Oddly News

അരനൂറ്റാണ്ട്‌ മുമ്പ്‌ റഷ്യ ശുക്രനിലേക്കു അയച്ച കോസ്‌മോസ്‌ 482 ഒടുവില്‍ ഭൂമിയില്‍ പതിച്ചു

അരനൂറ്റാണ്ട്‌ മുമ്പ്‌ സോവിയറ്റ്‌ യൂണിയന്‍ ശുക്രനിലേക്ക്‌ അയച്ച കോസ്‌മോസ്‌ 482 പേടകം ഒടുവില്‍ ഭൂമിയില്‍ പതിച്ചു. പസഫിക്‌ സമുദ്രത്തിലാണു പേടകത്തിന്റെ ഭാഗമായ ലാന്‍ഡര്‍ പതിച്ചതെന്നാണു സൂചന. പേടകത്തിനായുള്ള അന്വേഷണം ഇപ്പോഴും തുടരുകയാണ്‌. 1972 ലാണു കോസ്‌മോസ്‌ 482 നെ ശുക്രനിലേക്ക്‌ അയച്ചത്‌. എന്നാല്‍, ഭൂമിയുടെ ഭ്രമണപഥം വിടുന്നതിനു മുമ്പ്‌ തന്നെ റോക്കറ്റ്‌ തകരാറിലായി. തുടര്‍ന്ന്‌ പേടകം പൊട്ടിത്തെറിച്ചു. പേടകത്തിന്റെ വലിയ ഭാഗം ദിവസങ്ങള്‍ക്കുള്ളില്‍ ഭൂമിയില്‍ പതിച്ചു. പക്ഷേ, ശുക്രനില്‍ ഇറങ്ങാന്‍ രൂപകല്‍പന ചെയ്‌ത ലാന്‍ഡര്‍ അവശേഷിച്ചു. അത്‌ Read More…

Featured Oddly News

ഷോപ്പിംഗിനിടെ ഭാര്യ പരിഹസിച്ചു: മിടുക്കനാണെന്ന് തെളിയിച്ച് ഭർത്താവ്, രസകരമായ വീഡിയോ വൈറൽ

വിപണിയിൽ പച്ചക്കറികൾ വാങ്ങുന്ന കാര്യത്തിൽ , ഭാര്യമാർ പൊതുവെ അവരുടെ ഭർത്താക്കന്മാരെക്കാൾ വിദഗ്ധരാണ്. എന്നാൽ ഈ ചിന്താഗതികൾ എല്ലാം മാറ്റികുറിക്കുകയാണ് കഴിഞ്ഞ ദിവസം വൈറലായ ഒരു വീഡിയോ. ഭാര്യയും ഭർത്താവും ഒരു പച്ചക്കറി കച്ചവടക്കാരന്റെ അടുത്ത് സവാള വാങ്ങാൻ പോകുന്നതിന്റെ ദൃശ്യങ്ങളാണ് ഇത്. വീഡിയോയുടെ തുടക്കത്തിൽ ഒരു ഭാര്യയും ഭർത്താവും സവാള വാങ്ങാൻ ഒരു പച്ചക്കറി കടയിൽ നിൽക്കുന്നതാണ് കാണുന്നത്. തുടർന്ന് ഭാര്യ നല്ല വലുപ്പമുള്ളതും അത്യവശ്യം കൊള്ളാവുന്നതുമായ സവാളകൾ തിരഞ്ഞെടുക്കുകയാണ്. ഈ സമയം ഭർത്താവും ഭാര്യ Read More…

