Featured Good News

1.10 ലക്ഷം കോടിയുടെ ഉടമ, സ്വയം ഓടിക്കുന്നത് 6 ലക്ഷംരൂപയുടെ കാർ, സ്വന്തമായി മൊബൈൽ ഫോണ്‍ പോലുമില്ല

1.10 ലക്ഷം കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്‍. എന്നാല്‍ വിനയത്തില്‍ ഇദ്ദേഹത്തെ വെല്ലാനും ആരുമില്ല. ഇപ്പോഴും സഞ്ചരിക്കുന്നത് സ്വന്തമായി ഡ്രൈവ് ചെയ്ത് 6 ലക്ഷം രൂപയുടെ കാറില്‍. സ്വന്തമായി ഒരു മൊബൈല്‍ഫോണ്‍ പോലും ഇല്ല എന്നതാണ് മറ്റൊരു കൗതുകം. ശ്രീറാം ഗ്രൂപ്പിന്റെ അമരക്കാരനായ രാമമൂര്‍ത്തി ത്യാഗരാജനാണ് കഥാനായകന്‍. 1960കളില്‍ സ്ഥാപിച്ച പ്രസിദ്ധമായ ശ്രീറാം ഗ്രൂപ്പിന്റെ സൂത്രധാരനായ രാമമൂര്‍ത്തി ത്യാഗരാജന്റെ കഥ അധികമാര്‍ക്കും അറിയില്ല. ഒരു ചിട്ടി ഫണ്ട് കമ്പനിയായി ആരംഭിച്ച് ഇന്ന് ഭീമാകാരമായി വളര്‍ന്നിരിക്കുന്ന ശ്രീറാം ഫിനാന്‍സ് Read More…

Good News

ലോകത്തിലെ ഏറ്റവും ധനികയായ ‘സെല്‍ഫ് മെയ്ഡ് വുമണ്‍’, റാഫേല അപോണ്ടെ – ഡയമെന്റ്

2023ലെ ഫോര്‍ബ്സിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ 43-ാം സ്ഥാനത്തെത്തിയ റാഫേല അപോണ്ടെ – ഡയമന്റ് ആ പട്ടികയില്‍ ഇടംപിടിക്കുന്ന എക്കാലത്തേയും വലിയ ധനികയാണ്. എന്നാല്‍ ഇത് പാരമ്പര്യമായി കിട്ടിയതോ ഭര്‍ത്താവിന്റെ ബിസിനസില്‍നിന്നോ അല്ല ഈ നേട്ടം. സ്വന്തം അധ്വാനം കൊണ്ട് മാത്രം പടുത്തുയര്‍ത്തിയതാണ് ഈ പദവി. അതിനാലാണ് അവരെ ലോകത്തിലെ ഏറ്റവും ധനികയായ ‘സെല്‍ഫ് മെയ്ഡ് വുമണ്‍’ എന്ന് വിളിക്കുന്നത്. മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയില്‍ ഇവര്‍ക്ക് 28.6 ബില്ല്യണ്‍ ഡോളറിലധികം ആസ്തിയും 50% ഓഹരികളുമാണുള്ളത്. 2860 കോടിയോളമാണ് ഇവരുടെ Read More…

Featured Good News

സ്റ്റൈലിഷ് വേഷങ്ങള്‍, ഫാഷന്‍ ഐക്കണ്‍, പ്രായം 37; തായ്‍ല​ൻ​ഡിലെ പ്രധാനമ​ന്ത്രിയെ ഉറ്റുനോക്കി ലോകം

പിതാവ് തക്സിന്‍ ഷിനവത്രയുടെ പാരമ്പര്യം പിന്തുടര്‍ന്ന് തായ്‌ലന്റില്‍ പെറ്റോങ്ടറിന്‍ ഷിനവത്ര പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി ശ്രേത്ത തവിസിന്‍ ഒരു വര്‍ഷത്തില്‍ താഴെ സേവനത്തിന് ശേഷം ബുധനാഴ്ച ഫ്യൂ തായ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതിനെ തുടര്‍ന്നാണ് പേറ്റോങ്താര്‍നെ നാമനിര്‍ദ്ദേശം ചെയ്തത്. ഏക നോമിനി എന്ന നിലയില്‍, അവര്‍ 319 വോട്ടുകള്‍ പെറ്റോങ് ടറിന്‍ നേടി. തക്സിനുമായി ബന്ധപ്പെട്ട പാര്‍ട്ടികളുടെ പരമ്പരയില്‍ അടുത്തിടെ കൂട്ടിച്ചേര്‍ക്കപ്പെട്ട ഫ്യൂ തായ് പാര്‍ട്ടിയുടെ നേതാവാണ് പേറ്റോങ്ടറിന്‍ അധികാരത്തില്‍ എത്തുന്നതോടെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ Read More…

Good News

ഭരതനാട്യത്തില്‍ അരങ്ങേറ്റം ചൈനയില്‍; 13 കാരി ചൈനീസ് പെണ്‍കുട്ടി ചരിത്രം രചിച്ചു- വിഡിയോ

