Health

കാര്‍ട്ടൂണും ഗെയിമു മാത്രമല്ല, കുട്ടികള്‍ക്കും വേണം വ്യായാമം; പഠനത്തില്‍ ശ്രദ്ധയും കേന്ദ്രീകരിക്കാം

കുട്ടികളും വ്യായാമം ചെയ്യേണ്ടതിന്റെ പ്രാധാന്യം വളരെ വലുതാണ്. അവരുടെ ശരീരവും ഹെല്‍ത്തിയായി വേണം ഇരിയ്ക്കാന്‍. അതിനായി കൃത്യമായ രീതിയില്‍ അവര്‍ക്ക് വ്യായാമ പരിശീലനം കൊടുക്കണം. അവരുടെ എല്ലുകളെ ശക്തിപ്പെടുത്താനും ശരീരഭാരം നിലനിര്‍ത്താനും ഇത് സഹായകരമാണ്. കാര്‍ട്ടൂണും ഗെയിമുമൊക്കെയായി സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്ക് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും വ്യായാമം മികച്ച മാര്‍ഗമാണ്…… * പാട്ട് – ചില പാട്ടുകള്‍ നിമിഷ നേരം കൊണ്ടാണ് മൂഡ് ചെയ്ഞ്ചറാകുന്നത്. ട്രെന്റിനനുസരിച്ച് കുട്ടികളുടെ ഇഷ്ട പാട്ടുകള്‍ ഉള്‍ക്കൊള്ളിച്ചൊരു പ്ലേ ലിസ്റ്റ് തയ്യാറാക്കാവുന്നതാണ്. ഇതിന് Read More…

Fitness

അരമണിക്കൂര്‍ നേരം ദിവസവും നടത്തത്തിനായി മാറ്റിവയ്ക്കാ​മോ? ശരീരത്തിന് സംഭവിയ്ക്കും ഈ മാറ്റങ്ങള്‍

പ്രഭാത നടത്തവും സായാഹ്ന നടത്തവും പതിവാക്കുന്നത് ഏറെ ഗുണകരമാണ്. വ്യായാമത്തിന് നടത്തത്തേക്കാള്‍ മികച്ച വഴികളില്ല. ഹൃദയ ആരോഗ്യത്തെ ഇത്രമാത്രം സ്വാധീനിക്കുന്ന മറ്റൊരു വ്യായാമവും നിര്‍ദേശിക്കാനില്ല. ഏത് പ്രായക്കാര്‍ക്കും എളുപ്പം പിന്തുടരാവുന്നതുമായ വ്യായാമമാണ് രാവിലെയുള്ള നടത്തം. ദിവസവും അരമണിക്കൂര്‍ നേരം നടത്തത്തിനായി മാറ്റിവെക്കുന്നത് നന്നായിരിക്കും. കാരണം നിരവധി ആരോഗ്യഗുണങ്ങള്‍ ഈ അരമണിക്കൂര്‍ നടത്തം കൊണ്ട് ശരീരത്തിനു ലഭിക്കും. മാനസികാരോഗൃം വര്‍ധിപ്പിക്കുന്നതു മുതല്‍ അസ്ഥികളുടെ ബലം ശക്തിപ്പെടുത്തുന്നതുള്‍പ്പടെയുളള ഗുണങ്ങള്‍ ദിവസേനയുളള നടത്തം കൊണ്ടു ലഭിക്കാം. നടത്തത്തിന്റെ കൂടുതല്‍ ആരോഗ്യഗുണങ്ങളെകുറിച്ച് അറിയാം….. Read More…

Fitness

44-ാം വയസ്സിലും ചെറുപ്പം; ചുറുചുറുക്കോടെ കരീന; ഫിറ്റ്‌നസിന് പിന്നില്‍ ഈ വ്യായാമങ്ങള്‍

പ്രായം വെറും നമ്പര്‍ മാത്രമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരുപാട് നടീനടന്മാരെ നമുക്കറിയാം. അക്കൂട്ടത്തില്‍ എടുത്ത് പറയേണ്ട ഒരു പേരാണ് ബോളിവുഡ് താരം കരീന കപൂറിന്റേത് . തന്റെ ചെറുപ്പം നിലനിര്‍ത്താനായി ഫിറ്റ്‌നസ് സെക്ഷനും കണിശമായ ഡയറ്റുമാണ് ഈ 44 കാരി പിന്തുടരുന്നത്. കരീനയുടെ ട്രേയിനറായ മഹേഷ് അടുത്തിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോ വൈറലായിരുന്നു. അതില്‍ കരീനയുടെ വര്‍ക്കൗട്ടാണ് പോസ്റ്റ് ചെയ്തിരുന്നത്. കാര്‍ഡിയോ എക്‌സര്‍സൈസ്, വെയ്റ്റ് ട്രേയിനിങ് തുടങ്ങിയ വര്‍ക്കൗട്ടുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പരീശീലകന്‍ വീഡിയോ പങ്കിട്ടത് തന്നെ” ഗെറ്റ് Read More…

