Good News

ഉത്തരേന്ത്യയിലെ ആദ്യത്തെ കൈമാറ്റ ശസ്ത്രക്രിയ; തീവണ്ടി അപകടത്തില്‍ കൈകള്‍ നഷ്ടമായ പുരുഷന് സ്ത്രീയുടെ കൈകള്‍ വെച്ചു

അപകടത്തില്‍ കൈകാലുകള്‍ നഷ്ടമായ ചിത്രകാരന്് ഉഭയകക്ഷി കൈ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. 45 കാരനായ ചിത്രകാരന് ഡല്‍ഹിയിലെ സര്‍ഗംഗാറാം ആശുപത്രിയിലെ ഡോക്ടര്‍മാരാണ് വിജയകരമായ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയത്. മസ്തിഷ്‌ക്കമരണം സംഭവച്ച ഒരു അദ്ധ്യാപികയുടെ കൈയാണ് തുന്നിച്ചേര്‍ത്തത്. 2020ല്‍ ഉണ്ടായ ഒരു തീവണ്ടി അപകടത്തിലായിരുന്നു രണ്ടു കൈകളും കാലുകളും നഷ്ടമായത്. അധ്യാപിക ജീവിച്ചിരുന്ന കാലത്ത് മരണശേഷം തന്റെ അവയവങ്ങള്‍ ഉപയോഗിക്കാമെന്ന് എഴുതിക്കൊടുത്തിരുന്നു. തുടര്‍ന്ന് ഇവരുടെ വൃക്കയും കരളും കോര്‍ണിയയും മറ്റ് മൂന്ന് പേരുടെ ജീവിതത്തെ മാറ്റിമറിച്ചു. 12 മണിക്കൂറിലധികം നീണ്ട ശസ്ത്രക്രിയ Read More…

Good News

70 വയസ്സുള്ള ഈ ചൈനീസ് മുത്തച്ഛന്‍ 5.2 ഗാലന്‍ വെള്ളം നിറച്ച വീപ്പയും കൊണ്ട് 2000 അടി ഉയരമുള്ള പര്‍വ്വതത്തില്‍ കയറും

സാധാരണ 70 വയസ്സുള്ളവര്‍ക്ക് നമ്മുടെ നാട്ടില്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും? എന്നാല്‍ ചൈനയിലെ സോ ഹെപ്പിംഗ് ഈ പ്രായത്തില്‍ 5.2 ഗാലന്‍ വെള്ളം നിറച്ച വീപ്പയും ചുമന്നുകൊണ്ട് പര്‍വ്വതത്തിന് മുകളിലേക്ക് കയറിപ്പോകും. ഇപ്പോള്‍ 70 വയസ്സും സിക്‌സ് പാക്ക് ശരീരവുമുള്ള ഹോപ് മുത്തച്ഛന്‍ പ്രായം കൊണ്ട് എണ്ണയും കുഴമ്പും ഗുളികകളുമായി കഴിയുന്നവര്‍ക്ക് വലിയ പ്രചോദനമാണ്. എല്ലാ ദിവസവും പണിക്കുപോകുന്ന സോ ഹെപ്പിംഗ് ജോലിക്ക് പോകുന്നതിന് മുമ്പ് ദിവസവും അയാള്‍ കഠിനമായ വ്യായാമം ചെയ്യാറുണ്ട്. 2,200 അടി ഉയരമുള്ള Read More…

Good News

കേരളത്തില്‍നിന്ന് 250 നഴ്‌സുമാരെ കുടുംബസമേതം സ്വാഗതചെയ്ത് വെയില്‍സ്

തിരുവനന്തപുരം: നഴ്‌സുമാരും ഡോക്‌ടർമാരും ഉൾപ്പെടെ കേരളത്തിലെ  ആരോഗ്യ പ്രൊഫഷണലുകൾക്ക് കുടുംബത്തോടൊപ്പം വെയിൽസിലേക്ക് പറക്കാൻ അവസരം. കേരള, വെൽഷ് സർക്കാരുകൾ  തമ്മിൽ ഒപ്പുവച്ച പുതിയ കരാർ പ്രകാരം 250 പേർക്കാണ് വെയിൽസിൽ തൊഴിലവസരമൊരുങ്ങുന്നത്. വെൽഷ് സർക്കാരിന്റെ ‘ഇന്ത്യയിലെ വെയിൽസ് വർഷം’ ആഘോഷത്തിന്റെ ഭാഗമായി വെൽഷ് ആരോഗ്യ, സാമൂഹ്യസേവന മന്ത്രി എലുനെഡ് മോർഗനാണ് വെയിൽസ് എൻഎച്ച്എസിൽ ജോലി ചെയ്യാൻ പ്രൊഫഷണലുകളെ സ്വാഗതം ചെയ്യുന്നതിനു കേരള സർക്കാരുമായി  കരാറിൽ ഒപ്പുവച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻറെ സാന്നിധ്യത്തിൽ നടന്ന ചടങ്ങിൽ വെൽഷ് ആരോഗ്യ, Read More…

