Lifestyle

ഏത് നിറമാണ് ഏറ്റവും ഇഷ്ടം? നിറം പറയും നിങ്ങളുടെ സ്വഭാവം

നിങ്ങള്‍ ജീവിതത്തില്‍ ഏത് നിറമാണ് ഏറ്റവും ഇഷ്ടം. ഓരോരുത്തര്‍ക്കും ഇഷ്ടപ്പെട്ട നിറങ്ങള്‍ പലതുണ്ടാകും. ചിലര്‍ക്ക് ഇരുണ്ട നിറങ്ങള്‍, ചിലര്‍ ലൈറ്റായ നിറങ്ങള്‍. ഈ നിറങ്ങള്‍, അതായത് നിറങ്ങളോടുള്ള ഇഷ്ടങ്ങള്‍ പറയുന്ന ചില കാര്യങ്ങളുണ്ട്. നിറത്തെയും അതിന്റെ സ്വാധീനത്തെയും കുറിച്ച് നിരവധി പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ നിങ്ങളുടെ ഇഷ്ട നിറം ശരിക്കും നിങ്ങളെ കുറിച്ച് ഏറെ പറയുമെന്ന കാര്യം അറിയാമോ? ഊര്‍ജസ്വലതയെ പ്രതിധ്വനിപ്പിക്കുന്ന ഓറഞ്ച്, സമാധാനത്തെ സൂചിപ്പിക്കുന്ന നീല ഇങ്ങനെ ഏത് നിറത്തിനാണ് നിങ്ങള്‍ മുന്‍ഗണന നല്‍കുന്നത് എന്നത് Read More…

Lifestyle

ഇഷ്ടപ്പെട്ട് വാങ്ങിയ വസ്ത്രങ്ങളുടെ നിറം മങ്ങി പോകുന്നോ ? ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം

നമ്മള്‍ ഒരുപാട് ഇഷ്ടപ്പെട്ട് വാങ്ങിയ വസ്ത്രം വളരെ പെട്ടെന്ന് മോശമായാല്‍ വളരെയധികം വിഷമം തോന്നുന്നത് പതിവാണ്. മിക്ക ആളുകളേയും വിഷമിപ്പിയ്ക്കുന്ന ഒന്നാണ് നമ്മുടെ ഡ്രസ് പെട്ടെന്ന് നരയ്ക്കുന്നതും നിറം പെട്ടെന്ന് മങ്ങിപ്പോകുന്ന അവസ്ഥയും. വസ്ത്രങ്ങള്‍ പെട്ടെന്ന് മങ്ങാതിരിക്കുവാന്‍ നമുക്ക് ഇനി വീട്ടില്‍ തന്നെ ചില മാര്‍ഗങ്ങള്‍ ചെയ്യാവുന്നത്…. * വസ്ത്രങ്ങള്‍ തേക്കുമ്പോള്‍ ശ്രദ്ധിക്കുക – വസ്ത്രങ്ങള്‍ തേച്ചുമിനുക്കി കൊണ്ടു നടക്കുന്നത് നല്ല വൃത്തിയുടെ ലക്ഷണമാണ്. എന്നാല്‍, നല്ല ചൂടില്‍ നമ്മള്‍ വസ്ത്രങ്ങള്‍ തേയ്ക്കുന്നത് ആ വസ്ത്രത്തിന്റെ നിറം Read More…

Lifestyle

പണിയെടുത്തു നടുവൊടിയും; രാജിവയ്ക്കാനും സമ്മതിക്കില്ല; ജപ്പാനിലെ തൊഴില്‍ സംസ്‌കാരം മാറുന്നോ?

