Lifestyle

മദ്യം വാങ്ങാൻ സ്കൂൾ യൂണിഫോമിലെത്തി പെൺകുട്ടികൾ; ഒരു വാക്കുപോലും ചോദിക്കാതെ കുപ്പി എടുത്ത് കൊടുത്ത് ജീവനക്കാരൻ

ഭോപ്പാൽ : സ്കൂൾ യൂണിഫോമിലെത്തി മദ്യം വാങ്ങുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി. മധ്യപ്രദേശിലെ മാണ്ഡ്ല ജില്ലയിലെ നൈനപ്പൂരിൽ പ്രവർത്തിക്കുന്ന സർക്കാർ മദ്യ ഷോപ്പിൽ നിന്നുമാണ് പെൺകുട്ടികൾ മദ്യം വാങ്ങിയത്. മദ്യഷോപ്പിലെത്തി പെൺകുട്ടികൾ മദ്യം വാങ്ങുന്ന ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ എത്തി വൈറലാകുകയും ചെയ്തു. പിന്നാലെ വലിയ വിവാദങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിരിക്കുകയാണ് ദൃശ്യങ്ങൾ. യൂണിഫോമിലെത്തുന്ന പെൺകുട്ടികൾ തലയും മുഖവും ഷോളുകൊണ്ട് മറച്ചാണ് മദ്യവാങ്ങുന്നത്. എന്നാൽ സ്കൂൾ പെൺകുട്ടികളെ കണ്ടിട്ടും മദ്യഷോപ്പിലെ ഒരു വാക്ക് പോലും Read More…

Lifestyle

‘ഒറ്റ തന്തയ്ക്ക് പിറന്നവൻ, ഒരിക്കലും വാക്കു മാറില്ല; എയിംസ് തൃശൂരിൽ വരുമെന്ന് പറ‍ഞ്ഞിട്ടില്ല’: സുരേഷ് ഗോപി

തൃശൂര്‍∙ എയിംസ് തൃശൂരിൽ വരുമെന്ന് താൻ ഒരിക്കലും പറ‍ഞ്ഞിട്ടില്ലെന്നു കേന്ദ്രമന്ത്രി സുരേഷ്ഗോപി. തൃശൂരിന്‍റെ വികസനം ലക്ഷ്യമിട്ടുള്ള ‘എസ്‍ജി കോഫി ടൈംസ്’ എന്ന പേരിലുള്ള പുതിയ ചര്‍ച്ചാ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി. കമ്മ്യൂണിസം കൊണ്ട് തുലഞ്ഞുപോയ ആലപ്പുഴയെ കരകയറ്റാൻ ആണ് എയിംസ് ആലപ്പുഴയിൽ വേണമെന്ന് പറയുന്നതെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാഷ്ട്രീയവും പ്രാദേശികതയുമല്ല താൻ ഇക്കാര്യത്തിൽ കാണുന്നതെന്നും ആലപ്പുഴയിൽ എയിംസ് വരാൻ തൃശൂരുകാര്‍ പ്രാര്‍ത്ഥിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.  തൃശൂരിൽ നിന്ന് എംപിയാകുന്നതിന് മുൻപ് തന്നെ Read More…

Featured Lifestyle

18 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മൈക്രോസോഫ്റ്റിന്റെ ക്ലിപ്പി തിരിച്ചെത്തി

ഒടുവില്‍ മൈക്രോസോഫ്‌റ്റിന്റെ പേപ്പര്‍ ക്ലിപ്പ്‌ മാസ്‌കോട്ട്‌ തിരിച്ചെത്തി. 18 വര്‍ഷത്തിനുശേഷമാണ്‌ ഔദ്യോഗിക മടങ്ങിവരവ്‌. സിരി, അലക്‌സ, ബിക്‌സ്‌ബി എന്നിവ അവതരിപ്പിക്കുന്നതിനു വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പുറത്തിറങ്ങിയ ആദ്യ വെര്‍ച്വല്‍ അസിസ്‌റ്റന്റ്‌ ആയിരുന്നു ‘പേപ്പര്‍ ക്ലിപ്പ്‌’. പിന്നീട്‌ ഒഴിവാക്കപ്പെട്ടു. ‘മൈകോ’ എന്ന പുതിയ എഐ കൂട്ടാളിയെക്കുറിച്ചുള്ള മൈക്രോസോഫ്‌റ്റിന്റെ ഏറ്റവും പുതിയ പ്രഖ്യാപനത്തില്‍ ഒരു ഈസ്‌റ്റര്‍ എഗ്‌ ആയി പേപ്പര്‍ ക്ലിപ്പ്‌ പ്രത്യക്ഷപ്പെട്ടു.മൈകോ എന്ന പേര്‍ മൈക്രോസോഫ്‌റ്റ്‌ കോപൈലറ്റിനെ സൂചിപ്പിക്കുന്നതാണ്‌. മൈകോയെ പലതവണ ടാപ്പ്‌ ചെയ്യുകയാണെങ്കില്‍, അത്‌ അവസാനം ക്ലിപ്പിയായി മാറും.‘കോപൈലറ്റിന്റെ Read More…

