Health

പല്ലു വേദനയെ നിസാരമായി കാണേണ്ട, ചിലപ്പോള്‍ ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം

ഹൃദയാഘാതത്തിന് മുന്നറിയിപ്പായി നമ്മള്‍ കരുതുന്നത് നെഞ്ചുവേദനയാണ്. എന്നാല്‍ ഇത് മാത്രമല്ല, വളരെ നിസാരം എന്ന് നമ്മള്‍ തള്ളികളയുന്ന പല്ല് വേദന പോലുള്ള ലക്ഷണങ്ങളും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പാകാറുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഹൃദയത്തിലേക്കും പല്ലുകളിലേക്കുമുള്ള നാഡീവ്യൂഹ പാതകള്‍ ഒന്നു തന്നെയാണെന്നതാണ് ഇതിന് പിന്നിലുള്ള കാരണം. വേഗസ് നേര്‍വ് എന്ന നാഡീപാത കഴുത്തിലൂടെയാണ് കടന്നു പോകുന്നത്. ഇതിനെ ബാധിക്കുന്ന ഹൃദയാഘാതം പോലുള്ള സംഗതികള്‍ പല്ലിനും വേദനയുണ്ടാക്കും.പല്ലിന് പുറമേ തന്നെ കൈകള്‍, പുറം, താടി അടിവയര്‍ എന്നിവിടങ്ങളില്‍ ഹൃദയാഘാതത്തിന് മുന്നോടിയായി വേദന അനുഭവപ്പെടാറുണ്ടെന്നും Read More…

Health

ദയ്സുകെ ഹൂറിയെ അനുകരിച്ചാല്‍… അറിയാം, ഉറക്കം കുറഞ്ഞാല്‍ ‘പണി’ വരുന്ന വഴി

ആയുസ് കൂട്ടാനായി പല വഴികളും സ്വീകരിക്കുന്നവരെപ്പറ്റി റിപ്പോര്‍ട്ടുകള്‍ കാണാറുണ്ട്. ആയുസ് വര്‍ധിപ്പിക്കാനായി ഉറക്കത്തിനോട് ബൈ ബൈ പറഞ്ഞിരിക്കുകയാണ് ജാപ്പനീസ് വ്യവസായി ദയ്‌സുകെ ഹൂറി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലധികമായി ദിവസം വെറും 30 മിനിറ്റ് മാത്രമാണ് ഇയാള്‍ ഉറക്കങ്ങുന്നത്. തന്റെ ശരീരത്തിനെയും തലച്ചോറിനെയും പരിശീലിപ്പിച്ച് ഈ സമയക്രമവുമായി പാകപ്പെടുത്തി എന്നാണ് ദയ്‌സുകെ പറയുന്നത്.തന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനായി ഇത് സഹായിക്കുമെന്നും അദ്ദേഹം പറയുന്നുണ്ട്. എന്നാല്‍ ഇത് അനുകരിക്കുകയാണെങ്കില്‍ ആയുസ് കുറയുകമാത്രമല്ല ജീവിതകാലം മുഴുവന്‍ ഒരു രോഗിയായി ജീവിച്ചു തീര്‍ക്കേണ്ടതായും വരും. Read More…

Health

പഞ്ചസാര കുറച്ചില്ലെങ്കില്‍, പിന്നാലെ വരും വായിലെ കാന്‍സര്‍ – പഠനം

ജീവിതത്തില്‍ ഒരിക്കല്‍ പോലും പുകവലിക്കാത്തവരിലും മദ്യപിക്കാത്തവരിലും കാന്‍സര്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അതിന് പിന്നിലുള്ള കാരണങ്ങള്‍ കണ്ടെത്താനായി ശ്രമിക്കുകയാണ് ഇപ്പോള്‍ ശാസ്ത്രലോകം. പഞ്ചസാര അടങ്ങിയ പാനീയങ്ങളും ഓറല്‍ കാന്‍സറും തമ്മിലുള്ള ബന്ധത്തിനെ വെളിപ്പെടുത്തുന്ന ഒരു പഠനവും പുറത്തുവന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പാനീയങ്ങള്‍ അമിതമായി ഉപയോഗിക്കുന്നതുമായ ബന്ധപ്പെട്ടുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദിവസവും പഞ്ചസാര അടങ്ങിയ ഒരു മധുരപാനീയമെങ്കിലും കഴിക്കുന്ന സ്ത്രീകളില്‍ മറ്റുള്ളവരെ അപേക്ഷിച്ച് വായില്‍ കാന്‍സര്‍ വരാനുള്ള സാധ്യത കൂടുതലാണെന്നാണ് പഠനം. പഞ്ചസാര ചേര്‍ത്തിട്ടുള്ള പാനീയങ്ങള്‍ വന്‍ Read More…