ജപ്പാന്റെ തൊഴില്‍ സംസ്‌കാരം കാര്യക്ഷമതയ്ക്കും അര്‍പ്പണബോധത്തിനും ഊന്നല്‍ നല്‍കുന്നതാണ്. ജപ്പാനിലെ പ്രവൃത്തി സമയം ആഴ്ചയിലെ 40 മണിക്കൂര്‍ ആണ് ഓവര്‍ടൈം സാധാരണമാണ്. അതും പല തരത്തിലുള്ള ഓവര്‍ടൈംമാണുള്ളത്. വൈകിവരുന്ന സഹപ്രവര്‍ത്തകരെ സഹായിക്കുന്നതിനായി ” സര്‍വീസ് ഓവര്‍ടൈം” ഡെഡ്ലൈനുകള്‍ നിറവേറ്റുന്നതിനായി ” സ്വമേധയാ ഓവര്‍ടൈം” തുടങ്ങിയവയുമുണ്ട്. മറ്റ് രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ജാപ്പനീസ് കുടുംബങ്ങള്‍ക്ക് ഭര്‍ത്താക്കന്മാരും വീട്ടില്‍ ചെലവഴിക്കുന്ന സമയത്തെക്കുറിച്ച് പല പ്രതീക്ഷകളാണുള്ളത്. 1986ല്‍ ഒരു ജാപ്പനീസ് തൊഴിലാളി പ്രതിവര്‍ഷം 2,097 മണിക്കൂര്‍ ജോലി ചെയ്തിരുന്നു. എന്നാല്‍ 2019യായപ്പോള്‍ Read More…

Lifestyle

കുട്ടികളുടെ ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാന്‍ ‘നിങ്ഗ്‌യോ’ പാവകള്‍

പാവക്കുട്ടികളെ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. ഇപ്പോള്‍ ചെന്നൈ നഗരത്തിന്റെ മനം കവരുന്നതാവട്ടെ ജപ്പാനില്‍ നിന്നെത്തിയ ഒരുകൂട്ടം പാവകളാണ്. ജാപ്പനീസ് സംസ്‌കാരവും ഐതിഹ്യവും വിളിച്ചോതുന്നതാണ് ഇത്തരത്തിലുള്ള പാവകള്‍. ജപ്പാന്‍ കോണ്‍സുലറ്റ് സംഘടിപ്പിച്ച ‘ നിങ്ഗ് യോ ‘എന്ന പ്രദര്‍ശനത്തിലുള്ളതാണ് ഈ 67 പാവകള്‍. ‘ നിങ്ഗ് യോ ‘ എന്നാണ് പാവകളുടെ ജാപ്പനീസ് പേര്. ഒരോ പാവകള്‍ക്ക് പിന്നിലും ഒരോ കഥകളാണുള്ളത്. കുട്ടികളുടെ സംരക്ഷണത്തിനും ദൃഷ്ടി ദോഷം ഒഴിഞ്ഞുപോകാനുമുള്ള ‘ നിങ് ഗ്യോകള്‍’ മുതല്‍ ജപ്പാന്റെ സംസ്‌കാരവും കലയും ചരിത്രവും Read More…

Lifestyle

പുരുഷന്മാരേക്കാൾ രോമം മുഖത്തുണ്ടോ? ഈ ഫേസ്പാക്ക് പരീക്ഷിക്കൂ

അമിതമായി രോമവളര്‍ച്ചകൊണ്ട് ബുദ്ധിമുട്ടുന്ന ധാരാളം സ്ത്രീകള്‍ നമ്മുടെ ചുറ്റിനുമുണ്ട്. ചിലര്‍ അത് ഷെവ് ചെയ്ത് കളയും അല്ലെങ്കില്‍ വാക്സ് ചെയ്യും . എന്നാല്‍ ഇതൊന്നും തന്നെ ഒരിക്കലും ശാശ്വതമായ ഒരു പരിഹാരമല്ല. അമിത രോമവളര്‍ച്ച തടയാനുള്ള മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെ തയ്യാറാക്കാനായി സാധിക്കും.അതിനായി ഒരു കിടിലന്‍ ഫേസ്മാസ്‌ക് പരിചയപ്പെടാം. ആദ്യം അതിന്റെ ചേരുവകളെക്കുറിച്ച് നോക്കാം ഓട്സ്: ഇത് ചര്‍മത്തിന് ഒരുപാട് ഗുണം നല്‍കുന്നു. എക്സ്ഫോളിയേറ്ററായി പ്രവര്‍ത്തിക്കാനായി ഓട്സിന് സാധിക്കും. ചര്‍മത്തിനെ ക്ലെന്‍സ് ചെയ്യാനും സാധിക്കും. തേന്‍: ചര്‍മത്തിന്റെ Read More…

