ന്യൂഡൽഹി: റമദാൻ വ്രതം ആരംഭിച്ചു കഴിഞ്ഞു, ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് മുസ്ലീങ്ങൾ വ്രതാനുഷ്ഠാനത്തിനും പ്രാർത്ഥനയ്ക്കും ആത്മീയ അച്ചടക്കത്തിന്റെ പാതയിലാണ് . പുലർച്ചെ മുതൽ സൂര്യാസ്തമയം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് ജീവിതത്തിന്റെ വേഗത കുറയുന്ന കാലഘട്ടമാണിത്. നോമ്പിന്റെ ലക്ഷ്യം ആത്മീയമാണെങ്കിലും, ഈ 30 ദിവസത്തിനുള്ളിൽ ശരീരത്തിന് എന്ത് സംഭവിക്കുന്നു എന്നതിനെക്കുറിച്ച് പലർക്കും കൗതുകമുണ്ട്. റമദാൻ നോമ്പ് എന്നത് വെറുതെ ഭക്ഷണം കുറയ്ക്കലല്ലെന്ന് ഡോക്ടർമാർ പറയുന്നു. കൃത്യമായ ഇടവേളകളിലുള്ള ഭക്ഷണക്രമത്തോട് ശരീരം എങ്ങനെ പൊരുത്തപ്പെടുന്നു എന്നതാണ് ഇതിൽ പ്രധാനം. “ഇഫ്താറിനും അത്താഴത്തിനും Read More…
മത്തങ്ങ ആള് അത്ര നിസാരക്കാരനല്ല ; ശരീരഭാരം നിയന്ത്രിക്കാന്‍ വരെ സഹായിക്കും
നമ്മുടെ വീട്ടില്‍ കറികളിലോ, സാമ്പാറിലോ, തോരനായോ ഒക്കെ ഇടം പിടിയ്ക്കുന്ന ആളാണ് മത്തങ്ങ. പണ്ടു കാലം മുതലേ പല വിഭവങ്ങളായി ആഹാരക്രമത്തില്‍ ഇത് ഉള്‍പ്പെടുത്തുന്നതിനും ചില കാരണങ്ങള്‍ ഉണ്ട്. വിറ്റാമിനുകള്‍, ധാതുക്കള്‍, നാരുകള്‍ (fiber) എന്നിവയാല്‍ സമ്പന്നമായ ഒരു പോഷകപ്രദമായ പച്ചക്കറിയാണ് മത്തങ്ങ. ഇത് പതിവായി കഴിക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും കാഴ്ചശക്തി സംരക്ഷിക്കാനും ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കാനും ഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. അതുപോലെ തന്നെ മത്തങ്ങയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ദഹനം കൃത്യമായി Read More…
മധുരം ഉപേക്ഷിച്ചിട്ട് 10 വർഷം, വല്ലപ്പോഴും ഒരു ഗുലാബ് ജാമുൻ പോലും ?; ഭക്ഷണക്രമത്തെക്കുറിച്ച് എ.ആർ. റഹ്മാൻ
സംഗീത മാന്ത്രികൻ എ.ആർ. റഹ്മാൻ തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് അടുത്തിടെ ‘ദി ഗ്രേറ്റ് ഇന്ത്യൻ കപിൽ ഷോ’യിൽ സംസാരിക്കുകയുണ്ടായി. തന്റെ ഫിറ്റ്‌നസിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി, “കഴിഞ്ഞ 10 വർഷമായി ഞാൻ പഞ്ചസാര പൂർണ്ണമായും ഒഴിവാക്കിയിരിക്കുകയാണ്. ചോറിന്റെ അളവും കുറച്ചു,” എന്ന് 59-കാരനായ റഹ്മാൻ പറഞ്ഞു. “പഞ്ചസാര കഴിക്കില്ല എന്ന് പറഞ്ഞാൽ വല്ലപ്പോഴും ഒരു ഗുലാബ് ജാമുൻ പോലും കഴിക്കില്ലേ?” എന്ന നടി അർച്ചന പുരൺ സിംഗിന്റെ ചോദ്യത്തിന് ‘ഇല്ല’ എന്നർത്ഥത്തിൽ അദ്ദേഹം തലയാട്ടി. റഹ്മാന്റെ ഈ ശീലത്തെക്കുറിച്ച് താനെ Read More…
രാവിലെ കുതിർത്ത ഉണക്കമുന്തിരി കഴിച്ചുകൊണ്ട് ദിവസം തുടങ്ങാമോ? ആരോഗ്യത്തെ മെച്ചപ്പെടുത്താനുള്ള നല്ല മാർഗ്ഗം
നമ്മുടെ പ്രഭാതങ്ങൾ എങ്ങനെ തുടങ്ങുന്നു എന്നത് ആ ദിവസത്തെ മുഴുവൻ ഊർജ്ജനിലയെയും മാനസികാവസ്ഥയെയും ബാധിക്കും. അതുകൊണ്ട് തന്നെ ആരോഗ്യകരമായ പ്രഭാത ശീലങ്ങൾ വളർത്തിയെടുക്കുന്നത് ശരീരത്തിന് ഗുണകരമാണ്. ഇതിൽ ഏറെ ഫലപ്രദമായ ഒന്നാണ് കുതിർത്ത ഉണക്കമുന്തിരി കഴിച്ച് ദിവസം തുടങ്ങുന്നത്. ഇരുമ്പ്, പൊട്ടാസ്യം, ആന്റിഓക്‌സിഡന്റുകൾ, വിവിധ വിറ്റാമിനുകൾ എന്നിവയാൽ സമ്പന്നമാണ് ഉണക്കമുന്തിരി. രാത്രിയിൽ എട്ട് മുതൽ പത്ത് വരെ മുന്തിരി ഒരു ഗ്ലാസ് വെള്ളത്തിൽ കുതിർത്ത് വെക്കുന്നത് അവയെ മൃദുവാക്കാനും ദഹനം എളുപ്പമാക്കാനും സഹായിക്കുന്നു. കൂടാതെ, ഇതിലൂടെ മുന്തിരിയിലെ Read More…
ചിക്കന്‍ സൂപ്പ് ജലദോഷത്തിനും പനിയ്ക്കും ഒരു മരുന്നായി മാറുന്നത് എങ്ങനെ ?
