്‍ഡ് ഷോര്‍ഹാം ക്രിക്കറ്റ് ക്ലബ്ബാണ് ഇനിമുതല്‍ സിക്‌സറുകള്‍ വേണ്ടെന്ന് താരങ്ങള്‍ക്ക് കര്‍ശനമായ നിര്‍ദേശം Read More…

Sports

നാടകീയം: വിവാദ ഗോൾ പിൻവലിച്ചു, കാണികളില്ലാതെ 3 മിനിറ്റ് കളി; ഒടുവിൽ അർജന്റീന തോറ്റു

ഒളിമ്പിക്‌സിലെ ഉദ്ഘാടന മത്സരമായ അര്‍ജന്റീനയും മൊറാക്കോയും തമ്മിലുള്ള മത്സരത്തില്‍ നാടകീയമായ രംഗങ്ങളും അപ്രതീക്ഷിത ട്വിസ്റ്റും. ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതം നേടി സമനിലയിൽ കലാശിച്ചെന്ന് കരുതിയ മത്സരം, സമനില ഗോൾ ഓഫ് സൈഡാണെന്ന് ഒരു മണിക്കൂറിന് ശേഷം റഫറി വിധിച്ചതോടെ ലോകചാമ്പ്യന്മാര്‍ക്ക് മൊറോക്കോക്കെതിരെ തോൽവി. ഇൻജറി ടൈമിന്റെ പതിനാറാം മിനിറ്റിൽ ക്രിസ്റ്റ്യൻ മെഡീന നേടിയ ഗോളിൽ അർജന്റീന സമനില നേടിയതായി പ്രഖ്യാപിച്ചെങ്കിലും, വാർ പരിശോധനയിൽ ഗോൾ അനുവദിച്ച തീരുമാനം റഫറി പിൻവലിക്കുകയായിരുന്നു. ഒന്നാം പകുതിയില്‍ അര്‍ജന്റീനയ്ക്ക് Read More…

Sports

ദ്രാവിഡ് ഇനി ‘തൊഴില്‍രഹിതനല്ല’; ഐപിഎല്ലിലേക്ക് മടങ്ങിയേക്കും; രാജസ്ഥാന്‍ റോയല്‍സിന്റെ പരിശീലകനാകും

ഇന്ത്യന്‍ ടീമിന്റെ പരിശീലകസ്ഥാനത്ത് നിന്നും ഇറങ്ങിയ രാഹുല്‍ദ്രാവിഡ് ഫ്രാഞ്ചൈസി ക്രിക്കറ്റിലേക്ക് മടങ്ങുമെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎല്ലിലേക്ക് തിരിച്ചുപോകുന്ന രാഹുല്‍ദ്രാവിഡ് രാജസ്ഥാന്റെ പരിശീലകസ്ഥാനത്തേക്ക് തിരിച്ചെത്തുമെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലെങ്കിലും പ്രഖ്യാപനം ഉടനുണ്ടാകുമെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം ഭാവിയെക്കുറിച്ച് ദ്രാവിഡ് മൗനം പാലിക്കുകയാണ്. ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് ശേഷം പരിശീലകനെന്ന നിലയിലുള്ള തന്റെ അവസാനത്തെ അഭിസംബോധനയില്‍ പോലും, താന്‍ ഇപ്പോള്‍ ‘തൊഴിലില്ലാത്തയാളാണ്’, ഏത് ഓഫറുകളും സ്വാഗതം ചെയ്യുന്നു എന്നായിരുന്നു ദ്രാവിഡ് തമാശയായി പറഞ്ഞത്. Read More…

Sports

നെഹ്രയ്ക്ക് പകരക്കാരനായി യുവ്‌രാജ് സിംഗ് കോച്ചായേക്കും; ഗുജറാത്ത് ടൈറ്റന്‍സും പരിശീലകനെ മാറ്റിയേക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ അടുത്ത സീസണ്‍ നിരവധി ഫ്രാഞ്ചൈസികളുടെ കോച്ചിംഗ് സെറ്റപ്പില്‍ ചില പ്രധാന മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്നു. ഗൗതം ഗംഭീര്‍, അഭിഷേക് നായര്‍, റയാന്‍ ടെന്‍ ദോഷേറ്റ് എന്നിവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് വിട്ട് ഇന്ത്യന്‍ ടീമിന്റെ കോച്ചിംഗ് സ്റ്റാഫില്‍ ചേര്‍ന്നപ്പോള്‍ റിക്കി പോണ്ടിംഗും ഡല്‍ഹി ക്യാപിറ്റല്‍സ് മുഖ്യപരിശീലകന്റെ കാലാവധി അവസാനിപ്പിച്ചു. ഒരു റിപ്പോര്‍ട്ട് അനുസരിച്ച് മറ്റ് ടീമുകളും അവരുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ മാറ്റങ്ങള്‍ കൊണ്ടുവന്നേക്കുമെന്ന ഊഹാപോഹങ്ങള്‍ ശക്തമാണ്. ഹെഡ് കോച്ച് ആശിഷ് നെഹ്റയും Read More…