Featured Oddly News

ഒമ്പതുകാരി ‘ഷാവോലിന്‍ കുങ് ഫു സ്റ്റാര്‍’; ആയോധന കലയിലെ അത്ഭുതം; വീഡിയോ കണ്ടാല്‍ ഞെട്ടും…!

പങ്കെടുക്കാനുള്ള അവസരത്തിനായി മാത്രം മത്സരിക്കുന്നത് ലോകത്തുടനീളമുള്ള പതിനായിരങ്ങളാണ് എന്നത് തന്നെയാണ് പ്രശസ്തമായ വേള്‍ഡ് ഷാവോലിന്‍ ഗെയിംസിന്റെ പ്രശസ്തി. ഈ വര്‍ഷം, മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഷാവോലിന്‍ ക്ഷേത്രത്തില്‍ തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ ക്ഷണിക്കപ്പെട്ട മത്സരാര്‍ത്ഥികളിലെ ഒമ്പതുകാരി ‘ഷാവോലിന്‍ കുങ് ഫു സ്റ്റാര്‍’ എന്ന പദവി നേടിയത് ഉന്നതരായ കുങ്ഫു മാസ്റ്റര്‍മാരേയും കുങ്ഫു പ്രേമികളേയും ഞെട്ടിച്ചു. കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വന്ന 124 പേരില്‍ ഏറ്റവും ഞെട്ടിച്ചതും കൊച്ചു പെണ്‍കുട്ടിയായിരുന്നു. അവളുടെ അവിശ്വസനീയമായ വഴക്കവും ഷാവോലിന്‍ കുങ് ഫു Read More…

Featured

വഴക്കുകള്‍ക്കുള്ള പഞ്ചാബ് ഗ്രാമത്തിന്റെ പരിഹാരം: പുകവലിക്കരുത്, കുറിയ വസ്ത്രത്തില്‍ കറങ്ങരുത്

വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് ഉള്‍പ്പെടെ നിസ്സാര കാര്യങ്ങള്‍ക്കു വരെ വഴക്ക് പതിവായി മാറിയതോടെ പഞ്ചാബിലെ ഒരു ഗ്രാമം പുകവലിക്കും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തി. പൊതുജനങ്ങളുടെ വൃത്തിയും സുരക്ഷയും ഉയര്‍ത്തിപ്പിടിക്കുന്നതിനും അനാവശ്യമായ ബഹളങ്ങളിലൂടെ വഴക്കുകള്‍ വിളിച്ചുവരുത്തുന്നതും ഒഴിവാക്കാനാണ് ഗ്രാമത്തിന്റെ പദ്ധതി. മൊഹാലി ഗ്രാമത്തിലെ പയിംഗ് ഗസ്റ്റ് ഹൗസുകളില്‍ താമസിക്കുന്നവര്‍ക്കാണ് നിയന്ത്രണം പ്രധാനമായും. വഴക്കേറിയതോടെ ഖരാറിന് സമീപമുള്ള ജന്‍ദ്പൂര്‍ ഗ്രാമത്തില്‍, പ്രദേശത്തെ ചില പെരുമാറ്റങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കാന്‍ പ്രാദേശിക യുവജന സമിതി ചേരുകയും നിയന്ത്രണങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു. പുകവലി, ശരീരം Read More…

Featured Good News

വളര്‍ന്നത് അനാഥയായി; ഇന്ന് ആയിരക്കണക്കിന് മാതാപിതാക്കള്‍ക്ക് മകളായി യോജനയുടെ ജീവിതം

അനാഥത്വത്തിന്റെ വില മനസിലാകുന്ന ഒരാള്‍ക്ക് മാത്രേ വിധി അനാഥരാക്കിയവരെ ചേര്‍ത്ത് പിടിക്കാന്‍ സാധിക്കൂ. അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ട് അതു നന്നായി യോജനയ്ക്ക് മനസിലാകുമായിരുന്നു. മഹാരാഷ്ട്രയില്‍ ഒരു ഓള്‍ഡ് ഏജ് ഹോം നടത്തുന്ന വ്യക്തിയാണ് യോജന ഘരത്. തന്റെ ചെറുപ്പത്തില്‍ അനാഥാലയത്തിന്റെ ഏകാന്തതയില്‍ മാതാപിതാക്കളുടെ സ്‌നേഹവും ലാളനയും അവര്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്നാല്‍ കാലങ്ങള്‍ക്ക് ഇപ്പുറം ആരോരുമില്ലാത്ത ഒരുപാട് മാതാപിതാക്കള്‍ക്ക് സ്‌നേഹനിധിയായ മകളാകാന്‍ യോജനയ്ക്ക് സാധിച്ചു. സ്മിറ്റ് ഓള്‍ഡ് ഏജ് ഹോം ആന്‍ഡ് കെയര്‍ ഫൌണ്ടേഷന്‍ എന്ന ഓള്‍ഡ് ഏജ് Read More…

