രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ കഴിയ്ക്കാവുന്ന ഒന്നാണ് കശുവണ്ടിപ്പരിപ്പ്. ശരീരത്തിന്റെ മൊത്തം ആരോഗ്യത്തിന് ഇത് ഗുണം ചെയ്യും. പ്രോട്ടീനും ഫൈബറും കൂടാതെ ആരോഗ്യകരമായ കൊഴുപ്പുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. ഗ്ലൈസെമിക് സൂചിക കുറഞ്ഞ ഭക്ഷണമാണ് കശുവണ്ടിപ്പരിപ്പ്. പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഇത് കഴിക്കാം. ധാരാളം ആന്റിഓക്സിഡന്റുകളും അടങ്ങിയിരിക്കുന്നതിനാല്‍ കശുവണ്ടിപ്പരിപ്പ് ഹൃദയാരോഗ്യവും സംരക്ഷിക്കും. കശുവണ്ടിപ്പരിപ്പില്‍ നിരവധി പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും ചില പ്രത്യേക രോഗമുള്ളവര്‍ ഇത് ഒഴിവാക്കുന്നതാണ് നല്ലത്…. * ശരീരഭാരം കൂടുതലുള്ളവര്‍ – കശുവണ്ടിപ്പരിപ്പില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഇത് Read More…
വ്യായാമം ചെയ്യുന്നതിന് മുമ്പ് ഒരിയ്ക്കലും ഈ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല
ഭക്ഷണം കഴിച്ച ശേഷം ഉടന്‍ തന്നെ വ്യായാമം ചെയ്യാന്‍ പാടില്ല. വ്യായാമം ആരോഗ്യത്തിന് നല്ലതാണെങ്കിലും ഇത് ചെയ്യാന്‍ സമയവും സന്ദര്‍ഭവും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. ഭക്ഷണം കഴിച്ചയുടന്‍ വ്യായാമത്തില്‍ ഏര്‍പ്പെട്ടാല്‍ ദഹനം മെച്ചപ്പെടുമെന്ന് പലരും വിശ്വസിക്കാറുണ്ട്. എന്നാല്‍ ഇതൊരു തെറ്റിദ്ധാരണയാണ്. ഭക്ഷണം കഴിച്ചയുടന്‍ തന്നെ വ്യായാമത്തില്‍ ഏര്‍പ്പെടുന്നത് ദഹനത്തെ തടസപ്പെടുത്തുകയാണ് ചെയ്യുന്നത്. അതുപോലെ തന്നെ വ്യായാമം ചെയ്യുന്നതിന് മുമ്പ് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുമുണ്ട്. അവ എന്തൊക്കെയാണെന്ന് മനസിലാക്കാം…
കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്ക് ന്യൂട്രോപിനിക് ഡയറ്റ്
പ്രായമായവര്‍ക്കും രോഗപ്രതിരോധശേഷി കുറഞ്ഞവര്‍ക്കമുള്ള പ്രത്യേക ഭക്ഷണക്രമമാണ് ന്യൂട്രോപിനിക് ഡയറ്റ്. ആന്റിമൈക്രോബിയല്‍ ഡയറ്റ് എന്നും ഇതറിയപ്പെടുന്നു. കീമോതെറാപ്പിക്ക് വിധേയരായ കാന്‍സര്‍ രോഗികള്‍ക്കാണ് ഈ ഭക്ഷണരീതി ഏറ്റവും ഫലപ്രദം. കീമോതെറാപ്പി മരുന്നുകള്‍ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്നതിനൊപ്പം ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ സഹായിക്കുന്ന ശ്വേതരക്താണുക്കളുടെ ശക്തി ക്ഷയിപ്പിക്കുന്നു. കീമോറതെറാപ്പിക്ക് വിധേയരാകുന്നവര്‍ വളരെ വേഗം മറ്റ് രോഗങ്ങള്‍ക്ക് കീഴ്‌പ്പെടുന്നത് ഇതുകൊണ്ടാണ്. ഇത്തരം രോഗാണുക്കള്‍ ശരീരത്തിനുള്ളില്‍ കടന്നുകൂടുന്നത് മിക്കവാറും അവര്‍ കഴിക്കുന്ന ഭക്ഷണത്തിലൂടെയാണ്. ഇവിടെയാണ് ന്യുട്രോപിനിക് ഡയറ്റിന്റെ പ്രാധാന്യം. കരള്‍, വൃക്ക മുതലായ അവയവങ്ങള്‍ മാറ്റിവച്ചവര്‍, Read More…