ചിക്കന്‍ വിഭവങ്ങള്‍ ഇഷ്ടപ്പെടുന്ന ആളുകളാണോ നിങ്ങള്‍ ? ചിക്കന്‍ ആരാധകരായ ആളുകള്‍ക്ക് അവരുടെ ആരോഗ്യവും മെച്ചമാക്കുന്ന ഒരു വിഭവമാണ് ചിക്കന്‍ സൂപ്പ്. ചിക്കന്‍ സൂപ്പ് വെറുമൊരു ‘കംഫര്‍ട്ട് ഫുഡ്’ മാത്രമല്ല, അസുഖം മാറുവാന്‍ സഹായിക്കുന്ന ഒരു മികച്ച ഔഷധം കൂടിയാണ്. അസുഖകാലത്തെ മികച്ച ഭക്ഷണം എന്നു തന്നെ പറയാം. ജലദോഷമോ പനിയോ വരുമ്പോള്‍, പ്രത്യേകിച്ച് ശൈത്യകാലത്ത്, ചിക്കന്‍ സൂപ്പ് മറ്റ് ഭക്ഷണങ്ങളേക്കാള്‍ മുന്നിട്ടു നില്‍ക്കുന്നു. ഡയറ്റീഷ്യന്‍ അനുജ ഗൗര്‍ ഇതേക്കുറിച്ച് പറയുന്നത് ഇങ്ങനെയാണ്…… ലഘുവായതും ദഹിക്കാന്‍ എളുപ്പമുള്ളതും Read More…
മുട്ടയെപ്പറ്റി മുട്ടന്‍ സംശയങ്ങള്‍ ! കുടവയർ കുറയ്ക്കാൻ മുട്ട നല്ലതോ? പച്ച മുട്ട കഴിക്കാമോ?
പ്രോട്ടീനിന്റെ ഏറ്റവും മികച്ച സ്രോതസ്സുകളില്‍ ഒന്നാണ് കോഴിമുട്ട. ഏത് നേരത്തെ ഭക്ഷണത്തിന്റെ കൂടെയും മുട്ടയെ കൂട്ടാനാകും. ഇങ്ങനെയൊക്കെ ആണെങ്കിലും മുട്ടയെ ചുറ്റിപറ്റി നമ്മളില്‍ പലര്‍ക്കും ഇന്നും മുട്ടന്‍ സംശയങ്ങളാണ്. മുട്ടയുടെ മഞ്ഞ കഴിക്കാമോ, മുട്ട കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വരുമോ എന്നിങ്ങനെ പല ആശങ്കകള്‍ മുട്ടയെ പറ്റി പലര്‍ക്കുമുണ്ട്. ഇത്തരത്തില്‍ മുട്ടയെ പറ്റിയുള്ള പല തെറ്റിദ്ധാരണകളും തിരുത്തുന്നതാണ് കാലിഫോര്‍ണിയയില്‍ ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റായി ജോലി ചെയ്യുന്ന ഡോ. സൗരഭ് സേത്തിയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച ഇന്‍സ്റ്റാഗ്രാം പോസ്റ്റ്. എയിംസ്, ഹാര്‍വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് ഉള്‍പ്പെടെയുള്ള Read More…
ഉരുളക്കിഴങ്ങ് കഴിച്ചാൽ നിങ്ങളുടെ വണ്ണം കൂടുമോ? വിദഗ്ധർ പറയുന്നത് ഇങ്ങനെ
പലപ്പോഴും വണ്ണം കൂട്ടുന്ന ഭക്ഷണങ്ങളുടെ പട്ടികയിലാണ് ഉരുളക്കിഴങ്ങിനെ ഉൾപ്പെടുത്താറുള്ളതെങ്കിലും, ശരിയായ രീതിയിൽ കഴിച്ചാൽ ഇതൊരു മികച്ച ആഹാരമാണെന്നാണ് പോഷകാഹാര വിദഗ്ധർ അഭിപ്രായപ്പെടുന്നത്. അന്നജം (Carbohydrates) മാത്രമല്ല, ശരീരത്തിന് ആവശ്യമായ നാരുകൾ, വിറ്റാമിൻ സി, വിറ്റാമിൻ ബി6, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് ഉരുളക്കിഴങ്ങ്. കൊളസ്ട്രോളും