വിർജീനിയ ജനനസമയത്ത് മരിച്ചുപോയെന്ന് ആശുപത്രി അധികൃതർ കള്ളം പറഞ്ഞ് വിശ്വസിപ്പിച്ച മകൻ 42 വർഷങ്ങൾക്ക് ശേഷം തന്റെ യഥാർത്ഥ അമ്മയെ കണ്ടെത്തി. ചിലിയിൽ നടന്ന ഈ അത്ഭുതകരമായ പുനസ്സമാഗമം ശാസ്ത്രത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും കഥയാണ്. 42 വർഷം മുമ്പ് ചിലിയിലെ ഒരു ആശുപത്രിയിൽ വെച്ച് മരിയ അംഗേലിക്ക ഗോൺസാലസ് എന്ന യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചുപോയെന്ന് അധികൃതർ അറിയിച്ചു. എന്നാൽ യഥാർത്ഥത്തിൽ കുഞ്ഞിനെ തട്ടിയെടുത്ത് അന്താരാഷ്ട്ര ദത്തെടുക്കൽ ശൃംഖല വഴി അമേരിക്കയിലേക്ക് കടത്തുകയായിരുന്നു. ജിമ്മി ലിപ്പർട്ട് തൈഡൻ എന്ന Read More…
ഭാര്യയ്‌ക്ക് ചികിത്സ നല്‍കാന്‍ 75 വയസുകാരന്‍ സൈക്കിള്‍ റിക്ഷ ചവിട്ടിയത് 300 കിലോമീറ്റര്‍, എടുത്തത് 9 ദിവസം! ഈ സ്നേഹത്തെ എന്തു ചൊല്ലി വിളിക്കും ?
പട്‌ന: ദാമ്പത്യത്തില്‍ നിസാര പ്രശ്‌നങ്ങളുടെ പേരില്‍ പിരിയുന്ന ദമ്പതികള്‍ക്ക് ബീഹാറില്‍നിന്ന് വയോധികരായ ദമ്പതികള്‍ മാതൃകയാകുന്നു.രോഗിയായ ഭാര്യയെ ചികിത്സിക്കാനായി 75 വയസുകാരന്‍ സൈക്കിള്‍ റിക്ഷ ഓടിച്ചത് 300 കിലോ മീറ്റര്‍!. തളര്‍വാതരോഗിയായ ഭാര്യയെ വിദഗ്‌ധ പരിചരണം ഉറപ്പാക്കാനായി സാംബല്‍പൂരിലെ മോഡിപാദ നിവാസിയായ ബാബു ലോഹര്‍ 70 വയസുള്ള ഭാര്യ ജ്യോതിയുടെ ചികിത്സയ്‌ക്കായിട്ടാണു സൈക്കിള്‍ റിക്ഷ യാത്ര നടത്തിയത്. കട്ടക്കിലെ എസ്.സി.ബി. മെഡിക്കല്‍ കോളജ് ആന്‍ഡ് ഹോസ്‌പിറ്റലില്‍ ജ്യോതിക്ക് പ്രത്യേക പരിചരണം ആവശ്യമാണെന്ന് സാംബല്‍പൂരിലെ ഡോക്‌ടര്‍മാര്‍ നിര്‍ദേശിച്ചു. സ്വകാര്യ ആംബുലന്‍സ് Read More…
ഇതാകണം ഇൻഫ്ലുവൻസർ ! യാചകനെപ്പോലെ തെരുവിൽ കണ്ട യുവാവിന്റെ ജീവിതം മാറ്റിയ മനുഷ്യത്വം; വൈറലായി ഒരു പുനസ്സംഗമം- വീഡിയോ
മുംബൈ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ കരൺ ജോഷി തന്റെ വളർത്തുനായയുമായി സാധാരണ പോലെ നടക്കാനിറങ്ങിയതായിരുന്നു. എന്നാൽ ആ നടത്തം ഒരു യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് അദ്ദേഹം കരുതിയില്ല. ആഴ്ചകളായി കാണാതായ ഒരു യുവാവിനെ തന്റെ കാരുണ്യപ്രവൃത്തിയിലൂടെ കുടുംബവുമായി ഒന്നിപ്പിച്ച കരൺ ജോഷിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തെരുവിൽ തനിയെ ഇരിക്കുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ഒരു യുവാവിനെ ജോഷി ശ്രദ്ധിച്ചു. മിക്ക വഴിയാത്രക്കാരും അവനെ ഒരു യാചകനായി കരുതി അവഗണിച്ചു കടന്നുപോയി. Read More…
തെരുവുകള്‍ വൃത്തിയാക്കല്‍ ജീവിതദൗത്യം; റിട്ട. ഡി.ഐ.ജി. ഇന്ദര്‍ജിത് സിദ്ദു ഐ.പി.എസിന് പത്മശ്രീ