Featured Sports

ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടിയ കൂലിപ്പണിക്കാരന്റെ മകൻ ഇനി പാക്കിസ്ഥാന്റെ ഒളിമ്പിക് ഹീറോ

ലോക കായികവേദിയില്‍ തന്റെ ജീവിതത്തിന്റെ മുഴുവന്‍ പോരാട്ടവും ജാവനിലേക്ക് ആവാഹിച്ച് 92.97 മീറ്റര്‍ ദൂരത്തേക്ക് നദീം എറിഞ്ഞപ്പോള്‍ വീണത് സ്വര്‍ണ്ണപ്പതക്കവും അതിനൊപ്പം ഒരു ഒളിമ്പിക്‌സ് റെക്കോഡുമായിരുന്നു. ഒളിമ്പിക്സിലേക്ക് പോകാന്‍ പണമില്ലാതെ നദീമും പരിശീലകന്‍ സല്‍മാന്‍ ഫയാസ് ബട്ടും പാക്കിസ്ഥാന്‍ സ്പോര്‍ട്സ് ബോര്‍ഡിനെ സഹായത്താലാണ് പാരീസിലെത്തിയത്. പാരീസിലേയ്ക്ക് പാക്കിസ്ഥാന്‍ തെരഞ്ഞെടുത്ത ഏഴ് അത്ലറ്റുകളില്‍ ഒരാള്‍. വ്യാഴാഴ്ച, പഞ്ചാബ് മേഖലയിലെ ഖനേവല്‍ ഗ്രാമത്തില്‍ നിന്നുള്ള ഈ 27കാരന്‍ ലോകത്തിലെ ഏറ്റവും വലിയ കായിക വേദിയില്‍ ഒരു ഒളിമ്പിക് റെക്കോര്‍ഡും രാജ്യത്തിന്റെ Read More…

Featured Healthy Food

ആരോഗ്യം സംരക്ഷിക്കാം, തടിയും കുറയും; പിയോപ്പി ഡയറ്റിനെ കുറിച്ച് അറിയേണ്ടതെല്ലാം

ശരിയായ രീതിയില്‍ ഭക്ഷണം കഴിച്ചാല്‍ മരുന്നിന്റെ ഉപയോഗം കുറയ്ക്കനാവും. ഭക്ഷണംതന്നെ മരുന്നായി മാറുന്നു. ആരോഗ്യം ശ്രദ്ധിക്കുന്നവരെല്ലാവരും നല്ലൊരു ഡയറ്റ് പിന്തുടരുന്നവരാണ്. ഭാരം കുറയ്ക്കുന്നതിന് ഉപരിയായി ആരോഗ്യം നിലനിര്‍ത്താനായി സ്ഥിരമായ ഒരു ഡയറ്റ് ഫോളോ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും പിയോപ്പി ഡയറ്റിനെ കുറിച്ച് അറിഞ്ഞിരിക്കണം. തെക്കന്‍ ഇറ്റലിയിലെ ഒരു ഗ്രാമത്തിന്റെ പേരിലാണ് ഈ ഭക്ഷണ രീതി അറിയപ്പെടുന്നത് . മെഡിറ്റേനിയന്‍ ശൈലിയിലുള്ള ഭക്ഷണത്തെ അടിസ്ഥാനമാക്കി കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് , ഉയര്‍ന്ന അളവില്‍ നല്ല കൊഴുപ്പ് എന്നിവയിലാണ് ഈ ഭക്ഷണരീതി Read More…

Featured Myth and Reality

കപ്പല്‍ തകര്‍ച്ചയില്‍നിന്ന് കണ്ടെത്തിയ 2000 വര്‍ഷം പഴക്കമുള്ള ആദ്യ ‘കമ്പ്യൂട്ടര്‍’ ; ഉപകരണം ഡീ കോഡ് ചെയ്യാന്‍ ശ്രമം