Health

പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്, ഇൻസുലിൻ ചെടിയുടെ ആരോഗ്യ ഗുണങ്ങൾ

ഇൻസുലിൻ ചെടി (കോസ്റ്റസ് ഇഗ്നിയസ്), സ്പൈറൽ ഇഞ്ചി അല്ലെങ്കിൽ ഫയർ കോസ്റ്റസ് എന്നും അറിയപ്പെടുന്നു. ഇത് പ്രമേഹത്തിന് പരക്കെ അംഗീകരിക്കപ്പെട്ട ഒരു ഔഷധ സസ്യമാണ്. തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള ഈ ചെടി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് ആയുർവേദത്തിലും ഹെർബൽ മെഡിസിനിലും പരമ്പരാഗതമായി ഉപയോഗിക്കുന്നു. ഇൻസുലിൻ ചെടിയുടെ ഇലകളിൽ കൊറോസോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഈ സംയുക്തം ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രിക്കുന്നതിനാല്‍ ഇത് പ്രമേഹമുള്ള വ്യക്തികൾക്ക് ഗുണം ചെയ്യും. Read More…

Health

തലയിണവെച്ച് ഉറങ്ങുന്നത് നട്ടെല്ലിന് ഗുണമോ ദോഷമോ? കൂടുതല്‍ അറിയാം

തലയിണ വയ്ക്കാതെ ഉറങ്ങുന്നവര്‍ ചുരുക്കമായിരിക്കും. ഇത് നട്ടെല്ലിന് നല്ലതാണോ ചീത്തയാണോയെന്ന് പലര്‍ക്കും സംശയമുണ്ടാകാം. പ്രധാനമായും ഒരോരുത്തരുടെയും ഉറങ്ങുന്ന നിലയെയും (posture) സൗകര്യത്തിനെയും ആശ്രയിച്ചിരിക്കും. തലയിണ വയ്ക്കാതെ ഉറങ്ങുമ്പോള്‍ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. നാച്വറല്‍ ആയ ഒരു നില കൈവരിക്കാനായി പ്രത്യേകിച്ചും കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നവര്‍ക്ക് തലയിണ വയ്ക്കാതെ കിടന്നുറങ്ങുന്നത് സഹായിക്കും. കട്ടിയുള്ള തലയിണ ഉപയോഗിക്കുന്നത് കഴുത്തിന് ആയാസം ഉണ്ടാക്കും. എന്നാല്‍ തലയിണ ഇല്ലാതെ ഉറങ്ങുമ്പോള്‍ നട്ടെല്ല് ഒരു ന്യൂട്രല്‍ പൊസിഷനില്‍ ആകും. അതിനാല്‍ വേദനയോ നട്ടെല്ലിന് സമ്മര്‍ദവോ ഉണ്ടാകില്ല. Read More…

Health

നിങ്ങള്‍ക്ക് വൃക്കരോഗ സാധ്യതയുണ്ടോ? ഈ പരിശോധനയിലൂടെ രോഗം മുൻകൂട്ടി അറിയാം

എല്ലാ വര്‍ഷത്തിലും മാര്‍ച്ച് മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ച്ച ലോകമെമ്പാടും വൃക്കദിനമായിയാണ് ആചരിക്കുന്നത്. ഈ വര്‍ഷത്തെ വൃക്കദിനം മാര്‍ച്ച് 13നായിരുന്നു. ഈ ദിവസം ലക്ഷ്യമാക്കുന്നത് വൃക്കകളുടെ ആരോഗ്യത്തിനെക്കുറിച്ചും വൃക്കരോഗങ്ങള്‍ നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തിനെപറ്റിയും അവബോധം ഉണ്ടാക്കുകയെന്നതാണ്. നിങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം ശരിയായ രീതിയിലാണോ. ഈ വര്‍ഷത്തെ പ്രമേയം തന്നെ ” നിങ്ങളുടെ വൃക്കകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ? നേരത്തെ കണ്ടെത്താം, സംരക്ഷിക്കാം, വൃക്കകളുടെ ആരോഗ്യം ‘ എന്നതാണ്.ഉയര്‍ന്ന രക്ത സമ്മര്‍ദം, പ്രമേഹം, വൃക്കരോഗത്തിന്റെ കുടുംബചരിത്രം തുടങ്ങിയ രോഗസാധ്യതാഘടകങ്ങള്‍ തിരിച്ചറിയാം. പതിവായുള്ള Read More…

