മുടി ആരോഗ്യത്തോടെ കൊണ്ടു പോകുക എന്നു പറയുന്നത് വളരെ കഷ്ടപ്പാടേറിയ ജോലി തന്നെയാണെന്ന് പറയാം. എത്ര തന്നെ കെയര്‍ ചെയ്താലും ചിലര്‍ക്ക് വളരെ വിഷമം തരുന്ന രീതിയിലായിരിയ്ക്കും മുടിയുടെ റിസള്‍ട്ട്. പലപ്പോഴും കഴിയ്ക്കുന്ന ഭക്ഷണത്തിലെ പോരായ്മകളാകും മുടിയുടെ പ്രശ്നങ്ങള്‍ക്ക്് കാരണം. മുടി വളര്‍ച്ചയ്ക്ക് ശരീരത്തില്‍ എത്തേണ്ട പല പോഷകങ്ങളുമുണ്ട്. ഇവയുടെ കുറവ് മുടി വളരാതിരിയ്ക്കാനും കൊഴിയാനും ഇടയാക്കുകയും ചെയ്യും. മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ് നട്സ്. ചില നട്സ് മുടി വളരാന്‍ ഏറെ ഗുണകരമാണ്……. ഹേസല്‍നട്സ് – മുടി Read More…
ബദാമിനൊപ്പം ഒരിക്കലും കഴിക്കാൻ പാടില്ലാത്ത 5 ഭക്ഷണങ്ങൾ
ബദാം ഒരു പോഷക സമൃദ്ധമായ സൂപ്പർഫുഡാണ്. ഇവയിൽ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു. ഇവ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും ദഹനക്ഷമത വർധിപ്പിക്കുകയും ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, ബദാം മറ്റ് ഭക്ഷണങ്ങളോടൊപ്പം എങ്ങനെ ചേർക്കുന്നുവെന്നത് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചില ഭക്ഷണങ്ങളുമായി ബദാം ചേര്‍ത്ത് കഴിക്കുന്നത് ചില ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കും, ദഹനപ്രശ്നങ്ങൾ, അലർജി എന്നിവയ്ക്ക് സാധ്യതയുണ്ട്. ബദാമിനൊപ്പം കഴിക്കുന്നത് ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ ചുവടെ കൊടുക്കുന്നു. സിട്രസ് പഴങ്ങൾ ഓറഞ്ച്, നാരങ്ങ, മുന്തിരി തുടങ്ങിയവ ബദാമായി കൂട്ടിച്ചേർക്കരുത്. സിട്രസ് Read More…
തൈറോയ്ഡ് പ്രശ്നങ്ങളുണ്ടോ? വീട്ടിലുള്ള ഈ സൂപ്പർഫുഡ്സ് കഴിച്ചു നോക്കൂ…
ശരീരത്തിന്റെ ചയാപചയം, ഊര്‍ജ്ജത്തിന്റെ തോത്, നാഡീവ്യൂഹപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിക്കുന്ന ഹോര്‍മോണുകളാണ് തൈറോയ്ഡുകള്‍. ഇതിലെ കയറ്റിറക്കങ്ങള്‍ ഭാരവും ക്ഷീണവും വര്‍ധിക്കാന്‍ ഇടയാക്കും. ഉയര്‍ന്ന തൈറോയ്ഡും കുറഞ്ഞ തൈറോയ്ഡും പുരുഷന്മാരില്‍ വന്ധ്യതയ്ക്ക് വരെ കാരണമാകാം. ഇതിനാല്‍ ഇടയ്ക്കിടെ തൈറോയ്ഡ് തോതും പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍ ഉള്ളവരില്‍ ഭക്ഷണത്തിന് പ്രധാന പങ്കുണ്ട്….. വെളുത്തുള്ളി – ഇളം ചൂടുവെള്ളത്തോടൊപ്പം ഒരല്ലിചതച്ച വെളുത്തുള്ളി വെറുംവയറ്റില്‍ കഴിക്കുന്നത് തൈറോയ്ഡിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. ബ്രസീല്‍ നട്‌സ്- തലേന്ന് രാത്രി വെള്ളത്തില്‍ കുതിര്‍ത്തു വച്ച ബ്രസീല്‍ Read More…
ഗ്രീന്‍ ടീ ഇത്രയും കാലം കുടിച്ചിരുന്നത് വെറുംവയറ്റില്‍ ആണോ? തെറ്റായ രീതികള്‍ അറിഞ്ഞിരിക്കാം