കൊഴുപ്പും തീരെ കുറവായ ഇതിലെ ‘റെസിസ്റ്റന്റ് സ്റ്റാർച്ച്’ ദഹനം മെച്ചപ്പെടുത്താനും വയറിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയ്ക്കും സഹായിക്കുന്നു. വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ കാർബോഹൈഡ്രേറ്റിനെ പേടിച്ച് ഉരുളക്കിഴങ്ങ് ഒഴിവാക്കേണ്ടതില്ല. ഇതിലെ കോംപ്ലക്സ് കാർബോഹൈഡ്രേറ്റുകൾ ദീർഘനേരം Read More…
സൂര്യാഘാതത്തില്‍നിന്ന് ശരീരത്തെ സംരക്ഷിക്കാം; ഈ ആഹാരശീലത്തിലൂടെ
സൂര്യനില്‍ നിന്നുള്ള വികിരണങ്ങളേറ്റ് ശരീരകോശങ്ങള്‍ ക്രമാതീതമായി നശിക്കുന്ന പ്രതിഭാസമാണ് സൂര്യാഘാതം (Sunburn). അള്‍ട്രാവൈലറ്റ് വികിരണങ്ങളാണ് പ്രധാനമായും സൂര്യാഘാതത്തിന് കാരണമാവാറ്. അമിതചൂടിത്തുടര്‍ന്നുണ്ടാകുന്ന ഗുരുതരമായ പ്രശ്നമാണ് സൂര്യാഘാതം. അമിതമായി ചൂട് കൂടുന്ന കാലാവസ്ഥയില്‍ ശരീരത്തിന്റെ സ്വാഭാവിക താപനിയന്ത്രണ സംവിധാനം തകരാറിലാവുന്നതാണ് സൂര്യാഘാതത്തിന് കാരണം. വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, അമിത വണ്ണമുള്ളവര്‍, പ്രമേഹം-ഹൃദ്രോഗം-വൃക്കരോഗം തുടങ്ങിയ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്കാണ് സൂര്യാഘാതം ഉണ്ടാവാന്‍ സാധ്യത കൂടുതല്‍. നല്ലൊരു സണ്‍സ്‌ക്രീന്‍ ലോഷന്‍ ഇല്ലാതെ പുറത്തിറങ്ങുന്നതിനെക്കുറിച്ച് ചിന്തിക്കാനേ സാധിയ്ക്കില്ല. എന്നാല്‍ അതോടൊപ്പം നമ്മുടെ Read More…
എന്ത് കഴിച്ചാലും ഗ്യാസ് ആണോ? പരിഹാരം നിങ്ങളുടെ ഭക്ഷണശീലങ്ങളിലുണ്ട്!
ഇഷ്ടമുള്ള ഭക്ഷണം കഴിക്കാൻ പേടിയാണോ? പലപ്പോഴും ഭക്ഷണത്തിന്റെ ഗുണനിലവാരത്തേക്കാൾ ഉപരിയായി, നമ്മൾ ഭക്ഷണം കഴിക്കുന്ന രീതിയിലുള്ള പിഴവുകളാണ് ഗ്യാസ് സംബന്ധമായ അസ്വസ്ഥതകൾക്ക് പ്രധാന കാരണം. ദഹനം സുഗമമാക്കാനും ഗ്യാസ് കുറയ്ക്കാനും ശ്രദ്ധിക്കേണ്ട ലളിതമായ 7 ശീലങ്ങൾ താഴെ പറയുന്നവയാണ്: 1. ചവച്ചരച്ച് സാവധാനം കഴിക്കാം തിരക്കിട്ട് ഭക്ഷണം കഴിക്കുമ്പോൾ ഭക്ഷണത്തോടൊപ്പം അമിതമായി വായുവും ഉള്ളിലെത്തുന്നു. ഇത് ഗ്യാസ് നിറയാൻ കാരണമാകും. ഓരോ ഉരുളയും നന്നായി ചവച്ചരച്ച് സാവധാനം ആസ്വദിച്ചു കഴിക്കുന്നത് ദഹനപ്രക്രിയ എളുപ്പമാക്കും. 2. നിവർന്നിരുന്ന് ഭക്ഷണം Read More…














