വേഗം തെറ്റിദ്ധരിക്കപ്പെടാവുന്ന ചില ലക്ഷണങ്ങള്‍ അര്‍ബുദം വരുമ്പോള്‍ ശരീരം പ്രകടിപ്പിക്കറുണ്ട്. ഇത് മനസ്സിലാക്കുന്നതിലൂടെ നേരത്തെയുള്ള രോഗനിര്‍ണയവും ചികിത്സയും സാധ്യമാകും. നിരന്തരമായി ചുമയും തൊണ്ടയടപ്പും അലര്‍ജിയുടെയും ജലദോഷത്തിന്റെയും മാത്രം ലക്ഷണമല്ല. ഇത് ആഴ്ചകളായി തുടര്‍ന്നാല്‍ ശ്വാസകോശ അര്‍ബുദം സംശയിക്കാവുന്നതാണ്. പ്രത്യേകിച്ചും പുകവലിക്കുന്നവര്‍ ഇത് കാര്യമായി തന്നെ കാണണം. ഭക്ഷണം വിഴുങ്ങാനായി നിങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇതിനെ അര്‍ബുദ ലക്ഷണമായി കണക്കാക്കാം. അന്നനാളി, തൊണ്ട , വയര്‍ എന്നിവിടങ്ങളിലെ അര്‍ബുദ ലക്ഷണമാകാം ഈ ബുദ്ധിമുട്ട്. രാത്രിയില്‍ കാരണമൊന്നുമില്ലാതെ ശരീരം അമിതമായി Read More…
നിങ്ങള്‍ അമിതമായി ഫോണ്‍ ഉപയോഗിക്കാറുണ്ടോ ? ഹൃദയത്തെ തകരാറിലാക്കും
ഇന്ന് അമിത ഫോണ്‍ ഉപയോഗം കൂടിവരുന്നു. എന്നാല്‍ ഇതിലൂടെ ദോഷങ്ങളാണ് അധികവും . ഇടവേളകള്‍ പോലുമില്ലാതെയാണ് ആളുകൾ ഫോണുപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇത്തരക്കാരില്‍ കണ്ടുവരുന്ന ഒന്നാണ് ടെക്‌സറ്റ് നെക്ക്. ഫോൺ നോക്കുന്നതിനായി കഴുത്ത് നീട്ടി തലകുനിച്ചിരിക്കുന്ന അവസ്ഥയാണിത്. ഇതിലൂടെ കഴുത്തിനും തോളിനും നല്ല വേദനയുണ്ടാകുന്നു.സമ്മര്‍ദ്ദം നിയന്ത്രിക്കാനായി അസഹ്യമായ വേദനയാണുണ്ടാവുക.സമ്മര്‍ദം നിയന്ത്രിക്കാനുള്ള ഹൃദയത്തിന്റെ കഴിവിനെ ഇത് ബാധിക്കും പല ആരോഗ്യപ്രശ്‌നങ്ങളിലേക്ക് നയിക്കുമെന്ന് പഠനം പറയുന്നു. 19നും 45 നും ഇടയില്‍ പ്രായമുള്ള 84 പേര്‍ പങ്കെടുത്ത ഈ ഗവേഷണം പിയര്‍റിവ്യൂസ് ജേണലിലാണ് Read More…
പ്രോസ്‌റ്റേറ്റ് അര്‍ബുദം; രോഗം നിര്‍ണ്ണയിക്കുന്നതിന് ഉമിനീര്‍ പരിശോധന വഴിത്തിരിവാകുമോ ?
