Good News

പതിനൊന്നാം ക്ലാസില്‍ തോറ്റ കൃഷിക്കാരന്റെ മകള്‍, അടിപതറി വീണില്ല, ഇന്ന് ഡെപ്യൂട്ടി കളക്ടര്‍

ചിലരുടെ ജീവതവും ജീവിതാനുഭവങ്ങളും മറ്റുള്ളവര്‍ക്ക് പ്രചോദനം പകരാറുണ്ട്. അത്തരത്തില്‍ എല്ലാവര്‍ക്കും മാതൃകയാക്കാനാവുന്ന ജീവിതമാണ് പ്രിയാല്‍ യാദവ് എന്ന യുവതിയുടേത്. തോല്‍വിയില്‍ തളര്‍ന്ന് പോകുന്നവരാണ് നമ്മളില്‍ പലരും. ഇവിടെ പ്രിയാല്‍ പതിനൊന്നാം ക്ലാസ്സില്‍ തോറ്റു. എന്നാല്‍ അതില്‍ തളര്‍ന്നില്ല. പകരം കുറച്ച് കൂടെ ആത്മവിശ്വാസത്തോടെ ഉയര്‍ന്ന് പറന്നു. ഇന്നവള്‍ മധ്യപ്രദേശ് പബ്ലിക് സര്‍വീസ് കമ്മീഷന്‍ (എംപിപിഎസ്സി) പരീക്ഷയില്‍ ആറാം റാങ്ക് നേടി ഡെപ്യൂട്ടി കളക്ടറായിരിക്കുകയാണ്. ഒട്ടേറെ ആളുകള്‍ക്ക് പ്രചോദനം പകരുന്നതാണ് പ്രിയാലിന്റെ യാത്ര. 10 ാം ക്ലാസ് വരെ Read More…

Good News

ഹെലികോപ്റ്ററുകളില്‍ തൂങ്ങിക്കിടന്ന് മനംമയക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തുന്ന 75 വയസ്സുള്ള ഏരിയല്‍ ഫോട്ടോഗ്രാഫര്‍

‘ഓരോ വിമാനവും ഒരു പുതിയ കാഴ്ചപ്പാട് പ്രദാനം ചെയ്യുന്നു.’ 100 മണിക്കൂറിലധികം ഹെലികോപ്റ്ററുകളില്‍ തൂങ്ങിക്കിടന്ന് മുകളില്‍ നിന്ന് മനംമയക്കുന്ന ചിത്രങ്ങള്‍ പകര്‍ത്തിയ 75 വയസ്സുള്ള ഏരിയല്‍ ഫോട്ടോഗ്രാഫര്‍ ഡോണ്‍ ഡെല്‍സന്റേതാണ് വാക്കുകള്‍. ലോസ് ഏഞ്ചല്‍സ് ആസ്ഥാനമായുള്ള ഒരു കലാകാരനായ ഡോണ്‍, വിനോദ വ്യവസായത്തിലെ ഒരു നീണ്ട കരിയറില്‍ അതിശയിപ്പിക്കുന്ന അനേകം ഏരിയല്‍ ചിത്രങ്ങളാണ് പകര്‍ത്തിയത്. ലോകമെമ്പാടും സഞ്ചരിച്ച് ആയിരക്കണക്കിന് അടി ഉയരത്തില്‍ നിന്നുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. 2015 ല്‍ ഹെലികോപ്റ്റര്‍ സാഹസികതയ്ക്ക് തുടക്കമിട്ട അദ്ദേഹത്തിന് ന്യൂസിലാന്‍ഡില്‍ തുറന്ന Read More…

Good News

മരണത്തിലും പിരിഞ്ഞില്ല; കാന്‍സര്‍ബാധിച്ച് ഭര്‍ത്താവ് മരിക്കുന്നതിന് മുന്ന് ദിവസംമുമ്പ് ഹൃദയാഘാതം വന്ന് ഭാര്യ മരിച്ചു

