Good News

10 റോള്‍സ്‌റോയ്‌സ് വാങ്ങി മാലിന്യം നീക്കാന്‍ ഉപയോഗിച്ച് ബ്രിട്ടനെ ഞെട്ടിച്ച ഇന്ത്യന്‍ രാജാവ്; അപമാനത്തിന് അഭിമാനിയുടെ മറുപടി

ഇന്ത്യന്‍ ചരിത്രം മാന്യതയുടെയും പ്രതികാരത്തിന്റെയും സംഭവബഹുലമായ കാര്യങ്ങളാല്‍ നിറഞ്ഞതാണ്. റോള്‍സ്‌റോയ്‌സ് കാറുകള്‍ എന്നാല്‍ ആഡംബരത്തിന്റെ പ്രതീകമായി കണക്കാക്കുന്ന അനേകരുണ്ട് നമ്മുടെ സമൂഹത്തില്‍. എന്നാല്‍ കാര്‍കമ്പനിയോട് പ്രതികാരം തീര്‍ക്കുന്നതിനായി കമ്പനിയുടെ പത്തുകാറുകള്‍ വാങ്ങുകയും അത് മാലിന്യം കൊണ്ടുപോകന്‍ മാത്രം ഉപയോഗിക്കുകയും ചെയ്ത ഒരു രാജാവുണ്ട്. അല്‍വാറിലെ മുന്‍ രാജാവ് മഹാരാജ ജയ് സിംഗാണ് ഈ ഉരുളയ്ക്കുപ്പേരി നല്‍കിയ ഇന്ത്യന്‍ രാജാവ്. ബ്രിട്ടന്‍ സന്ദര്‍ശന വേളയില്‍ ഒരിക്കല്‍ രാജാവ് റോള്‍സ് റോയ്‌സിന്റ കാര്‍ഷോറൂം സന്ദര്‍ശിച്ചപ്പോള്‍ കാര്‍ കമ്പനിയുടെ ഷോറൂമില്‍ നിന്നും Read More…

Good News

ജനിച്ച് പതിനേഴാം മാസം ബധിര… രഹസ്യശ്രവണസഹായിയുമായി സൂപ്പര്‍മോഡലും ഹോളിവുഡ് നടിയുമായി…!!

മോഡലിംഗ് കരിയറില്‍ ഒരു ദശകം പിന്നിട്ട ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി ‘വണ്ടര്‍ വുമണി’ ല്‍ താരസുന്ദരി ഗാല്‍ഗാഡോട്ടിനൊപ്പം പ്രധാനവേഷത്തില്‍ എത്തിയ നടിയും സൂപ്പര്‍മോഡലുമായ ബ്രി്ട്ടീഷുകാരി ജോര്‍ജ്ജീയ മീച്ചം. ആര്‍ക്ക് ലൈറ്റിന്റെ വെള്ളിവെളിച്ചത്തില്‍ 12 വര്‍ഷത്തെ വിജയകരമായ കരിയറിനു ശേഷം താന്‍ ജന്മനാ ബധിരയായിരുന്നു എന്നാണ് 30 വയസ്സുള്ള നടിയുടെ വെളിപ്പെടുത്തല്‍. ജനിച്ചു, 17 മാസം പ്രായമുള്ളപ്പോള്‍ രണ്ട് ചെവികളിലും ശ്രവണസഹായി ഉപയോഗിക്കാന്‍ തുടങ്ങിയെന്നും 18 വയസ്സ് മുതല്‍ മോഡലിംഗ് കരിയറായി എടുത്തിരുന്ന നടി ജീവിതകാലം മുഴുവന്‍ തന്റെ Read More…

Good News

ദിവസം 5 കോടി രൂപ സമ്പാദിക്കുന്ന ഇന്ത്യന്‍ പ്രതിഭ; ഒരേസമയം 20 ഫോണുകള്‍ കാരണം…!

ദിവസവും അഞ്ചുകോടി രൂപ വീതം സമ്പാദിക്കുന്ന ഇന്ത്യന്‍ പ്രതിഭ ഒരേ സമയം ഉപയോഗിക്കുന്നത് 20 ഫോണുകള്‍. ഗൂഗിള്‍, ആല്‍ഫബെറ്റ് സിഇഒ സുന്ദര്‍ പിച്ചൈയുടെ ശീലങ്ങള്‍ വ്യത്യസ്തമാണ്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സാങ്കേതികവിദ്യയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചു, ഒരേസമയം 20-ലധികം ഫോണുകള്‍ അദ്ദേഹം ഉപയോഗിക്കുന്നു എന്നതാണ് അതിശയിപ്പിക്കുന്നത്. ഒരേ സമയം നിരവധി ഫോണുകള്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ പദവിക്ക് അനിവാര്യമാണ്, കാരണം വിവിധ ഉപകരണങ്ങളില്‍ ഉടനീളംതങ്ങളു​ടെ ഉല്‍പ്പന്നങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കണം. അദ്ദേഹത്തിന്റെ ഒന്നിലധികം ഫോണുകള്‍ സാങ്കേതിക Read More…