ബീജിംഗ്: പുരാതന ഇന്ത്യന്‍ നൃത്തരൂപമായ ഭരതനാട്യത്തിന്റെ അരങ്ങേറ്റം ചൈനയില്‍ നടത്തി 13 കാരി ചൈനീസ് പെണ്‍കുട്ടി ചരിത്രം രചിച്ചു.പ്രശസ്ത ഭരതനാട്യം നര്‍ത്തകി ലീല സാംസണ്‍, ഇന്ത്യന്‍ നയതന്ത്രജ്ഞര്‍, ചൈനീസ് ആരാധകര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വന്‍ സദസ്സിന് മുമ്പാകെ ലീ മുസി എന്ന പെണ്‍കുട്ടിയാണ് ഭരതനാട്യത്തിന്റെ സോളോ പെര്‍ഫോമന്‍സില്‍ അരങ്ങേറ്റം കുറിച്ചത്. ചൈനയില്‍ ഇതാദ്യമായിട്ടാണ് ഒരാള്‍ ഭരതനാട്യത്തിന്റെ അരങ്ങേറ്റം നടത്തുന്നത്. ചൈനീസ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ നൃത്തത്തിന്റെ വീഡിയോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. ചൈനയില്‍ പൂര്‍ണ്ണ പരിശീലനം നേടിയ ഒരു വിദ്യാര്‍ത്ഥി Read More…

Good News

എല്ലാ രക്ഷാബന്ധന്‍ ദിനത്തിലും മോദിക്ക് രാഖി കെട്ടിക്കൊടുക്കുന്ന പാകിസ്താന്‍ മുസ്‌ളീം സഹോദരി

ന്യൂഡല്‍ഹി: ഇന്ത്യയുടേയും പാകിസ്താന്റെയും കഥകളില്‍ കൂടുതലും ശത്രുതയുടേതാണ്. എന്നാല്‍ എല്ലാ രക്ഷാബന്ധന്‍ ദിനത്തിലും ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് രാഖി കെട്ടിക്കൊടുക്കുന്ന പാകിസ്താന്‍ സഹോദരി ഉണ്ടെന്ന് എത്രപേര്‍ക്കറിയാം? അതും മുസ്‌ളീം സമുദായത്തില്‍ നിന്നും. സംഗതി സത്യമാണ്. പാകിസ്ഥാന്‍ ആസ്ഥാനമായുള്ള സഹോദരി ഖമര്‍ ഷെയ്ഖ് എല്ലാ ആഗസ്റ്റ് 19 നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഖികെട്ടാന്‍ തയ്യാറെടുക്കും. മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഈ പാരമ്പര്യ കോവിഡിന്റെ സമയത്ത് മാത്രമാണ് തെറ്റിയത്. കഴിഞ്ഞ വര്‍ഷം, അവള്‍ സ്വയം രാഖി നിര്‍മ്മിച്ചു. ”ഇത്തവണ ഞാന്‍ തന്നെ Read More…

Good News

ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യന് 542 കിലോ ഭാരം കുറഞ്ഞു; ഒടുവില്‍ സൗദിരാജാവ് തുണച്ചു

ഭൂമിയിലെ ഏറ്റവും ഭാരമേറിയ മനുഷ്യനായി ഒരിക്കല്‍ അംഗീകരിക്കപ്പെട്ടിരുന്ന ഖാലിദ് ബിന്‍ മൊഹ്സെന്‍ ശാരി മെലിഞ്ഞു സുന്ദരനായി. അസാധാരണമായ രൂപാന്തരം കൈവരിച്ച അദ്ദേഹത്തിന്റെ 542 കിലോ കുറഞ്ഞതായും ഇതിന് സഹായിച്ചത് സൗദി അറേബ്യയിലെ മുന്‍ രാജാവ് അബ്ദുല്ല ആണെന്നുമാണ് വിവരം. 2013-ല്‍ 610 കിലോഗ്രാം ഭാരമുള്ള ഖാലിദിന് കട്ടിലില്‍ നിന്നും എഴുന്നേല്‍ക്കാന്‍ പോലും കഴിയുമായിരുന്നില്ല. കനത്തഭാരം മൂലം മൂന്ന് വര്‍ഷത്തിലേറെയായി കിടപ്പിലായതോടെ പ്രാഥമിക ജോലികള്‍ പോലും ചെയ്യുന്നതില്‍ നിന്ന് അവനെ തടഞ്ഞു, മറ്റുള്ളവരെ പൂര്‍ണ്ണമായും ആശ്രയിക്കുന്ന സ്ഥിതിയിലുമായിരുന്നു. ഖാലിദിന്റെ Read More…

Featured Good News

പാളത്തിലേക്ക് തള്ളിയിട്ടു, ട്രെയിന്‍ കയറി കാല്‍ നഷ്ടപ്പെട്ടു: എന്നിട്ടും എവറസ്റ്റ് കീഴടക്കി അരുണിമ

