Healthy Food

കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് നിർത്തുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?

കാർബോഹൈഡ്രേറ്റുകളാണ് ശരീരത്തിന് ആവശ്യമായ ഊർജ്ജം നൽകുന്നത് . ഇവ ഗ്ലൂക്കോസായി വിഘടിക്കുകയും തലച്ചോറിനും നാഡീവ്യവസ്ഥയ്ക്കും ദഹനവ്യവസ്ഥയ്ക്കും ആവശ്യമായ ഊർജ്ജം പ്രദാനം ചെയ്യുകയും ചെയ്യുന്നു. കാർബോഹൈഡ്രേറ്റുകൾ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമാണ്. ഒപ്പം ആരോഗ്യകരമായ രക്തത്തിലെ പഞ്ചസാരയുടെ അളവ്, ഭാരം നിയന്ത്രിക്കൽ എന്നിവയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടില്ലാത്ത ഭക്ഷണക്രമം ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. നേരെമറിച്ച്, അമിതമായ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനും ഇൻസുലിൻ പ്രതിരോധം വർദ്ധിപ്പിക്കാനും പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കാനും Read More…

Healthy Food

മൈദയ്ക്ക് പകരമായി ഉപയോഗിക്കാവുന്ന 4 ആരോഗ്യകരമായ ഉത്പന്നങ്ങൾ

ബേക്കിംഗിൽ വ്യാപകമായി ഉപയോഗിച്ച് വരുന്ന ഒന്നാണ് മൈദ. ബ്രെഡും മറ്റും ബേക്കിംഗ് ചെയ്യുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ചേരുവകളിലൊന്നായ മൈദയുടെ അമിത ഉപയോഗം ആരോഗ്യത്തിന് ഭീഷണിയാണ് . മൈദയുടെ ദോഷഫലങ്ങൾ അനവധിയാണ്. മൈദ പതിവായി കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവിൽ ഗണ്യമായ വർദ്ധനവിന് ഇടയാക്കും. ഇത് ഇൻസുലിൻ പ്രതിരോധവും ടൈപ്പ് 2 പ്രമേഹവും വികസിപ്പിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും. മാത്രമല്ല, മൈദയിൽ നിന്ന് അവശ്യ പോഷകങ്ങളും നാരുകളും നീക്കം ചെയ്യപ്പെടുന്നതിനാൽ ഇത് പോഷകാഹാരക്കുറവുള്ള ഒരു ഘടകമായി മാറുന്നു. ഇത് ദഹനപ്രശ്നങ്ങൾക്കും Read More…

Healthy Food

തൈര് കഴിക്കുന്നവരും കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും അറിയുക

ചോറിനൊപ്പം തൈര് കഴിക്കുന്നവരാണ് അധികവും. എന്നാല്‍ തൈര് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരും കുറവല്ല. പല കറികള്‍ക്കൊപ്പവും ഇതു രുചികൂടാനായി ഉപയോഗിക്കുന്നുണ്ട്. ദിവസവും തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കിയാല്‍ എന്തൊക്കെയാണു നിങ്ങള്‍ക്കു ലഭിക്കുന്നതെന്ന് അറിയുക. തൈരില്‍ ധാരാളം കാത്സ്യം അടങ്ങിട്ടുണ്ട്. എല്ലുകളുടെയും പല്ലുകളുടെയും ശക്തിവര്‍ധിപ്പിക്കാനും എല്ലിനും പല്ലിനും ഉറപ്പു നല്‍കാനും ഇതു സഹായിക്കും. തൈര് കഴിക്കുന്നതു കൊണ്ടു ദഹനപ്രക്രിയ എളുപ്പമാക്കുന്നു. മനുഷ്യശരീരത്തിനു ഗുണകരമായ ബാക്റ്റിരിയകള്‍ തൈരില്‍ അടങ്ങിട്ടുണ്ട്. കുടലില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍, ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ ഇത്തരം ബാക്ടീരിയകള്‍ Read More…

Healthy Food

ഒരു അവോക്കാഡോ ടോസ്റ്റിന് 13,000 രൂപയോ! കാരണം ഇതോ!

