Lifestyle

മലേഷ്യന്‍ കോടീശ്വരപുത്രന്‍ സന്യാസിയായി; ഉപേക്ഷിച്ചത് 40,000 കോടി

മലേഷ്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ സമ്പന്നന്റെ മകന്‍ ലളിതജീവിതത്തിനും സന്യാസത്തിനും വേണ്ടി ഉപേക്ഷിച്ചത് 40,000 കോടിയുടെ ആസ്തി. മലേഷ്യന്‍ ടെലികോം വ്യവസായി ആനന്ദ കൃഷ്ണന്റെ മകന്‍ വെന്‍ അജാന്‍ സിരിപന്യോയാണ് മനുഷ്യര്‍ ആഡംബര ജീവിതം തുടങ്ങേണ്ട പ്രായത്തില്‍ സമ്പന്നമായ ജീവിതശൈലി ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. പിതാവിന്റെ അപാരമായ സമ്പത്തുണ്ടായിട്ടും 18-ാം വയസ്സില്‍ തന്റെ സമ്പന്നമായ ജീവിതശൈലി ഉപേക്ഷിച്ചുള്ള ജീവിതമാണ് സിരിപന്യോ തിരഞ്ഞെടുത്തത്. സൗത്ത് ചൈന പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, എകെ എന്നറിയപ്പെടുന്ന ആനന്ദ കൃഷ്ണന്‍ മലേഷ്യയിലെ മൂന്നാമത്തെ ഏറ്റവും Read More…

Lifestyle

മൂന്നു വയസിൽ താഴെയുള്ള കുട്ടി ഉണ്ടോ? മാതാപിതാക്കൾ ഈ കാര്യങ്ങൾ ഓർത്തുവയ്ക്കുക

കുട്ടികളുടെ വളര്‍ച്ചാഘട്ടങ്ങളെ കുറിച്ച് മനസിലാക്കേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. അതുപോലെ തന്നെയാണ് കുട്ടികളെ നല്ല രീതിയില്‍ വളര്‍ത്തുക എന്നത്. നിങ്ങള്‍ കുട്ടികളോട് ഇടപഴകുന്ന രീതിയെ അടിസ്ഥാനമാക്കിയിരിക്കും കുട്ടികളുടെ മാനസികമായ വികസനവും കാഴ്ചപ്പാടുകളും. ഒന്ന് മുതല്‍ മൂന്നു വയസ് വരെ പ്രായത്തിലുള്ള കുട്ടികളെ വളര്‍ത്തുക എന്നത് ഏറെ നിര്‍ണായകമായ കാര്യമാണ്. ഈ പ്രായത്തിലെ സ്വഭാവ രുപീകരണം കുട്ടികളുടെ മുന്നോട്ടുള്ള വളര്‍ച്ചയെ സ്വാധീനിക്കുന്ന ഘടകമാണ്. അതിനാല്‍ തന്നെ, ഈ പ്രായത്തിലുള്ള കുട്ടികളെ കൈകാര്യം ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ മാതാപിതാക്കള്‍ ശ്രദ്ധിയ്ക്കണം.

Lifestyle

10 മണിക്കൂര്‍ കൊടും മഞ്ഞത്ത് ക്യൂനിന്ന് ചോക്ലേറ്റ് വാങ്ങി; യുവാവിന്റെ സന്തോഷം ഏറ്റെടുത്ത് ലോകം വൈറല്‍

ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ ആരാണുള്ളത്? എന്നാല്‍ 10 മണിക്കൂര്‍ കാത്തിരുന്നു ‘ദുബായ് ചോക്ലേറ്റ്’ സ്വന്തമാക്കിയ യുവാവിനെ കണ്ട് അമ്പരന്നിരിക്കുകയാണ് ലോകം. ജര്‍മന്‍കാരവട്ടെ നല്ല ചോക്ലേറ്റ് ലഭിക്കാനായി എത്ര നേരം വേണമെങ്കിലും കാത്തിരിക്കാനായി തയ്യാറാണെന്ന മട്ടിലാണ്. ദുബായിക്കാരിയായ ബ്രിട്ടീഷ് – ഈജിപ്ഷ്യന്‍ സംരംഭകയായ സാറയാണ് 2021 ല്‍ ഈ പിസ്ത ക്രീം ഉള്ളില്‍ നിറച്ച ചോക്ലേറ്റ് ആദ്യമായി ഉണ്ടാക്കിയത്. അത് ഒരു ഗര്‍ഭകാലക്കൊതിയുടെ പേരിലാണെന്നും അവര്‍ പറയുന്നു. രണ്ടാമത്തെ മോളെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ മധുരം കഴിക്കാനായി തോന്നി. ഭര്‍ത്താവിനെ ദുബായ് ബേക്കറിയിലേക്ക് Read More…

Lifestyle

സാമ്പത്തിക ബുദ്ധിമുട്ട്, ജീവിക്കാന്‍ മാര്‍ഗ്ഗമില്ല; അമ്മ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ നല്‍കി