പുരുഷന്മാരുടെ ലിംഗത്തിനും മൂത്രസഞ്ചിക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന ഗ്രസ്ഥിയാണ് പ്രോസ്‌റ്റേറ്റ്. ശുക്ലത്തിന്റെ ഉത്പാദനം ചെയ്യുന്നത് ഈ ഗ്രസ്ഥിയാണ് . ഈ ഗ്രസ്ഥിക്ക് വരുന്ന അര്‍ബുദമാണ് പ്രോസ്‌റ്റേറ്റ് അര്‍ബുദം. സാധാരണ 65 വയസ്സ് കഴിഞ്ഞ പുരുഷന്മാരിലാണ് ഇത് കാണുന്നത്. നിലവില്‍ രക്തത്തിലെ പ്രോസ്‌റ്റേറ്റ് സ്‌പെസിഫിക് ആന്റിജന്‍ തോതും ഡിജിറ്റല്‍ റെക്ടല്‍ എക്‌സാമിനേഷനും വഴിയാണ് പ്രോസ്‌റ്റേറ്റിന്റെ പ്രാഥമിക രോഗനിര്‍ണയം. പിഎസ്എ പരിശോധന തെറ്റായ ഫലങ്ങള്‍ പലരിലും കാണിക്കാറുണ്ട്. ഇത് കാരണം ബയോപ്സി എം ആര്‍ ഐ സ്‌കാന്‍ പോലുള്ള അനാവശ്യമായ Read More…
നോ ഷുഗര്‍ ഡയറ്റിന്റെ ഗുണങ്ങള്‍ എന്തെല്ലാം? ഇത് അറിയണം
ഇന്ന് വളരെ അധികം വ്യാപകമാണ് നോ ഷുഗര്‍ ഡയറ്റ്. പഞ്ചസാര ഉപേക്ഷിക്കുന്നതിലൂടെ ശരീരത്തില്‍ അധികം മാറ്റങ്ങള്‍ ഉണ്ടാകാനായി സഹായിക്കും. പഞ്ചസാര അധികമായി കഴിച്ചാല്‍ ശരീരഭാരം വര്‍ധിക്കും, പ്രമേഹം, ഹൃദ്രോഹങ്ങള്‍ തുടങ്ങിയ സാധ്യതകള്‍ കാണുന്നു. പഞ്ചസാര ഒഴിവാക്കാനായി ശ്രമിക്കുമ്പോള്‍ ആദ്യ കുറച്ച് ദിവസങ്ങളിൽ മധുരപലഹാരങ്ങള്‍, പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ എന്നിവ കഴിക്കാനുള്ള തോന്നല്‍ കൂടും. ജലാംശം നിലനിര്‍ത്താനും നാരൂകളും പ്രോട്ടീനും അടങ്ങിയ ഭക്ഷണം കഴിക്കുന്നതിലൂടെ ആസക്തിയെ നിയന്ത്രിക്കാനായി സഹായിക്കുന്നു. കൂടാതെ പഞ്ചസാരയുടെ ഉപയോഗം പെട്ടന്ന് കുറയ്ക്കുന്നത് ക്ഷോഭം നിരാശ Read More…
12 മണിക്കൂര്‍ മൊബൈലില്‍ കളി, നട്ടെല്ല് വളഞ്ഞ് നടക്കാൻ കഴിയാത്ത അവസ്ഥയിൽ പത്തൊമ്പതുകാരൻ
മൊബൈൽ ഗെയിമിന് അഡിക്റ്റായ പത്തൊമ്പതുകാരന്റെ നട്ടെല്ലിന് ഗുരുതരമായ ആരോഗ്യപ്രശ്നം. ഡൽഹിയിലുള്ള ഒരു ആൺകുട്ടിക്കാണ് ഗെയിമിങ് അഡിക്ഷൻ കാരണം നട്ടെല്ലിന് പരിക്കും ശരീരത്തിന് ഭാഗികമായ തളർച്ചയും അനുഭവപ്പെട്ടതെന്ന് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. 12 മണിക്കൂറുകളോളം മുറിക്കു പുറത്തിറങ്ങാതെയാണ് പബ്ജി എന്ന ഗെയിമിന് അഡിക്റ്റായിരുന്ന കുട്ടി ഗെയിം കളിച്ചിരുന്നത്. ക്രമേണ കുട്ടിയുടെ നട്ടെല്ല് വളയുകയും മൂത്രസഞ്ചി മേലുള്ള നിയന്ത്രണം നഷ്ടമാവാൻ തുടങ്ങുകയും ചെയ്തു. ദീര്‍ഘനേരത്തെ ഇരിപ്പുകൊണ്ട് സുഷുമ്നാ നാഡിക്ക് സമ്മർദം കൂടിയതിന്റെ ഫലമാണിതെന്നാണ് ഡോക്ടർമാർ വിശദീകരിച്ചു. തിരിച്ചറിയപ്പെടാതെ കിടന്ന Read More…
‘ഡയറ്റും വ്യായാമവുമല്ല, പിന്നെയോ…? ദീർഘായുസ്സിന്റെ ആ രഹസ്യം വെളിപ്പെടുത്തി 115-കാരിയായ മുത്തശ്ശി
പരമാവധി കാലം ആരോഗ്യത്തോടെ ജീവിക്കുക എന്നതാണ് ഭൂമിയിലെ എല്ലാവരുടേയും ആഗ്രഹം. എന്നാല്‍ അത് എങ്ങനെ എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം, ജീവിതശൈലി എന്നിവയെല്ലാമാണ് ഇതിനായി ചെയ്യണമെന്ന് കരുതപ്പെടുന്ന കാര്യങ്ങള്‍. എന്നാല്‍ ഡയറ്റോ വ്യായാമമോ ഒന്നുമല്ല തന്റെ ദീർഘായുസ്സിന്റെ രഹസ്യമെന്നാണ് യു.കെയില്‍ നിന്നുള്ള ഈ മുത്തശ്ശി പറയുന്നത്. ഏതല്‍ കാറ്റര്‍ഹാം എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതയെന്ന ബഹുമതി കഴിഞ്ഞദിവസമാണ് ഏതലിനെ തേടിയെത്തിയത്. 1909 ഓഗസ്റ്റ് രണ്ടിനാണ് ഏതല്‍ ജനിച്ചത്. Read More…