Oddly News Wild Nature

ആമസോൺ മഴക്കാടിലെ നദിയിലൂടെ നീങ്ങുന്ന കൂറ്റൻ അനക്കൊണ്ട: അമ്പരപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ലോകത്തിലെ ഏറ്റവും വലുപ്പമേറിയ പാമ്പാണ് അനക്കൊണ്ട. അനക്കൊണ്ട എന്ന പേരുകേൾക്കുമ്പോൾ തന്നെ ഭൂരിഭാഗം ആളുകൾക്കും പേടിയാണ്. കാരണം ഇവയുടെ രൂപം പോലും ആരെയും അമ്പരപ്പിക്കുന്നതാണ്. അനക്കോണ്ടകളെക്കുറിച്ച് പലർക്കും അറിയാമെങ്കിലും, യഥാർത്ഥത്തിൽ അവ പല തരത്തിലുണ്ടെന്നുള്ള കാര്യം പൊതുവെ അധികമാർക്കും അറിയില്ല. കാരണം കാലക്രമേണയാണ് ഇവയുടെ പുതിയ സ്പീഷിസുകളെ ശാസ്ത്രലോകം കണ്ടെത്തിയത്. ഇതിനിടയിലാണ് അടുത്തിടെ, ആമസോൺ മഴക്കാടുകളിൽ ഒരു ഭീമാകാരമായ അനക്കോണ്ടയെ കണ്ടെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. വനത്തിനുള്ളിലെ കനാലിലൂടെ നീങ്ങുന്ന പാമ്പിന്റെ ദൃശ്യങ്ങൾ ഹെലികോപ്റ്ററിൽ നിന്നാണ് Read More…

Oddly News

ഇന്ത്യ-പാക് സംഘർഷം; നിലത്തു പതിച്ച പൊട്ടാത്ത മിസൈലുമായി യുവാവ്! പഞ്ചാബിൽ നിന്നുള്ള ദൃശ്യങ്ങൾ

ഇന്ത്യ പാക്കിസ്ഥാൻ സംഘർഷത്തിനിടെ നിയന്ത്രണ രേഖയ്ക്ക് സമീപം നിലത്തുപതിച്ച പൊട്ടാത്ത മിസൈലുമായി ഫോട്ടോകളും വീഡിയോകളും ചിത്രീകരിക്കുന്ന യുവാക്കളുടെ വീഡിയോയാണ് ഇപ്പോൾ പഞ്ചാബിൽ നിന്നു പുറത്തുവരുന്നത്. അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള ഇത്തരം സ്‌ഫോടക വസ്തുക്കളിൽ സ്പർശിക്കുന്നതോ കൈകാര്യം ചെയ്യുന്നതോ അപകടത്തിൽ കലാശിക്കുമെന്ന് അധികാരികൾ മുന്നറിയിപ്പ് നൽകുന്നതിനിടയിലാണ് ചിത്രങ്ങൾ വൈറലായത്. അവശിഷ്ടങ്ങൾക്കൊപ്പം നിരവധി ഫോട്ടോകളും വീഡിയോകളും പകർത്തുന്ന പഞ്ചാബ് മേഖലയിൽ നിന്നുള്ളവരെന്ന് വിശ്വസിക്കപ്പെടുന്ന പുരുഷന്മാരെയാണ് വൈറൽ വീഡിയോകളിൽ കാണുന്നത്. എന്നാൽ ഇത്തരം പ്രവർത്തനങ്ങൾ അപകടകരമാണെന്നും സ്ഫോടകവസ്തു തൊടരുതെന്നും വീഡിയോയിൽ ആളുകൾ പറയുന്നത് Read More…

Oddly News

ഈയത്തിൽനിന്ന് സ്വർണം സൃഷ്ടിച്ച് ശാസ്ത്രജ്ഞർ, ആ സ്വപ്നം യാഥാര്‍ത്ഥ്യമാക്കി !

