Oddly News

മൂന്ന് വയസ്സുകാരിയെ 80 ലക്ഷത്തിന് 60-കാരന് വിറ്റു; പഴയ ആചാരത്തിന്റെ പേരിൽ ബാലവിവാഹം, പിതാവ് അറസ്റ്റിൽ

60 വയസുകാരൻ മൂന്ന് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ വിവാഹം കഴിച്ചെന്ന ഞെട്ടിക്കുന്ന വാർത്തയാണ് പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ നിന്ന് പുറത്തുവരുന്നത്. സംഭവത്തിൽ കുട്ടിയുടെ പിതാവ് അബ്ദുൾ ബാക്കിയെ ചമാനിൽ വെച്ച് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കുഞ്ഞിനെ വിവാഹം ചെയ്ത സലാ ഉദ്ദീൻ എന്നയാൾ ഒളിവിലാണ്. പഷ്തൂൺ സമുദായങ്ങൾക്കിടയിലുള്ള ‘വാൽവാർ’ ആചാരപ്രകാരം 80 ലക്ഷം രൂപ വാങ്ങി പിതാവ് കുഞ്ഞിനെ 60-കാരന് വിൽക്കുകയായിരുന്നു. വരന്റെ കുടുംബം വധുവിന്റെ വീട്ടുക്കാർക്ക് മുൻകൂട്ടി പണം നൽകുന്ന പരമ്പരാഗത രീതിയാണ് Read More…

Oddly News

4 സഹോദരങ്ങൾക്കുമൊപ്പം കഴിഞ്ഞ ആ ഒറ്റ മുറി ഇനി ഓർമ്മ; മാതാപിതാക്കൾക്ക് കൊട്ടാരസമാനമായ വീട് സമ്മാനിച്ച് പുനെ റാപ്പർ

25 വർഷത്തോളം പൂനെ സ്വദേശിയായ റാപ്പ് ഗായകനും ഹിപ്-ഹോപ്പ് കലാകാരനുമായ ഹരീഷ് താക്കൂർ തന്റെ മാതാപിതാക്കൾക്കും നാല് സഹോദരങ്ങൾക്കുമൊപ്പം ജീവിച്ചത് 10×10 വലുപ്പമുള്ള ഒരൊറ്റ ചെറിയ മുറിയിലായിരുന്നു. ദശാബ്ദങ്ങൾക്ക് ശേഷം, ചെറുപ്പത്തിൽ നൽകിയ ഒരു വാക്ക് പാലിച്ചുകൊണ്ട് തന്റെ മാതാപിതാക്കൾക്ക് സ്വന്തമായി ഒരു വീട് വാങ്ങി നൽകിയിരിക്കുകയാണ് അദ്ദേഹം. ഈ പുതിയ വീടിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചുകൊണ്ട് താക്കൂർ, ഈ നേട്ടം തന്റെ ജീവിതത്തിലെ ഏറ്റവും വികാരഭരിതമായ നിമിഷമാണെന്ന് കുറിച്ചു. “ഞാൻ എന്റെ മാതാപിതാക്കൾക്ക് അവരുടെ ആദ്യത്തെ Read More…

Oddly News

400 വർഷം പഴക്കമുള്ള ഈ ക്ഷേത്രത്തിൽ സൂര്യനസ്തമിച്ചാൽ ആരും പ്രവേശിക്കാത്തത് എന്തുകൊണ്ട്? ദേവിയുടെ ആ അമാനുഷിക കഥ

സൂര്യൻ അസ്തമിച്ചാൽ ആരും ഉള്ളിൽ കടക്കാത്ത തികച്ചും കൗതുകമുണർത്തുന്ന ഒരു ക്ഷേത്രം ബീഹാറിലുണ്ട്. നാനൂറോളം വർഷം പഴക്കമുള്ള മാ വൻ ദേവി ക്ഷേത്രത്തിലാണ് ഈ ആചാരം നിലനിൽക്കുന്നത്. വൈകുന്നേരത്തെ പൂജകൾ കഴിഞ്ഞ് ശാന്തിക്കാരൻ പുറത്തിറങ്ങിയാൽ പിന്നെ ആരും ക്ഷേത്ര പരിസരത്തോ അതിനോട് ചേർന്നുള്ള കാട്ടിലോ നിൽക്കാനോ പ്രവേശിക്കാനോ പാടില്ലെന്നാണ് പ്രാദേശിക വിശ്വാസം. ക്ഷേത്രവുമായി ബന്ധപ്പെട്ട ഐതിഹ്യമാണ് ഈ ആചാരത്തിന് പിന്നിൽ. ഇവിടെ ആരാധിക്കപ്പെടുന്ന മാ വൻ ദേവി കാടിന്റെ ദേവിയാണെന്നാണ് പ്രദേശവാസികൾ വിശ്വസിക്കുന്നത്. രാത്രികാലങ്ങളിൽ ദേവി ക്ഷേത്ര Read More…