Lifestyle

പ്രണയിനിക്കൊപ്പം പോകാന്‍ ശമ്പളത്തോടെ ലീവ്; ജീവനക്കാരെ കാര്യക്ഷമമാക്കാന്‍ കമ്പനിയുടെ ‘ടിന്‍ഡര്‍ ലീവ്’

പ്രണയം ഒരു കഠിനഹൃദയനെ ലോലഹൃദയനും ലോലഹൃദയനെ അതിലോല ഹൃദയനുമാക്കുമെന്നാണ്. ജോലിഭാരത്തിനിടയില്‍ ഇഷ്ടപ്പെട്ടവരുമായി സംസാരിക്കാന്‍ പോലും അവസരമില്ലെന്ന് പരാതി പറയുന്നവര്‍ ഏറെയാണ്. ഈ ബുദ്ധിമുട്ട് തിരിച്ചറിഞ്ഞ തായ്‌ലന്റിലെ ഒരു മാര്‍ക്കറ്റിംഗ് ഏജന്‍സി ജീവനക്കാര്‍ക്ക് പ്രണയിക്കാന്‍ പ്രഖ്യാപിച്ച പുതിയ ആനുകൂല്യം വൈറലായിരിക്കുകയാണ്. ശമ്പളത്തോടെയുള്ള ‘ടിന്‍ഡര്‍ ലീവ്’ ആണ് കമ്പനി പ്രഖ്യാപിച്ചത്. ജൂലൈ മുതല്‍ ഡിസംബര്‍ വരെ, വൈറ്റ്ലൈന്‍ ഗ്രൂപ്പിലെ ജീവനക്കാര്‍ക്ക് ആപ്പില്‍ ഡേറ്റിംഗ് അവസരങ്ങള്‍ തേടുന്നതിന് ഏത് സമയത്തും അവധിയെടുക്കാമെന്നാണ് പ്രഖ്യാപനം. ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കുന്നതിന് രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു Read More…

Lifestyle

വാഷ് ബേസിനുകൾവരെ സ്വർണ നിർമിതം,7000 ആഡംബരകാറുകള്‍; ഇതാണ് മോദിയെ ക്ഷണിച്ച ‘സമ്പന്ന സുല്‍ത്താന്‍’

ലോകത്തിലെ ഏറ്റവും സമ്പന്നരില്‍ ഒരാളായ ബ്രുണയ് ഭരണാധികാരി ഹസനുല്‍ ബോല്‍ക്കിയയെ അറിയാമോ? അദ്ദേഹത്തിന് 7000 ആഡംബരകാറുകളുണ്ട്. താമസിക്കുന്നതാവട്ടെ ഏറ്റവും വലിയ കൊട്ടാരത്തിലും. ഇദ്ദേഹത്തിന്റെ ഈ ആഡംബര ജീവിതം എന്നും ആളുകള്‍ക്ക് ഒരു കൗതുകമാണ്. സുല്‍ത്താന്‍ തന്റെ മകളുടെ വിവാഹത്തിന് സ്വര്‍ണം പൂശിയ റോള്‍സ് റോയിസ് കാര്‍ ഒരുക്കിയത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 600 റോള്‍സ് റോയ്സ് കാറുകളാണ് സുല്‍ത്താനുള്ളത്. തീര്‍ന്നിട്ടില്ല 450 ല്‍ അധികം ഫെരാരി , പോഷേ ലംബോര്‍ഗിനി, ബിഎം ഡബ്ലിയു കാറുകള്‍ ഉണ്ട്. സ്വന്തമായി Read More…