ജീവിത പ്രതിസന്ധികള്‍ പലരേയും പല രീതിയിലാണ് വേട്ടയാടുന്നത്. തീവണ്ടി കയറി കാല്‍ നഷ്ടപ്പെട്ടിട്ടും ആ വെല്ലുവിളികളെയെല്ലാം നിഷ്പ്രയാസം തരണം ചെയ്ത് വിജയകൊടി പാറിച്ചയാളാണ് അരുണിമ സിന്‍ഹ. എവറസ്റ്റ് കീഴടക്കിയ ലോകത്തിലെ ആദ്യത്തെ അംഗവൈകല്യമുള്ള വനിതയാണ് അരുണിമ. ഒരു ട്രെയിന്‍ അപകടത്തിലായിരുന്നു അരുണമയ്ക്ക് കാല്‍ നഷ്ടമായത്. അത് കഴിഞ്ഞ് രണ്ട് വര്‍ഷത്തിന് ശേഷം അരുണിമ എവറസ്റ്റ് കീഴടക്കി. 1989ല്‍ ലഖ്നൗവിലായിരുന്നു അരുണിമയുടെ ജനനം. പിതാവിനെ വളരെ ചെറുപ്പത്തില്‍ നഷ്ടമായ അവള്‍ക്ക് താങ്ങും തണലുമായത് അരോഗ്യവകുപ്പില്‍ ജോലിചെയ്യുന്ന അമ്മയായിരുന്നു. ദേശീയതലത്തില്‍ Read More…

Featured Good News

15-ാം വയസ്സില്‍ സ്‌കൂള്‍ പഠനം ഉപേക്ഷിച്ചു; 41-ാം വയസ്സില്‍ ഡോക്ടറായി, നിശ്ചയദാര്‍ഢ്യത്തിന് സല്യൂട്ട്

രോഗവും ജീവിതസാഹചര്യവും അടക്കം പലകാരണങ്ങള്‍ കൊണ്ട് പതിനഞ്ചാം വയസ്സില്‍ സ്‌കൂള്‍ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ടി വന്ന സ്ത്രീ തുല്യതാ പരീക്ഷയെഴുതി വീണ്ടും വിദ്യാഭ്യാസം തുടര്‍ന്ന് നാല്‍പ്പത്തിയൊന്നാം വയസ്സില്‍ മെഡിക്കല്‍ ബിരുദം നേടി ഡോക്ടറായി. 41 കാരി ഡോ. ബെക്സ് ബ്രാഡ്‌ഫോര്‍ഡാണ് അസാധാരണ ഇച്ഛാശക്തിയോടെ ബ്രിസ്റ്റോള്‍ സര്‍വകലാശാലയില്‍ നിന്ന് ഔദ്യോഗികമായി വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. ജീവിതത്തിന്റെ തുടക്കത്തില്‍ അനേകം കല്ലുകടികളാണ് ബെക്സിനെ കാത്തിരുന്നത്. കുടുംബത്തിന് അവരുടെ വീട് നഷ്ടപ്പെട്ടു , ബെക്സിന് 12 വയസ്സുള്ളപ്പോള്‍ പിതാവ് ഗോവണിയില്‍ നിന്ന് വീണു Read More…

Good News

ആത്മവിശ്വാസത്തെ മുറുകെ പിടിച്ച് അവഗണനകള്‍ക്ക് മറുപടിയുമായി അഭിരാമി

വെള്ളുത്തനിറവും സീറോ സൈസും സൗന്ദര്യത്തിന്റെ പ്രതീകമായി കണക്കാക്കുന്നവരാണ് അധികവും. മുഖം വെളുക്കുവാനും നിറംവയ്ക്കുവാനും മാര്‍ക്കറ്റിലുള്ള അനേകം സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെയും വണ്ണം കുറയ്ക്കുവാനുനുള്ള മരുന്നുക്ുടേയും വില്‍പനയ്ക്കു പിന്നിലുള്ള മന:ശാസ്ത്രവും മറ്റൊന്നല്ല. ഇരുണ്ട നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തലുകള്‍ സഹിക്കേണ്ടതായി വന്ന ഒത്തിരി ആളുകള്‍ നമ്മുക്ക് ചുറ്റിനുമുണ്ട്. അവഗണന ഭയന്നിട്ട് പലരും മോഡലിങ്ങും അഭിനയവും പോലുള്ള തങ്ങളുടെ സ്വപ്നങ്ങള്‍ മാറ്റിവച്ചിട്ടുള്ളവരുമുണ്ടാകാം. എന്നാല്‍ ഇത്തരത്തിലുള്ള അവഗണനകളെയും പ്രതിസന്ധികളെയും നിഷ്പ്രയാസം മറികടന്ന് ഫാഷന്‍ ലോകത്ത് തന്റേതായ ചുവടുകള്‍ പതിപ്പിച്ചിരിക്കുകയാണ് കൊല്ലം സ്വദേശിയായ അഭിരാമി Read More…