മാരകരോഗം ബാധിച്ച ഭര്‍ത്താവില്ലാതെ ജീവിക്കുന്നതിനെക്കുറിച്ച് അവര്‍ക്ക് ചിന്തിക്കാന്‍ പോലുമാകുമായിരുന്നില്ല. പത്തുവര്‍ഷമായി ഇണപിരിയാതെ സ്‌നേഹിച്ച ദമ്പതികള്‍ ഒടുവില്‍ മരണത്തിലും ഒരുമിച്ചു. കാന്‍സര്‍ബാധിതനായി ഗുരുതരാവസ്ഥയില്‍ മരിച്ച ഭര്‍ത്താവ് മരണമടയുന്നതിന് മൂന്ന് ദിവസം മുമ്പ് ഭര്‍ത്താവ് വേര്‍പെടുന്നതിന്റെ ഹൃദയവ്യഥയില്‍ ഭാര്യ ഹൃദയാഘാതം വന്നു മരിച്ചു. ബ്രിട്ടനിലെ ഹൃദയം തകര്‍ക്കുന്ന ഇനിയും മരിക്കാത്ത പ്രണയത്തിലെ നായികാനായകന്മാര്‍ ഷാരോണും വെയ്ന്‍ ഡാനുമാണ്. പത്തുവര്‍ഷം മുമ്പ് വിവാഹത്തിലൂടെ ഒന്നിച്ച ഇരുവരും മരണത്തിലും വേര്‍പിരിഞ്ഞില്ല. 2023 ഒക്ടോബറിലായിരുന്നു വെയ്‌ന് ഞരമ്പില്‍ അര്‍ബുദമാണെന്ന് കണ്ടെത്തിയത്്. റേഡിയോ തെറാപ്പിക്ക് വിധേയനായ Read More…

Good News

കുളിക്കുമ്പോൾ മേക്കപ്പ് പോകുമെന്ന പേടി ഇനി വേണ്ട : ഷവര്‍ ഷീല്‍ഡ് വാങ്ങാം

വേനല്‍ക്കാലം വന്നുകഴിഞ്ഞാല്‍ വിയര്‍ത്ത് കുളിച്ച് മനസ്സും ശരീരവും തളരുമെന്നത് ഉറപ്പാണ്. മേക്കപ്പ് കൂടെ ഇട്ടിട്ടുണ്ടെങ്കില്‍ പറയേണ്ടതില്ലലോ. വീണ്ടും മേക്കപ്പ് ഇടാനുള്ള മടികാരണം പലരും കുളിക്കേണ്ടന്ന് വരെ തീരുമാനിക്കാറുണ്ട്. എന്നാല്‍ അതിനൊരു പരിഹാരമാണ് ഷവര്‍ഷീല്‍ഡ്. ഇതുണ്ടെങ്കില്‍ തലനനച്ച് കുളിക്കാം മേക്കപ്പ് പോവാതെ തന്നെ. സംഭവം ഒരു പ്ലാസ്റ്റിക് മാസ്‌കാണ്. ഇതിന് വെല്‍ക്രോ സ്ട്രാപ്പുണ്ട്. അതിനാല്‍ ഷവര്‍ ഷീല്‍ഡ് ധരിച്ച് കുളിക്കുകയാണെങ്കില്‍ മേക്കപ്പ് സുരക്ഷിതമായിരിക്കും എന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം. സ്ട്രാപ് ആയതിനാല്‍ വേഗം ധരിക്കാന്‍ സാധിക്കും. ഈ മനോഹരമായ ആശയത്തിന് Read More…

Good News

ജീവിതം ഭൂമിക്ക് സമര്‍പ്പിച്ച ഒരമ്മ; ലോകത്തിന് മാതൃകയാണ് ഇന്ത്യയുടെ ഈ ‘ വിത്ത് മാതാവ്’

