Featured Healthy Food

നാരുകൾ കൂടുതൽ അടങ്ങിയ ഭക്ഷണം കഴിക്കണമെന്നു പറയുന്നതിനു കാരണമുണ്ട്, അറിയുക

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കണമെന്ന് മിക്ക ഡോക്ടര്‍മാരും തങ്ങളുടെ രോഗികളോട് ആവശ്യപ്പെടാറുണ്ട്. പോഷകങ്ങളുടെ കൂട്ടത്തില്‍ വരുന്ന നാരുകളെയാണ് ഫൈബറെന്നു വിളിക്കുന്നത്. സസ്യാഹാരങ്ങളില്‍ മാത്രം  അടങ്ങിയിരിക്കുന്ന ഒരു പ്രത്യേകതരം അന്നജമാണ് ഇവ. സസ്യാഹാരങ്ങളില്‍ മാത്രമേ നാരുകള്‍ അടങ്ങിയിട്ടുള്ളൂ. എല്ലാ സസ്യാഹാരങ്ങളിലും ഒരേ അളവിലല്ല നാരുകള്‍ അടങ്ങിയിരിക്കുന്നത്  ഏററവും കൂടുതല്‍ നാരുകള്‍ ഉള്ളവ മുഴുധാന്യങ്ങള്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ എന്നിവയിലാണ്. റാഗി, ബാര്‍ലി, തവിടുള്ള കുത്തരി, ചോളം, കടല, ചെറുപയര്‍, സോയ പയര്‍, മുതിര, ചീര, കാബേജ്, കോളിഫ്‌ളവര്‍, പാവയ്ക്ക, വഴുതനങ്ങ, Read More…

Featured Healthy Food

എന്ത് കഴിക്കുമെന്ന കൺഫ്യൂഷനിലാണോ നിങ്ങള്‍? പ്രമേഹരോ​ഗികൾക്ക് പറ്റിയ മൂന്ന് ലഘുഭക്ഷണങ്ങള്‍

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. നിയന്ത്രിച്ചില്ലെങ്കില്‍ മറ്റ് പല രോഗങ്ങളും പ്രമേഹത്തിലൂടെ ഉണ്ടാകും. പ്രമേഹ രോഗികള്‍ തങ്ങളുടെ ആഹാരകാര്യത്തില്‍ വളരെയധികം ശ്രദ്ധിയ്‌ക്കേണ്ടിയിരിയ്ക്കുന്നു.  അന്നജം കുറഞ്ഞതും നാരുകള്‍ ധാരളം അടങ്ങിയതുമായ ഭക്ഷണങ്ങള്‍ വേണം പ്രമേഹ രോഗികള്‍ കഴിക്കാന്‍. പ്രമേഹരോഗികള്‍ക്ക് ധൈര്യമായി കഴിയ്ക്കാവുന്ന ലഘുഭക്ഷണങ്ങളെ കുറിച്ച് അറിയാം…. നട്‌സ് – ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ നട്‌സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ Read More…

Featured Healthy Food

പുതുവർഷ ആഘോഷങ്ങൾ കഴിഞ്ഞു, ഇനി നിങ്ങളുടെ കരളിന്റെ ആരോഗ്യം വീണ്ടെടുക്കണ്ടേ? ഈ ഭക്ഷണങ്ങൾ സഹായിക്കും

ന്യൂഡൽഹി: പുതുവർഷാഘോഷങ്ങളിലെ അമിതഭക്ഷണം, മദ്യപാനം, മധുരപലഹാരങ്ങൾ, ഉറക്കമിളയ്ക്കൽ എന്നിവയെല്ലാം കരളിന് വലിയ രീതിയിലുള്ള സമ്മർദ്ദം നൽകാറുണ്ട്. ശരീരത്തിലെ പ്രധാന വിഷഹരണ അവയവമായ കരൾ, വിഷാംശങ്ങളെ നീക്കം ചെയ്യുക, പിത്തരസം ഉത്പാദിപ്പിക്കുക, പോഷകങ്ങൾ ശേഖരിക്കുക, മെറ്റബോളിസം നിയന്ത്രിക്കുക തുടങ്ങിയ ജോലികളാണ് കരളിനുള്ളത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കരള്‍ നിരന്തരം പ്രവർത്തിക്കുന്നു. കരളിന്റെ പ്രവർത്തനക്ഷമതയ്ക്ക് മുകളിൽ സമ്മർദ്ദമുണ്ടാകുമ്പോൾ ക്ഷീണം, വയറുവീക്കം, അസിഡിറ്റി, ഓക്കാനം തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെടാം. എന്നാൽ, ശരിയായ ഭക്ഷണക്രമത്തിലൂടെ കരളിന്റെ ആരോഗ്യം വേഗത്തിൽ വീണ്ടെടുക്കാൻ സാധിക്കും. Read More…

