ഒരു രക്ഷിതാവ് എന്ന നിലയില്‍ നിങ്ങള്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാണ് കുട്ടികളിലെ വിമര്‍ശനാത്മകമായ ചിന്ത വളര്‍ത്തിയെടുക്കുക എന്നത്. ഇത് നല്ലൊരു ജീവിതം നേടിയെടുക്കാനും നല്ല വ്യക്തിത്വം പ്രദാനം ചെയ്യാനും അവരെ സഹായിക്കും. വിമര്‍ശനാത്മക ചിന്ത കുട്ടികളെ അക്കാദമിക്, സംവാദങ്ങള്‍, ആശയവിനിമയം എന്നിവ മെച്ചപ്പെടുത്താന്‍ സഹായിക്കും. മാത്രമല്ല, ജീവിതത്തില്‍ മികച്ച തീരുമാനങ്ങള്‍ എടുക്കാനും ഇത് അവരെ പ്രാപ്തരാക്കുന്നു . നമ്മുടെ കുട്ടികളെ വിമര്‍ശനാത്മക ചിന്ത പഠിപ്പിക്കാന്‍ കഴിയുന്ന വഴികള്‍ ഇതാ.
ഇണക്കങ്ങളും പിണക്കങ്ങളുമില്ലാത്ത ദാമ്പത്യജീവിതമോ? ഇതൊക്കെയൊന്ന് ശ്രദ്ധിക്കണേ….
ദാമ്പത്യത്തില്‍ ചെറിയ പ്രശ്നങ്ങള്‍ പോലും വലിയ പിണക്കമായി മാറാറുണ്ട്. ചെറിയ ചെറിയ പ്രശ്നങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് തന്നെ പരിഹരിക്കാവുന്നതാണ്.
തൈരും ആലു പറാത്തയും, മസാല ദോശയും; മക്കളുടെ പ്രിയപ്പെട്ട ഇന്ത്യൻ ഭക്ഷണത്തെപ്പറ്റി അമേരിക്കൻ യുവതി
ഇന്ത്യൻ സംസ്കാരത്തിനും ഭക്ഷണരീതികൾക്കുമെല്ലാം ലോകമെമ്പാടും നിരവധി ആരാധകരുണ്ട്. വൈവിധ്യമാർന്ന ഈ ഭക്ഷണരീതികൾ പരീക്ഷിക്കാൻ നാളുകളോളം ഇന്ത്യയിൽ താമസിക്കുന്ന അനേകം വിദേശികളും ഉണ്ട്. ദാൽ ചാവൽ മുതൽ കടായി പനീർ തുടങ്ങി നിരവധി വിഭവങ്ങളാണ് ആളുകളുടെ ഇഷ്ട ലിസ്റ്റിൽ ഉള്ളത്. പല വിദേശികളും ഇന്ത്യൻ ഭക്ഷണങ്ങളുമായി ബന്ധപ്പെട്ട ഒട്ടനവധി വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താനും ഇന്ത്യൻ വിഭവങ്ങളുടെ ഒരു കടുത്ത ആരാധികയാണ് എന്നു വെളിപ്പെടുത്തികൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയിലേക്ക് താമസം മാറിയ അമേരിക്കൻ കണ്ടന്റ് ക്രീയേറ്റർ ക്രിസ്റ്റൻ Read More…
ഗൂഗിളില്‍ ജോലി നേടണോ? ഈ കഴിവുകള്‍ ഉണ്ടെങ്കില്‍ ജോലി ഉറപ്പ്
ഗൂഗിളില്‍ ജോലി നേടുകയെന്നത് പലരുടെയും ഒരു സ്വപ്നമാണ്. എന്നാല്‍ ഇത് നേടിയെടുക്കാന്‍ അത്ര പ്രയാസമില്ല. ഗൂഗിളിന്റെ മാതൃക കമ്പനിയായ ആല്‍ഫബറ്റ് സി ഇ ഒ സുന്ദര്‍ പിച്ചൈ അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതിന് ആവശ്യമായ ചിലകാര്യങ്ങള്‍ അടിവരയിടുന്നു. ഗൂഗിള്‍ പുതുതായി ജോലി കൊടുക്കാന്‍ ആഗ്രഹിക്കുന്നത് അതിവേഗം മാറുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് നന്നായി പ്രവര്‍ത്തിക്കുന്ന സൂപ്പര്‍സ്റ്റാര്‍ സോഫ്ട് വെയര്‍ എന്‍ജീനിയര്‍മാരെയാണെന്ന് സുന്ദര്‍ പറയുന്നു. നൂതനമായ വിഷയങ്ങള്‍ പഠിച്ചെടുക്കാനുള്ള കഴിവും സാങ്കേതിക ശേഷിക്കൊപ്പം പരിതസ്ഥിതികളോട് വേഗം ഇണങ്ങാനുള്ള ശേഷിയും ജീവനക്കാരില്‍ Read More…
സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ക്ക് ‘പണി’ തരുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക
നിങ്ങള്‍ക്ക് നിങ്ങളുടെ സഹപ്രവര്‍ത്തരെ വിശ്വാസമുണ്ടോ? ഒരു സ്ഥാപനത്തില്‍ പലതരം ആളുകളുണ്ട്. അതില്‍ ചില സഹപ്രവര്‍ത്തകര്‍ നിങ്ങളെ സഹായിക്കുകയും, എന്നാല്‍ ചില സഹപ്രവര്‍ത്തകര്‍ നിങ്ങള്‍ പോലും അറിയാതെ നിങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയും ചെയ്യും. ചിലപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ജോലി തന്നെ നഷ്ടപ്പെട്ടെന്ന് വരാം. അതുകൊണ്ടു തന്നെ എല്ലാവരിലും ഒരു കണ്ണ് വെക്കുന്നതാണ് ഉചിതം. ഇവരെ തിരിച്ചറിയാനായി താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുക നിങ്ങളെ തളര്‍ത്താന്‍ ശ്രമിക്കും – സ്ഥാപനത്തിലെ അനാവശ്യമായ കാര്യങ്ങള്‍ നിങ്ങളുടെ മേല്‍ വെക്കുക. സ്ഥിരമായി Read More…
ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട, പരിഹാരമുണ്ട്
ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട. കവിള്‍ കുറഞ്ഞതുകൊണ്ട് മുഖപ്രസാദവും സൗന്ദര്യവും കുറയില്ല. കവിള്‍ തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ ശീലിച്ചാല്‍ മതി. ഇടയ്ക്ക് കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നത് കവിള്‍ തുടുക്കാന്‍ സഹായിക്കും. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം. രാവിലെയും വൈകുന്നേരവും അല്പനേരം വെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്. കവിള്‍ വീര്‍പ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലെയും മോതിരവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ ഇവ ചേര്‍ത്ത് താഴെ നിന്നു മുകളിലേക്ക് മസാജ് ചെയ്യുക. ദിവസം ഇരുപതു തവണയെങ്കിലും ഇതു ചെയ്യണം. കവിളുകള്‍ തുടുക്കും. ഒട്ടിയ Read More…
സ്റ്റിയറിംഗോ പെഡലോ എന്തിന് ഡ്രൈവര്‍ പോലുമില്ല ; ടെസ്ലയുടെ റോബോടാക്സി; വില 30,000 ഡോളര്‍…!