തന്റെ പത്താം വയസ്സില്‍ സാഹചര്യത്തിന്റെ സമ്മര്‍ദ്ദം മൂലം സ്‌കൂള്‍ ജീവിതം നഷ്ടപ്പെടുത്തിയ ഒരു പെണ്‍കുട്ടി. പിന്നീട് അവള്‍ കൃഷിയുടെ വഴിയിലേക്ക് തിരിഞ്ഞു. ഇന്ന് ഒരു രാജ്യത്തിന് മുഴുവന്‍ ‘വിത്ത് മാതാവാണ് റാഹിബായ് സോമ എന്ന വനിത.. ബിബിസിയുടെ ” 100 സ്ത്രീകളുടെ 2018 ” പട്ടികയിലെ മൂന്ന് ഇന്ത്യക്കാരിൽ ഇവരും ഉൾപ്പെടുന്നു. മികച്ച വിത്ത് സേവർ അവാർഡ്, BAIF ഡെവലപ്‌മെന്റ് റിസർച്ച് ഫൗണ്ടേഷൻ മികച്ച കർഷകനുള്ള അവാർഡ് , നാരി ശക്തി പുരസ്‌കാരം , 2020ല്‍ രാജ്യം Read More…

Good News

പരിക്കു മൂലം ക്രിക്കറ്റ് വിട്ട് അക്കാദമിക മികവിലേക്ക് തിരിഞ്ഞു ; ഇപ്പോള്‍ ഐപിഎസുകാരന്‍

പലര്‍ക്കും സ്പോര്‍ട്സില്‍ കടുത്ത താല്‍പര്യമുണ്ടായിക്കഴിഞ്ഞാല്‍ പിന്നെ പഠനത്തില്‍ പിന്നാക്കമാകുക പതിവാണ്. എന്നാല്‍ ഈ മിഥ്യാധാരണ തകര്‍ത്ത ഒരാളുണ്ട്. ക്രിക്കറ്റ് താരത്തില്‍ നിന്ന് മഹാരാഷ്ട്ര കേഡറിലെ ഐപിഎസ് ഓഫീസറായി മാറിയ ഒരാള്‍. ഇന്ത്യയില്‍ ഒരു സ്റ്റാര്‍ ക്രിക്കറ്റ് താരമാകാന്‍ ആഗ്രഹിച്ച കാര്‍ത്തിക് മധീരയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ഒരിക്കല്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രിക്കറ്റ് കളിക്കുമെന്ന് കരുതിയിരുന്ന മധീര ഇപ്പോള്‍ ഇന്ത്യന്‍ പോലീസ് സര്‍വീസിലാണ്. (ഐപിഎസ്). ഹൈദരാബാദില്‍ ജനിച്ചു വളര്‍ന്ന കാര്‍ത്തിക് മധീര അണ്ടര്‍-13, അണ്ടര്‍-15, അണ്ടര്‍-17, അണ്ടര്‍-19 തലങ്ങളിലും യൂണിവേഴ്സിറ്റി തലത്തിലും Read More…

Good News

അന്ന് ലണ്ടന്‍ നഗരത്തിനെ ഞെട്ടിച്ച് ബസിന്റെ ഡ്രൈവറായി; പ്രചോദനമായി ആദ്യ വനിതാ ഡ്രൈവര്‍ ജില്‍ വിന്നര്‍

ഒരിക്കല്‍ ലണ്ടന്‍ നഗരത്തിലെ ഒരു ബസ്സിന്റെ ഡ്രൈവിങ് സീറ്റില്‍ ഏവരെയും ഞെട്ടിച്ച് കൊണ്ട് ഒരു പെണ്‍കുട്ടി കയറിയിരുന്നു. ഇത് നടക്കുന്നത് ഏതാണ്ട് 50 വര്‍ഷത്തിന് മുമ്പാണ്. അങ്ങനെ ലണ്ടന്‍ പാസഞ്ചര്‍ ബസുകളുടെ ആദ്യ വനിതാ ഡ്രൈവറായി ജില്‍വിനര്‍ മാറി. കുഞ്ഞ് ജില്ലിന്റെ വലിയ ആഗ്രഹമായിരുന്നു ബസ് ഡ്രൈവറാകുകയെന്നത്. എന്നാല്‍ സ്ത്രീകള്‍ക്ക് പാസഞ്ചര്‍ ബസ്സുകള്‍ ഓടിക്കാന്‍ അനുവാദമില്ലായിരുന്ന കാലത്ത് ജില്ലിന്റെ ഈ ആഗ്രഹവും നിശ്ബ്ദമായി. എന്നാലും സ്വപ്‌നം വിട്ടുകളയാന്‍ ജിൽ തയ്യാറായിരുന്നില്ല. 1974 ല്‍ ജില്‍ ഒരു ലണ്ടന്‍ Read More…