ഒരുപാട് ആരോഗ്യഗുണങ്ങള്‍ നിറഞ്ഞ പാനീയമാണ് ഗ്രീന്‍ ടീ. ഇത് സീറോ കാലറി ആയതിനാല്‍ തന്നെ ഭാരം കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഓപ്ഷനാണ്. ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുന്നതിനും കൊഴുപ്പിനെ കത്തിച്ചു കളയാനുള്ള ശരീരത്തിന്റെ കഴിവിനെ വര്‍ധിപ്പിക്കും. ഭക്ഷണത്തിനോടുള്ള ആസക്തികുറയ്ക്കാനും വയര്‍ നിറഞ്ഞ തോന്നല്‍ ഉണ്ടാക്കുന്നതിനും ഇത് നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന ആന്റി ഒക്‌സിഡന്റാണ് കറ്റേച്ചിനുകള്‍. ഇവ ചീത്ത കോളസ്‌ട്രോളിനെ കുറച്ച്, ഹൃദയധമനികളില്‍ പ്ലേക്ക് അടിഞ്ഞുകൂടുന്നതിനെ തടയുന്നു. ഹൃദയാരോഗ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഗ്രീന്‍ ടീയിലെ ഫ്‌ളേവനോയ്ഡുകള്‍ രക്തക്കുഴലുകളെ റിലാക്‌സ് ചെയ്യിപ്പിച്ച് Read More…
പാവയ്ക്ക കഴിക്കുന്നത് പ്രമേഹത്തിന് ഒരു പരിഹാരമാണോ?
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി പ്രമേഹബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചു വരുന്നു. മരുന്നിന് പുറമെ രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാൻ വീട്ടുവൈദ്യങ്ങളുടെ സഹായവും പലരും സ്വീകരിക്കാറുണ്ട്. പ്രത്യേകിച്ച് കയ്പേറിയ ഭക്ഷണം കഴിക്കുന്നത് പ്രമേഹം കുറയ്ക്കുന്നുവെന്ന് ഒരു ധാരണയുണ്ട്. അതുകൊണ്ട് തന്നെ മറ്റ് കയ്പേറിയ ഭക്ഷണം കഴിക്കാൻ ഇഷ്ടമില്ലെങ്കിലും പ്രമേഹ രോഗികൾ പതിവായി പാവയ്ക്ക കഴിക്കാൻ ശ്രമിക്കാറുണ്ട്. എന്നാൽ പാവയ്ക്ക കഴിക്കുന്നത് പ്രമേഹത്തിന് ഒരു പരിഹാരമാണോ? കയ്പ്പുള്ള പച്ചക്കറികളിൽ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്, സിങ്ക് തുടങ്ങി വിവിധ വിറ്റാമിനുകളും ധാതുക്കളും Read More…
തൈര് പല രോഗങ്ങളും അകറ്റും: ഇത് കഴിക്കാൻ പറ്റിയ സമയം അറിയാമോ?
ഒരു പാത്രം തൈര് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഗുണകരമാണെന്ന് എല്ലാവര്‍ക്കുമറിയാം. പ്രോബയോട്ടിക് ഘടകങ്ങളും ധാരാളം പോഷകങ്ങളും ഉള്ളതിനാൽ ഇത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷിയും അസ്ഥികളും ശക്തിപ്പെടുത്താനും സഹായിക്കുന്നു. എന്നാൽ ഇത് കഴിക്കേണ്ട ശരിയായ സമയം എപ്പോഴാണെന്ന് നിങ്ങൾക്കറിയാമോ? രാവിലെ പ്രഭാതഭക്ഷണത്തോടൊപ്പം തൈര് കഴിച്ചാൽ, അതിൽ നിന്ന് ധാരാളം ഗുണങ്ങൾ ലഭിക്കും. പ്രഭാതഭക്ഷണത്തിന് തൈര് കഴിക്കുന്നത് കാലാകാലങ്ങളായി നിലനിൽക്കുന്ന ഒരു ഇന്ത്യന്‍ പാരമ്പര്യമാണ്. വിറ്റാമിൻ സി തൈരിൽ വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും പല Read More…
അടുപ്പും ഗ്യാസും തീയും വേണ്ട, വെള്ളത്തിൽ കുതിർത്ത അരി മിനിറ്റുകൾക്കുള്ളിൽ ചോറാകും !
