Featured Good News

ഉപേക്ഷിച്ച പ്ലാസ്റ്റിക് കളിപ്പാട്ടം കൊണ്ടെരു വീട് ; ഉപയോഗിച്ചിരി ക്കുന്നത് 6000 ടോയ് കള്‍

എല്ലാ കളിപ്പാട്ടങ്ങളുടെയും 80 ശതമാനവും മാലിന്യക്കൂമ്പാരങ്ങളിലോ, ഇന്‍സിനറേറ്ററുകളിലോ, സമുദ്രത്തിലോ ആണ് എത്തപ്പെടാറുള്ളത്. എന്നാല്‍ വളര്‍ന്നുവരുന്ന ഈ പ്ലാസ്റ്റിക് പ്രശ്നം പരിഹരിക്കുന്നതിനായി വൃത്താകൃതിയിലുള്ള വീട് നിര്‍മ്മിച്ചിരിക്കുകയാണ് ഒരു ആര്‍ക്കിടെക്റ്റ്. ടോയ് സ്റ്റോറി എന്ന് വിളിക്കപ്പെടുന്ന ഈ അതുല്യമായ വീടിന്റെ പുറം ചുവരുകളില്‍ ഘടനാപരമായ ഘടകങ്ങളായും അലങ്കാരങ്ങളായും ഏകദേശം 6,200 ഉപേക്ഷിക്കപ്പെട്ട കളിപ്പാട്ടങ്ങളുണ്ട്. മലയാളി ആര്‍ക്കിടെക്റ്റ് വിനു ഡാനിയേല്‍ ഒരു വൃത്താകൃതിയിലുള്ള വീട് രൂപകല്‍പ്പന ചെയ്തു. അതിന്റെ പുറംഭാഗത്തെ ഭിത്തി മണ്‍കട്ടകള്‍, മംഗലാപുരം ടൈലുകള്‍, കളിപ്പാട്ടങ്ങള്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ചതാണ്! Read More…

Good News

നഷ്ടപ്പെട്ട എയർപോഡ് കണ്ടെത്താൻ ഓട്ടോ ഡ്രൈവർ യുവതിയെ സഹായിച്ചത് ഒന്നര മണിക്കൂർ !

പൊതുഗതാഗത മാർഗ്ഗങ്ങളിൽ വെച്ച് വിലപിടിപ്പുള്ള എന്തെങ്കിലും നഷ്ടപ്പെട്ടാൽ അത് തിരികെ ലഭിക്കില്ലെന്ന് എല്ലാവർക്കും അറിയാം. എന്നാൽ ബംഗളൂരുവിലെ ഒരു യുവതിക്ക്, അത് സ്നേഹത്തിൻ്റെയും ക്ഷമയുടെയും കഥയായി മാറി. എക്സ് ഉപയോക്താവായ പാലക് മൽഹോത്ര പങ്കുവെച്ച ഈ കഥ വൈറലായിരിക്കുകയാണ്. പാലകിന് തൻ്റെ എയർപോഡ്സ് ഒരു ഓട്ടോയിൽ വെച്ച് നഷ്ടപ്പെട്ടു. അത് തിരികെ ലഭിക്കില്ലെന്ന് അവർ കരുതി. ‘ഫൈൻഡ് മൈ’ എന്ന ആപ്പ് ഉപയോഗിച്ച് അവർ മറ്റൊരു ഓട്ടോ ബുക്ക് ചെയ്യുകയും ഡ്രൈവറായ ദർശനോട് തൻ്റെ സാഹചര്യം വിശദീകരിക്കുകയും Read More…

Featured Good News

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം; അന്ധനായ തന്റെ യജമാനനെ രക്ഷപ്പെടുത്തിയ വളര്‍ത്തുനായ !

അൽഖ്വയ്ദ ഭീകരരുടെ ആക്രമണത്തിൽ അമേരിക്കയിലെ വേൾഡ് ട്രേഡ് സെന്‍റർ തകര്‍ന്ന് 3000 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ നടുക്കം അമേരിക്കക്കാരുടെ മനസിനെ ഇനിയും വിട്ടുപോയിട്ടില്ല. അമേരിക്കൻ എയർലൈൻസിന്റെ വിമാനം രാവിലെ 8.46ന് ന്യൂയോർക്ക് സിറ്റിയിലെ വേൾഡ് ട്രേഡ് സെന്ററിന്റെ വടക്കേ ടവറിലേക്ക് ഇടിച്ചു കയറി. 17മിനിറ്റിന് ശേഷം 9.3 ന് അതേ കെട്ടിടത്തിന്റെ തെക്കേ ടവറിലേക്ക് മറ്റൊരു വിമാനം കൂടി ഇടിച്ചു കയറി. ആക്രമണത്തില്‍ അന്ധനായ മൈക്കിള്‍ ഹിംഗ്‌സണെ രക്ഷപ്പെടുത്തിയത് അയാളുടെ വളര്‍ത്തുനായയായിരുന്നു. 9/11 ആക്രമണത്തിന്റെ 24-ാം വാര്‍ഷികത്തിന് Read More…

