Sports

പരസ്യമായി ഇങ്ങനെയൊക്കെ ചെയ്യാമോ? കായിക മന്ത്രിയുടെ പരസ്യ ചുംബനമേറ്റുവാങ്ങി ഫ്രഞ്ച് പ്രസിഡന്റ്; വൈറല്‍

വെള്ളിയാഴ്ച നടന്ന 2024 ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങിനിടെ തന്റെ കായിക മന്ത്രിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്ക്രോണ്‍ ചുംബനം പങ്കിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നു. 46 കാരിയായ കായിക മന്ത്രി അമേലി ഔഡിയ-കാസ്റ്റെറ തന്റെ ഒരു കൈ മാക്ക്രോണിന്റെ കഴുത്തില്‍ ചുറ്റിപ്പിടിച്ച് അദ്ദേഹത്തിന്റെ കഴുത്തില്‍ ചുംബിക്കുന്നത് പ്രചരിക്കുന്ന ഫോട്ടോയില്‍ കാണാം. അവരുടെ മറ്റേ കൈ ഫ്രഞ്ച് പ്രസിഡന്റിന്റെ കൈയില്‍ മുറുകെ പിടിച്ചിരിക്കുന്നു. ഫ്രഞ്ച് പ്രധാനമന്ത്രി ഗബ്രിയേല്‍ അടല്‍ തന്റെ നോട്ടം ഒഴിവാക്കാന്‍ ശ്രമിക്കുന്നതും ചിത്രത്തില്‍ കാണാം. Read More…

Sports

എട്ടുഗോളുകള്‍ക്ക് കേരള ബ്‌ളാസ്‌റ്റേഴ്‌സ് മുംബൈസിറ്റിയെ പഞ്ഞിക്കിട്ടു; പെപ്രയ്ക്കും നോവയ്ക്കും ഹാട്രിക്

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ പഴയ 5-0 ന്റെ തോല്‍വിക്ക് കിടിലന്‍ മറുപടി പറഞ്ഞ് കേരളാബ്‌ളാസ്‌റ്റേഴ്‌സ് മുംബൈസിറ്റിയെ പഞ്ഞിക്കിട്ടു. പുതിയ പരിശീലകനു കീഴില്‍ പുതിയ താരങ്ങളുമായി ഇറങ്ങിയ ബ്‌ളാസ്‌റ്റേഴ്‌സ് ഏകപക്ഷീയമായ എട്ടു ഗോളുകള്‍ക്കാണ് മുംബൈ സിറ്റിയെ തോല്‍പ്പിച്ചത്. ബ്‌ളാസ്‌റ്റേഴ്‌സിന്റെ പുതിയതാരം നോവയും പഴയതാരം ക്വാമി പെപ്രയും ഹാട്രിക്കുകള്‍ നേടിയപ്പോള്‍ ഇഷാന്‍ പണ്ഡിത ഇരട്ടഗോളുകളുമായി തിളങ്ങി. റിസര്‍വ് ടീമുമായിട്ടാണ് മുംബൈസിറ്റി കളത്തിലെത്തിയത്. ആദ്യ പകുതിയില്‍ 3മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരുന്ന ടീം രണ്ടാം പകുതിയില്‍ അഞ്ചുഗോളുകള്‍ കൂടി നേടി. 32,50,53 മിനിറ്റുകളിലായിരുന്നു പെപ്രയുടെ Read More…

Sports

ഞാന്‍ ഏഴു മാസം ​ഗർഭിണി, ഒളിമ്പിക്സ് വിജയത്തിന് പിന്നാലെ വെളിപ്പെടുത്തലുമായി ഫെൻസിങ് താരം

ഒളിമ്പിക്‌സില്‍ പ്രീക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയന്‍ താരത്തോട് പരാജയപ്പെട്ടെങ്കിലും ഉള്ളിൽ ജീവന്റെ തുടിപ്പും വഹിച്ച് നദ ഹഫീസ് ഫെൻസിങ് സാബ്റെ ഇനത്തിൽ കൈവരിച്ച വിജയം കായിക ലോകത്ത് ചർച്ചയാകുകയാണ്. ഇതിനു പിന്നാലെ ഈജിപ്ഷ്യന്‍ ഫെന്‍സറായ നദ ഹഫീസ് തന്റെ ഗര്‍ഭധാരണം സോഷ്യല്‍ മീഡിയയുലൂടെ വെളിപ്പെടുത്തി. പാരീസില്‍ മത്സരത്തിന് ശേഷമായിരുന്നു ഹാഫിസിന്റെ വെളിപ്പെടുത്തല്‍. താരം താൻ ഏഴുമാസം ​ഗർഭിണിയാണെന്ന് താരം വെളിപ്പെടുത്തിയപ്പോൾ കായികലോകം ഒന്നാകെ അമ്പരന്നു. രണ്ട് മാസങ്ങൾക്കുശേഷം കളിചിരികളുമായി തന്റെ കുഞ്ഞെത്തുമ്പോൾ നദ ഹഫീസിന് പറഞ്ഞുകൊടുക്കാനുള്ളത് അമ്മയും കുഞ്ഞും Read More…

