Featured Fitness

പ്രോട്ടീന്‍ സപ്ലിമെന്റുകള്‍ ജിമ്മന്മാര്‍ക്ക് മാത്രമുള്ളതോ? അകറ്റാം ചില മിഥ്യാധാരണകള്‍

നമ്മുടെ ശരീരത്തില്‍ ആവശ്യമായ പോഷകളിൽ ഒന്നാണ് പ്രോട്ടീന്‍. തീവ്രമായ ഫിറ്റ്നസ് പ്രവര്‍ത്തനങ്ങളിലും സ്‌ട്രെങ്ത് പിരശീലനത്തിലുമൊക്കെ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് പ്രോട്ടീന്‍ അല്‍പം അധികമായി വേണ്ടി വരുന്നു. ചിലപ്പോള്‍ പ്രോട്ടീന്‍ പൗഡറിനെയും ആശ്രയിക്കേണ്ടതായി വരുന്നു. വൃക്ക നാശം ഉണ്ടാക്കും, അതെല്ലാം സ്റ്റിറോയിഡുകളാണ്, അത് പുരുഷന്മാര്‍ക്കുള്ളതാണ്, ഇതൊക്കെയാണ് പൊതുവായ എന്നാല്‍ ഈ ധാരണങ്ങളെ അകറ്റുകയാണ് എച്ച് ടി ലൈഫ് സ്റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ ന്യൂട്രിഷനിലിസ്റ്റായ ശിഖ സിങ് . ഭക്ഷണത്തില്‍ നിന്ന് ആവശ്യമായ പ്രതിദിന പ്രോട്ടീന്‍ ലഭിക്കാത്ത ആര്‍ക്കും പ്രോട്ടീന്‍ സപ്ലിമെന്റികള്‍ കഴിക്കാം. Read More…

Featured Health

ഗ്രിൽഡ് ചിക്കൻ കഴിക്കുന്നതൊക്കെ കൊള്ളാം, പക്ഷേ ഒരു പ്രശ്നമുണ്ട്….

റെഡ് മീറ്റ് ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കും എന്ന് അറിയാവുന്നതുകൊണ്ട് ചിക്കൻ വിഭവങ്ങളിൽ പലർക്കും പ്രിയപ്പെട്ടവയാണ്. ചിക്കൻ ടിക്കയും തന്തൂരി ചിക്കനുമൊക്കെ നാം കഴിക്കുന്നത് ​എണ്ണയിൽ വറുത്തെടുക്കാത്തതുകൊണ്ട് ഇവ ആരോ​ഗ്യപ്രദമാണെന്ന് കരുതിയാണ്. എന്നാൽ, ഒരു പ്രശ്നമുണ്ട്. ശരിയായ രീതിയിലല്ല പാകം ചെയ്യുന്നതെങ്കിൽ ഗുണത്തേക്കാളേറെ ദോഷമേറെയാണെന്ന് പറയുകയാണ് ഹൈദരാബാദിൽ നിന്നുള്ള പ്രശസ്ത ന്യൂറോളജിസ്റ്റ് ആയ ഡോ.സുധീർ കുമാർ. ഗ്രിൽഡ് ചിക്കൻ വിഭവങ്ങൾ കൂടിയ ചൂടിൽ വേവിക്കുന്നതും അടിക്കടി കഴിക്കുന്നതുമൊക്കെ ആരോ​ഗ്യത്തിന് ഹാനികരമാണെന്ന് പറയുകയാണ് സുധീർ കുമാർ. ​ഗ്രില്ലിങ്, റോസ്റ്റിങ് പോലെ ഉയർന്ന Read More…

Health

ചൂയിങ് ഗം ചവയ്ക്കുന്ന ശീലമുണ്ടോ? ഈ കാര്യങ്ങള്‍ കൂടി അറിഞ്ഞിരിക്കണം

ചൂയിങ് ഗം ചവക്കുന്നത് പലര്‍ക്കും ഒരു ശീലമാണ്. എന്നാല്‍ ഇത്തരത്തിലുള്ള ശീലം തലച്ചോര്‍ അടക്കമുള്ള നാഡീവ്യൂഹ വ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്നതായി കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ അടുത്തിടെ നടത്തിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ചുയിങ് ഗമ്മില്‍ അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റിക്കുകളാണ് ഇവിടെ വില്ലനാകുന്നത്. ചൂയിങ് ഗമ്മിന്റെ ബേസായി പോളി എത്തിലീന്‍, പോളിവിനൈല്‍ അസറ്റേറ്റ് പോലുള്ള സിന്തറ്റിക് പോളിമറുകള്‍ ഉപയോഗിക്കാറുണ്ടെന്ന് ഗുരുഗ്രാം ആര്‍ട്ടെമിസ് ഹോസ്പിറ്റലിലെ ന്യൂറോസര്‍ജറി ഡയറക്ടര്‍ കൂടിയായ ഡോ ആദിത്യ ഗുപ്ത ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് പറഞ്ഞത്. ഇത് പ്ലാസ്റ്റിക് Read More…

Fitness

സിമ്രാൻ പൂനിയ എങ്ങനെയാണ് ശരീരഭാരം 130 കിലോയിൽ നിന്ന് 63 കിലോയിലേക്ക് കുറച്ചത് ?

ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങള്‍ക്ക് മിക്കവാറും വേഗത കുറവായിരിക്കാം. ചില ബുദ്ധിമുട്ടുകൾ ഉണ്ടാകാം, പരീക്ഷിക്കപ്പെടാം, പക്ഷേ അന്തിമഫലം എല്ലായ്പ്പോഴും വിലയുള്ളതായിരിക്കും. ക്ഷമയോടെയും സ്ഥിരമായിട്ടും നമ്മൾ ചെയ്യുന്ന കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതാണ് ഇതിന്റെ സാരം. ഇതിന്റെ തെളിവാണ് സിമ്രാൻ പൂനിയയുടെ കഥ. സിമ്രാൻ പൂനിയ ധാരാളം ആരാധകരുള്ള ഒരു സോഷ്യൽ മീഡിയ ഇന്‍ഫ്ലുവന്‍സറാണ്. തന്റെ അമിതമായ ഭാരം കുറയ്ക്കാനെടുത്ത ശ്രമങ്ങള്‍ അവര്‍ തന്റെ ആരാധകരോട് വെളിപ്പെടുത്തുകയാണ്. ‘nonuphile’ എന്ന ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ടിലൂടെയാണ് സിമ്രാൻ പൂനിയ ഇക്കാര്യം പങ്കുവച്ചത്. റീലിൽ, Read More…

Health

ഉറങ്ങുന്നതിന് മുമ്പു ഫോണ്‍ നോക്കുന്ന ശീലമുണ്ടോ? 59 % വരെ ഉറക്കമില്ലായ്മയ്ക്ക് സാധ്യത

കിടക്കുന്നതിന് തൊട്ട് മുമ്പ് വരെ ഫോണില്‍ തൊണ്ടി ഇരിക്കുന്നത് പലരുടേയും ഒരു ശീലമാണ്. ഈ ശീലം ഉറക്കമില്ലായ്മ പോലെ പ്രശ്‌നങ്ങളിലേക്കും നയിക്കുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഈ ശീലം കാരണം ഉറക്കമില്ലായ്മ 59 ശതമാനം വര്‍ധിപ്പിക്കുമെന്നും നിങ്ങളുടെ ഉറക്കസമയം 24 മിനിറ്റ് വച്ച് കുറയ്ക്കുമെന്നും നോര്‍വേയില്‍ നടന്ന ഒരു പഠനം വ്യക്തമാക്കുന്നു. 45,202 പേരിലാണ് പഠനം നടത്തിയത്. ഉറങ്ങാന്‍ ബുദ്ധിമുട്ട്, പകലുറക്കം എന്നിവയെല്ലാം ഇന്‍സോമിനയയുടെ ലക്ഷണങ്ങളാണ്. കിടക്കയിലെ എല്ലാ തരത്തിലുള്ള സ്‌ക്രീനുകളുടെയും ഉപയോഗം ഇതിലേക്ക് നയിക്കാമെന്നും പഠന റിപ്പോര്‍ട്ട് Read More…

Health

എ.സി. ഓണ്‍ ചെയ്ത് കിടന്നുറങ്ങുന്നതു കൊള്ളാം, പക്ഷേ ഇതു കൂടി അറിയുക

ചൂട് കാലത്ത് എസിയുടെ തണുപ്പിനെ ആശ്രയിക്കുന്നവരാണ് അധികവും. പക്ഷെ എസി ഓണാക്കി രാത്രി കിടക്കുന്നുറങ്ങുന്നത് ആരോഗ്യത്തിന് പൂര്‍ണമായും നല്ല നല്ലതല്ലെന്നാണ് ഒരു വിഭാഗം വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. എസിയില്‍ കിടന്നുറങ്ങുന്നതിലൂടെ വരണ്ട കണ്ണുകള്‍ ഉണ്ടാകാം. അന്തരീക്ഷത്തിലെ ഈര്‍പ്പം എസി നീക്കം ചെയ്യുമ്പോള്‍ കണ്ണുകള്‍ വരളാനും ചൊറിച്ചിലിനും അസ്വസ്ഥതയ്ക്കും കാരണമാകുന്നു. തണുത്ത അന്തരീക്ഷം ചയാപചയ ( മെറ്റബോളിസം) നിരക്ക് കുറയ്ക്കുന്നതിനും ശരീരത്തിലെ പ്രക്രിയകളുടെ വേഗം കുറച്ച് ക്ഷീണത്തിലേക്കും നയിച്ചേക്കാം. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നത് നിര്‍ജലീകരണത്തിലേക്കും നയിച്ചേക്കാം. ഇത് വരണ്ട ചര്‍മ്മത്തിനും Read More…

Featured Health

രക്തം കുടിക്കും, മാത്രമല്ല, കാഴ്ചയും നഷ്ടപ്പെടുത്തും; ആ പ്രാണികൾ ഇന്ത്യയിലുമുണ്ട് !