Good News

35 തവണ തോറ്റിട്ടും വിട്ടില്ല; നിശ്ചയദാര്‍ഢ്യവും കഠിനാദ്ധ്വാനവും കൊണ്ട് സ്വപ്‌നം സഫലമാക്കിയ ഐഎഎസ് കാരനെ കാണൂ,

ഒരു ഐഎഎസ് ഓഫീസര്‍ ആകുക എന്നത് ഇന്ത്യയിലെ മദ്ധ്യവര്‍ത്തി സമൂഹത്തില്‍ പെടുന്ന ഏതൊരു യുവാക്കളുടേയും ആത്യന്തികമായ സ്വപ്നമാണ്. അത് നിരന്തരമായ അര്‍പ്പണബോധത്തോടും അചഞ്ചലമായ സ്ഥിരോത്സാഹത്തോടും കൂടി പിന്തുടരേണ്ട ഒരു കാര്യവുമാണ്. എണ്ണിയാലൊടുങ്ങാത്ത അഭിലാഷങ്ങള്‍ക്കിടയില്‍, കഠിനാദ്ധ്വാനത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രചോദനാത്മകമായ അനേകം കഥകളുണ്ട്. അതിലൊന്നാണ് നിരവധി തിരിച്ചടികള്‍ നേരിട്ടിട്ടും നിരാശപ്പെടാതെ ഇന്ത്യയിലെ ഏറ്റവും വലിയ മത്സരപ്പരീക്ഷ പൊരുതി നേടിയ ഐഎഎസ് ഓഫീസര്‍ വിജയ് വര്‍ദ്ധന്റെ കഥ. യുപിഎസ്സി പരീക്ഷ എഐആര്‍ 104 നേടുന്നതിന് മുമ്പ് 35 വ്യത്യസ്ത ടെസ്റ്റുകളിലാണ് വര്‍ധന്‍ Read More…

Good News

നീളമുള്ള മുടിയുടെ പേരില്‍ ഈ മലയാളിപ്പയ്യന്‍ പരിഹാസം നേരിട്ടു ; പക്ഷേ അവന്റെ ദൗത്യം ഹൃദയങ്ങള്‍ കീഴടക്കുന്നു

നീണ്ടതും കട്ടിയുള്ളതുമായ മുടി കാണുമ്പോള്‍ നല്ല മുടിയുള്ള ഒരു സുന്ദരി പെണ്‍കുട്ടി എന്ന് വിചാരിച്ചോ. എന്നാല്‍ തെറ്റിദ്ധരിക്കേണ്ട കേരളത്തിലെ മലപ്പുറം ഓലപ്രത്തെ അപ്പര്‍ പ്രൈമറി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥി കാശിനാഥ് ആണ്‍കുട്ടിയാണ്. സമപ്രായക്കാരുടെ പരിഹാസങ്ങള്‍ക്കിടയിലും തികച്ചും പോസിറ്റീവായ ഒരു കാര്യത്തിനായി മുടി നീട്ടിവളര്‍ത്തിയ നല്ല മിടുക്കനായ ആണ്‍കുട്ടിയാണ് കാശി. കാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യുക എന്ന ദൗത്യവുമായിട്ടായിരുന്നു കാശിനാഥ് മുടി വളര്‍ത്തിയത്. 2020-ലെ കൊവിഡ് കാലത്ത് താനും പിതാവ് സി പ്രവീണ്‍ കുമാറും തല മൊട്ടയടിച്ചതിന് Read More…

Good News

വിവാഹത്തിന് ‘ഹരിപ്പാടിന്റെ മൊഞ്ചത്തി’യാണ് താരം; ഏറ്റെടുത്ത് ആനവണ്ടി പ്രേമികള്‍

ഹരിപ്പാട്: വിവാഹ യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങളെമാത്രം ആശ്രയിച്ചിരുന്ന ​കാലം മാറുന്നു. ഇപ്പോഴിതാ കല്യാണഓട്ടത്തിന് പോയി വന്ന് ഹരിപ്പാടിന്റെ മൊഞ്ചത്തിയായി മാറിയ കെ.എസ്ആര്‍ടിസി ബസാണ് സോഷ്യല്‍ മീഡിയയിലെ താരം. ഹരിപ്പാട് കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഫാന്‍സ് പേജില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആനവണ്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വിവാഹം എന്ന ബോര്‍ഡും വച്ചാണ് യാത്ര. ഇത്തരം ഒരു സംരംഭം ആരംഭിച്ചതിന് കെഎസ്ആര്‍ടിസിക്ക് ആശംസകളുമായി ധാരാളം പേരാണ് എത്തുന്നത്. ഇന്നലെ മാത്രം അഞ്ചു കല്യാണ ട്രിപ്പുകളാണ് Read More…