Good News

“പിഎച്ച്ഡി ഗ്രാമം” ; ലോകത്തിലെ മികച്ച സർവ്വകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ച 33പേരുടെ ഗ്രാമം

ചൈനയുടെ തെക്കുകിഴക്ക് ഭാഗത്തുള്ള ഒരു ചെറിയ ഗ്രാമമാണ് പെങ്ടാവോ. ഈ ഗ്രാമം “പിഎച്ച്ഡി ഗ്രാമം” എന്ന് അറിയപ്പെടുന്നു. കാരണം ഈ ഗ്രാമത്തിൽ നിന്ന് മുപ്പതിലധികം ആളുകൾക്ക് ലോകത്തിലെ മികച്ച സർവ്വകലാശാലകളിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിട്ടുണ്ട്. ഫുജിയാൻ പ്രവിശ്യയിലെ നാനൻ നഗരത്തിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഒരു സ്കോളർഷിപ്പ് ചടങ്ങിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് ഈ ഗ്രാമം ശ്രദ്ധ നേടിയത്. ഗുവോ ഫാമിലി എജ്യുക്കേഷൻ ഫണ്ടാണ് ഈ സ്കോളർഷിപ്പ് പരിപാടി സംഘടിപ്പിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് Read More…

Featured Good News

പതിറ്റാണ്ടുകള്‍ പഴക്കമുള്ള പ്ലാസ്റ്റിക് ഇപ്പോഴും കേടുകൂടാതെ മണ്ണിൽ ! ഭൂമിക്ക് ഭീഷണി, പ്ലാസ്റ്റിക് ഉപേക്ഷിക്കുക- വീഡിയോ

മണ്ണിൽ കുഴിച്ചിട്ടിട്ട് വർഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ് കേടുപാടുകളില്ലാതെ കണ്ടെത്തുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യമാണ് ഈ വൈറൽ വീഡിയോ. ഈ വീഡിയോ പ്ലാസ്റ്റിക് മലിനീകരണത്തെക്കുറിച്ചുള്ള ആഗോള ആശങ്ക വീണ്ടും ആളിക്കത്തിക്കുന്നു. ആയിരക്കണക്കിന് കാഴ്ചക്കാർ കണ്ട ഈ ക്ലിപ്പിൽ, ഒരാൾ മണ്ണിൽ ആഴത്തിൽ നിന്ന് ഒരു ചെറിയ പ്ലാസ്റ്റിക് പാക്കറ്റ് പുറത്തെടുക്കുന്നതായി കാണിക്കുന്നു. വർഷങ്ങളോളം കുഴിച്ചിട്ടിട്ടും പാക്കറ്റ് കേടുപാടുകളില്ലാതെ പൂർണ്ണമായും നിലനിൽക്കുന്നു. പ്ലാസ്റ്റിക് വേണ്ടെന്ന് പറയുക ഈ വീഡിയോയുടെ അടിക്കുറിപ്പിൽ ഉപയോക്താവ് ഒരു നിർണായക പാരിസ്ഥിതിക പ്രശ്നം Read More…

Featured Good News

43 വർഷത്തെ സേവനം, സ്‌കൂൾ അധ്യാപകൻ വിരമിക്കുന്നു; വിട നൽകാൻ ഒരു ഗ്രാമം മുഴുവൻ- വീഡിയോ

ഇൻഡോർ: വിദ്യാഭ്യാസം ലഭിക്കാതെ ആരും ഈ ഗ്രാമത്തില്‍ അവശേഷിക്കുന്നില്ലെന്ന് ഉറപ്പാക്കിക്കൊണ്ട് ഒരദ്ധ്യാപകന്‍ നിരവധി കുട്ടികളുടെ ജീവിതത്തിൽ വെളിച്ചം നിറച്ചു. 43 വർഷം മുൻപ് ഇൻഡോറിലെ ഗാവ്ല ഗ്രാമത്തിൽ അധ്യാപകനായി തന്റെ ദൗത്യം ആരംഭിച്ച നൂർ ഖാൻ എന്ന അധ്യാപകന്റെ വിടവാങ്ങല്‍ ചടങ്ങിന്റെ ഹൃദയസ്പർശിയായ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ നെറ്റിസൺസിന്റെ ഹൃദയത്തിലും ഇടം നേടി. നൂർ ഖാൻ തന്റെ നിസ്വാർത്ഥമായ പ്രവൃത്തികളിലൂടെ ഗ്രാമത്തിൽ വലിയൊരു വിദ്യാഭ്യാസ വിപ്ലവത്തിന് തിരി കൊളുത്തി. മധ്യപ്രദേശിലെ ഇൻഡോർ ഡിവിഷനിലെ ഖാർഗോൺ ജില്ലക്കാരനായ നൂർ Read More…