Crime Oddly News

കാഴ്ചയില്ലാത്ത അനിയത്തിക്ക് ചികിത്സക്കായി പിരിച്ചത് ലക്ഷങ്ങൾ ! ‘അങ്ങനെയൊരു അനിയത്തിയില്ലെന്ന്’ പോലീസ്- യുവാവ് കെട്ടിച്ചമച്ച കഥ

സഹോദരിക്ക് മാരകമായ കണ്ണ് രോഗമാണെന്നും ചികിത്സയ്ക്ക് പണം ആവശ്യമുണ്ടെന്നും വ്യാജമായി പ്രചരിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ ലക്ഷങ്ങൾ തട്ടിയ യുവാവിനെ വെള്ളിയാഴ്ച ആഗ്രയിൽ പോലീസ് അറസ്റ്റ് ചെയ്തു. അജയ്വീർ സിംഗ് എന്ന ജയ് സിംഗ് റാത്തോഡ്, തന്റെ 12 വയസ്സുള്ള സഹോദരിക്ക് ‘ഗ്ലോക്കോമ’, ‘വിട്രിയസ് ഹെമറേജ്’ എന്നീ രോഗങ്ങളാണെന്ന് വ്യാജമായി വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തുകയായിരുന്നു. വ്യാജ മെഡിക്കൽ രേഖകൾ ചമച്ച് ജനങ്ങളുടെ വികാരങ്ങളെ ചൂഷണം ചെയ്ത ഇയാൾ ക്രൗഡ് ഫണ്ടിംഗ് വഴി വൻതോതിൽ പണം തട്ടിയതായി ആഗ്ര പോലീസ് Read More…

Featured Oddly News

ഒരൊറ്റ ബൈക്കിൽ 6 സ്കൂൾ വിദ്യാർത്ഥികൾ, ഒരാള്‍ ഇരുന്നത് മറ്റൊരാളുടെ തോളില്‍; പണി കിട്ടിയത് മാതാപിതാക്കൾക്ക്- വീഡിയോ

ഉത്തർപ്രദേശിലെ മീററ്റിൽ ആറ് സ്കൂൾ വിദ്യാർഥികൾ ഒരൊറ്റ മോട്ടോർസൈക്കിളിൽ യാത്ര ചെയ്യുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഗുരുതരമായ റോഡ് സുരക്ഷാ ലംഘനം വെളിച്ചത്തുവന്നു. ഒരു കുട്ടി വാഹനം ഓടിക്കുമ്പോൾ മറ്റ് നാല് പേർ സീറ്റിൽ ഞെരുങ്ങിയിരിക്കുന്നതും, ആറാമത്തെ കുട്ടി സീറ്റിലിരിക്കുന്ന മറ്റൊരു കുട്ടിയുടെ തോളിൽ കയറി ഇരിക്കുന്നതും വീഡിയോയിൽ കാണാം. അമിതഭാരം കയറ്റിയ ബൈക്ക് പൊതുറോഡിലൂടെ തികച്ചും അപകടകരമായ രീതിയിലാണ് സഞ്ചരിച്ചത്. ഈ ദൃശ്യങ്ങൾ ശ്രദ്ധയില്ലാത്ത ഡ്രൈവിംഗിനെക്കുറിച്ചും റോഡിലെ മറ്റ് യാത്രക്കാരുടെയും വിദ്യാർഥികളുടെയും സുരക്ഷയെക്കുറിച്ചും വലിയ Read More…

Oddly News

നടക്കാനാവാത്ത അമ്മയെ ഉപേക്ഷിക്കാൻ മകൻ തയ്യാറായില്ല; ബസ് തീപിടിത്തത്തിൽ അമ്മയ്ക്കും മകനും ദാരുണാന്ത്യം

ഗ്രേറ്റര്‍ നോയിഡയിൽ യമുന എക്സ്പ്രസ് വേയിലെ ബസ് തീ പിടിത്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരിൽ ശാരീരിക ബുദ്ധിമുട്ട് നേരിട്ട അമ്മയും മകനും. തീ പടരുന്നതിന് മിനിറ്റുകൾക്ക് മുമ്പ് പുകയുടെ മണം അനുഭവപ്പെട്ട കാര്യം യാത്രക്കാർ ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മഹോബയിലെ ബി.ജെ.പി ജില്ലാ ട്രഷറർ നീരജ് ഗുപ്തയുടെ ഭാര്യ സുനിത, മകൻ ശശാങ്ക് എന്നിവരാണ് അപകടത്തിൽ മരിച്ചത്. ചർഖാരി ടൗണിലെ രാജ്മന്ദിർ പ്രദേശത്താണ് ഇവർ താമസിച്ചിരുന്നത്. നടക്കാൻ ബുദ്ധിമുട്ടുള്ള സുനിത ബസ്സിന്റെ ഏറ്റവും പിൻവശത്തെ സീറ്റിലാണ് ഇരുന്നിരുന്നത്. തീ Read More…

Featured Oddly News

നെഞ്ചിൽ നേരിയ ചലനം ! ‘മരിച്ചെന്ന്’ കരുതിയ 63-കാരിക്ക് പുനർജന്മം! കണ്ണീരണിഞ്ഞ വീട് സന്തോഷത്തിൽ!

