Lifestyle

കാര്‍ബണ്‍ ഡയോക്‌സൈഡ് മികവോടെ പിടിച്ചെടുക്കും; ടുലിപ് മരം പ്രതീക്ഷയാകുന്നു

കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇതിലൂടെ ആഗോളതാപനത്തിനും , ഇതുവഴി കടലിലെ ജലനിരപ്പുയരുന്നതിനും കാരണമാകും. കാര്‍ബണ്‍ ഡയോക്‌സൈഡ് പ്രകൃതിയില്‍ നിറയുമ്പോള്‍ ചൂടിനെ പുറത്തുവിടാതെ ഇത് പൊതിഞ്ഞു നിര്‍ത്തുന്നു. കാര്‍ബണ്‍ ഡയോക്‌സോഡിന്റെ അളവ് കുറയ്ക്കുന്നതിനും അപകടകരമാകാതിരിക്കാനും പല കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതികളും നടപ്പാക്കുന്നുണ്ട്. മരങ്ങള്‍ക്ക് കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്ത് സൂക്ഷിക്കുന്നതില്‍ ഒരു വലിയ പങ്കുണ്ട്. ഇപ്പോളിതാ ടുലിപ് മരങ്ങള്‍ക്ക് കാര്‍ബണ്‍ വളരെ മികവോടെ ശേഖരിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു Read More…

Lifestyle

ബൈസെക്ഷ്വല്‍, ഹീറ്റരോ സെക്ഷ്വല്‍ എന്നെല്ലാം കേട്ടിട്ടുണ്ട് ; എന്നാല്‍ അബ്രോസെക്ഷ്വല്‍ എന്താണെന്നറിയാമോ?

സ്വവര്‍ഗ്ഗപ്രണയവുമായി ബന്ധപ്പെട്ട് ഗേ, ലെസ്ബിയന്‍ എന്നെല്ലാം കേട്ടിട്ടുണ്ട്. എന്നാല്‍ ‘അബ്രോസെക്ഷ്വല്‍’ എന്ന് കേട്ടിട്ടുണ്ടോ? സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുകയും അനേകം ആളുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ഒരു പുതിയ തരം ലൈംഗിക ഐഡന്റിറ്റി എന്ന് വേണമെങ്കില്‍ ഇതിനെ പറയാനാകും. അത്തരമൊരു വ്യക്തിക്ക് അവരുടെ ജീവിതത്തിലെ ഒരു ഘട്ടത്തില്‍ ഒരു ലിംഗത്തിലേക്കും മറ്റൊരു സമയത്ത് മറ്റൊരു ലിംഗത്തിലേക്കും ആകര്‍ഷിക്കപ്പെടുന്ന കാലത്തിനനുസരിച്ച് ലൈംഗികത മാറുന്ന ഒരു വ്യക്തിയാണ് അബ്രോസെക്ഷ്വല്‍. ‘സ്വവര്‍ഗ്ഗാനുരാഗ’വും ഭിന്നലൈംഗികതയും പിന്നീട് മറ്റെല്ലാ ലിംഗഭേദങ്ങളിലേക്കും ആകര്‍ഷിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണത്. ചിലപ്പോള്‍ Read More…

Lifestyle

അമ്മമാരാകാനില്ലെന്ന് പ്രഖ്യാപിച്ച് ദക്ഷിണ കൊറിയന്‍ വനിതകള്‍! കുഞ്ഞുങ്ങളില്ലാതെ കൊറിയ

ഒരു കുഞ്ഞിന് ജന്മം നല്‍കിയതിന് ശേഷം ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ സംഭവിച്ചേക്കാം. അത് ചിലപ്പോള്‍ സാമ്പത്തികമായിരിക്കാം അല്ലെങ്കില്‍ തൊഴില്‍പരമോ, വൈകാരികമോ ആയിരിക്കാം. തൊഴില്‍പരമായ പുരോഗതിയും സാമ്പത്തിക ഭദ്രതയും നഷ്ടമാകുന്നുവെന്ന കാരണത്താല്‍ കുട്ടികള്‍ വേണ്ടായെന്ന് തീരുമാനിക്കുകയാണ് ദക്ഷിണ കൊറിയയിലെ ഭുരിഭാഗം വരുന്ന സ്ത്രീകളും. ഇതോടെ ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനന നിരക്കുള്ള രാജ്യമായി ദക്ഷിണകൊറിയ മാറി. 2023 ല്‍ ജനന നിരക്ക് താഴ്ന്നതിന് പിന്നാലെ രാജ്യത്ത് പല സര്‍വേകളും നടന്നിരുന്നു. കരിയറിലെ പുരോഗതിയും കുട്ടികളെ വളര്‍ത്തുന്നതിനുള്ള സാമ്പത്തിക ചെലവും Read More…