Health

വീടിനുള്ളില്‍ തുണി ഉണക്കാറുണ്ടോ? കാത്തിരിക്കുന്നത് ഈ ആരോഗ്യപ്രശ്‌നങ്ങള്‍

മഴക്കാലമായാൽ പല വീട്ടമ്മമാരും നേരിടുന്ന പ്രധാന പ്രശ്‌നമാണ് നനഞ്ഞ തുണികള്‍ ഉണക്കിയെടുക്കുകയെന്നത്. വീടിന് പുറത്തായി തുണി ഉണക്കാനായി സൗകര്യമില്ലാത്തവരാണെങ്കില്‍ വീടിനുള്ളിൽ തന്നെ നനഞ്ഞ തുണികള്‍ ഉണക്കാനായി വിരിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്താല്‍ വീടിനുള്ളില്‍ ഈര്‍പ്പം വര്‍ധിപ്പിച്ച് പൂപ്പല്‍ വരാനുള്ള സാധ്യത ഉണ്ടാക്കുന്നതായി ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. തുണി ഉണങ്ങുന്ന സമയത്ത് വീടിനുള്ളിലെ വായുവിലേക്ക് വെള്ളം പ്രവഹിപ്പിക്കുമെന്നാണ് കണക്ക്. ആവശ്യത്തിനുള്ള വായു സഞ്ചാരമില്ലാത്ത വീടുകളില്‍ ഈര്‍പ്പം ഭിത്തികളിലും മേല്‍ക്കൂരയിലുമെല്ലാം തങ്ങി നിന്ന് അവിടങ്ങളില്‍ പൂപ്പല്‍ വളര്‍ച്ചയ്ക്ക് അനുയോജ്യമായ നനഞ്ഞ Read More…

Health

കാലുകളില്‍ മരവിപ്പ് അനുഭവപ്പെടാറുണ്ടോ? ഗുരുതരമായ ഈ രോഗങ്ങളുടെ ലക്ഷണമാകാം

അടിസ്ഥാന ആരോഗ്യ പ്രശ്‌നങ്ങളുടെ ആദ്യ സൂചനയാണ് കാലുകളില്‍ അനുഭവപ്പെടുന്ന മരവിപ്പ്. നാഡി സമ്മര്‍ദ്ദം മോശം രക്തചംക്രമണംഅല്ലെങ്കില്‍ നാഡിയുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന അവസ്ഥകള്‍ എന്നിവ മൂലമാണ് ഉണ്ടാകുന്നത്. ഒരു സ്ഥലത്ത് അധിക നേരം ഇരുന്നത് കാരണം ഇത് താല്‍ക്കാലികമാകാം. അല്ലെങ്കില്‍ പ്രമേഹം, നാഡി തകരാറ് അല്ലെങ്കില്‍ രക്തചംക്രമണ വൈകല്യങ്ങള്‍ പോലുള്ള അവസ്ഥകള്‍കൊണ്ട് സ്ഥിരവുമാകാം. എന്നാല്‍ ഈ മരവിപ്പ് പതിവായി ഉണ്ടാകുകയാണെങ്കിലും ബലഹീനത, വേദന അല്ലെങ്കില്‍ നടക്കാന്‍ ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടുകയും ചെയ്താല്‍ കാരണം കണ്ടെത്തുന്നതിനായി വൈദ്യ സഹായം തേടേണ്ടത് Read More…

Health

പെട്ടെന്ന് മൂഡുമാറ്റം, ക്ഷീണം, പേശി വലിവ്… ഈ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടോ? ചില പോഷണങ്ങളുടെ അഭാവമാകാം

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ആവശ്യമായ തോതിലുള്ള ചില വെറ്റമിനുകളും ധാതുക്കളും പ്രോട്ടീനുകളും മറ്റ് അവശ്യ പോഷണങ്ങളും ഉണ്ടെങ്കില്‍ മാത്രമേ ശരീരം ശരിയായി പ്രവര്‍ത്തിക്കൂ. പോഷണങ്ങളുടെ അഭാവത്തെ കുറിച്ച് നമ്മുടെ ചര്‍മ്മവും നഖവും മുടിയുമെല്ലാം വഴി ശരീരം കൃത്യമായ സൂചനകള്‍ നല്‍കാറുണ്ട്. ഇനി പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ചില പോഷണങ്ങളുടെ അഭാവമുണ്ടെന്ന് അറിയാന്‍ സാധിയ്ക്കും….. * മൂഡ് മാറ്റങ്ങള്‍ Read More…