Good News

‘കാട്ടുവാസി’ എന്ന് ആക്ഷേപിച്ച് സ്‌കൂളില്‍ നിന്നും ഇറക്കിവിട്ടു; ആ ‘ലോക തോല്‍വി’ ഇപ്പോള്‍ വന്‍ ബിസിനസ് സംരംഭകന്‍

ഒരിക്കല്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ‘കാട്ടുവാസി’ എന്ന് അപഹസിക്കപ്പെടുകയും ചെയ്ത ബീഹാറിലെ സത്യം സുന്ദരത്തിന്റെ ജീവിതം മാറ്റിമറിച്ചത് മുളയാണ്. 2022ല്‍ സത്യം തന്റെ ‘മണിപ്പൂരി ബാംബൂ ആര്‍ട്ടിഫാക്ട്സ്’ എന്ന ബിസിനസ്സ് ആരംഭിച്ച അദ്ദേഹം ഇപ്പോള്‍ 25 ലക്ഷം രൂപ വാര്‍ഷിക വരുമാനം നേടുന്നുണ്ട്. നാക്കുവടി, ടൂത്ത് ബ്രഷുകള്‍, പേന സ്റ്റാന്‍ഡുകള്‍, നെക്ക്പീസുകള്‍, കൊത്തുപണികള്‍, ലാമ്പ് ഷെയ്ഡുകള്‍, ദാണ്ഡിയ സ്റ്റിക്കുകള്‍, താപനില പ്രദര്‍ശിപ്പിക്കുന്ന ഫ്‌ലാസ്‌കുകള്‍ എന്നിവയുള്‍പ്പെടെ. റോഡരികില്‍ 15 മുള കുപ്പികള്‍ വില്‍ക്കുന്നതില്‍ തുടങ്ങിയ അദ്ദേഹം ഇന്ന് കുറഞ്ഞത് Read More…

Good News

സ്കൂളിൽ പഠിക്കേണ്ട പ്രായത്തില്‍ സർവകലാശാല അധ്യാപിക; പതിനാറാം വയസിൽ ഞെട്ടിച്ച് ഷാനിയ

പതിനാറാം വയസിൽ സർവകലാശാല അധ്യാപിക. ഒക്‌ലഹോമ സ്വദേശിനിയായ ഷാനിയ മുഹമ്മദ് ഇതോടെ അമേരിക്കൻ സർവകലാശാലകളിൽ ഏറ്റവും പ്രായം കുറഞ്ഞ മുഴുവൻസമയ അധ്യാപിക എന്ന ഖ്യാതിയും കരസ്ഥമാക്കി. പതിനഞ്ചാം വയസിൽ ബിരുദം നേടിയ ഷാനിയ സര്‍വകലാശാലയില്‍നിന്നും ബിരുദംനേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വിദ്യാർത്ഥിനിയെന്ന പേരും സ്വന്തമാക്കി. ഒക്‌ലഹോമയിലെ ലാങ്‌സ്റ്റൺ സർവകലാശാലയിൽ നിന്നാണ് മികച്ച മാർക്കോടെ ആർട്സില്‍ ഷാനിയ ബിരുദം നേടിയത്. യുവ പ്രതിഭ, എജ്യുക്കേറ്റർ, പബ്ലിക് സ്പീക്കർ, എഴുത്തുകാരി, മനുഷ്യാവകാശങ്ങൾക്ക് വേണ്ടി വാദിക്കുന്നവൾ എന്നീ നിലകളിലെല്ലാം ഷാനിയ പ്രശസ്തയാണ്. Read More…

Good News

ജോലി ചെയ്യണം താമസിക്കണം, യാത്ര ചെയ്യണം; എഞ്ചിനീയര്‍ ദമ്പതികള്‍ സ്‌കൂള്‍ബസ് വാങ്ങി വീട് പണിതു…!

നഗരങ്ങളില്‍ വാടകവീട് തപ്പിയെടുക്കുന്നതും വീടുകള്‍ സ്വന്തമാക്കുന്നതുമെല്ലാം അമേരിക്കയില്‍ ചെലവേറിയ കാര്യമാണ്. അതുകൊണ്ടാണ് സ്ഥിരതാമസത്തേയും തങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളില്‍ ഒന്നായ യാത്രയേയും എഞ്ചിനീയര്‍മാരായ ദമ്പതികള്‍ ജോഷും എമിലിയും ഒരുമിച്ചാക്കാന്‍ തീരുമാനിച്ചത്. ദീര്‍ഘകാലം പ്രണയിച്ചതിന് ശേഷം 2020 ല്‍ വിവാഹിതരായ ഇരുവരും 40 അടി നീളമുള്ള ഒരു സ്‌കൂള്‍ബസ് വാങ്ങി അത് വീടാക്കി ഡിസൈന്‍ ചെയ്തിരിക്കുകയാണ്. യാത്രയോടുള്ള അവരുടെ പ്രണയവും അത് കൂടുതല്‍ ചെയ്യാനുള്ള ആഗ്രഹവും പരസ്പരം തിരിച്ചറിഞ്ഞ അവര്‍ ഒരു മൊബൈല്‍ ഹോം ഉണ്ടാക്കുക എന്ന ലക്ഷ്യത്തില്‍ Read More…