മുമ്പനാണ് കുമ്പളങ്ങ; നിത്യവും രാവിലെ കുമ്പളങ്ങ ജ്യൂസ് കഴിച്ചുനോക്കൂ ഈ രോഗങ്ങള്‍ പമ്പകടക്കും
തൊടിയിലെ പ്ലാവിന്റെയും മാവിന്റെയുമൊക്കെ ചില്ലകളില്‍ തൂങ്ങിയാടുന്ന ചാരനിറമുള്ള കുമ്പളങ്ങ കാഴ്ചയ്ക്കു കൗതുകമാണ്. ഈ ചെറുവള്ളിയില്‍ അഞ്ചും പത്തും കിലോ ഭാരമുള്ള കുമ്പളങ്ങ വീഴാതെ മൂത്ത് പാകമാകും. മലയാളിയുടെ പച്ചക്കറികളുടെ കൂട്ടത്തില്‍ മുമ്പനാണ് കുമ്പളങ്ങ. മത്തന്റെയും വെള്ളരിയുടെയും അതേ കുടുംബത്തില്‍പ്പെട്ടതാണ് കുമ്പളവും. അധികം മൂക്കത്ത കുമ്പളങ്ങയാണ് കറികള്‍ക്കായി ഉപയോഗിക്കുന്നത്. മൂപ്പെത്തുന്നതിന് മുമ്പ് പറിച്ചെടുത്ത ഇളവന്‍ എന്ന് പേരിട്ടാണ് സദ്യവട്ടത്തിലെ ഓലന്‍ എന്ന വിഭവം തയ്യാറാക്കുന്നത്. കുമ്പളങ്ങ ചെറുകഷണങ്ങളാക്കി മലയാളിയുടെ ഇഷ്ടവിഭവങ്ങളായ സാമ്പാറിലും മോരുകറിയിലും അവിയലിലും ഉപയോഗിക്കുന്നു. ആയുര്‍വേദം പറയുന്നതനുസരിച്ച് Read More…
സര്‍വവും മായം; ഭക്ഷണപദാര്‍ത്ഥങ്ങളിലെ മായം എങ്ങനെ തിരിച്ചറിയാം ?
മായം എന്ന പദം നിത്യജീവിതത്തിന്റെ ഭാഗമായതുപോലെയാണ് മലയാളികളുടെ ജീവിതം. കീടനാശിനികളും രാസ വസ്തുക്കളും അടങ്ങിയ ഭക്ഷണമാണ് പലരും നിരന്തരം കഴിച്ചുകൊണ്ടിരിക്കുന്നത്. ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അടങ്ങിയിരിക്കുന്ന മായം കണ്ടെത്താന്‍ കഴിയുന്നില്ലെന്നതാണ് ഇതിന് പ്രധാന കാരണം. നിത്യജീവിതത്തില്‍ ഉപയോഗിക്കുന്ന വസ്തുക്കളില്‍ മായം കലര്‍ന്നിട്ടുണ്ടോയെന്ന് തിരിച്ചറിയുന്നതിനുള്ള ചില മാര്‍ഗങ്ങള്‍ ഇതാ… അരിയിലെ മായം തിരിച്ചറിയാം അരിയുടെ നിറം വര്‍ദ്ധിപ്പിക്കുന്നതിനായാണ് സാധാരണയായി രാസവസ്തുക്കള്‍ ചേര്‍ക്കുന്നത്. ഇതുവഴിയായി അരി കൂടിയ വിലയ്ക്ക് വില്‍ക്കാനാകുമെന്നതാണ് മായം ചേര്‍ക്കുന്നതിന് കാരണം. അരിയില്‍ മായം കലര്‍ന്നിട്ടുണ്ടെങ്കില്‍ അരി കഴുകുമ്പോള്‍ നിറം Read More…
നിങ്ങള്‍ക്ക് സ്റ്റാമിന കുറവാണോ ? എങ്കില്‍ ഈ ആഹാരങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തണം
നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്താന്‍ നമുക്ക് സ്റ്റാമിന വളരെ ആവശ്യമാണ്. നമ്മളുടെ ശരീരത്തിന്റെ സഹനശേഷിയെയാണ് സ്റ്റാമിന എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശാരീരികമായും മാനസികമായും നല്ല സഹനശേഷി നമുക്ക് ആവശ്യമാണ്. നമ്മള്‍ ഫിസിക്കല്‍ ആക്ടിവിറ്റീസില്‍ ഏര്‍പ്പെടുമ്പോള്‍ സ്റ്റാമിന അത്യാവശ്യമായി വേണ്ടുന്ന ഒന്നാണ്. ഫിസിക്കലായും അതുപോലെ തന്നെ ഇമോഷണലായും സ്റ്റാമിന വര്‍ദ്ധിപ്പിക്കേണ്ടത് അനിവാര്യമാണ്. സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ പതിവായി വ്യായാമം ചെയ്യുന്നത് നല്ലതാണ്. അതുപോലെ സ്റ്റാമിന വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… നെയ്യ് – വീട്ടില്‍ നല്ല ശുദ്ധമായ നെയ്യ് ഉണ്ടെങ്കില്‍ Read More…
