Featured Healthy Food

കുട്ടികളിൽ ഓർമശക്തിയും വളര്‍ച്ചയും വർധിപ്പിക്കുന്ന ഏഴ് ഭക്ഷണങ്ങൾ, ശീലമാക്കാം!…

കുട്ടികളുടെ ഭക്ഷണക്രമത്തില്‍ എപ്പോഴും ഒരു ശ്രദ്ധ ഉണ്ടായിരിയ്ക്കണം. പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണമായിരിയ്ക്കണം കുട്ടികള്‍ക്കായി നല്‍കേണ്ടത്. വളര്‍ച്ചയ്ക്കും ബുദ്ധി വികാസത്തിനും ആരോഗ്യകരമായ ഭക്ഷണത്തിന്റെ ആവശ്യകതയാണുള്ളത്. ടിവിയില്‍ കാണുന്ന അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം കഴിപ്പിക്കുന്നതിനേക്കാള്‍ ആരോഗ്യകരമായ ഭക്ഷണം വേണം കുട്ടികള്‍ക്ക് നല്‍കേണ്ടത്. കുട്ടികളുടെ ശരിയായ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും നിര്‍ബന്ധമായും നല്‍കേണ്ട ഭക്ഷണങ്ങളെ കുറിച്ച് അറിയാം…. തൈര് – നമ്മുടെ ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് തൈര്. കാത്സ്യം, വൈറ്റമിന്‍ ബി12, പ്രോട്ടീന്‍, മറ്റ് പോഷകങ്ങള്‍ ഇവ ധാരാളം അടങ്ങിയ തൈര് കഴിക്കുന്നത് Read More…

Featured Healthy Food

പ്രമേഹം മാത്രമല്ല, പഞ്ചസാര ശരീരത്തില്‍ എന്തൊക്കെ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും?

ഭക്ഷണത്തിലെ അമിതമായ പഞ്ചസാര ശരീരത്തില്‍ പ്രമേഹം ഉണ്ടാക്കുമെന്ന് എല്ലാവര്‍ക്കും അറിയാം. പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. പഞ്ചസാരയില്‍ കാര്യമായ പോഷകഗുണങ്ങള്‍ ഇല്ല. പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹം മാത്രമല്ല, ശരീരത്തില്‍ മറ്റ് പല പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. അവയെ കുറിച്ച് മനസിലാക്കാം….. രോഗപ്രതിരോധ സംവിധാനം – ശരീരത്തില്‍ വീക്കം വര്‍ധിപ്പിച്ചു കൊണ്ട് പഞ്ചസാര രോഗപ്രതിരോധ പ്രവര്‍ത്തനത്തെ ദുര്‍ബലപ്പെടുത്തുന്നു. ഇത് ബാക്ടീരിയ, വൈറസ്, ഫംഗസ് പോലുള്ള Read More…

Featured Healthy Food

കിലോയ്ക്ക് 70,000 രൂപ വിലയുള്ള ചീസ് ! ; നിർമിക്കുന്നത് ഈ അപൂർവ മൃഗത്തിന്റെ പാലിൽ നിന്ന്

പാലില്‍ നിന്ന് ഉത്പാദിപ്പിയ്ക്കുന്ന ഒരു വിഭവമാണ് ചീസ്. കുട്ടികള്‍ക്കൊക്കെ വളരെ ഇഷ്ടമുള്ള ഒന്നാണ് ഇത്. എന്നാല്‍ ലോകത്ത് ഏറ്റവും വിലയേറിയ ചീസ് ഏതാണെന്നറിയാമോ?. അതിന്റെ പേരാണ് പുലെ. കിലോയ്ക്ക് ഏകദേശം 70,000 രൂപവരെയാണ് ഇതിന്റെ വില. സെര്‍ബിയയിലെ സസാവിക്കയിലാണ് ഈ ചീസ് ഉല്‍പാദിപ്പിക്കുന്നത്. ബാല്‍ക്കന്‍ മേഖലയില്‍ ജീവിക്കുന്ന വളര്‍ത്തു കഴുതകളുടെ പാലുകൊണ്ടാണ് പുലെ എന്ന സെര്‍ബിയന്‍ ചീസ് നിര്‍മിക്കുന്നത്. ഇതൊരു കോട്ടേജ് ചീസാണ്. ബാല്‍ക്കന്‍ കഴുതകളുടെ പാലില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള പ്രോട്ടീന്‍ ധാരാളമുണ്ട്. വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന Read More…

Healthy Food

ചെറുപ്പം നിലനിര്‍ത്താന്‍ ഡാര്‍ക്ക്‌ ചോകേ്ലറ്റ്‌ കഴിക്കാം!

