ന്യൂഡൽഹി: യുഎസിൽ നിന്ന് പുറത്താക്കപ്പെട്ട കുപ്രസിദ്ധ റഷ്യൻ ചാരവനിത അന്ന ചാപ്മാൻ, മോസ്കോയിൽ നിന്ന് ഒരു പുതിയ ദൗത്യവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍.
43 വയസ്സുകാരിയായ അന്ന ചാപ്മാനെ, “റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ (Museum of Russian Intelligence) മേധാവിയായി നിയമിച്ചതായി റിപ്പോർട്ടുണ്ട്. റഷ്യൻ പ്രസിഡന്റ് പുടിന്റെ രഹസ്യാന്വേഷണ വിഭാഗമായ എസ്.വി.ആറുമായി (SVR – Sluzhba Vneshney Razvedki) നേരിട്ട് ബന്ധമുള്ള പദ്ധതിയാണിത്. നിലവിൽ അന്ന റൊമാനോവ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. ചാപ്മാന്റെ കഥ ഒരു സ്പൈ ത്രില്ലർ പോലെയാണ്.
ആരാണ് അന്ന ചാപ്മാൻ?
2010-ൽ അമേരിക്കയിൽവെച്ച് എഫ്ബിഐ അറസ്റ്റ് ചെയ്തോടെയാണ് അന്ന ചാപ്മാൻ വാർത്തകളിൽ നിറഞ്ഞത്. അതിലുപരി, ഒരു റഷ്യൻ സ്ലീപ്പർ സെല്ലിലെ അംഗമായിരുന്നു ചാപ്മാൻ.
ബ്രിട്ടീഷ് കണക്ഷൻ
അറസ്റ്റിലാകുന്നതിന് മുമ്പ്, ചാപ്മാൻ ലണ്ടനിൽ താമസിച്ചിരുന്നു, രാഷ്ട്രീയക്കാർ, ബിസിനസുകാർ, പ്രഭുക്കന്മാർ എന്നിവരുമായിട്ടായിരുന്നു ചാപ്മാന്റെ സൗഹൃദങ്ങള്‍. ഇതിനു തുണയായത് അവരുടെ അസാധാരണ സൗന്ദര്യവും ആകർഷണീയതയും നന്നായി സംസാരിക്കുകവാനുള്ള കഴിവുകളും ആയിരുന്നു. അവരുടെ കഥ മാർവൽ കോമിക്സിലെ ഒരു കഥാപാത്രമായ ‘ബ്ലാക്ക് വിഡോ’ എന്ന് വിളിക്കാൻ സുഹൃത്ത് വലയങ്ങളെ പ്രേരിപ്പിച്ചു. താമസിയാതെ, ഒരു റഷ്യൻ ഏജന്റ് അവരുടെ നെറ്റ്‌വർക്കിംഗ് കഴിവ് ശ്രദ്ധിക്കുകയും അവരെ ചാരവനിതയായി റിക്രൂട്ട് ചെയ്യുകയും ചെയ്തു.
2009-ൽ ചാപ്മാൻ മാൻഹട്ടനിലേക്ക് താമസം മാറിയപ്പോൾ, താൻ റിയൽ എസ്റ്റേറ്റിൽ ജോലി ചെയ്തിരുന്നതായാണ് അവർ സുഹൃത്തുക്കളോട് പറഞ്ഞു. റഷ്യൻ ഉദ്യോഗസ്ഥരുമായി ആശയവിനിമയം നടത്തുന്നതിനായി രഹസ്യ വയർലെസ് നെറ്റ്‌വർക്കുകൾ സ്ഥാപിക്കാൻ അവൾ തന്റെ ലാപ്‌ടോപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് എഫ്ബിഐ കണ്ടെത്തി.
2010 ജൂൺ 27-ന്, ചാപ്മാനും മറ്റ് ഒമ്പത് പേരും അറസ്റ്റിലായി. പതിനൊന്ന് ദിവസത്തിന് ശേഷം, റഷ്യൻ ഫെഡറേഷന്റെ നിയമവിരുദ്ധ ഏജന്റുമാരായി പ്രവർത്തിക്കാൻ ഗൂഢാലോചന നടത്തിയതായി അവർ കുറ്റസമ്മതം നടത്തി. യുഎസ് അവരെ മോസ്കോയിലേക്ക് നാടുകടത്തി.
റഷ്യയിലേക്ക് മടങ്ങിയ ശേഷം, ചാപ്മാൻ പെട്ടെന്ന് സ്വയം പുനർനിർമ്മിച്ചു, ആദ്യം ഒരു ബിസിനസുകാരിയായും പിന്നീട് ഒരു ടിവി അവതാരകയായും സോഷ്യൽ മീഡിയ സെലിബ്രിറ്റിയായും അവര്‍ മാറി. പുടിന്റെ വിശ്വസ്തയായ അവർ പലപ്പോഴും ക്രെംലിൻ അനുകൂല ദേശസ്നേഹ പ്രചാരണങ്ങളിൽ പ്രത്യക്ഷപ്പെടുകയും റഷ്യൻ ദേശീയതയുടെ അഭിമാന പ്രതീകമായി മാറുകയും ചെയ്തു. പിന്നീട് അവർ ഒരു ആൺകുട്ടിയുടെ അമ്മയായി.