പോഷകസമൃദ്ധമായ അവോക്കാഡോ ഉപയോഗിച്ച് സ്മൂത്തിയും ഗ്വാക്കമോളിയും സാലഡുമൊക്കെ ഉണ്ടാക്കാറുണ്ട്. അവോക്കാഡോയ്ക്ക് കുറച്ച് വില കൂടുതലാണ്. എന്നാല്‍ പതിനായിരിത്തിലധികം വില ഒരു അവോക്കോഡോ വിഭവത്തിന് വരുമോ? ഗുജറാത്തിലെ സൂറത്തിലെ അടുത്തിടെ വിറ്റ അവോക്കാഡോ ടോസ്റ്റിന് വില 13000രൂപയാണ്. ഇന്ത്യയിലെ ഇതുവരെ വിറ്റതില്‍വച്ച് വിലകൂടിയ അവോക്കാഡോ ടോസ്റ്റാണിത്. ഈ ടോസ്റ്റ് കാണിച്ചിരിക്കുന്നത് ‘foodie_addicted_’ എന്ന യൂസര്‍നെയിം ഉള്ള സുര്‍ത്തി മയൂര്‍കുമാര്‍ വസന്ത്‌ലാല്‍ എന്ന ബ്ലോഗര്‍ പങ്കിട്ട വീഡിയോയിലാണ്. ഒലിവ് ഓയില്‍, സീസണിംഗ്, നാരങ്ങ നീര്, അരിഞ്ഞ അവോക്കാഡോ എന്നിവ ചേര്‍ത്ത് Read More…

Healthy Food

ഇറച്ചിക്കോഴി കഴിക്കാന്‍ ഭയക്കേണ്ടതുണ്ടോ? പിന്നിലെ വാസ്തവമെന്ത്?

ഇറച്ചിക്കോഴികളുടെ വളര്‍ച്ചയ്ക്കായി ഹോർമോണുകളും ആന്റിബയോട്ടിക്കുകളും ഉപയോഗിക്കുന്നുവെന്ന പ്രചാരണം നാട്ടില്‍ ഒരുപാട് കാലമായുണ്ട്. വളരെ കുറച്ച് നാളുകള്‍ കൊണ്ട് (ആറാഴ്ച) രണ്ട് കിലോയോളം തൂക്കം വയ്ക്കുന്നതാണ് ഈ പ്രചാരണങ്ങൾക്കൊക്കെ കാരണം. ഇറച്ചിക്കോഴികള്‍ വളരുന്നത് പോലെ എത്ര തന്നെ തീറ്റ നല്‍കിയാലും നാടന്‍ കോഴികള്‍ വളരാറില്ലല്ലോ?. മികച്ച തീറ്റയോട് പെട്ടെന്ന്തന്നെ പ്രതികരിക്കാന്‍ ശേഷിയുള്ള ഇനങ്ങളെ വികസിപ്പിച്ചെടുത്ത് അവയ്ക്ക് മികച്ച തീറ്റ നല്‍കി വളര്‍ത്തുന്നതാണ് ചുരുങ്ങിയ നാളുകള്‍കൊണ്ട് വളര്‍ച്ച കൈവരിക്കുന്നതിന് കാരണം. വളര്‍ച്ചയുടെ 5 ആഴ്ച വരെ ഇറച്ചിക്കോഴികള്‍ക്ക് പ്രോട്ടീന്‍ അധികവും Read More…

Healthy Food

ബീഫ് എന്ന പേരിൽ നിങ്ങൾ വാങ്ങുന്നത് എന്തിന്റെ ഇറച്ചി?പറ്റിക്കപ്പെടരുത്!

ബീഫ് ഫ്രൈ ചെയ്തോ അല്ലെങ്കില്‍ കറിയാക്കിയോ ചോറിന്റെയും ചപ്പാത്തിയുടെയും കൂടെ കഴിക്കാനായി ഇഷ്ടപ്പെടുന്നവരാകും നമ്മള്‍. എന്നാല്‍ വീട്ടില്‍ ബീഫ് വാങ്ങുമ്പോള്‍ അത് നല്ല ബീഫാണോ അതോ മോശം ആണോയെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനായി കുറച്ച് കാര്യങ്ങള്‍ മാത്രം ശ്രദ്ധിച്ചാല്‍ മതിയാകും. നമ്മള്‍ വാങ്ങുന്ന ബീഫിന്റെ മണം, ഗുണം, എന്തിന് പറയണം അത് പാക്ക് ചെയ്തിരിക്കുന്നത് വരെ ശ്രദ്ധിക്കണം. ബീഫിന്റെ നിറം നോക്കി നമ്മള്‍ വാങ്ങുന്ന ബീഫ് ഫ്രെഷാണോയെന്ന് മനസ്സിലാക്കാം. ഫ്രെഷായിട്ടുള്ള ബീഫിന് എപ്പോഴും ഒരു ചുവപ്പ് നിറമായിരിക്കും. ഇറച്ചി Read More…