ഹാവേരി: ഗുരുതരമായ രോഗബാധയെത്തുടർന്ന് മരിച്ചെന്ന് കരുതിയ കർണാടക സ്വദേശിയായ 63-കാരിക്ക് സംസ്കാരച്ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾക്കിടെ ജീവനോടെയുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെടുകയും ചെയ്തു. ഹാവേരി ജില്ലയിലെ സങ്കോല്ലി സ്വദേശിയായ രേണുകമ്മയ്ക്കാണ് ബോധം തെളിഞ്ഞത്. ഹിരേഖേരൂർ താലൂക്കിലെ ഗോഡചികൊണ്ട ഗ്രാമത്തിൽ നടന്ന ഈ അപൂർവ്വ സംഭവത്തിൽ, ബന്ധുക്കളുടെ സമയോചിതമായ ഇടപെടലാണ് ഇവരുടെ ജീവൻ രക്ഷിക്കാൻ സഹായിച്ചത്. തിങ്കളാഴ്ച രാത്രിയാണ് രേണുകമ്മയ്ക്ക് കടുത്ത രോഗബാധയുണ്ടായത്. രക്തസമ്മർദ്ദവും രക്തത്തിലെ പഞ്ചസാരയുടെ അളവും പെട്ടെന്ന് താഴ്ന്നതിനെത്തുടർന്ന് ഇവർ ബോധരഹിതയാവുകയായിരുന്നു. കുടുംബാംഗങ്ങൾ ഉടൻ തന്നെ ആശുപത്രിയിൽ Read More…

Oddly News

“ഒറ്റയ്ക്ക് ജീവിക്കയാണോ?” ചോദ്യം കേട്ട് മടുത്തു! ഒടുവിൽ യുവതി കണ്ടെത്തിയ ‘വിചിത്ര’ പരിഹാരം വൈറലാകുന്നു

ബാംഗ്ലൂരിൽ തനിച്ചു താമസിക്കുന്നതിനെക്കുറിച്ച് വീട്ടിലെത്തുന്ന ബന്ധുക്കളുടെ ചോദ്യങ്ങൾ ഒഴിവാക്കാൻ 22-കാരിയായ ഒരു യുവതി വിചിത്രമായ ഒരു വഴി കണ്ടെത്തുകയുണ്ടായി. കുറച്ചു ദിവസത്തേക്ക് തന്റെ വീട്ടിൽ താമസിച്ച് കൂടെ താമസിക്കുന്ന ആളായി അഭിനയിക്കാൻ തയാറുള്ള ഒരു പെൺകുട്ടിയെ ആവശ്യപ്പെട്ട് അവൾ റെഡ്ഡിറ്റിൽ (Reddit) ഒരു പോസ്റ്റ് പങ്കുവെച്ചു. പകരം അവർക്ക് സ സൗജന്യ താമസവും ഭക്ഷണവും ഒരു സ്വകാര്യ മുറിയും നൽകുമെന്നും അവൾ വാഗ്ദാനം ചെയ്തു. “ഫേക്ക് ഫ്ലാറ്റ്‌മേറ്റിനെ (സ്ത്രീകൾക്ക് മാത്രം) ഏതാനും ദിവസത്തേക്ക് ആവശ്യമുണ്ട് – സൗജന്യ Read More…

Crime Oddly News

ആ കുട്ടിയെ കാണാതായിട്ട് ഒരു വർഷം, വിവരം തന്നാല്‍ 8 കോടി, 4 വയസ്സുകാരൻ ഗസിന് എന്ത് സംഭവിച്ചു?

സൗത്ത് ഓസ്‌ട്രേലിയയിൽ സ്വന്തം ഫാമിൽ നിന്ന് നാല് വയസ്സുകാരൻ ഗസ് ലാമോണ്ടിനെ കാണാതായിട്ട് ഒരു വർഷത്തോളമാകുമ്പോൾ, കേസ് തെളിയിക്കാൻ സഹായിക്കുന്ന വിവരങ്ങൾ നൽകുന്നവർക്ക് 10 ലക്ഷം ഓസ്‌ട്രേലിയൻ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അധികൃതർ. 2025 സെപ്റ്റംബർ 27-നാണ് ഓക്ക് പാർക്ക് സ്റ്റേഷൻ എന്ന സ്ഥലത്തുനിന്ന് ഗസിനെ കാണാതാകുന്നത്. ഇതേത്തുടർന്ന് സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരച്ചിൽ നടത്തിയെങ്കിലും കുട്ടിയെക്കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. കാണാതായതിന്റെ ഒന്നാം വാർഷികം അടുത്തിരിക്കെ, ഗസിന് അറിയാവുന്ന ആരോ തന്നെയാണ് ഇതിന് Read More…