പ്രായത്തെ ആര്‍ക്കും തടുത്ത് നിര്‍ത്താന്‍ കഴിയില്ല. എങ്കിലും വയസ്സാകുമ്പോള്‍ നിങ്ങളുടെ ആരോഗ്യം കൈമോശം വരാതിരിക്കുന്നതിലൂടെ മാത്രമേ ജീവിതം സുന്ദരമാകൂ.നിങ്ങള്‍ വാര്‍ധക്യത്തിലേക്ക് പ്രവേശിക്കുന്നത് ആരോഗ്യത്തോടെയാണോയെന്ന് മനസ്സിലാക്കാനായി സഹായിക്കുന്ന ഒരു ചെറിയ മാര്‍ഗം നിര്‍ദേശിക്കുകയാണ് പ്ലോസ് വണ്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനം. അതിനായി ഒരു കാല്‍ ഉയര്‍ത്തി മറ്റേ കാലില്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുക. ഇങ്ങനെ എത്ര നേരം നില്‍ക്കാന്‍ സാധിക്കുമെന്നത് നിങ്ങളുടെ വാര്‍ധക്യത്തിലെ ആരോഗ്യത്തെ സംബന്ധിച്ച് സൂചന നല്‍കുമെന്ന് മയോ ക്ലിനിക്കിലെ ഗവേഷകര്‍ നടത്തിയ ഒരു പഠനം Read More…
’35 വർഷമായി ഒരു ദിവസം പോലും വർക്കൗട്ട് മുടക്കിയിട്ടില്ല’; ജോൺ എബ്രഹാമിന്റെ ഫിറ്റ്നസ്സ് രഹസ്യം
സിനിമാതാരങ്ങള്‍ ശരീരത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നത് പലപ്പോഴും ചര്‍ച്ചചെയ്യപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്യാറുണ്ട്. ശരീരസൗന്ദര്യവും ഫിറ്റനസും കാത്ത് സൂക്ഷിക്കുന്ന താരമാണ് ജോണ്‍ എബ്രഹാം. ഈ നടന്‍ മലയാളികള്‍ക്ക് സുപരിചിതനാണ്. പഠാന്‍ എന്ന ചിത്രത്തില്‍ സിക്‌സ് പായ്ക്ക് ബോഡിയുമായി പ്രത്യക്ഷപ്പെട്ട നടനാണ് ജോണ്‍ എബ്രഹാം. 52 കാരനായ ജോണ്‍ എങ്ങനെയാണ് ഇപ്പോഴും ചെറുപ്പം കാത്ത് സൂക്ഷിക്കുന്നതെന്ന് പലവർക്കും സംശയമുണ്ടായിരിക്കാം. അതിനുള്ള ഉത്തരം സാക്ഷാല്‍ ജോണ്‍ എബ്രഹാം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണിപ്പോള്‍. ഹോളിവുഡ് റിപ്പോര്‍ട്ടറുമായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. 35 വര്‍ഷത്തില്‍ താന്‍ Read More…
അമ്മയുടെ മെച്ചപ്പെട്ട മാനസികാരോഗ്യം; എത്ര കുട്ടികള്‍ വേണം? പഠനം പറയുന്നത്
കുട്ടികളെ വളർത്തുന്നത് അമ്മയുടെ മാനസികാരോഗ്യത്തിന് ഗുണം ചെയ്യുമെന്നു പഠനം. ബൈപോളാർ ഡിസോർഡർ, വിഷാദം തുടങ്ങിയ മാനസികാരോഗ്യ പ്രശ്നങ്ങളെ ലഘൂകരിക്കുമെന്നും പഠനം പറയുന്നു. അഫക്റ്റീവ് ഡിസോർഡേഴ്‌സ് ജേണലിൽ പ്രസിദ്ധീകരിച്ച സൂചോ യൂണിവേഴ്‌സിറ്റിയിൽ നിന്നുള്ള ഒരു പഠനമാണ് സ്ത്രീകൾക്ക് കുട്ടികളുണ്ടാകുന്നതിന്റെ പ്രയോജനങ്ങൾ കണ്ടെത്തിയത്. ഏറ്റവും പ്രധാനമായി, മികച്ച മാനസികാരോഗ്യം നൽകാന്‍ മാതാവിന് വേണ്ട കുട്ടികളുടെ എണ്ണവും പഠനം വിശദീകരിക്കുന്നു . രണ്ട് കുട്ടികൾ ഉണ്ടാകുന്നത് അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഇത് അമ്മയുടെ മാനസികാരോഗ്യത്തിന് സഹായകമാകുമെന്നും പഠനം വ്യക്തമാക്കുന്നു . 55,700 Read More…
പുരുഷന്റെ ബീജത്തിന്റെ ഗുണംമേന്മ, ആയുസിന്റെ ബലം! പഠനം പുറത്ത്