Featured Healthy Food

ദിവസവും ബ്രഡ് ഓംലെറ്റ് കഴിക്കാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിയണം!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ് ബ്രഡ് ഓംലെറ്റ്. എളുപ്പത്തിൽ തയ്യാറാക്കാം, കുറഞ്ഞ ചിലവ്, തട്ടുകടകളിൽ എളുപ്പം ലഭ്യമാണ് എന്നിവയെല്ലാം ഇതിനെ ജനപ്രിയമാക്കുന്നു. എന്നാൽ സ്ഥിരമായി ബ്രഡ് ഓംലെറ്റ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണോ? ഇത് എങ്ങനെ ആരോഗ്യകരമായി മാറ്റാം എന്ന് നോക്കാം. നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന വെളുത്ത ബ്രഡ് (മൈദ ബ്രഡ്) ആരോഗ്യത്തിന് അത്ര ഗുണകരമല്ല. ദോഷങ്ങൾ: തവിടും നാരുകളും നീക്കം ചെയ്തതിനാൽ ഇത് പെട്ടെന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് (Sugar level) വർദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് Read More…

Healthy Food

‘ബിരിയാണി ഐസ്ക്രീ’മുണ്ടാക്കി യുവതി; വിചിത്രമായ ഫുഡ് കോമ്പിനേഷന്‍, വീഡിയോ വൈറൽ

നമുക്കൊക്കെ ചിന്തിയ്ക്കാന്‍ പോലും സാധിയ്ക്കാത്ത തരത്തിലുള്ള ഫുഡ് കോമ്പിനേഷനുകള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്. ചില ഭക്ഷണ വിഭവങ്ങളുടെ നെറ്റിസണ്‍സ് കണ്ണുംപൂട്ടി ഏറ്റെടുക്കാറുണ്ട്. എന്നാല്‍ ചിലതൊക്കെ വിമര്‍ശനങ്ങള്‍ക്ക് പാത്രമാകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ട ഒരു പരീക്ഷണ വിഭവമാണ് ബിരിയാണി ഐസ്‌ക്രീം. സിംഗപ്പൂരില്‍ താമസിയ്ക്കുന്ന ഒരു യുവതിയാണ് ഈ വിഭവത്തിന്റെ സൃഷ്ടാവ്. ഫ്‌ലാറ്റ്‌മേറ്റ്‌സിന്റെ അംഗീകാരം ലഭിച്ചെന്നും അതുകൊണ്ട് തന്നെ മറ്റുള്ളവരുടെ വിയോജിപ്പുകള്‍ പരിഗണിക്കുന്നതല്ലെന്നും എഴുതിക്കൊണ്ട് ബാബാസൂദ് എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ പരീക്ഷണ വീഡിയോ യുവതി പങ്കുവെച്ചത്. ബിരിയാണി മസാലകള്‍ നിറഞ്ഞ Read More…

Featured Healthy Food

മുപ്പതിന്റെ ചെറുപ്പം, യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാം ഈ സൂപ്പർ ഫുഡ്സ് കഴിച്ചാല്‍

ജീവിതത്തില്‍ നല്ല ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്തുന്നതിന് പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം കുറയും, ഇരുണ്ട നിറം വരും, കണ്ണിന് ചുറ്റും തടിപ്പും കറുപ്പും വരാം, കവിള്‍ തൂങ്ങിപ്പോകും, മുടി പോകും, ചര്‍മത്തില്‍ ചുളിവുകള്‍ വീഴും, കഴുത്തില്‍ കറുപ്പും വീഴും. ഇതെല്ലാം പ്രായമാകുന്നതിന് മുന്‍പേ പ്രായമാകുന്ന Read More…

Healthy Food

ദിവസവും ഒരു നേന്ത്രപ്പഴം കഴിക്കൂ; ഈ 8 ആരോഗ്യ പ്രശ്നങ്ങളോട് വിടപറയൂ!