ലണ്ടന്‍: ഡാര്‍ക്ക്‌ ചോകേ്ലറ്റ്‌ പ്രായമാകുന്നത്‌ സാവധാനത്തിലാക്കുമെന്നു ഗവേഷകര്‍. ഡാര്‍ക്ക്‌ ചോകേ്ലറ്റിലെ പ്രധാന ചേരുവയായ കൊക്കോയില്‍ തിയോബ്രോമിന്‍ എന്നൊരു രാസവസ്‌തു അടങ്ങിയിട്ടുണ്ട്‌. സസ്യങ്ങള്‍ സ്വാഭാവികമായി ഉത്‌പാദിപ്പിക്കുന്ന ഒരു സംയുക്‌തമാണിത്‌. ആ സംയുക്‌തം ചോകേ്ലറ്റ്‌ കഴിക്കുന്നവരുടെ ജൈവിക പ്രായം കുറയ്‌ക്കുന്നു എന്നാണു കണ്ടെത്തല്‍. കാലക്രമേണ കോശങ്ങള്‍ക്കുണ്ടായ നാശത്തിന്റെ അളവാണ്‌ ജൈവിക പ്രായം എന്നത്‌. പ്രായമാകുന്നത്‌ തിയോബ്രോമിന്‍ എങ്ങനെയാണു തടയുന്നതെന്നു ശാസ്‌ത്രജ്‌ഞര്‍ക്കു വ്യക്‌തമായി അറിയില്ല. മധുരം ചേര്‍ക്കാത്ത ചോകേ്ലറ്റിന്റെ കയ്‌പേറിയ രുചിക്ക്‌ കാരണം തിയോബ്രോമിന്‍ ആണ്‌. അത്‌ ഉയര്‍ന്ന അളവില്‍ കൊക്കോ Read More…

Healthy Food

തൈറോയ്ഡ് രോ​ഗമുണ്ടോ? ഈ ഭക്ഷണങ്ങൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം

ശരീരത്തിന്റെ ചയാപചയം, ഊര്‍ജ്ജത്തിന്റെ തോത്, നാഡീവ്യൂഹപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളാണ് തൈറോയ്ഡുകള്‍. ഇതിലെ കയറ്റിറക്കങ്ങള്‍ ഭാരവും ക്ഷീണവും വര്‍ധിക്കാന്‍ ഇടയാക്കും. ഇന്ത്യയില്‍ എല്ലാ പ്രായക്കാരിലും തൈറോയ്ഡ് രോഗങ്ങള്‍ സര്‍വസാധാരണമാണ്. ഹൈപ്പോ തൈറോയ്ഡിസം, ഹൈപ്പര്‍ തൈറോയ്ഡിസം എന്ന രോഗാവസ്ഥകള്‍ ആണ് തൈറോയ്ഡ് ഗ്രന്ഥിക്കുണ്ടാകുന്നത്. ഉയര്‍ന്ന തൈറോയ്ഡും കുറഞ്ഞ തൈറോയ്ഡും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാം.  ഭക്ഷണശീലങ്ങള്‍, മാനസിക സമ്മര്‍ദ്ദം, പാരമ്പര്യം ഇവയെല്ലാം തൈറോയ്ഡ് രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാണ്. ഹൈപ്പോതൈറോയ്ഡിസത്തെ ബാധിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയാണെന്ന് Read More…

Healthy Food

ഇഡ്ഡലി മുതൽ കൊഴുക്കട്ട വരെ; 2025-ൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ Google-ൽ തെരഞ്ഞ 10 ഭക്ഷണങ്ങൾ

Google-ന്റെ വാർഷിക റിപ്പോർട്ടായ ‘Year in Search’, 2025-ൽ ഏറ്റവുമധികം ഇന്ത്യക്കാര്‍ Google-ൽ തിരഞ്ഞ 10 ഭക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിയണ്ടേ? ഏറ്റവുമധികം തിരഞ്ഞ ഭക്ഷണങ്ങളുടെയും പാചകക്കുറിപ്പുകളുടെയും ലിസ്റ്റ് എന്നതിലുപരി, ഇത് മാറിക്കൊണ്ടിരിക്കുന്ന താൽപ്പര്യങ്ങളുടെ കണ്ണാടിയാണ്. വീട്ടിലെ പാചകക്കാർക്ക് എന്തിനെക്കുറിച്ചാണ് അറിയേണ്ടിയിരുന്നത്, സോഷ്യൽ മീഡിയയിൽ എന്താണ് ട്രെൻഡായത്, പ്രാദേശികമോ ആഗോളതലത്തിലുള്ളതോ ആയ ഏതൊക്കെ വിഭവങ്ങളാണ് ശ്രദ്ധ പിടിച്ചുപറ്റിയത് എന്നെല്ലാം ഇത് കാണിക്കുന്നു. ഈ വർഷത്തെ തിരച്ചിലുകൾ സൂചിപ്പിക്കുന്നത്, ആളുകൾ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഭക്ഷണങ്ങളോടുള്ള താൽപ്പര്യം, ആഘോഷങ്ങളുടെ ഓർമ്മപ്പെടുത്തുന്ന വിഭവങ്ങൾ, Read More…

Healthy Food

വെളിച്ചെണ്ണയോ സൂര്യകാന്തിയോ ? ആരോഗ്യത്തിന് ഏതാണ് മികച്ച എണ്ണ ?

