Lifestyle

പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നുവോ? ഇതാണ് കാരണം, ചെറുപ്പമായിരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ ചെറുപ്പം നിലനിര്‍ത്തണമെങ്കില്‍ നമ്മള്‍ തന്നെ ശരിയായ ജീവിതശൈലി ഉണ്ടാക്കിയെടുക്കേണ്ടിയിരിയ്ക്കുന്നു. നല്ല പോലെ ആരോഗ്യം നോക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യശീലങ്ങളും ഉണ്ടായിരിക്കും. ഈ ശീലങ്ങള്‍ എല്ലാവരും പിന്തുടര്‍ന്നാല്‍ എല്ലാവര്‍ക്കും നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്താന്‍ പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം Read More…

Lifestyle

കേവലം 5 മിനിറ്റിനുള്ളില്‍ ഫോണ്‍ ചാര്‍ജ് ചെയ്യാം; ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍

സ്മാര്‍ട്ട്‌ഫോണുകള്‍ ഇല്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാത്ത കാലത്ത് മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ചിട്ടുള്ള കാത്തിരിപ്പായിരിക്കും ഒരുപക്ഷേ ഏറ്റവും വലിയ നരകം. എന്നാല്‍ ഈപ്രശ്‌നത്തിന് പരിഹാരവുമായി എത്തുകയാണ് ചൈനീസ് ഇലക്ട്രോണിക്സ് കമ്പനിയായ റിയല്‍മി. ലോകത്തിലെ ഏറ്റവും വേഗതയേറിയ സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജര്‍ അവര്‍ അവതരിപ്പിച്ചു. കേവലം 5 മിനിറ്റിനുള്ളില്‍ ഫോണ്‍ പൂര്‍ണ്ണമായും ചാര്‍ജ് ചെയ്യാന്‍ കഴിയുന്നതാണ് പ്രത്യേകത. 320 ഡബ്‌ള്യൂ സൂപ്പര്‍സോണിക് ചാര്‍ജ്ജ് എന്ന് വിളിക്കപ്പെടുന്ന പുതിയ 320-വാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സാങ്കേതികവിദ്യ ഓഗസ്റ്റ് 14-ന് ചൈനയിലെ ഷെന്‍ഷെനില്‍ Read More…

Lifestyle Wild Nature

നമ്മള്‍ ഫുള്‍ടൈം ഹാപ്പിയാണ്; ലോകത്തെ ഏറ്റവും ഹാപ്പിയായ ജീവി ഇതാണ്

സന്തോഷമായിരിക്കുന്നത് ഒരു ഭാഗ്യമാണ്. എന്നാല്‍ ലോകത്തിലെ ഏറ്റവും ഹാപ്പിയായ ജീവിയെ പറ്റി അറിയാമോ. ഇങ്ങനെ അറിയപ്പെടുന്നത് ഓസ്ട്രേലിയയിലെ ക്വോക്ക എന്ന ജീവിയാണ് . യഥാര്‍ത്ഥത്തില്‍ ക്വോക്ക ഹാപ്പിയാണോ അല്ലയോയെന്ന് അറിയില്ല. എന്നാല്‍ ഇവയുടെ വായയുടെ പ്രത്യേകത മൂലമാണ് ഇവയ്ക്ക് എപ്പോഴും ചിരിച്ച മുഖമാണ്. ഇതിന് പൂച്ചയുടെ അത്രയും വലുപ്പം വരും.ഓസ്ട്രേലിയയിലും സമീപ മേഖലയിലും ഇതിനോടൊപ്പം ചേര്‍ന്ന് സഞ്ചാരികളെടുത്ത സെല്‍ഫികള്‍ ഇപ്പോള്‍ വൈറലാണ്. ഇവ ജീവിക്കുന്നത് റോട്ടനെസ്റ്റ് ദ്വീപിലാണ്. എതാണ്ട് 10000 ത്തോളം ക്വോക്കകള്‍ ഇവിടെയുള്ളതായിയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. Read More…

Lifestyle

ഉറങ്ങുന്നതിന് മുമ്പ് വായില്‍ ടേപ്പ് ഒട്ടിക്കും; സമൂഹമാധ്യമത്തിലെ പുതിയ ട്രെന്‍ഡ് ദോഷകരമോ?