Good News

മമ്മൂട്ടിയെ കണ്ടു, ചിത്രത്തില്‍ ഓട്ടോഗ്രാഫും കിട്ടി; സന്തോഷത്തോടെ കുഞ്ഞ് ഇവാൻ യാത്രയായി, വേദനകളില്ലാത്ത ലോകത്തേയ്ക്ക്

പ്രിയതാരങ്ങളുടെ ചിത്രങ്ങള്‍ വരയ്ക്കുന്നതും അവരുടെ കൈയില്‍ നിന്ന് ഒപ്പ് വാങ്ങുന്നതുമൊക്കെ സര്‍വ്വ സാധാരണമാണ്. അതില്‍ പലതും വാര്‍ത്തകളില്‍ ഇടം പിടിക്കാറുമുണ്ട്. എന്നാല്‍ കുഞ്ഞ് ഇവാന്‍ മമ്മൂക്കയെ കണ്ട നിമിഷം വളരെ ഹൃദയസ്പര്‍ശിയായിരുന്നു. തന്റെ ആഗ്രഹം നിറവേറ്റിയ കാന്‍സര്‍ ബാധിതനായ ഇവാന്‍ മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ ലോകത്തുനിന്ന് യാത്രയായി. അഖില്‍ ജോയിയുടെയും നിമ്മുവിന്റെയും മകനാണ് ഇവാന്‍ ജോ അഖില്‍. ഇവാന് കാന്‍സര്‍ സ്ഥിരീകരിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. കുട്ടിയില്‍ കണ്ടെത്തിയത് തലച്ചോറിനെ ബാധിക്കുന്ന അര്‍ബുദമായിരുന്നു. സിനിമ കണ്ട് തുടങ്ങിയ കാലം Read More…

Good News

ആമി ഗുബ്‌സര്‍ എന്ന മുത്തശ്ശി 17 മണിക്കൂറുകള്‍ കൊണ്ടു നീന്തിയത് 30 മൈല്‍…!

ജീവിതത്തില്‍ ഉടനീളം ചിലര്‍ സ്വപ്നങ്ങള്‍ സഫലമാക്കാന്‍ പരിശ്രമിച്ചുകൊണ്ടിരിക്കും. ഇതിന് ഏറ്റവും മികച്ച ഉദാഹരണം കാലിഫോര്‍ണിയക്കാരിയായ ആമി ഗുബ്‌സര്‍ എന്ന മുത്തശ്ശിയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഗോള്‍ഡന്‍ ഗേറ്റ് പാലത്തില്‍ നിന്ന് 30 മൈല്‍ അകലെയുള്ള ഫാറലോണ്‍ ദ്വീപുകളിലേക്ക് ഈ മുന്‍ നീന്തല്‍താരം മണിക്കൂറുകള്‍ ചെലവഴിച്ച് സ്രാവുകളുടെ വഴിയില്‍ നീന്തിക്കയറി. ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മുത്തശ്ശിയായിട്ടാണ് ആമി മാറിയത്. 24 വര്‍ഷമായി വേദിയില്‍ നിന്നും അകന്നു നില്‍ക്കുന്ന മുന്‍ കൊളീജിയറ്റ് നീന്തല്‍ താരം ഈ നേട്ടം കൈവരിച്ചത് 17 Read More…