ഒരു പുരുഷന്റെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയേയും പ്രതിഫലിപ്പിക്കുന്നതാണ് അയാളുടെ ബീജത്തിന്റെ ഗുണനിലവാരമെന്ന് പുതിയ കണ്ടെത്തല്‍. ഗുണമേന്മയുള്ള ബീജമുള്ള പുരുഷന്‍മാരാണ് കൂടുതല്‍ കാലം ജീവിക്കുന്നതെന്നാണ് പഠനം. ബീജത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുന്നതനുസരിച്ച് രോഗങ്ങളെ പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ശേഷി വര്‍ധിക്കുമെന്നും ഇതുവഴി കൂടുതല്‍ കാലം ജീവിക്കാമെന്നുമാണ് പഠനം സൂചിപ്പിക്കുന്നത്. 1965 നും 2015 നും ഇടയിൽ പഠനത്തിൽ പങ്കെടുത്ത 80,000 പുരുഷന്മാരിൽ നിന്നുള്ള സാമ്പിളുകൾ ശേഖരിച്ച് വിശകലനം ചെയ്ത് തയ്യാറാക്കിയതാണ് ഗവേഷണ റിപ്പോര്‍ട്ട്. ഓരോ സ്ഖലനത്തിലും 120 ദശലക്ഷത്തിലധികം ബീജം ഉത്പാദിപ്പിക്കുന്നവർ 5 Read More…
ദിവസവും 6 മണിക്കൂറിൽ കൂടുതൽ തുടർച്ചയായി ഇരുന്നാൽ ശരീരത്തിന് സംഭവിക്കുന്നത് ഇതാണ്
നിങ്ങൾ മണിക്കൂറുകളോളം ഇരിക്കുകയാണോ? ഉദാസീനമായ ഈ ജീവിതശൈലി ആരോഗ്യത്തിന് ഒട്ടും അനുയോജ്യമല്ല. എന്നാൽ ജോലികൾക്കായി, തുടർച്ചയായി ആറ് മണിക്കൂർ ദീർഘനേരം ഇരിക്കേണ്ടി വന്നാലോ? അത്തരമൊരു സാഹചര്യത്തിൽ, ശരീരത്തിന് യഥാർത്ഥത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഒരു ഇടവേള എടുക്കാതെ കൂടുതൽ നേരം ഒരിടത്ത് ഇരിക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തിന് അനുയോജ്യമല്ലെന്ന് ഗ്ലെനീഗിൾസ് ഹോസ്പിറ്റൽ പരേൽ മുംബൈയിലെ ഇന്റേണൽ മെഡിസിൻ സീനിയർ കൺസൾട്ടന്റ് ഡോ മഞ്ജുഷ അഗർവാൾ പറയുന്നു . ഇത് നിങ്ങളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുകയും വിവിധ Read More…
അമിതമായി റീല്‍ കാണുന്നവരാണോ? സൂക്ഷിക്കുക! ചെറുപ്പക്കാരെ ബാധിക്കുന്ന ബ്രെയ്ന്‍ ഫോഗ് ?
കാര്യമായി എന്തെങ്കിലും സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ പറഞ്ഞുവന്ന വിഷയം മറന്നുപോവുക. വാഹനത്തിന്റെ കീ എവിടെ വച്ചെന്നു മറക്കുക. ഫോണെടുത്തിട്ട് അതെല്ലാം മറന്ന് റീല്‍ നോക്കി ഇരിക്കുക. സമൂഹ മാധ്യമങ്ങളിലെ റീല്‍ സ്‌ക്രോളിങ് ഒരുപക്ഷെ ബ്രെയ്ന്‍ഫോഗിന് കാരണമായേക്കാം. ക്ഷീണം , ശ്രദ്ധയില്ലായ്മ, ഓര്‍മക്കുറവ് തുടങ്ങിയവയെല്ലാം കാരണം മസ്തിഷ്‌കം ആശയക്കുഴപ്പത്തിലാകുന്ന അവസ്ഥയാണ് ബ്രെയ്ന്‍ ഫോഗ്. പ്രിയപ്പെട്ട പരമ്പരകള്‍ കാണുന്നത്, അന്തമായ ഇന്‍സ്റ്റഗ്രാം സ്‌ക്രോളിങ്,സമ്മര്‍ദം നിറഞ്ഞ ജോലി സാഹചര്യങ്ങള്‍ എന്നിവയെല്ലാം മേല്‍ പറഞ്ഞ ബ്രെയ്ന്‍ ഫോഗിന് കാരണമായേക്കാം. സോഷ്യല്‍ മീഡിയയിലെ ഒരോ സ്‌ക്രോളിങ്ങും നല്‍കുന്ന Read More…
കൂടിയാലും കുറഞ്ഞാലും പ്രശ്നം; ഉറക്കം ക്രമരഹിതമെങ്കിൽ അകാലമരണത്തിന് സാധ്യത!