ഈ പുതിയ റോളിൽ, മുൻ സ്ലീപ്പർ ഏജന്റിന് ഇപ്പോൾ സോവിയറ്റ് യൂണിയന്റെയും റഷ്യയുടെയും സമ്പന്നമായ ചാര പാരമ്പര്യത്തെ ആഘോഷിക്കുന്നതിനും, താൻ ഒരിക്കൽ അറിഞ്ഞിരുന്ന രഹസ്യങ്ങൾ പരസ്യമായി പരിപാലിക്കുന്നതിനുമുള്ള ചുമതലയുണ്ട്. പിന്നീട് ബ്രിട്ടീഷ് പൗരനായ അലക്സ് ചാപ്മാനെ വിവാഹം കഴിച്ചതിലൂടെ അവർക്ക് യുകെയിൽ താമസിക്കാൻ അനുമതി ലഭിച്ചു. എന്നിരുന്നാലും, ആ ബന്ധം ആരംഭിച്ചതുപോലെ നാടകീയമായി അവസാനിച്ചു. ഒരു പവർ ഡ്രിൽ ഉപയോഗിച്ച് തന്നെ കൊല്ലാൻ ശ്രമിച്ചുവെന്ന് അലക്സ് ഒരിക്കൽ അവര്‍ക്കെതിരേവ ആരോപിച്ചു.
കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ബോണ്ടി അന്ന. ടു റഷ്യ വിത്ത് ലവ് എന്ന തന്റെ ഓർമ്മക്കുറിപ്പിൽ, അവർ സ്വയം ഒരു യഥാർത്ഥ സ്ത്രീ 007 ആയി ചിത്രീകരിച്ചു.
“പുരുഷന്മാരിൽ എനിക്ക് ഉണ്ടായിരുന്ന സ്വാധീനം എനിക്കറിയാമായിരുന്നു,” അവർ എഴുതി. “പ്രകൃതി എനിക്ക് ആവശ്യമായ ഗുണങ്ങൾ ഉദാരമായി നൽകിയിരുന്നു: മെലിഞ്ഞ അരക്കെട്ട്, പൂർണ്ണമായ നെഞ്ച്, ചുവന്ന മുടിയുടെ ഒരു പാളി. ഇത്തരം കാര്യങ്ങള്‍ എനിക്ക് അനായാസമായിരുന്നു – ലളിതവും. സെക്സിയായ വസ്ത്രങ്ങൾ, നേരിയ മേക്കപ്പ് എന്നിവയിലൂടെ ഞാൻ അത് ചെയ്തു. ഏറ്റവും പ്രധാനമായി, ഞാൻ ആരേയും പ്രീതിപ്പെടുത്താൻ അധികം ശ്രമിച്ചില്ല. അത് മാജിക് പോലെ പ്രവർത്തിച്ചു.” അവര്‍ കുറിച്ചു.
ആഡംബര യാത്രകൾ, ആഡംബര പാർട്ടികൾ, ശക്തരുമായുള്ള കൂടിക്കാഴ്ചകൾ എന്നിവയുള്ള ഒരു ഗ്ലാമറസ് ജീവിതത്തെ അവരുടെ പുസ്തകം വിവരിക്കുന്നു.
റഷ്യൻ ഇന്റലിജൻസ് മ്യൂസിയത്തിന്റെ പ്രത്യേകത
മോസ്കോയിലെ ഗോർക്കി പാർക്കിന് സമീപമാണ് റഷ്യൻ ഇന്റലിജൻസ് മ്യൂസിയം രജിസ്റ്റർ ചെയ്തിരിക്കുന്നത്. പതിറ്റാണ്ടുകളായി പാശ്ചാത്യ രാജ്യങ്ങൾക്കെതിരെ റഷ്യൻ ചാരവൃത്തി നേടിയ ചരിത്രവും നേട്ടങ്ങളും മഹത്വവൽക്കരിക്കുക എന്നതാണ് ഈ മ്യൂസിയം കൊണ്ട് ലക്ഷ്യമിടുന്നത്. ചാപ്മാന്റെ ഇപ്പോഴത്തെ നിയമനം, തന്റെ പ്രത്യേക പശ്ചാത്തലം പ്രയോജനപ്പെടുത്തിക്കൊണ്ട് ഇന്റലിജൻസ് ലോകത്തേക്കുള്ള അവരുടെ തിരിച്ചുവരവിനെയാണ് സൂചിപ്പിക്കുന്നത്. ബ്രിട്ടീഷ് പൗരത്വം നേടിയ ശേഷം, ലണ്ടനിൽ നിന്നാണ് ചാപ്മാന്റെ ചാരവൃത്തി ആരംഭിച്ചത്. അവിടെ രാഷ്ട്രീയ നേതാക്കളുടെയും ധനികരുടെയും വൃത്തങ്ങളിൽ നുഴഞ്ഞുകയറാൻ അവർ തന്റെ സൗന്ദര്യവും ആകർഷണീയതയും ഉപയോഗിച്ചിരുന്നു.