ഇലക്ട്രിക് വെഹിക്കിള്‍ (ഇവി) നിര്‍മ്മാതാക്കളായ ടെസ്ല അതിന്റെ പൂര്‍ണ്ണമായും സ്വയംനിയന്ത്രിത ഡ്രൈവറില്ലാ റോബോടാക്സിയായ സൈബര്‍ക്യാബ് അവതരിപ്പിച്ചു. ടെസ്ല സിഇഒ എലോണ്‍ മസ്‌ക് പറഞ്ഞതുപോലെ, വളരെ താങ്ങാനാവുന്ന അതിന്റെ വില 30,000 ഡോളറില്‍ താഴെയാണ്. ടെസ്ല സൈബര്‍ട്രക്കില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടെസ്ല സൈബര്‍ക്യാബിന്റെ ഡിസൈന്‍. രണ്ടുവാതിലുകള്‍ മാത്രമുള്ള ഇതിന് മുന്‍വശത്ത് രണ്ട് സീറ്റുകള്‍ മാത്രമാണ ഉള്ളത. പിന്‍സീറ്റുകള്‍ ഇല്ല. സൈബര്‍ ക്യാബിന് സ്റ്റിയറിംഗ് വീലോ പെഡലോ ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് ടെസ്ലയുടെ ഫുള്‍ Read More…
വാടക നല്‍കിയിട്ടും ഉടമ വീട് ഒഴിപ്പിച്ചു; വിദ്യാര്‍ഥിക്ക് നഷ്ടപരിഹാരം ലഭിച്ചത് 5.8 കോടി രൂപ!
കൃത്യമായ നിബന്ധനകളിലായിരിക്കും പലവരും വാടകയ്ക്ക് വീട് നല്‍കുക. അത് വിദ്യാര്‍ഥികള്‍ക്കായാലും ഉദ്യോഗസ്ഥര്‍ക്കായാലും അങ്ങനെതന്നെയാണ് . എന്നാല്‍ ഈ നിബന്ധനങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ പ്രത്യാഘാതം നേരിടേണ്ടതായി വരും. ഇവിടെ ഉടമ വ്യവസ്ഥിതികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 5 കോടി രൂപ നഷ്ടപരിഹാരമായി നേടിയെടുത്തിരിക്കുകയാണ് ഒരു വിദ്യാര്‍ത്ഥി. കേസിനാധാരമായത് കൃത്യമായി അറിയിക്കാതെ ഉടമ വീട് ഒഴിപ്പിച്ചതാണ്. കൊളംബിയ ബെനഡിക്ട് കോളജിലെ ബിരുദ വിദ്യാര്‍ത്ഥിയായ ആന്‍സല്‍ പോസ്റ്റല്‍ അതേ പ്രദേശത്തെ പ്രിമീയം ഹൗസിംഗ് കമ്മ്യൂണിറ്റിയായ ദ റോവനിലാണ് അപ്പാര്‍ട്മെന്റ് വാടകയ്ക്കായി എടുത്തിരിക്കുന്നത്. തുടര്‍ന്ന് റോവനില്‍ Read More…
തോല്‍ക്കില്ല; 58-ാം വയസില്‍ മോഡലാകാന്‍ തീരുമാനിച്ച ഒരു സ്റ്റൈലിഷ് മുത്തശ്ശി
വ്യക്തിയുടെ കഴിവിനെ കണക്കാക്കാതെ പ്രായം മാത്രം വിലയിരുത്തി ആളുകളെ വിമര്‍ശിക്കുന്ന രീതിയിലുള്ള പല കമന്റുകളും സോഷ്യല്‍ മീഡിയയില്‍ കാണാന്‍ സാധിക്കും. 58-ാം വയസ്സില്‍ മോഡലാകാന്‍ തീരുമാനിച്ച മുക്ത സിങ് നേരിടേണ്ടതായി വന്ന രൂക്ഷ വിമര്‍ശനങ്ങളും ഇത്തരത്തിലായിരുന്നു. എന്നാല്‍ ഇതിലൊന്നും പതറാതെ മുക്ത സിങ്ങിന്റെ മറുപടി ആരെയും ഞെട്ടിക്കും. “ഇന്‍സ്റ്റഗ്രാമിലെ പരിഹാസ കമന്റുകള്‍ വായിച്ച് വേദന തോന്നിയ സമയങ്ങളുണ്ട് . പല മോശം കമന്റുകളും എന്നെ പാടെ തകര്‍ത്തു കളഞ്ഞിട്ടുണ്ട്. എന്നാല്‍ ഇനി അതിലൊന്നും വീഴില്ല, നിങ്ങളുടെ ഒരു Read More…