ചണ്ഡീഗഢ്: പഞ്ചാബ് പോലീസില്‍ ഡി.ഐ.ജി. ആയിരുന്ന ഇന്ദര്‍ജിത് സിങ് സിദ്ദു വിരമിച്ചതിനുശേഷം തെരുവിലേക്കിറങ്ങുകയായിരുന്നു;തെരുവുകള്‍ വൃത്തിയാക്കാന്‍. സ്വയം ഏറ്റെടുത്ത ആ ജീവിതദൗത്യത്തിന് രാജ്യത്തിന്റെ ആദരവ്. മുന്‍ ഐ.പി.എസ്. ഉദ്യോഗസ്‌ഥനായ ഇന്ദര്‍ജിത് സിദ്ദുവിന് 88-ാം വയസില്‍ പത്മശ്രീ. ‘അണ്‍സങ് ഹീറോസ്’ വിഭാഗത്തിലാണു പുരസ്‌കാരം. 1964 ബാച്ച് ഐ.പി.എസ്. ഉദ്യോഗസ്‌ഥനായ സിദ്ദു 1996 ലാണ് വിരമിച്ചത്. ഇതിനു പിന്നാലെ അദ്ദേഹം ചണ്ഡിഗഡിലെ സെക്‌ടര്‍ 49 ല്‍ തന്റെ ചുറ്റുപാടുമുള്ള പ്രദേശങ്ങള്‍ വൃത്തിയാക്കുക എന്ന ദൗത്യം ഏറ്റെടുക്കുകയായിരുന്നു. എല്ലാദിവസവും രാവിലെ ആറു മണിക്കു Read More…
‘ഞാൻ 50 ഉറക്കഗുളിക കഴിച്ചു’: ഇന്‍സ്റ്റഗ്രാമിൽ പോസ്റ്റിട്ട് യുവാവിന്റെ ആത്മഹത്യ ശ്രമം; പൊലീസിനെ വിവരമറിയിച്ച് മെറ്റ
ലക്നൗ ∙ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ഇട്ടതിനുശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ രക്ഷപ്പെടുത്തി പൊലീസ്. ആത്മഹത്യ ചെയ്യാൻ ഒരുങ്ങുന്നതായി യുവാവ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വിവരം മെറ്റയാണ് പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി യുവാവിനെ രക്ഷിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ ഭാദോഗിയിലാണ് സംഭവം.വ്യാഴാഴ്ച രാത്രിയാണ് ഔറൈ പൊലീസ് സ്റ്റേഷൻ പ്രദേശത്ത് താമസക്കാരനായ യുവാവ് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ചത്. ‘‘എന്റെ പ്രിയേ, എന്നോട് ക്ഷമിക്കൂ, മരിക്കുന്നതിന് മുൻപുള്ള എന്റെ അവസാന പ്രതീക്ഷയാണ്. ഞാൻ മരിച്ച് കഴിഞ്ഞ് എനിക്ക് വേണ്ടി പ്രാർഥിക്കണം. ഇന്ന് ഞാൻ Read More…
ഒറ്റയ്ക്കല്ല; അർബുദബാധിതയായ സഹപാഠിക്ക് പിന്തുണ, തലമുണ്ഡനം ചെയ്ത് സ്കൂളിലെ മുഴുവന്‍ വിദ്യാർത്ഥികളും അധ്യാപകരും- വീഡിയോ
ക്യാൻസർ ചികിത്സയെത്തുടർന്ന് മുടി നഷ്ടപ്പെട്ട പെൺകുട്ടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിലുള്ള ഒരു സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഒന്നടങ്കം തലമുണ്ഡനം ചെയ്ത വാർത്ത സോഷ്യൽ മീഡിയയിൽ ഹൃദയങ്ങൾ കീഴടക്കുകയാണ്. ചികിത്സയുടെ ഭാഗമായി മുടി പൂർണ്ണമായും നഷ്ടപ്പെട്ട പെൺകുട്ടിക്ക് താൻ ഒറ്റയ്ക്കല്ലെന്ന തോന്നലുണ്ടാക്കാനും അവളിലെ ആത്മവിശ്വാസം വർദ്ധിപ്പിക്കാനുമാണ് സ്കൂൾ അധികൃതരും സഹപാഠികളും ഇത്തരമൊരു മാതൃകാപരമായ തീരുമാനമെടുത്തത്. സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയിൽ, സഹപാഠികൾ ഓരോരുത്തരായി വരിവരിയായി നിന്ന് തലമുണ്ഡനം ചെയ്യുന്നത് കാണാം. തങ്ങളുടെ കൂട്ടുകാരിയെ സന്തോഷിപ്പിക്കാനായി പുഞ്ചിരിയോടെയും Read More…