ഈയത്തെ സ്വര്‍ണ്ണമാക്കി ഭൗതികശാസ്ത്രജ്ഞര്‍. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍) ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ (LHC) ഭൗതികശാസ്ത്രജ്ഞരാണ് ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്. താല്‍ക്കാലികമായിട്ടാണെങ്കിലും ഈയത്തെ വിജയകരമായി സ്വര്‍ണ്ണമാക്കി മാറ്റാന്‍ അവര്‍ക്ക് കഴിഞ്ഞു. ഈയത്തിന്റെ അണുകേന്ദ്രങ്ങളുടെ അതിതീവ്ര കൂട്ടിയിടികളില്‍, സ്വര്‍ണ്ണത്തിന്റെ അണുകേന്ദ്രങ്ങള്‍ രൂപം കൊള്ളുന്നത് ഗവേഷകര്‍ നിരീക്ഷിച്ചു. അങ്ങനെ പുരാതനകാലം മുതൽക്കുള്ള സ്വപ്നം ആധുനിക ഭൗതികശാസ്ത്രത്തിലൂടെ യാഥാര്‍ത്ഥ്യമാക്കി. ALICE (A Large Ion Collider Experimetn) പ്രോജക്റ്റിന്റെ ഭാഗമായി നടത്തിയ ഈ പരീക്ഷണങ്ങള്‍ വിലപ്പെട്ട ഉള്‍ക്കാഴ്ചകള്‍ നല്‍കുന്നുവെന്നാണ് Read More…

Oddly News

‘ഗെറ്റ് റെഡി വിത്ത് മി’: വിവാഹ പാർട്ടിക്ക് തയ്യാറെടുക്കുന്ന മൂന്നുവയസുകാരി, മനം കവർന്നെന്ന് സോഷ്യൽ മീഡിയ

കുരുന്നുകളെ സംബന്ധിക്കുന്ന വീഡിയോകൾക്ക് സോഷ്യൽ മീഡിയയിൽ കാഴ്ച്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ഡൽഹിയിൽ നിന്നുള്ള ഒരു മൂന്നുവയസുകാരിയുടെ ഗെറ്റ് റെഡി വിത്ത്‌ മി (GRWM) വീഡിയോയാണ് നെറ്റിസൺസിന്റെ മനം കവർന്നിരിക്കുന്നത്. വൈറലാകുന്ന വീഡിയോയുടെ തുടക്കത്തിൽ താനൊരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയാണെന്ന് പറഞ്ഞുകൊണ്ട് പിങ്ക് നിറത്തിലുള്ള തന്റെ പരമ്പരാഗത വസ്ത്രമായ ലെഹെങ്കയുമായി നിൽക്കുന്ന അക്ഷ്വി മാത്തൂർ എന്ന് പേരുള്ള ഒരു മൂന്നുവയസുകാരിയെയാണ് കാണുന്നത്. തുടർന്ന് മനോഹരമായ ലെഹെങ്ക ധരിച്ച് എത്തുന്ന അക്ഷ്വിയെ കണ്ട് നെറ്റിസൺസ് അമ്പരന്നെന്ന് പറയാം. View Read More…

Oddly News

മൂന്ന് വര്‍ഷം ദമ്പതികളും മക്കളും പുറത്തിറങ്ങാതെ വീട്ടിനുള്ളിലിയിരുന്നു; കാരണമറിയേണ്ടേ?

കൊറോണ വൈറസ് ബാധിക്കാതിരിക്കാന്‍ മൂന്ന് വര്‍ഷത്തിലേറെയായി വീട് അടച്ചുപൂട്ടി അതിനുള്ളില്‍ കഴിഞ്ഞിരുന്ന മാതാപിതാക്കളെയും മൂന്ന് കുട്ടികളെയും രക്ഷപ്പെടുത്തി. സ്‌പെയിനിലെ ഒവിഡോയില്‍ നടന്ന സംഭവത്തില്‍ അയല്‍ക്കാരിയായ യുവതി അറിയിച്ചത് അനുസരിച്ച് പ്രശ്‌നത്തില്‍ ഇടപെട്ട പോലീസാണ് രഹസ്യം തുറന്നത്. വീട്ടിലെ പിതാവ് മാത്രമാണ് ആകെ പുറത്തിറങ്ങുന്നതെന്ന് കണ്ടെത്തിയ അയല്‍ക്കാരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. അയല്‍ക്കാരുമായി യാതൊരു സമ്പര്‍ക്കവുമില്ലാതെയാണ് കുടുംബം കഴിഞ്ഞിരുന്നത്. മുന്‍വശത്തെ വാതിലില്‍ വിതരണം ചെയ്യുന്ന പലചരക്ക് സാധനങ്ങള്‍ എടുക്കാന്‍ ഒരാള്‍ പതിവായി വീട്ടില്‍ നിന്നും പുറത്തുവരുന്നതും വീട്ടിലെ മൂന്ന് Read More…