മക്കളെ മുഴുവന്‍ പേരെയും ദത്തെടുക്കലിന് നല്‍കിയ അമ്മയുടെ കഥ പറഞ്ഞ ആകാശദൂതിന് സമാനമായ കഥയാണ് അമേരിക്കയിലെ പെന്‍സില്‍വാനിയയിലെ വേമാര്‍ട്ടില്‍ നിന്നുള്ള ഹന്ന മാര്‍ട്ടിന്റെത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ജീവിക്കാന്‍ മാര്‍ഗ്ഗമില്ലാതെ തന്റെ രണ്ട് കുട്ടികളെ ദത്തെടുക്കലിന് വിട്ടുകൊടുക്കേണ്ടി വന്ന ദു:ഖിതയായ അമ്മയായിരുന്നു അവര്‍. ഹൃദയഭേദകമായ ആ തീരുമാനം എടുത്തത് എങ്ങനെയെന്ന് വെളിപ്പെടുത്തുന്ന 32 കാരിയായ ഒരു സ്ത്രീയുടെ ഞെട്ടിക്കുന്ന കഥ വൈറലാകുകയാണ്. തന്റെ ജീവിതത്തില്‍ താന്‍ നടത്തിയ ഒരു പ്രയാസകരമായ തിരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ചു. ‘‘അത് ഹൃദയം തകര്‍ക്കുന്നതാണ്’’. Read More…

Lifestyle

തണുപ്പുകാലത്ത് ആളുകള്‍ പ്രണയബന്ധങ്ങള്‍ ആഗ്രഹിക്കുന്നത് എന്തുകൊണ്ട്? കഫിംഗ് സീസണെപ്പറ്റി അറിയുക

കഫിംഗ് സീസണ്‍ എന്നത് എന്താണെന്ന് നിങ്ങള്‍ക്ക് അറിയാമോ ? സമീപകാലത്ത് പോപ്പുലറായ പദമാണിത്. വർഷത്തിലെ ഏറ്റവും തണുപ്പുള്ള മാസങ്ങളിൽ എത്തുമ്പോൾ, ആളുകൾ അവരുടെ പങ്കാളികളിലൂടെ അവരുടെ ബന്ധങ്ങളിൽ ഊഷ്മളത തേടുന്നു. സിംഗിളായിട്ടുള്ള വ്യക്തികള്‍ ഹ്രസ്വകാലത്തേയ്ക്ക് ഒരു ബന്ധത്തിലാകുവാന്‍ ആഗ്രഹിക്കുന്ന ഒരു പ്രത്യേക സമയമെന്ന് ഇതിനെ വിളിക്കാം. ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള ശൈത്യകാല മാസങ്ങളിലാണ് ഇത് സാധാരണയായി സംഭവിക്കുന്നത്. എന്നാല്‍ ഈ ബന്ധങ്ങള്‍ കൂടുതലും വാലന്റൈന്‍സ് ഡേയില്‍ അവസാനിക്കുകയും ചെയ്യും. ശരത് കാലത്തിന്റെ അവസാനത്തിലാണ് ഇത്തരം ബന്ധങ്ങള്‍ Read More…

Lifestyle

നിങ്ങൾ അപ്പോള്‍ എവിടെയായിരുന്നെന്ന് ആർക്കും കണ്ടെത്താം, അമ്പരപ്പിക്കുന്ന എഐ ടൂള്‍ വരുന്നു !

ജിപിഎസ്സിന്റെയോ ഫോണ്‍ ഡാറ്റയുടെയോ സഹായമില്ലാതെ ഇപ്പോള്‍ നിങ്ങൾ എവിടെയായിരുന്നുവെന്ന് കണ്ടെത്താനായി സാധിക്കുമോ? സ്വീഡനിലെ ഒരു കൂട്ടം ഗവേഷകര്‍ പറയുന്നത് കഴിയുമെന്നാണ്. കുറ്റാന്വേഷണ- ഫൊറന്‍സിക് ശാഖയില്‍ നിര്‍ണായകമായേക്കാവുന്ന ഒരു പഠനമാണ് ഗവേഷണ സംഘം അവതരിപ്പിച്ചിരിക്കുന്നത്.ലൊക്കേഷന്‍ ട്രാക്കിങ്ങിനായി മൈക്രോസ്‌കോപിക് ഫിംഗര്‍പ്രിന്റ് ആയി സൂഷ്മാണുക്കളാണ് പ്രവര്‍ത്തിക്കുന്നത്. ഭൂമിശാസ്ത്രപരമായ ഒരോ സ്ഥലങ്ങളിലും പല സൂക്ഷ്മജീവികളുടെ ആവാസവ്യവസ്ഥയാണുള്ളത്. ഒരു വ്യക്തിയുടെ മൈക്രോബയോമിനെ നിര്‍ദ്ദിഷ്ട സ്ഥലങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഗവേഷകരെ ഇത് അനുവദിക്കുന്നു. സാറ്റലൈറ്റ് സിഗ്നല്‍ ഉപയോഗിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് ജിപിഎസില്‍ നിന്നും വ്യത്യസ്തമായി ജിയോഗ്രാഫിക് പോപ്പുലേഷന്‍ സ്ട്രക്ടചര്‍ Read More…

Lifestyle

200 കിലോ കുറയ്ക്കണം, 27 കാരന്‍ ഭക്ഷണം കഴിക്കാതെയിരുന്നത് 382 ദിവസം…!!