Lifestyle

കുളിക്കാന്‍ സോപ്പ് ഉപയോഗിച്ചിട്ട് 10 വർഷം, പകരം ഉപ്പ്; ‘സ്‌കിൻ കെയർ രഹസ്യം’ വെളിപ്പെടുത്തി വിദ്യ മല്‍വാഡെ, വിമര്‍ശനം

തന്റെ ശരീര സൗന്ദര്യത്തിന്റെയും ദിനചര്യകളുടെയും വിശേഷങ്ങള്‍ പങ്കുവെച്ച് ബോളിവുഡ് നടിയായ വിദ്യ മല്‍വാഡെ . മലിനമായ തന്റെ ഉള്ളിലെ നെഗറ്റീവ് എനര്‍ജിയെ പുറന്തള്ളാനും മനസ് ശുദ്ധീകരിക്കാനും താന്‍ പാലിക്കുന്ന ചില വിദ്യകള്‍ പങ്കുവെയ്ക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഇന്‍സ്റ്റാഗ്രാമിലൂടെ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. വീഡിയോ ഏറെ കാഴ്ചക്കാരെ നേടിയെങ്കിലും വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വിദ്യ പുറത്ത് വിട്ട വീഡിയോയില്‍ പത്ത് വര്‍ഷമായി താന്‍ സോപ്പ് ഉപയോഗിക്കാറില്ലെന്നും പകരം പലപ്പോഴും ഉപ്പാണ് കുളിക്കാന്‍ ഉപയോഗിക്കുന്നതെന്നും നടി വെളിപ്പെടുത്തുന്നു. ‘ ഞാന്‍ എന്റെ Read More…

Featured Lifestyle

പുരുഷന്മാരെ അമ്മാനമാടിയ ചുവന്ന മുടിയുള്ള റഷ്യൻ ചാരവനിത; ആരാണ് അന്ന ചാപ്മാൻ ? പുടിന്റെ പ്രിയപ്പെട്ടവള്‍ക്ക് പുതിയ ദൗത്യം

ന്യൂഡൽഹി: യുഎസിൽ നിന്ന് പുറത്താക്കപ്പെട്ട കുപ്രസിദ്ധ റഷ്യൻ ചാരവനിത അന്ന ചാപ്മാൻ, മോസ്കോയിൽ നിന്ന് ഒരു പുതിയ ദൗത്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. 43 വയസ്സുകാരിയായ അന്ന ചാപ്മാനെ, “റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ (Museum of Russian Intelligence) മേധാവിയായി നിയമിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് പുടിന്റെ രഹസ്യാന്വേഷണ വിഭാഗമായ എസ്.വി.ആറുമായി (SVR – Sluzhba Vneshney Razvedki) നേരിട്ട് ബന്ധമുള്ള പദ്ധതിയാണിത്. നിലവിൽ അന്ന റൊമാനോവ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ചാപ്മാന്റെ കഥ ഒരു Read More…

Featured Lifestyle

റോൾസ് റോയ്‌സ് ഫാന്റം സെന്റനറി കളക്ഷൻ പുറത്തിറക്കി ! ലോകത്താകെ 25 എണ്ണം മാത്രം

റോൾസ് റോയ്‌സ് (Rolls-Royce), തങ്ങളുടെ ആഢംബര കാറുകളിലെ വിസ്മയമായ ഫാന്റം സെന്റിനറി കളക്ഷൻ (Phantom Centenary Collection) പുറത്തിറക്കി. ഫാന്റം എന്ന മോഡലിന് നൂറ് വയസ്സ് തികയുന്നതിന്റെ (1925-ൽ ഫാന്റം I എന്ന പേരിൽ ആദ്യമായി പുറത്തിറങ്ങി) സ്മരണാർത്ഥമാണ് ഈ ലിമിറ്റഡ് എഡിഷൻ മോഡൽ. ഈ പ്രത്യേക പതിപ്പിന്റെ നിർമ്മാണത്തിനായി 40,000 മണിക്കൂറിലധികം സമയമാണ് ചെലവഴിച്ചത്. ഇന്നുവരെയുള്ളതിൽ വെച്ച് ഏറ്റവും സങ്കീർണ്ണവും സാങ്കേതികമായി വികസിതവുമായ ‘പ്രൈവറ്റ് കളക്ഷൻ’ ആണിത് എന്ന് കമ്പനി പറയുന്നു. ഹോളിവുഡിന്റെ ക്ലാസിക് കാലഘട്ടത്തിൽ Read More…

