ടി20 ലോകകപ്പ് ചരിത്രത്തിൽ നാലാം തവണയും ഫൈനലിലെത്തിയ ഇന്ത്യൻ ടീം തങ്ങളുടെ ചിരവൈരികളായ ന്യൂസിലൻഡിനെ നേരിടാൻ ഒരുങ്ങുകയാണ്. മാർച്ച് 8 ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം. എന്നാൽ ഞായറാഴ്ച മഴ വില്ലനായാൽ എന്ത് സംഭവിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകരുടെ മനസ്സിലുള്ളത്. 2026 ടി20 ലോകകപ്പ് ഫൈനലിനായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ഒരു ‘റിസർവ് ഡേ’ മാറ്റിവെച്ചിട്ടുണ്ട്. ഒരു ഔദ്യോഗിക ഫലം പ്രഖ്യാപിക്കണമെങ്കിൽ ഞായറാഴ്ച ഇരു ടീമുകളും കുറഞ്ഞത് 10 ഓവർ വീതമെങ്കിലും ബാറ്റ് Read More…
ഫൈനലിനു മുമ്പ് ഹോട്ടലും ഡ്രസ്സിങ് റൂമും മാറാൻ ഇന്ത്യ; 2023-ലെ ‘ശാപം’ ഒഴിവാക്കാൻ? മോദി സ്‌റ്റേഡിയവും അത്ര രാശിയുള്ള ഇടമല്ല !
ടി20 ലോകകപ്പ് ഫൈനലിനായി അഹമ്മദാബാദിലെത്തിയ ഇന്ത്യൻ ടീം, താമസസൗകര്യങ്ങളിലും ഡ്രസ്സിങ് റൂം ക്രമീകരണങ്ങളിലും നിർണ്ണായക മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പ്രമുഖ ക്രിക്കറ്റ് ജേർണലിസ്റ്റ് വിമൽ കുമാർ ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. 2023-ലെ ഏകദിന ലോകകപ്പ് ഫൈനലിൽ നേരിട്ട പരാജയത്തിന്റെ പശ്ചാത്തലത്തിൽ, ഭാഗ്യദോഷം ഒഴിവാക്കാനാണോ ഈ നീക്കമെന്ന ചർച്ചകൾ ഇതോടെ സജീവമായിട്ടുണ്ട്. കഴിഞ്ഞ തവണ ടീം താമസിച്ചിരുന്ന ഐടിസി നർമ്മദയ്ക്ക് പകരം ഇത്തവണ താജ് സ്‌കൈലൈനിലാണ് ഇന്ത്യ തങ്ങുന്നത്. 2023-ൽ ഓസ്‌ട്രേലിയയോട് Read More…
ഇംഗ്ലണ്ടിന്റെ അന്തകനായത് അക്ഷർ പട്ടേലെന്ന ‘സൂപ്പർമാൻ’ ! ഈ മൂന്ന് വീഡിയോ മറുപടി തരും
മുംബൈ: ഇന്ത്യ 253, ഇംഗ്ലണ്ട് 246 – ടി20 സെമിഫൈനലിലെ ഈ നേരിയ വ്യത്യാസം തന്നെ മത്സരത്തിന്റെ ആവേശം വിളിച്ചോതുന്നുണ്ട്. കൂറ്റൻ സ്കോർ പ്രതിരോധിക്കുമ്പോൾ ഇന്ത്യൻ ടീം അനുഭവിച്ച സമ്മർദ്ദം ചെറുതല്ലായിരുന്നു. ജസ്പ്രീത് ബുംറയും ഹാർദിക് പാണ്ഡ്യയും പന്തുകൊണ്ട് മാസ്മരിക പ്രകടനം കാഴ്ചവെച്ചെങ്കിലും, ഈ വിജയത്തിലെ യഥാർത്ഥ ‘നിശബ്ദ നായകൻ’ അക്ഷർ പട്ടേൽ ആയിരുന്നു. മത്സരശേഷമുള്ള വിശകലനങ്ങളിൽ ഒരുപക്ഷേ അദ്ദേഹത്തിന്റെ പേര് അധികം കേൾക്കില്ലായിരിക്കാം, എന്നാൽ ഫീൽഡിംഗിലും ബൗളിംഗിലും അക്ഷർ നടത്തിയ പോരാട്ടം സമാനതകളില്ലാത്തതാണ്. ഡ്രസ്സിംഗ് റൂമിനുള്ളിലെ Read More…
ഹീറോ സഞ്ജുവാണെങ്കിലും കൈയടി ബൗളർമാർക്ക്! ‘മാൻ ഓഫ് ദി മാച്ച്’ പുരസ്‌കാരം ബുംറയ്ക്ക് സമർപ്പിച്ച് സഞ്ജു