അരികള്‍ പല തരത്തിലുണ്ട്. ചിലതിന് വേവിനായി അധികം സമയം ആവശ്യമാണ്. മറ്റ് ചിലതിനാവട്ടെ അധിക സമയം വേണ്ട. എന്നാല്‍ ഇതിലൊന്നുംപെടാതെ വേവിക്കുക പോലും വേണ്ടാത്ത അരിയെപ്പറ്റി നിങ്ങള്‍ മുമ്പ് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെ അരിയുണ്ട്. അസാമില്‍ ഉല്‍പാദിപ്പിക്കുന്ന ഈ അരിയുടെ പേര് അഗോണിബോറ എന്നാണ്. അരി വെള്ളത്തില്‍ കുതിര്‍ത്തി വച്ചാല്‍ അവ കഴിക്കാനായി തയാറായ അവസ്ഥയിലേയ്ക്ക് മാറുന്നു. ഇത് സൗകര്യപ്രദം മാത്രമല്ല പോഷക ഗുണങ്ങളും നിറഞ്ഞതാണ്. അഗോണിബോറ അരി പ്രധാനമായും പടിഞ്ഞാറന്‍ അസാമിലെ ഗ്രാമപ്രദേശങ്ങളിലാണ് കൃഷി ചെയ്യുന്നത്. Read More…
പെരുംജീരകം കിഡ്നിയുടെ ആരോഗ്യത്തിന് നല്ലതാണോ?
പെരും ജീരകം ഭക്ഷണത്തിന് രുചി നൽകുന്നു. ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, ആന്റിഓക്‌സിഡന്റ് ഫലമുള്ള മറ്റ് പോഷകങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. പെരുംജീരകത്തിന്റെ ഗുണങ്ങൾ ദഹനത്തെ പിന്തുണയ്ക്കുകയും ചർമ്മത്തിന് ഉണ്ടാകുന്ന കേടുപാടുകൾ തടയുന്നതിന് സഹായിക്കുകയും ചെയ്യും. ഏഷ്യൻ ജേണൽ ഓഫ് ഫാർമസ്യൂട്ടിക്കൽ ആൻഡ് ക്ലിനിക്കൽ റിസർച്ചിൽ പ്രസിദ്ധീകരിച്ച 2017 ലെ ഒരു പഠനത്തിൽ, പെരുംജീരകം വിത്ത് പരീക്ഷണ വിധേയമാക്കിയ പെൺ എലികളുടെ വൃക്കയിലെ കല്ലുകളുടെ രൂപീകരണം കുറയ്ക്കുന്നതായി കണ്ടെത്തി. ഇതോടെ വൃക്കയിലെ കല്ലുകൾ തടയുന്നതിനും ചികിത്സിക്കുന്നതിനും പെരുംജീരകം വിത്ത് ഫലപ്രദമാണെന്ന് Read More…
പുരുഷന്മാര്‍ ഈ ആഹാരങ്ങള്‍ കഴിച്ചിരിക്കണം
പുരുഷന്റെ ശരീരവും സ്ത്രീയുടെ ശരീരവും തമ്മില്‍ വളരെയെറെ വ്യത്യാസപ്പെട്ടിരിക്കുന്നു. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ശരീരത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേറെ വേറെ ഹാര്‍മോണുകളാണ്. അതു കൊണ്ടുതന്നെ ഒരേ രീതിയിലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തെ ശരിയായ രീതിയില്‍ നിലനിര്‍ത്തില്ല. സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ക്ക് ശാരീരിക അദ്ധ്വാനം കൂടുതലാണ്. അതിനാല്‍ തന്നെ അവരുടെ ശരീരത്തിനു വേണ്ട പ്രോട്ടീനുകളും വിറ്റാമിനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പുരുഷന്മാര്‍ കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളെ കുറിച്ച് അറിയാം.