Good News

15-ാംവയസ്സില്‍ ബലാത്സംഗ ഇര ; കുഞ്ഞിന് ജന്മം കൊടുക്കല്‍ ; സ്വന്തം അനുഭവം പോരാട്ടമാക്കി, ഇപ്പോള്‍ ആയിരങ്ങള്‍ക്ക് തുണ

15 ാം വയസ്സില്‍ ക്രൂരമായ പീഡനത്തിനിരയായി. തടവില്‍ പ്രാപിച്ച് നിരന്തരം ലൈംഗിക ചൂഷണത്തിന് ഇരയാക്കപ്പെട്ട് ഗര്‍ഭിണിയാകുകയും പ്രസവിക്കുകയും ചെയ്ത യുവതി ഇപ്പോള്‍ ആയിരക്കണക്കിന് പേര്‍ക്ക് സഹായകമായ ജീവകാരുണ്യ പ്രവര്‍ത്തക. നെതര്‍ലണ്ടുകാരി സാമിവുഡ്ഹൗസിന്റെ ജീവിതം ഒരു സിനിമാക്കഥയെ വെല്ലും. ബാലപീഡകനും അധോലോക രാജാവുമായ മുന്‍ ‘കാമുക’ ന്റെ ക്രൂരതയില്‍ കുരുങ്ങിയ കൗമാരത്തിനും അയാളുടെ തടസ്സങ്ങളും തടങ്കലും ഉള്‍പ്പെടെയുള്ള പ്രതിസന്ധികളെയും മറികടന്ന് തന്നെപ്പോലെ ചെറുപ്രായത്തില്‍ പീഡനത്തിന് ഇരയായി ജീവിതം നശിച്ച ആയിരക്കണക്കിന് പേര്‍ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് സാമി വുഡ്ഹൗസ്. Read More…

Good News

പരിക്കേറ്റ മൃഗങ്ങള്‍ക്ക് ചികിത്സയും പുനരധിവാസവും; സമഗ്ര മൃഗസംരക്ഷണവുമായി റിലയൻസ് ‘വൻതാര’

കൊച്ചി: മൃഗങ്ങൾക്കായി റിലയൻസ് ഇൻഡസ്ട്രീസും റിലയൻസ് ഫൗണ്ടേഷനും വൻതാര (സ്റ്റാർ ഓഫ് ദ ഫോറസ്റ്റ്) പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചു. ഇന്ത്യയിലും വിദേശത്തും നിന്നുള്ള പരിക്കേറ്റതും, പീഡിപ്പിക്കപ്പെടുന്നതുമായ മൃഗങ്ങളുടെ രക്ഷാപ്രവർത്തനം, ചികിത്സ, പരിചരണം, പുനരധിവാസം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഈ പദ്ധതി. ഗുജറാത്തിലെ റിലയൻസിൻ്റെ ജാംനഗർ റിഫൈനറി കോംപ്ലക്‌സിൻ്റെ ഗ്രീൻ ബെൽറ്റിനുള്ളിൽ 3000 ഏക്കറിലധികം വ്യാപിച്ചുകിടക്കുന്ന വൻതാര ആഗോളതലത്തിൽ സംരക്ഷണ പ്രവർത്തനങ്ങളിൽ മുൻനിര സംഭാവന നൽകുന്നവതിൽ പ്രമുഖമാകാൻ ലക്ഷ്യമിടുന്നു. മൃഗസംരക്ഷണത്തിലും ക്ഷേമത്തിലും മുൻനിര വിദഗ്ധരുമായി ചേർന്ന് പ്രവർത്തിച്ചുകൊണ്ട്, വൻതാര Read More…

Good News

സെറിബ്രല്‍ പാള്‍സിയോട് പോരാടി ; ഐഐടിയില്‍ പ്രവേശനം; 22-ാം വയസ്സില്‍ ഗൂഗിളില്‍ ഉയര്‍ന്ന ശമ്പള പാക്കേജില്‍ ജോലി

അചഞ്ചലമായ നിശ്ചയദാര്‍ഢ്യവും അഭിനിവേശവും വിശ്വാസവും കൊണ്ട് സ്വപ്‌നത്തെ പിന്തുടരാനായാല്‍ ഏത് ഇരുണ്ട കാലത്തും ഒരാള്‍ക്ക് ജീവിതത്തില്‍ വെളിച്ചം തെളിയിക്കാനും അത്ഭുതങ്ങള്‍ ചെയ്യാനും കഴിയും. സെറിബ്രല്‍ പാള്‍സി ഉള്‍പ്പെടെയുള്ള അനേകം പ്രതിസന്ധികളെ അതിജീവിക്കുകയും ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഗുവാഹത്തിയില്‍ (ഐഐടിജി) കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കുകയും തുടര്‍ന്ന് ഗൂഗിളില്‍ പ്ലെയ്സ്മെന്റില്‍ ജോലി നേടുകയും ചെയ്ത 22 കാരനായ പ്രണവ് നായര്‍ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. ഒമാനിലെ മസ്‌കറ്റില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം, പ്രണവ് ആദ്യം ആഗ്രഹിച്ചത് Read More…