Lifestyle

ഒല, ഊബര്‍ ടാക്സികള്‍ക്ക് വെല്ലുവിളി; ‘ഭാരത് ടാക്സി’ അവതരിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഒല, ഊബര്‍ ഉള്‍പ്പെടെയുള്ള സ്വകാര്യ ടാക്സി സര്‍വീസ് കമ്പനികള്‍ക്കു വെല്ലുവിളിയായി കേന്ദ്ര സര്‍ക്കാരിന്റെ ആദ്യ സഹകരണ ടാക്സി സര്‍വീസ് ‘ഭാരത് ടാക്സി’ക്ക് തുടക്കം കുറിച്ചു. കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെയും നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്റെയും (എന്‍.ഇ.ജി.ഡി) കീഴില്‍ വികസിപ്പിച്ചതാണു സംരംഭം. ഡ്രൈവര്‍മാര്‍ക്ക് വരുമാനത്തിന്റെ പൂര്‍ണ അവകാശം നല്‍കുകയും യാത്രക്കാര്‍ക്ക് സ്വകാര്യ ക്യാബുകള്‍ക്കു പകരം സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ബദലും ‘ഭാരത് ടാക്സി’ വാഗ്ദാനം ചെയ്യുന്നു. വൃത്തിഹീനമായ വാഹനങ്ങള്‍, ഉയര്‍ന്ന യാത്രാക്കൂലി, ഏകപക്ഷീയമായ റദ്ദാക്കലുകള്‍, യാത്രാക്കൂലിയിലെ വര്‍ധന എന്നിങ്ങനെ നിരവധി Read More…

Lifestyle

വെളിച്ചത്തിന് മതമില്ല; മുസ്‌ലിം കുടുംബത്തിൻ്റെ ഹൃദയസ്പർശിയായ ദീപാവലി ആഘോഷം വൈറലാകുന്നു

സമൂഹമാധ്യമങ്ങളിൽ വെളിച്ചം പരത്തിക്കൊണ്ടിരിക്കുന്ന ഹൃദയസ്പർശിയായ ഒരു നിമിഷം, ഒരു മുസ്‌ലിം കുടുംബം ശാന്തമായ തെരുവിൽ നടത്തിയ എളിയ ദീപാവലി ആഘോഷം രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്നു. ഇപ്പോൾ വൈറലായ ഈ ചെറിയ വീഡിയോ, പ്രകാശത്തിൻ്റെ ഉത്സവമായ ദീപാവലിയുടെയും ഇന്ത്യൻ ഐക്യത്തിൻ്റെയും യഥാർത്ഥ സത്തയെയാണ് പകർത്തിയത്. മറ്റുളളവരെപ്പോലെ ദീപാവലി ആഘോഷിക്കാനുള്ള തങ്ങളുടെ ചെറിയ മക്കളുടെ നിഷ്കളങ്കമായ ആഗ്രഹം പൂർത്തീകരിക്കുന്നതിനായി കുടുംബം റോഡരികിൽ ശ്രദ്ധയോടെ പടക്കം കത്തിക്കുന്നതാണ് ക്ലിപ്പിൽ കാണുന്നത്. സാമൂഹിക വിധിതീർപ്പുകളിൽ നിന്നോ വിയോജിപ്പുകളിൽ നിന്നോ മാറി, Read More…

Lifestyle

‘അച്ചടക്കം ഉറപ്പാക്കാൻ രണ്ടടി കൊടുക്കാം’; അധ്യാപകൻ ചൂരലെടുക്കുന്നത് കുറ്റകരമല്ലെന്ന് ഹൈക്കോടതി, നിരീക്ഷണം രക്ഷിതാവ്​ നൽകിയ പരാതിയില്‍

കൊച്ചി: സ്കൂൾ അച്ചടക്കത്തിന്റേയും കുട്ടികളെ​ തിരുത്തലിന്റേയും ഭാഗമായി അധ്യാപകൻ ചൂരൽ പ്രയോഗിക്കുന്നത്​ കുറ്റകരമല്ലെന്ന്​ ഹൈക്കോടതി. അച്ചടക്കം ഉറപ്പാക്കാനും കുട്ടികളുടെ തെറ്റ്​ തിരുത്താനുമുള്ള അധികാരം അധ്യാപകർക്കുണ്ട്​. കുട്ടികളെ സ്കൂളിൽ ​ചേർത്ത്​ അധ്യാപകരുടെ ശിക്ഷണത്തിലേക്ക്​ വിടുമ്പോൾ ഈ അധികാരങ്ങളും അവർക്ക്​ രക്ഷിതാക്കൾ കൈമാറുന്നുണ്ട്​. പരസ്പരം അടികൂടിയ അഞ്ചാംക്ലാസ്​ വിദ്യാർഥികളെ ചൂരൽകൊണ്ട്​ തല്ലിയതിനെത്തുടർന്ന്​ ​അധ്യാപകനെതിരെ വടക്കാ​ഞ്ചേരി പൊലീസ്​ രജിസ്റ്റർ ചെയ്ത കേസ്​ റദ്ദാക്കിയാണ്​ ജസ്റ്റിസ്​ സി. പ്രതീപ്​ കുമാറിന്റെ ഈ നിരീക്ഷണം. മൂന്ന്​ വിദ്യാർഥികൾ തമ്മിൽ തുപ്പിയും വടി ഉപയോഗിച്ച്​ തല്ലിയും Read More…