ഉറങ്ങുന്നതിന് മുമ്പായി പല്ല് ബ്രഷ് ചെയ്യുന്നവരുണ്ട്. പാല്‍ കുടിക്കുന്നവരെയും കണ്ടിരിക്കാം. എന്നാല്‍ ഉറങ്ങാന്‍ പോകുന്നതിന് മുമ്പായി വായ ടേപ്പ് വച്ച് മൂടിക്കെട്ടുന്നവരെ കണ്ടിട്ടുണ്ടോ ?എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ പുതിയ ട്രെന്‍ഡ് ഇത്തരത്തിലുള്ള മൗത്ത് ടേപ്പിങ്ങാണത്രേ. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും വായ ടേപ്പ് ഉപയോഗിച്ച് ഒട്ടിക്കുന്നതിനാല്‍ മൂക്കിലൂടെ മാത്രം ശ്വാസമെടുക്കുകയും പുറത്തേയ്ക്ക് വിടുകയും ചെയ്യുമെന്നും അത് ഉറക്കത്തിനും ആരോഗ്യത്തിനുംനല്ലതാണെന്നുമാണ് വാദം. കൂര്‍ക്കംവലിയും കുറയുമത്രേ. ഈ മൗത്ത് ടേപ്പിങ് ചെയ്യുന്നതാവട്ടെ 7 മുതല്‍ 8 മണിക്കൂറിലേക്കാണ്. ചര്‍മ്മത്തിന് അലര്‍ജി ഉണ്ടാക്കാത്ത Read More…

Lifestyle

യൂറോപ്പില്‍ തരംഗമായി മാറി ബിയര്‍ സ്പാ ! ഇനി ഇന്ത്യയിലും പ്രതീക്ഷിക്കാമോ ?

2012-ല്‍ നമ്മളുടെയെല്ലാം ടെലിവിഷനില്‍ വന്നുകൊണ്ടിരുന്ന ബിയര്‍ അടങ്ങിയ ഒരു ഷാംപൂവിന്റെ പരസ്യം നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? ലക്ഷ്യം പുരുഷ പ്രേക്ഷകര്‍ തന്നെ. ‘ചിയേഴ്‌സ് ടു മാന്‍ ഹെയര്‍’ എന്ന ഒരു പ്രത്യേക ടാഗ് ലൈന്‍ ഉപയോഗിച്ചാണ് അന്നതിനെ മാര്‍ക്കറ്റിംഗ് ചെയ്തത്. അന്ന് ബിയര്‍ ഷാംപൂ ആണെങ്കില്‍ ഇന്ന് അത് ബിയര്‍ സ്പായുടെ രൂപത്തില്‍ ആണ്. സംശയിക്കേണ്ട ബിയറില്‍ ഒരു കുളി അത്ര തന്നെ. 2024-ലേക്ക് കടക്കുമ്പോള്‍ ലോകത്ത് പലയിടത്തും ബിയര്‍ സ്പാ ശ്രദ്ധാ കേന്ദ്രമായി പതിയെ മാറികൊണ്ടിരിക്കുന്നു. അപ്പോള്‍ Read More…

Lifestyle

95കാരിയായ ‘സൂപ്പര്‍ ഏജര്‍’ ദീര്‍ഘായുസ്സിനുള്ള ഒമ്പത് രഹസ്യങ്ങള്‍ പങ്കിടുന്നു

ദീര്‍ഘായുസ്സ് ഈ ലോകത്ത് ജീവിക്കുന്നവരില്‍ ഭൂരിഭാഗം പേരുടേയും സ്വപ്നമാണ്. അമേരിക്കന്‍ ഫെഡറേഷന്‍ ഫോര്‍ ഏജിംഗ് റിസര്‍ച്ചിന്റെ സൂപ്പര്‍ ഏജേഴ്സ് ഫാമിലി പഠനത്തില്‍ പങ്കെടുത്ത 600 പേരില്‍ ഒരാളാണ് 95 വയസ്സുള്ള സാലി ഫ്രോലിച്ച്. ശാരീരികവും മാനസികവുമായി നല്ല ആരോഗ്യമുള്ള 95 വയസും അതില്‍ കൂടുതലുമുള്ള ആളുകളെ റിക്രൂട്ട് ചെയ്താണ് ഈ പഠനം നടത്തിയത്. പഠനത്തില്‍ സൂപ്പര്‍ ഏജേഴ്‌സിന്റെ കുട്ടികളും സൂപ്പര്‍ ഏജര്‍ മാതാപിതാക്കളില്ലാത്ത കുട്ടികളുടെ പങ്കാളികളും ഉള്‍പ്പെട്ടിരുന്നു. ‘സൂപ്പര്‍ ഏജേഴ്‌സിനെപ്പോലെ തന്നെ മക്കളും പ്രധാനമാണ്, കാരണം അവരുടെ Read More…