അലാറം കേട്ടുണരുന്നവരോ? ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം
ആവശ്യമുള്ള സമയത്ത് ഉറക്കമുണരാന്‍ സാധാരണയായി മിക്കവരും ആശ്രയിക്കുന്നത് അലാറമിനെയാണ്. എന്നാല്‍ അലാറത്തിന്റെ ശബ്ദം കേട്ട് പെട്ടെന്നുണരുന്നത് ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. അലാറം കേട്ട് ഉണരുന്നത് ആ സമയത്ത് രക്തസമ്മർദ്ദത്തിൽ ഗണ്യമായ വർദ്ധനവിന് കാരണമാകുമെന്ന് പഠനങ്ങൾ ചുണ്ടിക്കാണിക്കുന്നു. സ്വാഭാവികമായി ഉണരുന്നവരെ അപേക്ഷിച്ച് രക്തസമ്മർദ്ദത്തിന്റെ അളവ് 74% വർദ്ധിക്കുന്നതായാണ് പഠനങ്ങള്‍ പറയുന്നത്. ഏഴു മണിക്കൂറിൽ താഴെ ഉറക്കം ലഭിക്കുന്ന വ്യക്തികളിൽ രക്തസമ്മർദ്ദത്തിലെ ഈ വർദ്ധനവ് കൂടുതൽ പ്രകടമാണ്. ഇവ പക്ഷാഘാതം, ഹൃദയാഘാതം എന്നിവയുൾപ്പെടെ ഉയർന്ന അപകടസാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുന്നു . രണ്ട് Read More…
രാവിലെ നടക്കാന്‍ പോകുന്നവരാണോ? നാളെ മുതല്‍ ഈ കാര്യങ്ങൾ ഒഴിവാക്കാം
ദിവസം മുഴുവനും ഊര്‍ജ്ജം നിലനിര്‍ത്തുന്നതിനായി രാവിലെയുള്ള നടത്തം നമ്മളെ വളരെ അധികം സഹായിക്കും. ഇതിന് പല ആരോഗ്യ ഗുണങ്ങളുമുണ്ട്. ശരീരഭാരം നിയന്ത്രിക്കാനും ഹൃദയത്തിനെ ശക്തിപ്പെടുത്തുന്നതിനും ഉപാപചയരോഗങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനായും നടത്തം നമ്മളെ സഹായിക്കുന്നുണ്ട്. എന്നാല്‍ നടക്കുന്നതിന് മുമ്പായി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അധികം ആളുകളും നടക്കാനായി പോകുന്നതിന് മുമ്പായി നന്നായി വെള്ളം കുടിക്കാറില്ല. ദാഹം തോന്നാത്തത് കാരണമോ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തേണ്ടതിന്റെ ആവശ്യകതയെകുറിച്ച് അറിയാത്തത് കൊണ്ടോ ആകാം ഇങ്ങനെ. എന്നാല്‍ വ്യായാമം ചെയ്യുന്നതിന് മുമ്പായി നന്നായി Read More…
ആളെക്കൊല്ലുന്ന പ്ലാസ്റ്റിക്! മൂന്നരലക്ഷം ഹൃദ്രോഗ മരണങ്ങള്‍ക്ക് കാരണമായി; ഞെട്ടിച്ച് റിപ്പോര്‍ട്ട്
പ്ലാസറ്റിക് പാത്രങ്ങള്‍ നമ്മുടെ അടുക്കളയിലെ സ്ഥിരസാന്നിധ്യമാണ് . എന്നാല്‍ ഇവ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വഴിവെക്കുമെന്നാണ് പഠന റിപ്പോര്‍ട്ട്. ഒരോ വര്‍ഷവും മൂന്നരലക്ഷം ഹൃദ്രോഹ മരണങ്ങളുടെ മൂലകാരണം പ്ലാസ്റ്റിക്കാണെന്ന് ലാന്‍സെറ്റിന്റെ പുതിയ പഠന റിപ്പോര്‍ട്ട് പറയുന്നു. പഠനത്തിന് നേതൃത്വം വഹിച്ചത് ന്യൂയോര്‍ക്ക് സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ്. പ്ലാസ്റ്റിക് മൃദുവാക്കാനായി ഉപയോഗിക്കുന്ന രാസവസ്തുവായ ഡി ഇ എച്ച് പി യെ കുറിച്ചാണ് ഇവര്‍ പഠിച്ചത്. പ്രധാനമായി ഭക്ഷണ പാത്രങ്ങള്‍ പൈപ്പുകള്‍ സൗന്ദര്യ വര്‍ധക വസ്തുക്കള്‍ തുടങ്ങി മെഡിക്കല്‍ സാമഗ്രികളില്‍ വരെ ഇത് Read More…