ആറ്റില്‍ മുങ്ങിത്താഴ്ന്ന നാലുവയസുകാരിക്ക് രക്ഷകനായി കോളജ് വിദ്യാര്‍ഥി
കുട്ടനാട്: വീടിനു മുന്നില്‍ കളിക്കുന്നതിനിടെ കാല്‍വഴുതി ആറ്റിലേക്കു വീണ നാലു വയസുകാരിയുടെ ജീവന്‍ രക്ഷിച്ച് ബന്ധുവായ യുവാവ്. മാമ്പുഴക്കരി പനിക്ക് ബൈജു തോമസിന്റെയും ജാസ്മിന്‍ ബൈജുവിന്റെയും മകനായ റോഹന്‍ ഡി. ജേക്കബാണ് (19) നാട്ടിലെ താരമായത്. ചങ്ങനാശേരി എസ്.ബി. കോളജിലെ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയാണ് റോഹന്‍. മാമ്പുഴക്കരി പനികീഴില്‍ ജോഷി കുര്യന്റെ മകള്‍ ആന്‍ മരിയയാണ് കഴിഞ്ഞ ശനിയാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വീട്ടുമുറ്റത്ത് കുമള ഊതിപ്പറപ്പിച്ച് കളിക്കുന്നതിനിടെ തൊട്ടടുത്തായി ഒഴുകുന്ന പമ്പയാറ്റിലേക്ക് അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നു. Read More…
മരുമകന് സദ്യയ്ക്ക് വിളമ്പിയത് 158 വിഭവങ്ങൾ! ആദ്യത്തെ മകരസംക്രാന്തി ആഘോഷമാക്കി ഒരു കുടുംബം- വീഡിയോ
ഈ വർഷം തെനാലിയിൽ നടന്ന മകരസംക്രാന്തി ആഘോഷം കേവലം ഒരു വിരുന്നായിരുന്നില്ല, മറിച്ച് സമാനതകളില്ലാത്ത ഒരു ഭക്ഷണാനുഭവമായിരുന്നു. മരുമകനായ ശ്രീദത്തയ്ക്ക് വേണ്ടി വന്ദനപു മുരളീകൃഷ്ണയും ഭാര്യയും ചേർന്ന് ഒരുക്കിയത് അമ്പരപ്പിക്കുന്ന 158 വിഭവങ്ങളാണ്. തങ്ങളുടെ മകൾ മൗനികയുടെയും ഭർത്താവിന്റെയും വിവാഹശേഷമുള്ള ആദ്യ സംക്രാന്തി അതിമനോഹരമാക്കാൻ തീരുമാനിക്കുകയായിരുന്നു അവര്‍. സസ്യാഹാരങ്ങളും മാംസാഹാരങ്ങളും ഉൾപ്പെടെ മേശപ്പുറത്ത് നിരത്തിയ വിഭവങ്ങൾ അതിഥികളുടെ കണ്ണ് തള്ളിക്കുന്നതായിരുന്നു. വിഭവസമൃദ്ധമായ ആന്ധ്രാ രുചികൾ ആന്ധ്ര പാചകരീതിയുടെ വൈവിധ്യം വിളിച്ചോതുന്നതായിരുന്നു മെനു. മുറുക്ക്, ചെക്കലു, ഗാരെലു തുടങ്ങിയ Read More…
‘എന്റെ മോന് തണുക്കും’; കാശ്മീരില്‍ വീരമൃത്യുവരിച്ച സൈനികന്റെ പ്രതിമയെ പുതപ്പിച്ച് അമ്മ, മായാത്ത മാതൃസ്നേഹം- വൈകാരിക വീഡിയോ
ജമ്മു: രാജ്യത്തിനായി വീരമൃത്യുവരിച്ച പട്ടാളക്കാരനായ മകന്റെ പ്രതിമയ്ക്കു മുന്നിൽ ഒരിക്കലും വറ്റാത്ത മാതൃസ്നേഹത്തിന്റെ നീരുറവയുമായി ഒരമ്മ. കശ്മീരിലെ കൊടുംതണുപ്പില്‍ മകന്റെ പ്രതിമയ്ക്കു ‘തണുക്കാതിരിക്കാൻ’ പുതപ്പ് ചുറ്റിയിരിക്കുകയാണ് ഈ അമ്മ. ജസ്വന്ത് കൗർ എന്ന അമ്മയ്ക്കു മകൻ ഗുർനം സിങ്ങ് ജോലിക്കിടെ വീരമൃത്യു മരിച്ച സൈനികനല്ല, മറിച്ചു ഇപ്പഴും ജീവനുള്ള ഒരു വ്യക്തിയാണ്. ‘‘ഞാനൊരു അമ്മയാണ്. അസ്ഥി മരവിക്കുന്ന ഈ തണുപ്പിൽ, നമ്മൾ പോലും ശരീരത്തിന് ചൂട് പിടിപ്പിക്കാൻ കഷ്ടപ്പെടുകയാണ്. അപ്പോൾ എന്റെ മകന്റെ പ്രതിമയെ ഈ കൊടും Read More…