Lifestyle

ഇന്‍സ്റ്റഗ്രാമും ഷോര്‍ട്സും സ്‌ക്രോളിങും വെറുക്കും; വലിയ വീഡിയോകളിലേക്ക് തിരികെ എത്തും; പഠനം

ഫോണുകളിലെ റീല്‍സ് വീഡിയോകള്‍ കാണുന്നതിനായി നിരവധി സമയം ചിലവിടാറുണ്ട്. റീലുകളും യൂട്യൂബ് ഷോര്‍ട്സുകളും സ്‌ക്രോള്‍ ചെയ്ത് നിങ്ങള്‍ക്ക് വിരസത അനുഭവപ്പെടുന്നുണ്ടോ? ഉള്‍ക്കാമ്പുള്ള രസകരമായ വീഡിയോയിലേക്ക് തിരികെ എത്തുന്നതിനായി നിങ്ങള്‍ ആഗ്രഹിക്കുന്നുവോ? ടോറന്റോ സ്‌കാര്‍ബറോ സര്‍വ്വകലാശാലയിലെ ഗവേഷകര്‍ പ്രസിദ്ധീകരിച്ച ഫാസ്റ്റ് – ഫോര്‍വേഡ് ടു ബോര്‍ഡം ഹൗ സ്വിച്ചിങ് ബിഹേവിയര്‍ ഓണ്‍ ഡിജിറ്റല്‍ മീഡിയ മേക്ക്സ് പീപ്പിള്‍ മോര്‍ ബോറഡ് എന്ന തലക്കെട്ടിലാണ് പുതിയ പഠന വന്നിട്ടുള്ളത്. വീഡിയോകള്‍ കണ്ടെത്തുന്നതിനായി മുന്നോട്ടും പിന്നോട്ടും സ്‌ക്രോള്‍ ചെയ്യുന്നത് നിങ്ങളെ ക്രമേണ Read More…

Lifestyle

ബോട്‌സ്വാനയില്‍ പടുകൂറ്റന്‍ വജ്രം കണ്ടെത്തി ; 120 വര്‍ഷത്തിനിടയില്‍ കണ്ടെത്തിയ ഏറ്റവും വലുത്

എക്സ്റേ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ബോട്സ്വാനയില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ രണ്ടാമത്തെ വജ്രം കണ്ടെത്തി. 2,492 കാരറ്റ് വജ്രക്കല്ലാണ് കണ്ടെത്തിയത്. ലോകപ്രശസ്തമായ കള്ളിനന്‍ ഡയമണ്ട് കണ്ടെത്തിയതിന് ശേഷം കഴിഞ്ഞ 120 വര്‍ഷത്തിനിടെ കണ്ട ഏറ്റവും വലിയ വജ്രമാണ് കനേഡിയന്‍ ഖനന സ്ഥാപനമായ ലൂക്കാറ കണ്ടെത്തിയത്. 3,106 കാരറ്റ് വരുന്ന ലോകത്തെ ഏറ്റവും വലിയ വജ്രക്കല്ല് 1905-ല്‍ അയല്‍രാജ്യമായ ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് കണ്ടെത്തി. ഒമ്പത് വ്യത്യസ്ത കല്ലുകളായി മുറിച്ചെടുത്തു, അവയില്‍ പലതും ഇപ്പോള്‍ ബ്രിട്ടീഷ് കിരീടാഭരണങ്ങളുടെ Read More…

Lifestyle

പകലുറക്കം പണിതരും… അമിതമായ പകലുറക്കം സൂക്ഷിക്കണം !

പകലുറങ്ങുന്നവരാണ് പലരും, പ്രത്യേകിച്ചും ഉച്ചയ്ക്ക് ഊണുകഴിഞ്ഞ് . എന്നാല്‍ പകല്‍ അമിതമായി ഉറങ്ങുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്നാണ് ഒരു പഠനത്തില്‍ പറയുന്നത്. ശരീരത്തിലെ ഇന്‍സുലിന്‍ ലെപ്ട്ടിന്‍ പോലെയുള്ള ഹോര്‍മോണുകളുടെ പ്രവര്‍ത്തനത്തെ ഈ പകലുറക്കം തകിടംമറിക്കും. ഇത് അമിതവണ്ണം, പ്രമേഹം എന്നീ രോഗങ്ങള്‍ക്കും കാരണമാകും. നാഷണല്‍ സ്ലീപ്പ് ഫൗണ്ടേഷന്റെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള ഇരുപത് ശതമാനം ആളുകള്‍ക്ക് അമിതമായ പകല്‍ ഉറക്കം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പതിനഞ്ചോ ഇരുപതോ മിനിറ്റ് നീണ്ടു നില്‍ക്കുന്ന ചെറിയ ഉറക്കം ഉന്മേഷം വര്‍ദ്ധിപ്പിക്കുന്നതായും പറയുന്നു. Read More…