പന്നി, പോത്ത്തുടങ്ങിയവ വീണ്ടും ചൂടാക്കി ഉപയോഗിക്കാറുണ്ടോ ? ആയുര്‍വേദം പറയുന്നത്
പാകം ചെയ്ത ആഹാരം അധികം പഴകാതെ ചെറുചൂടില്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമമെന്ന് ആയുര്‍വേദം പറയുന്നു. ശരീരത്തെ താങ്ങി നിര്‍ത്തുന്ന മൂന്ന് തൂണുകളാണ് ആഹാരം, നിദ്ര, ബ്രഹ്മചര്യം. ഇതില്‍ ആഹാരമാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നത്. നാം കഴിക്കുന്നത് എന്തോ അതാണ് നമ്മെ രൂപപ്പെടുത്തുന്നത്. ഉദാഹരണമായി സാത്വിക ഗുണത്തെ ഉയര്‍ത്തുന്ന സാത്വിക ആഹാരങ്ങളാണ് പാല്‍, നെയ്, പാല്‍ച്ചോറ്, പഴവര്‍ഗങ്ങള്‍ എന്നിവ. കാമ,ക്രോധ, ലോഭ, മാനാദികളായ രാജസി ഗുണങ്ങള്‍ എരിവ്, പുളി, വറുത്ത ആഹാരസാധനങ്ങള്‍ എന്നിവയുടെ ഉപയോഗംകൊണ്ട് ഉയരാന്‍ സാധ്യതയുണ്ട്. ദഹിക്കാന്‍ പ്രയാസമേറിയതും, Read More…
അമിത വണ്ണം കുറയ്ക്കും, സമ്പൂര്‍ണ ആരോഗ്യം, നാടന്‍ പയര്‍ നിസ്സാരക്കാരനല്ല
പച്ചപ്പയര്‍, അച്ചിങ്ങ പയര്‍ തുടങ്ങിയ പേരുകളില്‍ വീട്ടുമുറ്റത്ത് ഉണ്ടാക്കുന്ന പച്ച തണ്ടോടുകൂടി വള്ളിയിലുണ്ടാകുന്ന പയര്‍ വിവിധ കറിക്കൂട്ടായി ഉപയോഗിക്കുന്നു. ലളിതവും വ്യത്യസ്‌തവുമായ കറിക്കൂട്ടുകള്‍ പച്ചപ്പയര്‍ കൊണ്ട് തയാറാക്കാമെന്നതിനെക്കുറിച്ച് മലയാളിയോട് പ്രത്യേകിച്ച് പറയേണ്ടതില്ല. ഓലന്‍, എരിശേരി, അവിയല്‍ തുടങ്ങിയ സദ്യവട്ടങ്ങളിലും മെഴുക്ക്‌പുരട്ടി, പയറുപ്പേരി, പയര്‍ തോരന്‍ തുടങ്ങിയ പേരില്‍ നിത്യേന പയര്‍ നമ്മുടെ തീന്‍ മേശപ്പുറത്തെത്തുന്നു. താരതമ്യേന വിലക്കുറവും ലഭ്യതയും പച്ചപ്പയര്‍ പണക്കാരന്റെയും സാധാരണക്കാരന്റെയും അടുക്കളയിലെ പ്രിയങ്കരനായി മാറുന്നു. അമിത വണ്ണം കുറയ്‌ക്കാന്‍ പച്ചപ്പയര്‍ ഒരോ ഇഞ്ച് നീളത്തില്‍ Read More…
മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് അറിയാമോ ?
കുഞ്ഞുങ്ങളുടെ ആരോഗ്യത്തില്‍ ഏറ്റവും കൂടുതല്‍ കരുതല്‍ വേണ്ടത് അമ്മമാര്‍ക്കാണ്. കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളര്‍ച്ചയ്ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങള്‍ മുലപ്പാലിലുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉള്‍പ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നത്. മുലയൂട്ടുന്ന അമ്മമാര്‍ ഒഴിവാക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…. ഹെര്‍ബല്‍ സപ്ലിമെന്റ് – ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ അമ്മയ്ക്കും കുഞ്ഞിനും ദോഷകരമായി ബാധിക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ Read More…