Healthy Food

പാചകത്തിന് ഉപയോഗിക്കുന്നത് ഈ എണ്ണയാണോ? ചിലപ്പോള്‍ കാന്‍സറിന് വരെ കാരണമായേക്കാം

എന്ത് തരത്തിലുള്ള കറികള്‍ വെക്കണമെങ്കിലും എണ്ണ അതില്‍ പ്രധാനമാണ്. ചിലപ്പോള്‍ പാചക എണ്ണകളുടെ ഉപയോഗം കാന്‍സറിന് വരെ കാരണമാകും. ഗട്ട് എന്ന മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച് സണ്‍ഫ്ളവര്‍, ഗ്രേപ്പ് സീഡ്, കനോല തുടങ്ങിയ സീഡ് ഓയിലുകളുടെ പതിവായ ഉപയോഗം കാന്‍സറിന്റെ സാധ്യത വര്‍ധിപ്പിക്കും. എല്ലാ ദിവസവും ഈ എണ്ണകള്‍ ഉപയോഗിച്ച് പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് പഠനം സൂചിപ്പിക്കുന്നു. മലാശയ അര്‍ബുദം ബാധിച്ച 80 പേരില്‍ നടത്തിയ പരിശോധനയില്‍ സീഡ് ഓയിലിന്റെ വിഘടനത്തിലൂടെ ഉണ്ടാകുന്ന Read More…

Healthy Food

മീനും ഇറച്ചിയും നിങ്ങള്‍ ഇങ്ങനെയാണോ ഫ്രിജില്‍ വയ്ക്കുന്നത്? എങ്കില്‍ സൂക്ഷിക്കണം

പാചകം ചെയ്തതും അല്ലാത്തതുമായ ഭക്ഷണസാധാനങ്ങള്‍ കേട് കൂടാതെ സൂക്ഷിക്കാന്‍ നമുക്ക് ഫ്രിജിനോളം വലിയൊരു ഉപകാരി വേറെയില്ല. എന്നാല്‍ ഫ്രിജിലേക്ക് വേണ്ടതും വേണ്ടത്തതുമായ എല്ലാ ഭക്ഷണവും കേറ്റി വയ്ക്കാനായി വരട്ടെ. പല തരത്തിലുള്ള അസുഖങ്ങള്‍ക്കും അത് കാരണമായേക്കാം. അതിനാല്‍ തന്നെ ഫ്രിജ് ഇടക്കിടെ വൃത്തിയാക്കേണ്ടത് വളരെ നിര്‍ബന്ധമാണ്. ഇറച്ചി, മീന്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതും അത്യാവശ്യമാണ്. പാകം ചെയ്യാത്ത മാംസവും മത്സ്യവും ഫ്രിജിനുള്ളില്‍ സൂക്ഷിക്കുമ്പോള്‍ ഫ്രീസറില്‍ തന്നെ വെക്കുക. ചിക്കന്‍, പോര്‍ക്ക്, തുടങ്ങിയ ഗ്രൌണ്ട് മീറ്റുകള്‍ Read More…

Healthy Food

ഇത് കഴിച്ചാല്‍ തടി പെട്ടെന്ന് കുറയ്ക്കാം; എന്താണ് വാട്ടര്‍ ചെസ്റ്റ്നട്ട്?

പച്ചനിറത്തില്‍ ചെറിയ കായ്കള്‍ പോലെയിരിക്കുന്ന വാട്ടര്‍ ചെസ്റ്റ്നട്ട് നമ്മുടെ നാട്ടിലെ പച്ചക്കറി കടകളിലും സാധാരണമായികഴിഞ്ഞു. ഇവ റോസ്റ്റ് ചെയ്തോ ഗ്രില്‍ ചെയ്തോ അച്ചാര്‍ ഇട്ടോ അതും അല്ലെങ്കില്‍ ഫ്രൈ ചെയ്തോ , ഓംലെറ്റുകള്‍ ,സാലഡുകള്‍ എന്നിവയിലൊക്കെ ഉപയോഗിക്കാവുന്നതാണ്. ചെസ്റ്റ് നട്ട് എന്നാണ് പേരെങ്കിലും ഇത് ശരിക്കും നട്ട് അല്ല. ചതുപ്പുകള്‍, കുളങ്ങള്‍ ,നെല്‍വയലുകള്‍ , ആഴം കുറഞ്ഞ തടാകങ്ങള്‍ എന്നിവിടങ്ങളില്‍ വളരുന്ന ജല കിഴങ്ങുവര്‍ഗ്ഗ പച്ചക്കറികളാണ് ഇവ. തെക്ക് കിഴക്കന്‍ ഏഷ്യ ,ദക്ഷിണ ചൈന , തായ് Read More…