Lifestyle

പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; മനോഹരമായ ചര്‍മത്തിന് ചില കൊറിയന്‍ സ്‌കിന്‍ കെയര്‍ ടിപ്സ്

ചര്‍മ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇപ്പോള്‍ ആണുങ്ങളും ഒട്ടും പുറകിലല്ല. ഇപ്പോഴിതാ പുതിയ ട്രെന്റായി കൊറിയന്‍ ചര്‍മ സംരക്ഷണം പുരുഷന്മാരുടെയും ദിനചര്യകളിലേക്ക് കടന്നു വന്നിരിക്കുന്നു. അതില്‍തന്നെ ക്ലെന്‍സിങിന് വളരെ അധികം പ്രാധാന്യമുണ്ട്. കാരണം ഇത് നിങ്ങളുടെ ചര്‍മത്തിലെ അഴുക്ക് , എണ്ണ, മാലിന്യങ്ങള്‍ എന്നിവയെല്ലാം നീക്കം ചെയ്യുന്നു. ചര്‍മത്തിന്റെ തരത്തിന് അനുയോജ്യമായ ഒരു ഫോം ക്ലെന്‍സറോ കുറഞ്ഞ പിഎച്ച് ക്ലെന്‍സര്‍ തിരഞ്ഞെടുക്കുന്നതിനു മുമ്പ് നിങ്ങളുടെ ഡെര്‍മാറ്റോളജിസ്റ്റുമായി ചര്‍ച്ച ചെയ്യുന്നതും വളരെ നല്ലതാണ്. പുരുഷന്മാര്‍ക്കും ഷീറ്റ് മാസ്‌ക് ചര്‍മത്തിന് ഏറെ Read More…

Lifestyle

സ്പ്രേകള്‍ പരീക്ഷിച്ച് മടുത്തോ? ഒറ്റ പൈസ ചിലവാക്കാതെ പാറ്റയെ പമ്പ കടത്താം

വീടുകളില്‍ ശല്യക്കാരനായ ജീവികളില്‍ പ്രധാനിയാണ് പാറ്റ. പാറ്റയെ തുരത്തുന്നതിനായി പല അടവുകളും പയറ്റി പരാജയപ്പെട്ടവരായിരിക്കാം നിങ്ങള്‍. അതിനായി പരസ്യങ്ങളില്‍ കാണുന്ന പല സ്പ്രേകളും പരീക്ഷിച്ച് നിങ്ങള്‍ മടുത്തുവെങ്കില്‍ നമ്മുടെ അടുക്കളയില്‍ സ്ഥിരമായി ഉണ്ടാകുന്നതും വലിച്ചെറിയുന്നതുമായ ചില സാധനങ്ങള്‍ ഉപയോഗിച്ച് കൊണ്ട് പാറ്റയെ ഓടിക്കാം. കറികളില്‍ രുചി പകരുന്നതിനായി ഉപയോഗിക്കുന്ന പുതിന പാറ്റകള്‍ക്ക് അത്ര ഇഷ്ടമല്ല. ഇവയുടെ രൂക്ഷമായ ഗന്ധം പാറ്റകളെ ഓടിക്കും. പുതിന ഇലകള്‍ ഒരു തുണി സഞ്ചിയില്‍ കെട്ടി അടുക്കളയില്‍ വയ്ക്കുക, പാറ്റകള്‍ വരില്ല. സിട്രസ് Read More…

Lifestyle

പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നുവോ? ഇതാണ് കാരണം, ചെറുപ്പമായിരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ ചെറുപ്പം നിലനിര്‍ത്തണമെങ്കില്‍ നമ്മള്‍ തന്നെ ശരിയായ ജീവിതശൈലി ഉണ്ടാക്കിയെടുക്കേണ്ടിയിരിയ്ക്കുന്നു. നല്ല പോലെ ആരോഗ്യം നോക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യശീലങ്ങളും ഉണ്ടായിരിക്കും. ഈ ശീലങ്ങള്‍ എല്ലാവരും പിന്തുടര്‍ന്നാല്‍ എല്ലാവര്‍ക്കും നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്താന്‍ പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം Read More…