മനുഷ്യരുടെ കാഴ്ച നഷ്ടപ്പെടുത്തുന്ന, റിവർ ബ്ലൈൻഡ്നെസ്’ അണുബാധയുണ്ടാക്കുന്ന പ്രാണികളുടെ സാന്നിധ്യം പശ്ചിമ ബംഗാളിൽ കണ്ടെത്തി സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ. വടക്കൻ മേഖലകളിലൂടെ ഒഴുകുന്ന ഡാർജിലിങ്, കലിംപോങ് തുടങ്ങിയ നദികളിലാണ് രക്തം കുടിക്കുന്ന കറുത്ത പ്രാണികളുടെ സാന്നിധ്യം തിരിച്ചറിഞ്ഞത്. ഈ പ്രാണികളെ വഹിക്കുന്ന വിരകളാണ് കാഴ്ചയ്ക്ക് ഹാനികരമാകുന്നത്. തദ്ദേശീയമായി ‘പിപ്സ’, ‘പൊട്ടു’ എന്നിങ്ങനെയാണ് പ്രാണികൾ അറിയപ്പെടുന്നത്. ‘റിവർ ബ്ലൈൻഡ്നെസ്’ എന്ന അണുബാധയ്ക്കാണ് ഇവ കാരണമാകുന്നത്. വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലാണ് പ്രാണികളുടെ സാന്നിധ്യം കണ്ടെത്തിയെന്നത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം മേഖലയിൽ Read More…

Health

‘ഈ മരുന്ന് കഴിച്ചതോടെ ജനനേന്ദ്രിയം ചുരുങ്ങി, ഉദ്ധാരണം നഷ്ടമായി’; ഗുരുതര വെളിപ്പെടുത്തലുമായി പുരുഷന്മാർ, മുന്നറിയിപ്പുമായി എഫ്ഡിഎ

ദശലക്ഷക്കണക്കിന് പുരുഷന്മാർ മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന മരുന്നിനെക്കുറിച്ച് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ലണ്ടന്‍ മുന്നറിയിപ്പ് നൽകി. ‘ഫിനസ്റ്റെറൈഡ്’ എന്ന ഈ മരുന്ന് ജനനേന്ദ്രിയത്തിന് ‘ഗുരുതരമായ അപകടസാധ്യത’ ഉണ്ടാക്കുന്നുവെന്നാണ് മുന്നറിയിപ്പ്. മരുന്ന് കഴിച്ച പല പുരുഷന്മാരും ഞെട്ടിക്കുന്ന വിവരങ്ങളുമായി മുന്നോട്ട് വരുന്നുണ്ട്. മരുന്ന് ലിംഗം ചുരുങ്ങാനോ വളയാനോ ഇടയാക്കി. വൃഷണങ്ങളിൽ നീറ്റലും അനുഭവപ്പെട്ടു. ഇതേതുടർന്ന് കടുത്ത മാനസികാഘാതവും ഉണ്ടാക്കിയെന്നും ഇവർ പറയുന്നു. മകൻ ആത്മഹത്യ ചെയ്യാൻ കാരണം ഈ മരുന്നാണെന്ന് ഒരു ‌അമ്മ വെളിപ്പെടുത്തിയ Read More…

Health

കോഴിയിറച്ചി കഴിക്കുന്നതും അപകടകരം? പുതിയ പഠനം പറയുന്നത്

ചുവന്ന മാംസത്തിനു പകരം കോഴിയിറച്ചി പോലുള്ള വെളുത്ത മാംസം വർദ്ധിച്ച കൊളസ്ട്രോൾ, കാൻസർ, വീക്കം തുടങ്ങിയ രോഗങ്ങളുടെ അപകടസാധ്യതകൾ കുറയ്ക്കാൻ സഹായിക്കുന്നു എന്നതാണ് പരമ്പരാഗത വിശ്വസം . കോഴിയിറച്ചിയും മറ്റു വെറ്റ് മീറ്റുകളും കഴിക്കുന്നത് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനൽ കാൻസറും മറ്റു കാരണങ്ങൾ കൊണ്ടുമുള്ള മരണ സാധ്യതയും ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് പഠനം പറയുന്നു. അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്റെറ്റിക്സിന്റെ വക്താവ് തെരേസ ജെന്റൈലിന്റെ നേതൃത്വത്തിൽ ന്യൂട്രിയന്റുകളിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. തെക്കൻ ഇറ്റലിയിൽ താമസിക്കുന്ന 4,869 ആളുകളാണ് പഠനത്തിൽ പങ്കെടുത്തത്. Read More…