Good News

‘ടിക്കറ്റില്ലാതെ ട്രെയിനിൽ യാത്രചെയ്ത്’ പിഞ്ചുകുഞ്ഞ് ! ഓൺലൈനിൽ ഹൃദയം അലിയിക്കുന്നു വീഡിയോ

ആളുകൾക്ക് പെട്ടെന്ന് സന്തോഷം നൽകുന്ന എന്തോ ഒന്ന് കുഞ്ഞുങ്ങളിലുണ്ടെന്ന് കാണിക്കുന്നു സോഷ്യൽ മീഡിയയിൽ വൈറലായ ഈ വീഡിയോ . വീഡിയോയിൽ, മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുഞ്ഞ് ട്രെയിനിലെ എയർ കണ്ടീഷൻഡ് കോച്ചിന്റെ താഴത്തെ ബർത്തിൽ സുഖമായി കിടക്കുന്നത് കാണാം. കിടന്നുറങ്ങുന്ന കുഞ്ഞിനോട് അമ്മ ടിക്കറ്റ് ചോദിക്കുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.”ടിക്കറ്റ് കാഹേ ഹൈ?” (എവിടെയാണ് നിന്റെ ടിക്കറ്റ്?) എന്ന് അമ്മ ചോദിക്കുമ്പോൾ, കുഞ്ഞ് ചിരിക്കുന്നതും ചിരിയോടൊപ്പം കാലുകൾ ഇളക്കുന്നതും കാണാം. കുഞ്ഞിന്റെ ഈ നിഷ്‌കളങ്കമായ ചിരി ആരുടേയും Read More…

Featured Good News

അന്ന് ശമ്പളം മാസം 5,000 രൂപ; ഇന്ന് പ്രതിദിനം 5,000; മലയാളി നഴ്‌സ് ദമ്പതികളുടെ ‘തട്ടുകട’, പ്രചോദനാത്മകമായ യാത്ര

ജീവിതത്തിന്റെ സമസ്തമേഖലകളിലും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകളുമെത്തിയപ്പോള്‍ കുടുംബങ്ങളുടെ ജീവിതനിലവാരവും വരുമാനവും മാറി. വീട്ടില്‍തന്നെ ഭക്ഷണമുണ്ടാക്കി കഴിച്ചിരുന്ന കാലമൊക്കെ മാറിക്കഴിഞ്ഞു. രുചിയിലെ വ്യത്യസ്തതകള്‍ തേടി എവിടെവരെ വേണമെങ്കിലും യാത്രചെയ്ത് ഭക്ഷണം കഴിക്കാന്‍ ആളുകള്‍ റെഡിയാണ്. അതുകൊണ്ടുതന്നെ സമീപകാലത്തായി കേരളത്തില്‍ ഭക്ഷണശാലകളുടെ എണ്ണവും വര്‍ദ്ധിച്ചു. ഫുഡ് കോര്‍ട്ട് എന്ന വ്യവസായം നിരവധി ആളുകൾക്ക് പുതിയ അവസരങ്ങൾ തുറന്നു നൽകിയിട്ടുണ്ട്. അത്തരത്തിലൊരു കഥയാണ് ഡാനി ബേബിയുടെയും പാർവതി ജയകുമാറിന്റെയും. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന ഈ നഴ്സിങ് ദമ്പതികൾ ഇന്ന് റോഡരുകില്‍ ഒരു Read More…

Featured Good News

10-ാംക്ലാസ് വിദ്യാഭ്യാസം, ചെറിയ ജോലി; 25 വർഷത്തിനുള്ളിൽ സമ്പാദ്യം ഒരു കോടി, Gen Z-നെവരെ പ്രചോദിപ്പിച്ച പോസ്റ്റ്

പത്താം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള ബംഗളൂരു സ്വദേശിയായ ഒരു പ്രൂഫ് റീഡര്‍ ( കമ്പ്യൂട്ടറിൽ അക്ഷര പിഴവുകൾ തിരുത്തുന്ന ജോലി ) ഒരു കോടിയിലധികം രൂപയുടെ സമ്പാദ്യത്തിലൂടെ സാമ്പത്തിക സ്വാതന്ത്ര്യം നേടിയ കഥ ഇൻ്റർനെറ്റിൽ ആയിരങ്ങൾക്ക് പ്രചോദനമായി. “ഒരു വലിയ നാഴികക്കല്ലിൽ എത്തി, ഒരു കോടി, ഇതിനെനിക്ക് 25 വർഷമെടുത്തു” എന്ന അദ്ദേഹത്തിൻ്റെ റെഡ്ഡിറ്റ് പോസ്റ്റ് വൈറലായി. സമ്പാദ്യത്തിൻ്റെ ശക്തി അദ്ദേഹത്തിൻ്റെ ക്ഷമയും അച്ചടക്കവും വിവേകപൂർണ്ണമായ സാമ്പത്തിക തിരഞ്ഞെടുപ്പുകളുമെന്ന് പലരും പ്രശംസിച്ചു. 2000-ൽ വെറും 5,000 രൂപ Read More…