Sports

ഏകദിനത്തില്‍ കോഹ്ലിയെ കാത്തിരിക്കുന്നത് റെക്കോഡുകള്‍ ; 27,000 തികയ്ക്കാന്‍ 152 റണ്‍സ് കൂടി

ഐസിസി പുരുഷ ടി20 ലോകകപ്പ് ഫൈനലില്‍ മാച്ച് വിന്നിംഗ് ഇന്നിംഗ്സിലൂടെ ടീം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചതിന് ശേഷം ഇതിഹാസ താരം വിരാട് കോഹ്ലി ഓഗസ്റ്റ് 2 മുതല്‍ ആരംഭിക്കുന്ന ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായി കളത്തിലേക്ക് മടങ്ങാന്‍ ഒരുങ്ങുന്നു. കൊളംബോയില്‍ താരത്തെ കാത്തിരിക്കുന്നത് അനേകം റെക്കോഡുകളാണ്. വരാനിരിക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയില്‍ കോഹ്ലി് 27,000 അന്താരാഷ്ട്ര റണ്‍സിന് അടുത്താണ്. അന്താരാഷ്ട്ര ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി 530 മത്സരങ്ങളില്‍ നിന്നായി 26,884 റണ്‍സാണ് വിരാട് Read More…

Sports

കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി ; കലണ്ടര്‍വര്‍ഷം 1000 റണ്‍സ് തികച്ച് യശസ്വീ

ഇന്ത്യന്‍ ടി20 ക്രിക്കറ്റ് ടീമില്‍ പ്രതിഭകളുടെ തള്ളിക്കയറ്റമാണ്. ദിനംപ്രതി പുതിയ പുതിയ യുവതാരങ്ങള്‍ ഓരോരുത്തരായി വാതില്‍ക്കല്‍ വന്ന് മുട്ടിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഓപ്പണറായി തന്റെ സ്ഥാനം സ്ഥിരപ്പെടുത്തുകയാണ് ബാറ്റ്‌സ്മാന്‍ യശസ്വീ ജെയ്‌സ്വാള്‍. ഇന്ത്യയുടെ ഓപ്പണിംഗ് ബാറ്റ്സ്മാന്‍ തന്റെ കരിയറിലെ മറ്റൊരു അതുല്യ റെക്കോര്‍ഡ് കൂടി രേഖപ്പെടുത്തി. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20 മത്സരത്തിനിടെ തകര്‍പ്പന്‍ ഫോം കാട്ടിയ താരം തന്റെ അന്താരാഷ്ട്ര കരിയറില്‍ പുതിയ നേട്ടം കൈവരിച്ചു.സ്റ്റാര്‍ ലെഫ്റ്റ്ഹാന്‍ഡര്‍ ഈ കലണ്ടര്‍ വര്‍ഷത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ 1000 റണ്‍സ് തികയ്ക്കുന്ന Read More…

Featured Sports

ഫ്രാന്‍സില്‍ ലീഗ് 2 ഫുട്‌ബോള്‍ക്ലബ്ബിനെ സ്വന്തമാക്കി കിലിയന്‍ എംബാപ്പേ

ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫ്രഞ്ച് ഫുട്‌ബോളര്‍മാരില്‍ എന്തായാലും കിലിയന്‍ എംബാപ്പേ ഉണ്ടാകുമെന്ന് ഉറപ്പ്. വെറും 25 വയസ്സിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളില്‍ സ്വന്തമായി ഫുട്‌ബോള്‍ ക്ലബ്ബും. ഫ്രാന്‍സില്‍ ലീഗ് 2 ല്‍ കളിക്കുന്ന കെയ്ന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങിയിരിക്കുകയാണ് കിലിയന്‍ എംബാപ്പേ. ക്ലബ്ബില്‍ താരം ഇതിനകം ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിദ്ധീകരണമായ ലെ പാരിസിയന്‍ എംബാപ്പെ കേനിന്റെ ഭൂരിഭാഗം ഓഹരി ഉടമയാകാന്‍ 20 മില്യണ്‍ യൂറോയില്‍ താഴെ ചെലവഴിക്കും എന്ന് പ്രതീക്ഷിക്കുന്നു. 5 മില്യണ്‍ മൂല്യമുള്ള Read More…

Sports

ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി മോര്‍ണേ മോര്‍ക്കല്‍; ബംഗ്‌ളാദേശ് പര്യടനം മുതല്‍ കളത്തിലെത്തും

ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി ബിസിസിഐ ഗൗതംഗംഭീറിനെ നിയോഗിച്ചെങ്കിലും അദ്ദേഹം മുമ്പോട്ട് വെച്ച സപ്പോര്‍ട്ടിംഗ് സ്റ്റാഫിനെയൊന്നും ബിസിസിഐ കണ്ണടച്ചു നിയോഗിക്കാന്‍ കൂട്ടാക്കിയില്ല. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ബൗളിംഗ് പരിശീലകനായി കെകെആറിന്റെ ബൗളിംഗ് കോച്ച് മോര്‍നേ മോര്‍ക്കലിനെ നിയോഗിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസര്‍ ഇന്ത്യയുടെ കോച്ചിംഗ് സ്റ്റാഫില്‍ ചേരുമെന്നും ബംഗ്ലാദേശിനെതിരായ പരമ്പരയില്‍ അദ്ദേഹം തന്റെ കളി തുടങ്ങാന്‍ സാധ്യതയുണ്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. ഗംഭീര്‍ മുമ്പോട്ടുവെച്ച പുതിയ പരിശീലകരുടെ നിയമനം ബിസിസിഐ സ്ഥിരീകരിച്ചിട്ടില്ലാത്തതിനാല്‍ താത്കാലിക കോച്ചിംഗ് Read More…

Sports

ഒളിമ്പിക്‌സിനിടയില്‍ വിവാഹ മോതിരം നഷ്ടപ്പെട്ടു ; ഭാര്യക്ക് ഇറ്റാലിയന്‍ താരത്തിന്റെ ക്ഷമാപണ കത്ത്

ഒളിമ്പിക്‌സില്‍ മത്സരങ്ങള്‍ തുടങ്ങുന്നതിന് മുമ്പ് ഇറ്റലിക്കാരനായ ജിയാന്‍മാര്‍ക്കോ തംബെരിക്ക് സ്വര്‍ണ്ണം നഷ്ടമായി. 2024 ഒളിമ്പിക്സിന്റെ ഉദ്ഘാടന ദിനത്തില്‍ തന്നെ ഇറ്റാലിയന്‍ ഹൈജമ്പര്‍ക്ക് തന്റെ വിവാഹമോതിരം നഷ്ടമായി. 2024 പാരീസ് ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ അത്ലറ്റുകളുടെ പരേഡിനിടെയാണ് സംഭവം. ചടങ്ങില്‍ ഇറ്റലിയുടെ പുരുഷ പതാകവാഹകനായിരുന്നു ജിയാന്‍മാര്‍ക്കോ തംബെരി. സെന്‍ നദിയിലെ ഉദ്ഘാടന ചടങ്ങില്‍ ഇറ്റാലിയന്‍ പതാക വീശിയപ്പോള്‍ 32കാരന്റെ വിരലില്‍ നിന്ന് മോതിരം തെന്നി നദിയില്‍ വീണു.ഇന്‍സ്റ്റാഗ്രാമിലെ വിശദമായ കുറിപ്പില്‍, അദ്ദേഹം തന്റെ ഭാര്യ ചിയാര ബോണ്ടേമ്പി തംബെരിയോട് Read More…

Sports

സിംബാബ്‌വേയുടെ വിക്കറ്റ് കീപ്പര്‍ ചരിത്രമെഴുതി ; 90 വര്‍ഷത്തെ ‘മോശം’റെക്കോഡ് തകര്‍ത്തു

അരങ്ങേറ്റ മത്സരത്തില്‍ തന്നെ മോശം റെക്കോഡ് വഴങ്ങി സിംബാവേയുടെ വിക്കറ്റ് കീപ്പര്‍ തകര്‍ത്തത് 90 വര്‍ഷത്തെ ചരിത്രം. അരങ്ങേറ്റ ടെസ്റ്റ് മത്സരത്തില്‍ 40 ബൈ റണ്‍സ് വഴങ്ങുന്നയാളായിട്ടുള്ള റെക്കോഡാണ് നേടിയത്. 2022 ല്‍ സിംബാബ്‌വേയ്ക്കായി അരങ്ങേറിയ താരത്തിന്റെ ആദ്യ ടെസ്്റ്റ് മത്സരം അയര്‍ലണ്ടിനെതിരേയായിരുന്നു. അയര്‍ലണ്ടിന്റെ ഇന്നിംഗ്‌സില്‍ വിക്കറ്റ് കീപ്പര്‍ ക്ലൈവ് മദാന്‍ഡെ 42 ബൈകളാണ് വഴങ്ങിയത്. ബെല്‍ഫാസ്റ്റിലെ സ്റ്റോര്‍മോണ്ട് ക്രിക്കറ്റ് ഗ്രൗണ്ടില്‍ 1934-ല്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരം ലെസ് അമേസിന്റെ 90 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് മദാന്‍ഡെ Read More…