Good News

ഭർതൃവീട്ടിലെ 8വർഷത്തെ പീഡനം, വിവാഹമോചിതയായ പുത്രിയെ ബാൻഡ് മേളത്തോടെ ആനയിച്ച് ആഘോഷമാക്കി കുടുംബം

കാലം ഏറെ മാറിയിരിക്കുന്നു, ഇപ്പോള്‍ എന്തിനും ഏതിനും ആഘോഷമാണ് ഒരു ട്രെന്റ്. വിവാഹം ഒരു ആഘോഷവേളയാണ് എന്നാല്‍ ഇവിടെ ഒരു കുടുംബം മകളുടെ വിവാഹമോചനവും വന്‍ ആഘോഷമാക്കിമാറ്റിയിരിക്കുകയാണ്.വിവാഹമോചനം നേടിയ ഉര്‍വിയെ ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് സ്വീകരിച്ചത്. വിവാഹത്തിന്റെ സമയത്ത് ഉര്‍വി ധരിച്ച ദുപ്പട്ട ഭര്‍ത്താവിന്റെ ഗെയ്റ്റിന് മുകളില്‍ തൂക്കിയിട്ടതിന് ശേഷമാണ് മകളെ കുടുംബം ആഘോഷമായി തിരികെ കൊണ്ടുവന്നത്. ബിഎസ്എൻഎല്ലിലെ ജീവനക്കാരനായിരുന്ന അനില്‍ കുമാറും കുടുംബവുമാണ് വിവാഹമോചിതയായ മകള്‍ ഉർവിയെ ആഘോഷപൂർവം സ്വന്തം വീട്ടിലേയ്ക്ക് Read More…

Good News

കാഴ്ച ഒരുകണ്ണിന് മാത്രം, അതും ദാനം കിട്ടിയത്, വൃക്ക മാറ്റിവെച്ചു; സിനിമയെ വെല്ലുന്ന റാണ ദഗ്ഗുബതിയുടെ അതിജീവനകഥ

ബഹുബലി എന്ന ഒറ്റ ചിത്രം മാത്രം മതി റാണ ദഗ്ഗുബതി എന്ന നടനെ മനസ്സിലാക്കാനായി. തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള താരമാണ് റാണ. എന്നാല്‍ എത്ര പേര്‍ക്കറിയാം അദ്ദേഹം ജീവിതത്തില്‍ വലിയ പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്ത വ്യക്തിയാണെന്ന്. ഇന്ന് റാണ ദഗ്ഗുബതി ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിവാജ്യ ഘടകമായി മാറിയത് അദ്ദേഹത്തിന്റെ പല ആരോഗ്യ പ്രശ്‌നങ്ങളെയും മാറ്റിനിര്‍ത്തിയാണ്. തന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഒരിക്കല്‍ അദ്ദേഹം വെളിപ്പെടുത്തിയതോടെയാണ് ആരാധാകൃ അമ്പരന്നത്. കോര്‍ണിയല്‍, വൃക്ക മാറ്റിവയ്ക്കല്‍ എന്നിവ ഉള്‍പ്പെടുന്ന അവസ്ഥകളിലൂടെയാണ് അദ്ദേഹം Read More…

Good News

മകന്‍… എന്റെ മകന്‍.. ആ അമ്മയുടെ ചിതയ്ക്ക് തീ കൊളുത്തിയത് മകന്റെ ഹൃദയം സ്വീകരിച്ചയാള്‍

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത്  കാന്‍സര്‍ ബാധയെ തുടര്‍ന്ന് മരിച്ച സജനയുടെ ചിതയ്ക്ക് തീ കൊളുത്തിയത് അപകടത്തില്‍ മരിച്ച സജനയുടെ മകന്റെ ഹൃദയം സ്വീകരിച്ചയാള്‍. ആറ് മാസത്തിന് മുന്‍പ് ഒരു ബൈക്കപകടത്തിലാണ് സജനയ്ക്കും ഭര്‍ത്താവ് ഷാജിയ്ക്കും മകന്‍ വിഷ്ണുവിനെ  നഷ്ടമാകുന്നത്. വിഷ്ണുവിന്റെ ഹൃദയം സ്വീകരിച്ച പത്തനംതിട്ട സ്വദേശിയായ അശോകാണ് സജനയുടെ അന്ത്യ കര്‍മങ്ങള്‍ ചെയ്തത്. ഇതിന് മുന്‍പ് ഇത്തരത്തിലുള്ള സംഭവം ഉണ്ടായിട്ടുണ്ടോയെന്ന് സംശയമാണ്. വിഷ്ണുവിന്റെ ഹൃദയം അശോകിന്റെ ശരീരത്തില്‍ മിടിച്ചു തുടങ്ങിയ നിമിഷം മുതല്‍ തന്നെ സജനയ്ക്കും ഭര്‍ത്താവ് ഷാജിയ്ക്കും Read More…