Health

അമിതമായ ഉത്കണ്ഠയുണ്ടോ? തൈറോയ്ഡ് കാൻസറിനു വഴിയൊരുക്കിയേക്കാം

ലോകത്താകമാനം അതിവേഗം വർധിച്ചുവരുന്ന ഒന്നാണ് തൈറോയിഡ് കാൻസർ. ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആളുകളെ ബാധിക്കുന്ന ഏറ്റവും സാധാരണമായ മാനസികാരോഗ്യ അവസ്ഥകളിൽ ഒന്നാണ് ഉത്കണ്ഠാ വൈകല്യങ്ങൾ. പരസ്പരം ബന്ധമില്ലാത്തതായി തോന്നുമെങ്കിലും,ഉത്കണ്ഠയും തൈറോയ്ഡ് കാൻസറും തമ്മിൽ ബന്ധമുണ്ടെന്ന് സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി കഴുത്തിന്റെ അടിഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രന്ഥിയാണ്. തൈറോക്സിൻ (T4), ട്രയോഡൊഥൈറോണിൻ (T3) തുടങ്ങിയ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കുന്നതിലൂടെ ഇത് ഉപാപചയം, മൊത്തത്തിലുള്ള ശാരീരിക പ്രവർത്തനങ്ങൾ എന്നിവ നിയന്ത്രിക്കുന്നു. ഈ ഹോർമോണുകളിലെ അസന്തുലിതാവസ്ഥ മാനസിക അസ്വസ്ഥതകൾ, Read More…

Health

വീട്ടില്‍ എത്തിയ ഉടനെ മൂത്രമൊഴിക്കാനായി തോന്നാറുണ്ടോ? രോഗമാണോ ഈ വിചിത്ര മൂത്രശങ്ക ?

പുറത്ത് എവിടെ എങ്കിലും പോയി തിരിച്ച് വരുമ്പോള്‍ വീടിന്റെ വാതില്‍ തുറന്ന് അകത്തെത്തിയാല്‍ ഉടന്‍ മൂത്രമൊഴിക്കാനായി നിങ്ങള്‍ക്ക് തോന്നാറുണ്ടോ? എന്നാല്‍ ഈ വിചിത്രമായ മൂത്രശങ്കയ്ക്ക് ‘ലാച്ച്കീ ഇന്‍കോണ്ടിനന്‍സ്’ എന്നാണ് പേര്. വീട്ടിലെത്തുന്ന സമയത്തെ ഉടനെ മൂത്ര സഞ്ചി കാലിയാക്കാനുള്ള സന്ദേശമായി തലച്ചോര്‍ പരിഗണിക്കുന്നതാണ് ലാച്ച്കീ ഇന്‍കോണ്ടിനന്‍സിന് പിന്നിലുള്ള രഹസ്യം. പ്രശ്‌നമുള്ളവര്‍ക്ക് വീടിന്റെ താക്കോലുകള്‍ കിലുങ്ങുന്ന ശബ്ദമോ ഡോര്‍ തുറക്കുന്ന ശബ്ദമോ കേട്ടാല്‍ തന്നെ മൂത്രമൊഴിക്കാനായി മുട്ടുമെന്ന് മുംബൈ വോക്ക്ഹാര്‍ട്ട് ഹോസ്പിറ്റലിലെ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ഡോ മുകുന്ദ് അണ്ടാങ്കര്‍ Read More…

Fitness

73-ാം വയസ്സിലും ആരോഗ്യവതി; ഫിറ്റ്‌നസ് രഹസ്യം വിശദീകരിച്ച് സീനത്ത് അമന്‍

1970 കളിലും എണ്‍പതുകളിലും ​ബോളിവുഡില്‍ തിളങ്ങി നിന്നിരുന്ന താരമായിരുന്നു സീനത്ത് അമന്‍ . അവരുടെ സൗന്ദര്യത്തിനും ഫിറ്റ്നസിനും ആരാധകര്‍ ഏറെയുണ്ടായിരുന്നു. എന്നാല്‍ 70-ാം വയസ്സിലും താരം തന്റെ സൗന്ദര്യവും ഫിറ്റ്‌നസും കാത്തുസൂക്ഷിക്കുന്നു. അടുത്തിടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ താരം തന്റെ ഫിറ്റ്‌നസിന്റെ രഹസ്യം വെളിപ്പെടുത്തിയിരുന്നു. ശരീരവും മനസ്സും ഒരുപോലെ ആരോഗ്യമായി ഇരിക്കാന്‍ താന്‍ പ്രത്യേകമായി ഒരു ഡയറ്റുകളും പിന്തുടരുന്നില്ലെന്ന് അവര്‍ പറയുന്നു. ആരോഗ്യത്തോടെ ഇരിക്കാനായി ഭക്ഷണം കുറച്ച്മാത്രം കഴിക്കുക അതും ഫ്രഷായ ഭക്ഷണം. കട്ടന്‍ ചായ കുടിച്ചാണ് അവര്‍ Read More…