മുംബൈ: 42 പന്തിൽ 89 റൺസ് നേടിയ സഞ്ജു സാംസണെയാണ് മത്സരത്തിലെ താരമായി (Player of the Match) തിരഞ്ഞെടുത്തത്. ഓപ്പണർ അഭിഷേക് ശർമ്മയെ തുടക്കത്തിൽ തന്നെ നഷ്ടമായെങ്കിലും, സ്‌കോർ ബോർഡ് ചലിപ്പിച്ച സഞ്ജു ഇംഗ്ലണ്ട് ബൗളർമാർക്കെതിരെ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. മധ്യനിര ബാറ്റർമാർക്ക് ആത്മവിശ്വാസത്തോടെ കളിക്കാൻ ആവശ്യമായ അടിത്തറ സഞ്ജു ഒരുക്കിയതോടെ നിശ്ചിത ഓവറിൽ 253 റൺസെന്ന കൂറ്റൻ സ്കോർ ഇന്ത്യ പടുത്തുയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ഫിൽ സാൾട്ടിനെയും ഹാരി ബ്രൂക്കിനെയും നേരത്തെ Read More…
ലോകകപ്പിനിടെ പാക് താരം ഹോട്ടല്‍ ജീവനക്കാരിയെ കയറിപ്പിടിച്ചു! വീണ്ടും നാണക്കേട്, പിഴ ശിക്ഷ
ട്വന്റി 20 ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിനെ പിടിച്ചുലച്ച് പുതിയ പീഡനവിവാദവും. ശ്രീലങ്കയിലെ കാൻഡിയിലുള്ള ഗോൾഡൻ ക്രൗൺ ഹോട്ടലിൽ വെച്ച് ടീമിലെ ഒരു താരം ഹൗസ് കീപ്പിങ് ജീവനക്കാരിയോട് അശ്ലീലമായി പെരുമാറിയെന്നാണ് പുറത്തുവരുന്ന വിവരം. സൂപ്പർ എട്ടിലെ നിർണ്ണായകമായ ശ്രീലങ്കൻ പോരാട്ടത്തിന് തൊട്ടുമുമ്പായിരുന്നു നാണക്കേടുണ്ടാക്കിയ ഈ സംഭവം നടന്നതെന്ന് ടെലികോം ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ശ്രീലങ്കയ്ക്കെതിരായ മത്സരത്തിനായി ടീം ഹോട്ടലിൽ കഴിയുമ്പോഴാണ് താരം യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതിനെ തുടർന്ന് Read More…
വമ്പന്മാര്‍ വീണ വാങ്കഡെയിലെ ഏഴാം നമ്പര്‍ പിച്ച്; കിരീടം നിലനിര്‍ത്താന്‍ ഇന്ത്യ, ഇംഗ്ലണ്ടിനോട് സെമി പോരാട്ടം
വാങ്കഡെ: ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നിലനിര്‍ത്താനൊരുങ്ങി ഇന്ത്യ. വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഇന്നു നടക്കുന്ന സെമി ഫൈനലില്‍ അവര്‍ ഇംഗ്ലണ്ടിനെ നേരിടും. തുടര്‍ച്ചയായി മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും സെമിയില്‍ ഏറ്റുമുട്ടുന്നത്. വാങ്കഡെയിലെ ഏഴാം നമ്പര്‍ പിച്ചാണ് ഇന്നത്തെ മത്സരത്തിന് ഉപയോഗിക്കുക. ഇംഗ്ലണ്ട് ഇതേ പിച്ചില്‍ നടന്ന ഗ്രൂപ്പ് മത്സരത്തിലാണു വെസ്‌റ്റിന്‍ഡീസിനോടു തോറ്റത്. നേപ്പാള്‍ ഇറ്റലിയോട് അപ്രതീക്ഷിതമായി തോറ്റതും ഏഴാം നമ്പര്‍ പിച്ചിലാണ്. ഫെബ്രുവരി 12 നു ശേഷം ഏഴാം നമ്പര്‍ പിച്ച് ഉപയോഗിച്ചിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്. അനുയോജ്യമായ Read More…
പ്രോട്ടീസിനെ ‘ക്രഷ്’ ചെയ്ത് ഫിൻ അലൻ, ചരിത്ര സെഞ്ച്വറി, കീവീസ് ഫൈനലില്‍