അടുക്കളകളിൽ പാചകത്തിന് ഏത് എണ്ണ തിരഞ്ഞെടുക്കണമെന്നത് ഒരു വലിയ ചർച്ചാവിഷയമാണ്. പ്രത്യേകിച്ച്, തനത് രുചിയുള്ള വെളിച്ചെണ്ണയും (Coconut Oil) ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന സൂര്യകാന്തി എണ്ണയും (Sunflower Oil) തമ്മിൽ. ഓരോ എണ്ണയ്ക്കും അതിന്റേതായ ഗുണങ്ങളും പ്രത്യേകതകളുമുണ്ട്. നിങ്ങളുടെ ആരോഗ്യത്തിനും പാചകരീതിക്കും ഏത് എണ്ണയാണ് കൂടുതൽ അനുയോജ്യമെന്ന് നമുക്ക് പരിശോധിക്കാം. വെളിച്ചെണ്ണയുടെ സവിശേഷതകൾ കേരളീയരുടെ അടുക്കളകളിൽ വെളിച്ചെണ്ണയ്ക്ക് ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇത് വെറുമൊരു പാചക എണ്ണ എന്നതിലുപരി ഒരു സൗന്ദര്യവർദ്ധക വസ്തു കൂടിയാണ്. മുടി-ചർമ്മ സംരക്ഷണം: Read More…

Featured Healthy Food

സൂപ്പര്‍ ഫുഡ് , എന്നാല്‍ നെയ്യ് ദിവസേന ശീലമാക്കിയാൽ ചീത്ത കൊളസ്ട്രോൾ കൂടുമോ?

സൂപ്പര്‍ ഫുഡ് എന്ന് പറയാവുന്ന ഒന്നാണ് നെയ്യ്. ഇത് കഴിയ്ക്കാന്‍ മിക്ക ആളുകള്‍ക്കും മടിയാണ്. ദിവസവും ഒരു സ്പൂണ്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം സഹായകരമാണ്. വിറ്റമിനും മിനറല്‍സും ധാരാളം അടങ്ങിയിട്ടുണ്ട് എന്നതും നെയ്യിനെ നമ്മുടെ പ്രിയപ്പെട്ടതാക്കുന്നു. ഇത് നമ്മുടെ രോഗപ്രതിരോധശേഷിയെ വര്‍ദ്ധിപ്പിക്കുന്നു. മനുഷ്യ ശരീരത്തിന് ഏറ്റവും യോജിച്ച കൊഴുപ്പ് പശുവിൻ നെയ്യ് തന്നെയാണ്. നെയ്യ് ദിവസേന ശീലമാക്കിയാൽ ചീത്ത കൊളസ്ട്രോൾ കൂടുകയില്ലേ എന്നു സംശയം ഉണ്ടാകാം. വേണ്ട രീതിയിൽ വ്യായാമം ചെയ്യുന്നവരിൽ, മിതമായ രീതിയിൽ ആഹാരരൂപേണയും Read More…

Healthy Food

മദ്യം പോലെ തന്നെ അപകടകരം; കരള്‍ സുരക്ഷിതമാക്കാന്‍ ഈ അഞ്ച് ഭക്ഷണങ്ങൾ ഒഴിവാക്കൂ

മോശം ഭക്ഷണശീലങ്ങള്‍ പലപ്പോഴും നമ്മുടെ ശരീരത്തെ അനാരോഗ്യകരമായ അവസ്ഥയിലേക്ക് എത്തിക്കാറുണ്ട്. മദ്യം പോലെ തന്നെ ചില ഭക്ഷണങ്ങള്‍ കരളിന്റെ ആരോഗ്യത്തെയും ബാധിയ്ക്കാറുണ്ട്. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, കൊഴുപ്പ് കൂടുതലുള്ളതും വറുത്തതുമായ ഭക്ഷണങ്ങള്‍, അമിതമായ ചുവന്ന മാംസം എന്നിവ കരളിന് ദോഷകരമാണ്. കരളിനെ സംരക്ഷിക്കാന്‍ ശരിയായ ഭക്ഷണക്രമവും അതുപോലെ ജീവിതശൈലിയും പിന്തുടരേണ്ടത് ഏറെ പ്രധാനമാണ്…..