ലോകമെമ്പാടും ഏറ്റവും കൂടുതൽ ആളുകള്‍ കഴിക്കുന്ന ഒന്നാണ് നേന്ത്രപ്പഴം. ഏത് സമയത്തും എവിടെ വെച്ചും കഴിക്കാമെന്നതാണ് ഇതിന്റെ പ്രത്യേകത. വിറ്റാമിൻ ബി6, സി, പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ (Fibre), ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പന്നമാണ് ഇത്. ദിവസവും ഓരോ ആപ്പിൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് നമുക്കറിയാം, എന്നാൽ ഒരു നേന്ത്രപ്പഴം കഴിക്കുന്നത് പല ദൈനംദിന ആരോഗ്യ പ്രശ്നങ്ങൾക്കും ഉത്തമ പരിഹാരമാണെന്ന് പലർക്കും അറിയില്ല. പഴം പരിഹരിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നങ്ങൾ: എങ്ങനെ കഴിക്കണം? നേരിട്ട് കഴിക്കാം: തൊലി കളഞ്ഞ് Read More…

Healthy Food

ചർമം തിളങ്ങണോ? പതിവായി കാരറ്റ് ജ്യൂസ് കുടിക്കൂ, യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും

വിറ്റാമിന്‍ എ ധാരാളം അടങ്ങിയ ഒന്നാണ് കാരറ്റ്. പോഷക കലവറയാണ് കാരറ്റ്. രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും കാരറ്റില്‍ ഉണ്ട്. അതിറോസ്‌ക്ലീറോസിസ്, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയ്ക്കാന്‍ കാരറ്റിനു സാധിക്കും. ദിവസവും രണ്ട് കപ്പ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് രക്തസമ്മര്‍ദവും ലിപ്പിഡിന്റെ സൂചകങ്ങളെയും കുറയ്ക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. നിങ്ങളുടെ കണ്ണുകള്‍ക്കും, മുടിക്കും, ത്വക്കിനുമൊക്കെ ആരോഗ്യം നല്‍കുന്നതിനും ക്യാരറ്റ് സഹായിക്കുന്നതാണ്. പതിവായി കാരറ്റ് ജ്യൂസ് കുടിക്കുന്നത് യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും. ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ കാരറ്റ് Read More…

Featured Healthy Food

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോഗ്യകരമാകണമെന്നില്ല; മുന്നറിയിപ്പുമായി വിദഗ്ധർ

പതിറ്റാണ്ടുകളായി ഇന്ത്യൻ വീടുകളിൽ ആരോഗ്യകരമായ ഭക്ഷണരീതിയുടെ അളവുകോലായി കണക്കാക്കപ്പെടുന്നത് ‘വീട്ടുഭക്ഷണത്തെ’ ആണ്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം സുരക്ഷിതവും പോഷകസമൃദ്ധവും സന്തുലിതവുമാണെന്നാണ് പൊതുവായ ധാരണ. എന്നാൽ, ഈ വിശ്വാസത്തെ ചോദ്യം ചെയ്തുകൊണ്ട് ചർമ്മരോഗ വിദഗ്ധയായ ഡോ. ഗുർവീൻ വറൈച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഭക്ഷണത്തിന്റെ കാര്യത്തിൽ കേവലം ശീലങ്ങൾക്കപ്പുറം ബോധപൂർവമായ തിരഞ്ഞെടുപ്പുകൾ നടത്തണമെന്ന് അവർ ആവശ്യപ്പെടുന്നു. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് കൊണ്ട് മാത്രം മികച്ച ആരോഗ്യം ഉറപ്പാക്കാൻ കഴിയില്ലെന്ന് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഡോക്ടർ വ്യക്തമാക്കുന്നു. വീട്ടുഭക്ഷണം കഴിക്കുന്നു എന്ന ആത്മവിശ്വാസത്തിൽ Read More…