Lifestyle

മുഖരോമങ്ങള്‍ നീക്കാന്‍ സെറേറ്റഡ് ബ്ലേഡുകള്‍ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇത് ശ്രദ്ധിക്കണം

ഇക്കാലത്ത്, സ്ത്രീകള്‍ മുഖം ഷേവ് ചെയ്യുന്നത് മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യാന്‍ മാത്രമല്ല, ചര്‍മ്മത്തെ ശുദ്ധീകരിക്കാനും കൂടിയാണ്. ഡെര്‍മാപ്ലാനിംഗ് എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഒരു ബ്ലേഡ് ഉപയോഗിച്ച് ചര്‍മ്മത്തിന്റെ മുകളിലെ പാളി മൃദുവായി നീക്കുകയും അതിലൂടെ ചര്‍മ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുന്ന ഒരു കോസ്മെറ്റിക് പ്രക്രിയയാണിത്. ഡെര്‍മാപ്ലാനിംഗ് വഴി മുഖത്തെ രോമങ്ങള്‍ നീക്കം ചെയ്യുന്നത് ഇപ്പോള്‍ ജനപ്രിയമായിക്കൊണ്ടിരിക്കുകയാണ്. ഇതിനായി സാധാരണയായി ഉപയോഗിക്കുന്ന സെറേറ്റഡ് ബ്ലേഡുകള്‍ ഉപയോഗിക്കുന്നതിനെതിരെ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ന്യൂഡല്‍ഹിയിലെ ആര്‍ട്ടെമിസ് ഹോസ്പിറ്റലിലെ ഡെര്‍മറ്റോളജി കണ്‍സള്‍ട്ടന്റായ ഡോ. Read More…

Lifestyle

ആരോഗ്യമുള്ള ചര്‍മത്തിനായി ഒരു ദിവസം എത്ര തവണ മുഖം കഴുകണം? വിദ്ഗധര്‍ പറയുന്നത് ഇങ്ങനെ

ദിവസത്തില്‍ ഒരു തവണയെങ്കിലും മുഖം കഴികാത്തവര്‍ ഉണ്ടാകില്ല. എന്നാല്‍ ഒരു ദിവസം എത്ര തവണ മുഖം കഴുകണമെന്നതിനെ കുറിച്ചുള്ള കൃത്യമായ കണക്കുകള്‍ നിങ്ങള്‍ക്ക് അറിയാമോ? മുഖം വൃത്തിയായി ഇരിക്കാനാണ് നമ്മള്‍ മുഖം കഴുകുന്നതെങ്കിലും അധികമായി മുഖം കഴുകിയാല്‍ അത് നമ്മുടെ ചര്‍മ്മത്തിനെ മോശമായി ബാധിച്ചേക്കാം. മുഖം അമിതമായി കഴുകുന്നതിലൂടെ മുഖത്തിലുള്ള സ്വാഭാവികമായി എണ്ണമയം പോകാന്‍ കാരണമായേക്കാം. അതിനോടൊപ്പം തന്നെ ചൊറിച്ചിലിനും വരണ്ടതാക്കാനും കാരണമാകും. എന്ന് കരുതി മുഖം ഒരിക്കലും കഴുകാതെയിരിക്കാനും പാടില്ല. ദിവസവും രാവിലെയും വൈകിട്ടും മുഖം Read More…

Lifestyle

ബാത്‌റൂമില്‍ ചിലര്‍ ഒരുപാടുനേരം ചെലവഴിക്കുന്നതിന് പിന്നിലെ കാരണമെന്ത്? പഠനം

പണ്ട് ഒരു വീട്ടില്‍ ഒരു ബാത്ത്റൂം മാത്രമാണുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വീടുകളില്‍ ബാത്‌റൂമുകളുടെ എണ്ണം ഒന്നില്‍ കൂടുതലാണ്. എന്നാല്‍പോലും കൂടുതല്‍ സമയം പങ്കാളി ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ ഇപ്പോൾ സര്‍വ സാധാരണ്. ചിലര്‍ കുളിക്കാന്‍ കയറിയാല്‍ മണിക്കുറു കഴിഞ്ഞാവും ഇറങ്ങിവരിക. ഇങ്ങനെ അധികം സമയം ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നതിന് പിന്നിലെന്തെങ്കിലും കാരണമുണ്ടോ? ഇതിനായി ഒരു പഠനം നടത്തിയിരിക്കുകയാണ് ബാത്‌റൂം ഉപകരണ നിര്‍മ്മാതാക്കളായ വില്ലറോ ആന്‍ഡ് ബോഷ് എന്ന കമ്പനി. രണ്ടായിരത്തിലധികം വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം. Read More…