Oddly News

പിടിച്ചെടുത്ത 20 ടണ്‍ കഞ്ചാവ് പൊതുസ്ഥലത്തിട്ട് കത്തിച്ചു ; പുക ശ്വസിച്ച് കിളിപോയി നാട്ടുകാര്‍

ടൗണ്‍ സെന്ററില്‍ പിടിച്ചെടുത്ത ടണ്‍ കണക്കിന് കഞ്ചാവ് പോലീസ് കത്തിച്ചതിനെത്തുടര്‍ന്ന് തുര്‍ക്കിയിലെ ദിയാര്‍ബക്കര്‍ പ്രവിശ്യയിലെ ഒരു പട്ടണമായ ലൈസിലെ 25,000 നിവാസികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍. ഒരു നാര്‍ക്കോട്ടിക് ഓപ്പറേഷനിലൂടെ പിടിച്ചെടുത്ത കഞ്ചാവ് ഏപ്രില്‍ 18 നായിരുന്നു തുര്‍ക്കി അധികൃതര്‍ കത്തിച്ചത്. ഇത് പ്രദേശത്തെ വായു കട്ടിയുള്ള പുക കൊണ്ട് കറയുള്ളതായി മാറുകയും പുക ശ്വസിച്ച് പ്രദേശത്തുള്ളവര്‍ക്ക് തലകറക്കം, ഓക്കാനം, ഭ്രമാത്മകത എന്നിവ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്തു. കുറഞ്ഞത് അഞ്ച് ദിവസമെങ്കിലും, ആളുകള്‍ക്ക് അവരുടെ ജനാലകള്‍ തുറന്നിടാന്‍ കഴിയാതെ Read More…

Oddly News

1 കിലോ സ്വർണം, 3 കിലോ വെള്ളി, 55 ഏക്കർ ഭൂമി, പെട്രോൾ പമ്പ്; വധുവിന്റെ കുടുംബത്തിന്റെ സമ്മാനം: പിന്നാലെ വിമർശനം

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും ഇന്ത്യയില്‍ ശിക്ഷാർഹമാണെങ്കിലും പലപ്പോഴും ഈ നിയമം വേണ്ടത്ര നടപ്പിലാകാറില്ല. ഇപ്പോള്‍ സ്ത്രീധനം എന്ന പേരിലല്ല, വരന് നൽകുന്ന സമ്മാനം എന്ന പേരിലാണ് സ്വത്തുക്കളും പണവും കൈമാറുന്നത്. സ്ത്രീധനം നൽകുക മാത്രമല്ല, അത് വിവാഹച്ചടങ്ങിൽ അഭിമാനത്തോടെ വിളിച്ചുപറയുകയും ചെയ്യുന്ന രാജസ്ഥാനിൽ നിന്നുള്ള ഞെട്ടിക്കുന്ന ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. എന്നാൽ ഈ വിളിച്ചുപറയലല്ല, മറിച്ച് സ്ത്രീധനമായി നൽകിയ സ്വത്തുക്കളും സമ്മാനത്തുകയും കേട്ടാണ് സമൂഹമാധ്യമ ഉപയോക്താക്കളുടെ കണ്ണുതള്ളിയത്. സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും അടയാളമായി അമ്മാവന്മാരോ സഹോദരന്മാരോ Read More…