Featured Health

പുകയില വിരുദ്ധ ദിനം; പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയ പ്രശസ്തര്‍

മാര്‍ച്ച് 12. പുകയില വിരുദ്ധ ദിനം. പുകവലിയോട് ഗുഡ്ബൈ പറയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പിന്തുണയും പ്രചോദനവും ഉറപ്പാക്കാന്‍ ആഹ്വാനം ചെയ്യുന്ന ദിവസം. എന്നാല്‍ പല പ്രശസ്തരും പുകവലിയുടെ ഇരകളായി മരണത്തിനു കീഴടങ്ങിയിട്ടുണ്ട്. രണ്ടാം എലിസബത്ത് രാജ്ഞിയുടെ പിതാവും ഇംഗ്ലണ്ടിലെ രാജാവുമായിരുന്ന ജോര്‍ജ്ജ് നാലാമന്‍ പുകവലിയുടെ അടിമയായിരുന്നു. ഇതുമൂലം ശ്വാസകോശാര്‍ബുദം ബാധിച്ച് 56 മത്തെ വയസില്‍ മരണത്തിനു കീഴടങ്ങി. പ്രശസ്ത നാടകകൃത്തായിരുന്ന ലോറെയ്ന്‍ ഹാന്‍സ് ബെറി തന്റെ എഴുത്തിനു പ്രചോദനം ലഭിക്കാന്‍ നിരന്തരം പുകവലിച്ചു. 1965 ല്‍ മുപ്പത്തിനാലാമത്തെ വയസില്‍ Read More…

Health

ഹൃദയാഘാതവും പക്ഷാഘാതവും തടയാന്‍ വാക്സിന്‍ വികസിപ്പിച്ചതായി ചൈന

ധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാന്‍ സഹായിക്കുന്ന വാക്‌സിന്‍ വികസിപ്പിച്ചതായി ചൈനയുടെ അവകാശവാദം. പുതിയ വാക്‌സിന്‍ രക്തം കട്ടപിടിക്കല്‍, ഹൃദയാഘാതം, പക്ഷാഘാതം എന്നിവ തടയുമെന്നാണ് ചൈന പറയുന്നത്. ധമനികളുടെ ഭിത്തിയില്‍ കൊളസ്‌ട്രോളും കാല്‍സ്യവും മറ്റു വസ്തുക്കളും അടിഞ്ഞാണ് അതിറോസ്‌ക്ലീറോസിസ് ഉണ്ടാകുന്നത്. ഇതിന്റെ ഫലമായി ധമനികളുടെ ഭിത്തികള്‍ ക്രമേണ കഠിനമാകും. ഇതു രക്തയോട്ടം തടയുകയും ഹൃദയാഘാതം, പക്ഷാഘാതം എന്നിവയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള ധമനി തടസങ്ങള്‍ പരിശോധനയിലൂടെ കണ്ടെത്താനാകുമെങ്കിലും ചികിത്സയ്ക്കായി ഇപ്പോള്‍ ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ശസ്ത്രക്രിയകള്‍ ആവശ്യമാണ്. ഈ അവസ്ഥ Read More…

Health

ബംഗാൾ കൂണിൽ ക്യാൻസറിന് പ്രതിവിധി? ഗവേഷകന്റെ പഠനം പറയുന്നത് ഇങ്ങനെ

ബങ്കുര, ബിർഭം വനങ്ങളിൽ വളരുന്ന കൂണുകളിൽ കാൻസർ നശിപ്പിക്കുന്ന സംയുക്തം കണ്ടെത്തിയതായി ബംഗാൾ ഗവേഷകനായ ഡോ. സ്വപൻ കുമാർ ഘോഷ്. രഹരയിലെ രാമകൃഷ്ണ മിഷൻ വിവേകാനന്ദ സെന്റിനറി കോളേജിലെ പ്രൊഫസറായ ഡോ. ഘോഷ്, തന്റെ സംഘത്തോടൊപ്പം, ആസ്ട്രേയസ് ഏഷ്യാറ്റിക്കസ് എന്ന കൂണിൽ നിന്ന് വേര്‍തിരിച്ചെടുത്ത F12 എന്ന ഘടകമാണ് ക്യാൻസർ നശിപ്പിക്കുന്നത്. ഇതിന് സെർവിക്കൽ, സ്തന, ശ്വാസകോശ അർബുദം എന്നീ മൂന്ന് തരം കാൻസറുകളെ തടയാനോ ചികിത്സിക്കാനോ കഴിവുണ്ടെന്ന് ഡോ. ഘോഷ് പറയുന്നു. ഇന്ത്യാ ടുഡേയോട് സംസാരിച്ച Read More…