നിങ്ങള്‍ക്ക് ആവശ്യത്തിന് ഉറങ്ങാനായി സാധിക്കുന്നില്ലേ? ഇനി അധികം സമയം ഉറങ്ങുന്നതാണോ പതിവ് ? എന്നാല്‍ രണ്ടും അത്ര നന്നല്ല. അമേരിക്കയില്‍ മൂന്നില്‍ രണ്ട് പേരും ആവശ്യത്തിന് ഉറങ്ങാറില്ലെന്നും അവരുടെ ആരോഗ്യം അപകടത്തിലാണെന്നും പഠനം വ്യക്തമാക്കുന്നു.7 മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങാത്തവര്‍ക്കാണ് ആരോഗ്യ പ്രശ്‌നങ്ങള്‍. വാന്‍ഡര്‍ ബില്‍റ്റ് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിലെ ഗവേഷകരായ കെൽസിഫുള്ളിന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്. 40 മുതൽ 79 വയസ്സ് വരെ പ്രായമുള്ള 47,000 പേരുടെ വിവരങ്ങളാണ് പിരശോധിച്ചത്. 5 വര്‍ഷത്തിലധികം കാലം Read More…
മസില്‍ പെരുപ്പിച്ചുള്ള വിവാഹലുക്ക് വൈറല്‍, ഇതാണ് ബോഡി ബില്‍ഡറുടെ വരന്‍
കര്‍ണാടകയിലെ ബോഡി ബില്‍ഡറും ഫിറ്റ്നസ് ട്രെയിനറുമായ യുവതി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച തന്റെ വിവാഹലുക്ക് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്ര പുരുഷോത്തം എന്ന വനിതാ ബോഡി ബില്‍ഡര്‍ വധുവിന്റെ വേഷത്തില്‍ ബോഡി ബില്‍ഡിംഗിലൂടെ നേടിയെടുത്ത മസില്‍പെരുപ്പിച്ചുമാണ് ഇന്‍സ്റ്റയില്‍ പ്രത്യക്ഷപ്പെട്ടത്. പാരമ്പര്യവസ്ത്രമായ, മഞ്ഞയും നീലയും കലര്‍ന്ന കാഞ്ചിവരം സാരി ധരിച്ച ചിത്ര പുരുഷോത്തം തന്റെ പേശീബലം വീഡിയോയില്‍ പ്രകടമാക്കുന്നുണ്ട്. ബ്‌ളൗസ് ധരിക്കാതെ തന്റെ മസിലുകള്‍ പുറത്തുകാണത്തക്ക വിധത്തിലായിരുന്നു വേഷം. കമര്‍ ബന്ദ്, മാംഗ് ടിക്ക, കമ്മലുകള്‍, വളകള്‍ എന്നിവയുള്‍പ്പെടെ Read More…
ചൂടുകാലത്തെ ദഹനപ്രശ്നങ്ങള്‍; വെറും വയറ്റില്‍ ഈ പാനീയങ്ങള്‍ കുടിച്ചാല്‍ പരിഹാരമുണ്ട്
ചൂടു കാലാവസ്ഥയില്‍ വളരെ സാധാരണമായ ഒന്നാണ് ദഹനപ്രശ്നങ്ങള്‍. ചൂട് കൂടുന്നത് ദഹനത്തെയും വിശപ്പിനെയും ബാധിക്കും. മിക്ക ആളുകളേയും കുഴപ്പത്തിലാക്കുന്ന ഒരു പ്രശ്നമാണ് ദഹനപ്രശ്നം. അനാരോഗ്യമായ ഭക്ഷണശീലങ്ങളാണ് ദഹനപ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. വയറിന് കനം, ഓക്കാനം, ദഹനക്കേട് ഇതെല്ലാം ബുദ്ധിമുട്ട് ഉണ്ടാക്കാറുള്ള കാര്യമാണ്. ഇതിന് വീട്ടില്‍ തന്നെ നമുക്ക് പരിഹാരം കാണാവുന്നതാണ്. രാവിലെ വെറും വയറ്റില്‍ ചില പാനീയങ്ങള്‍ കുടിച്ചാല്‍ ദഹനവ്യവസ്ഥയെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ സാധിക്കും. ഇതേക്കുറിച്ച് അറിയാം….. * ആപ്പിള്‍ സിഡര്‍ വിനഗര്‍ – അല്‍പം പുളിയുള്ള, ആരോഗ്യമേകുന്ന Read More…