വണ്ണം കുറയ്ക്കാന്‍ നാം എന്തെല്ലാം ചെയ്യും? വ്യായാമം, ഭക്ഷണം കുറയ്ക്കല്‍, ചില പ്രത്യേകതരം ഡയറ്റിംഗ് അങ്ങിനെയെല്ലാം ഉണ്ടായിരിക്കും. എന്നാല്‍ തടി കുറയ്ക്കാന്‍ 382 ദിവസം ഭക്ഷണം ഉപേക്ഷിച്ച അംഗ്നസ് ബാര്‍ബിയേരിയെക്കുറിച്ച് കേട്ടിട്ടുണ്ടോ? ഈ അയര്‍ലണ്ടുകാരന്‍ തന്റെ 200 കിലോ ശരീരഭാരം കുറയ്ക്കാനായി ഖരഭക്ഷണം ഉപേക്ഷിച്ചത് ഒരു വര്‍ഷത്തേക്കായിരുന്നു. 1965 ലായിരുന്നു സംഭവം. ബാര്‍ബിയേരി എന്ന 27 കാരനായിരുന്നു ഈ നിശ്ചയദാര്‍ഡ്യം എടുത്തത്. തടി കൂടിയതിനെ തുടര്‍ന്ന് ബാര്‍ബിയേരി ഡണ്‍ഡീയിലെ മേരിഫീല്‍ഡ് ഹോസ്പിറ്റലില്‍ പ്രവേശിച്ചു. ദൈര്‍ഘ്യമേറിയ നോമ്പുകളേക്കാള്‍ ചെറിയ Read More…

Lifestyle

ജീവിതച്ചെലവ് ; വിദേശ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ ജോലി കുഞ്ഞിനെ നോട്ടം…!

വിദേശത്ത് പഠനവും അവിടുത്തെ ജീവിതവും ഇന്ത്യയിലെ പുതിയ തലമുറയുടെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണ്. എന്നാല്‍ വിദേശത്തെ ജീവിത ചെലവും തൊഴില്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ടും പാര്‍ട്ട് ടൈം തൊഴിലവസരങ്ങള്‍ കുറയുന്നതുമൊക്കെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ഏതു ജോലിയും ചെയ്യാന്‍ നിര്‍ബ്ബന്ധിതരാക്കുന്നതായി റിപ്പോര്‍ട്ട്. നിയമവിരുദ്ധമാണെങ്കിലും, ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ കാമ്പസിന് പുറത്തുള്ള ജോലികള്‍ വിദ്യാര്‍ത്ഥികള്‍ ചെയ്യുന്നുണ്ട്. യു.എസില്‍ കൂടുതല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും ബേബി സിറ്റിംഗ് ജോലികള്‍ ഏറ്റെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്. ഭക്ഷണം, സുരക്ഷിതമായ അന്തരീക്ഷം, താമസം എന്നീ ആനുകൂല്യങ്ങള്‍ കാരണം ബേബി സിറ്റിംഗ് Read More…

Lifestyle

ഒട്ടിയ കവിളിനെയോര്‍ത്ത് ദുഃഖിക്കേണ്ട; കവിള്‍ തുടുക്കാന്‍ ചില മുഖ വ്യായാമങ്ങള്‍

ഒട്ടിയ കവിളിനെയോര്‍ത്തു ദുഃഖിക്കേണ്ട. കവിള്‍ കുറഞ്ഞതുകൊണ്ട് മുഖപ്രസാദവും സൗന്ദര്യവും കുറയില്ല. കവിള്‍ തുടുക്കാന്‍ ചില മുഖവ്യായാമങ്ങള്‍ ശീലിച്ചാല്‍ മതി. ഇടയ്ക്ക് കവിള്‍ വീര്‍പ്പിച്ചു പിടിക്കുന്നത് കവിള്‍ തുടുക്കാന്‍ സഹായിക്കും. അഞ്ചുമിനിറ്റെങ്കിലും അടുപ്പിച്ച് ഇങ്ങനെ ചെയ്യണം. രാവിലെയും വൈകുന്നേരവും അല്പനേരം വെള്ളം കവിള്‍ കൊള്ളുന്നതും നല്ലതാണ്. കവിള്‍ വീര്‍പ്പിച്ചു പിടിച്ചിട്ട് ഇരു കൈകളിലെയും മോതിരവിരല്‍, നടുവിരല്‍, ചൂണ്ടുവിരല്‍ ഇവ ചേര്‍ത്ത് താഴെ നിന്നു മുകളിലേക്ക് മസാജ് ചെയ്യുക. ദിവസം ഇരുപതു തവണയെങ്കിലും ഇതു ചെയ്യണം. കവിളുകള്‍ തുടുക്കും. ഒട്ടിയ Read More…