കൊല്‍ക്കത്ത: ദക്ഷിണാഫ്രിക്കയെ ഒന്‍പത് വിക്കറ്റിന് തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ കടന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ ആദ്യം ബാറ്റ് ചെയ്‌ത ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റിന് 169 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് 13-ാം ഓവറില്‍ ലക്ഷ്യം കടന്നു. മറുപടി ബാറ്റിങ്ങിൽ വെടിക്കെട്ട് സെഞ്ച്വറി നേടിയ ഫിൻ അലനാണ് ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞത്. 33 പന്തിൽ പുറത്താകാതെ 100 റൺസെടുത്ത ഫിൻ അലൻ ആണ് ഒരു ദയയുമില്ലാതെ പ്രോട്ടീസിനെ അടിച്ചൊതുക്കിയത്. 10 ഫോറും എട്ട് സിക്സും ഉൾപ്പെടുന്നതാണ് Read More…
ടി-20 സെമി, മഴ വന്നാല്‍ ഫൈനലിസ്‌റ്റുകളെ എങ്ങനെ നിശ്‌ചയിക്കും ?
കൊല്‍ക്കത്തയില്‍ മഴ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, കളി തടസപ്പെട്ടാല്‍ ഫൈനലിസ്‌റ്റുകളെ എങ്ങനെ നിശ്‌ചയിക്കും എന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളിലാണ് ക്രിക്കറ്റ് ലോകം. നിലവിലെ കാലാവസ്‌ഥാ റിപ്പോര്‍ട്ടുകള്‍ ആശ്വാസകരമാണെങ്കിലും അപ്രതീക്ഷിതമായി മഴയെത്തിയാല്‍ നേരിടാന്‍ ഐ.സി.സി. കര്‍ശനമായ നിയമങ്ങളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. സൂപ്പര്‍ 8 ഘട്ടത്തില്‍ നിന്ന് വ്യത്യസ്‌തമായി സെമി ഫൈനലിനും ഫൈനലിനും ഐ.സി.സി. റിസര്‍വ് ഡേ അനുവദിച്ചിട്ടുണ്ട്. ഇന്ന് നിശ്‌ചിത സമയത്ത് കളി നടന്നില്ലെങ്കില്‍ ആദ്യം അധികമായി അനുവദിച്ചിട്ടുള്ള 90 മിനിറ്റ് ഉപയോഗിച്ച് മത്സരം പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. അപ്പോഴും കളി സാധ്യമായില്ലെങ്കില്‍ മത്സരം Read More…
ന്യൂസിലന്‍ഡ്- ദക്ഷിണാഫ്രിക്ക പോരാട്ടം ഇന്ന്, ടീമുകളുടെ ശക്തി ദൗര്‍ബല്യങ്ങള്‍; ഇന്ത്യാ-ഇംഗ്ലണ്ട് മത്സരം നാളെ
കൊല്‍ക്കത്ത: ആവേശകരമായ ട്വന്റി20 ലോകകപ്പ് 2026-ലെ ജേതാക്കളെ അറിയാന്‍ ഇനി മൂന്ന് മത്സരം മാത്രം. തീപാറുന്ന സെമി പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സ് സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകിട്ട് എഴിനു നടക്കുന്ന ആദ്യ സെമി ഫൈനലില്‍ കരുത്തന്‍മാരായ ദക്ഷിണാഫ്രിക്കയും ന്യൂസിലന്‍ഡും കൊമ്പുകോര്‍ക്കും. മത്സരം സ്‌റ്റാര്‍ സ്‌പോര്‍ട്‌സ് ഒന്ന് ചാനലിലും ജിയോ ഹോട് സ്‌റ്റാറിലും തല്‍സമയം കാണാം. ഇന്ന് ജയിക്കുന്നവര്‍ നാളെ നടക്കുന്ന രണ്ടാം സെമി ഫൈനലിലെ ഇന്ത്യാ-ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെ ഫൈനലില്‍ നേരിടും. അംഗബലം കൊണ്ടും Read More…