Lifestyle

പൊണ്ണത്തടി കുറയ്ക്കാന്‍ ബോഡി ബില്‍ഡറായി; ബ്രസീലിയന്‍ ശരീരസൗന്ദര്യ ജേതാവ് 19-ാം വയസ്സില്‍ മരിച്ചു

ന്യൂഡല്‍ഹി: പൊണ്ണത്തടിയ്‌ക്കെതിരേ വിട്ടുവീഴ്ചയില്ലാതെ സമരം ചെയ്ത് തകര്‍പ്പന്‍ ശരീരസൗന്ദര്യം നേടിയെടുത്ത ബോഡിബില്‍ഡറായ ബ്രസീലിയന്‍ 19 കാരന്‍ മാത്യൂസ് പാവ്ലാക്ക് ഹൃദയാഘാതത്തെ തുടര്‍ന്ന് മരണമടഞ്ഞു. ഞായറാഴ്ച ഉച്ചയ്ക്ക് ഇയാളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരസൗന്ദര്യ മത്സരവേദിയിലെ സ്ഥിരം മത്സരാര്‍ത്ഥിയാണ് പാവ്‌ലാക്ക്. 14 വയസ്സുള്ളപ്പോള്‍ അമിതവണ്ണത്തെ മറികടക്കാന്‍ കായികരംഗത്ത് പ്രവേശിച്ചയാളാണ് പാവ്‌ലാക്ക്. വെറും അഞ്ച് വര്‍ഷത്തിനുള്ളില്‍ തന്റെ ശരീരം രൂപാന്തരപ്പെടുത്തി. ബോഡി ബില്‍ഡിംഗ് കമ്മ്യൂണിറ്റിയില്‍, പ്രത്യേകിച്ച് അദ്ദേഹം താമസിച്ചിരുന്ന തെക്കന്‍ ബ്രസീലിയന്‍ സംസ്ഥാനമായ സാന്താ കാറ്ററീനയില്‍, അദ്ദേഹം ഒരു Read More…

Lifestyle

ആയോധനകലയായ മുവായ് തായ് ഫൈറ്റില്‍ ഇന്ത്യാക്കാരന്‍ ജേതാവ് ; പുരസ്‌ക്കാരം നല്‍കിയത് ഇതിഹാസം

തായ്‌ലന്റിലെ മൂവായ് തായ് ഇതിഹാസം സംഘടിപ്പിച്ച മുവായ് തായ് ഫൈറ്റില്‍ ഇന്ത്യാക്കാരന്‍ മികച്ച ഫൈറ്റര്‍. ഇറ്റാലിയന്‍ താരത്തെ ഇടിച്ചിട്ടാണ് ഇന്ത്യാക്കാരന്‍ ആശിഷ് രാമന്‍ സേത്തി മികച്ച ഫൈറ്ററായത്. കലാശപ്പോരില്‍ ഇറ്റലിയുടെ ഫെഡറിക്കോ ഏണസ്റ്റോയെ ഇടിമുഴക്കത്തോടെ പരാജയപ്പെടുത്തി. ലോകത്തിലെ ഏറ്റവും പഴക്കമുള്ള മുവായ് തായ് സ്റ്റേഡിയമായ രാജഡെര്‍മനിലായിരുന്നു പോരാട്ടം. ലോകത്തിലെ ഏറ്റവും മികച്ച മുവായ് തായ് പോരാളികളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ബുകാവ് ബഞ്ചമെക് എന്നറിയപ്പെടുന്ന സോംബാറ്റ് ബഞ്ചമെക്ക് ആണ് ഇന്ത്യാക്കാരനെ കിരീടംചൂടിച്ചത്. ഫരീദാബാദ് (ഡല്‍ഹി-എന്‍സിആര്‍) സ്വദേശിയായ 30 കാരനായ Read More…