ഗ്രീക്ക് കപ്പല്‍ തകര്‍ച്ചയില്‍ നിന്ന് കണ്ടെത്തിയ 2,000 വര്‍ഷം പഴക്കമുള്ള ആദ്യ കമ്പ്യൂട്ടറിനെ ഡീകോഡ് ചെയ്യാന്‍ ശ്രമിച്ച് ശാസ്ത്രജ്ഞര്‍. മെക്കാനിസം എന്നറിയപ്പെടുന്ന ജ്യോതിശാസ്ത്ര കലണ്ടറാണ് ‘ആദ്യ കമ്പ്യൂട്ടര്‍’ എന്ന് ശാസ്ത്രജ്ഞര്‍ വിശേഷിപ്പിച്ചത്. 1901-ല്‍ കണ്ടെത്തിയ ഉപകരണം ശാസ്ത്രജ്ഞരെ അമ്പരപ്പിക്കുകയാണ്. ഇത് ഒരു കൈകൊണ്ട് പ്രവര്‍ത്തിക്കുന്ന സമയസൂചന ഉപകരണമാണ്. ചന്ദ്രന്റെയും ഗ്രഹങ്ങളുടെയും സൂര്യന്റെയും ഗോളസമയം ട്രാക്കുചെയ്യുന്നതിനുള്ള ഈ വിംഗ്-അപ്പ് സിസ്റ്റം ഒരു കലണ്ടര്‍ പോലെ പ്രവര്‍ത്തിക്കുകയും ഗ്രഹണ സമയവും ചന്ദ്രന്റെ ഘട്ടങ്ങളും ട്രാക്കുചെയ്യുകയും ചെയ്യുന്നു. മെക്കാനിസം താരതമ്യേന ലളിതമാണെന്ന് Read More…

Featured Good News

150 കി.മീ. അകലെ നഷ്ടപ്പെട്ടു; വളര്‍ത്തുനായയുടെ തിരിച്ചുവരവ് സദ്യ നടത്തി ആഘോഷിച്ച് കുടുംബം

മിക്കവര്‍ക്കും ഇണക്കിവളര്‍ത്തുന്ന വളര്‍ത്തുനായ കുടുംബാംഗം തന്നെയാണ്. അതിന്റെ വേര്‍പാടും പലായനവുമൊക്കെ ഏറെ ദു:ഖിപ്പിക്കും. 150 കിലോമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്ത് നഷ്ടപ്പെട്ടെന്ന് കരുതിയ പ്രിയപ്പെട്ട നായയുടെ വീട്ടിലേക്കുള്ള തിരിച്ചുവരവ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്നുകൊടുത്തു ആഘോഷിച്ചു. കര്‍ണാടകയിലെ യമഗര്‍ണി ഗ്രാമമാണ് വിചിത്ര കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. കര്‍ണാടക്കാരനായ കമലേഷ് കുംഭറാണ് നായയുടെ തിരിച്ചുവരവ് ആഘോഷിച്ചത്. മഹാരാഷ്ട്രയിലേക്ക് ഇയാള്‍ നടത്തിയ തീര്‍ത്ഥാടന യാത്രയില്‍ ഒപ്പം പോകുകയും കാണാതാകുകയും ചെയ്ത പ്രിയപ്പെട്ട മഹാരാജ് എന്ന നായയുടെ തിരിച്ചുവരവാണ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്ന് Read More…

Featured Travel

രാജസ്ഥാനിലെ ഫ്‌ളോട്ടിംഗ് പാലസിന്റെ കഥ ഇതാണ് ; പതിനെട്ടാം നൂറ്റാണ്ടിന്റെ വാസ്തുവിദ്യാ ചാരുത

ഹവേലികള്‍, കോട്ടകള്‍, അതുല്യമായി രൂപകല്‍പ്പന ചെയ്ത ആരാധനാലയങ്ങള്‍ എന്നിവയാണ് രാജസ്ഥാന് അന്താരാഷ്ട്ര ടൂറിസം മേഖലയില്‍ പെരുമ നല്‍കുന്നത്. ജയ്സാല്‍മീര്‍, ജയ്പൂര്‍, ജോധ്പൂര്‍, ഉദയ്പൂര്‍ തുടങ്ങിയ നഗരങ്ങളില്‍ കാണുന്ന രജപുത്ര ശൈലിയിലുള്ള വാസ്തുവിദ്യ അതിന്റെ അടയാളങ്ങളാണ്. എന്നാല്‍ ജയ്പൂരിലെ മാന്‍ സാഗര്‍ തടാകത്തിന് നടുവില്‍ സ്ഥിതി ചെയ്യുന്ന ജല്‍ മഹലാണ് രാജസ്ഥാനിലേക്കുള്ള വിനോദസഞ്ചാരത്തിന്റെ ഹൈലൈറ്റ്. രജപുത്ര, മുഗള്‍ വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമായി കണക്കാക്കപ്പെടുന്ന കോട്ട വെള്ളത്തിന് മുകളില്‍ പൊങ്ങിക്കിടക്കുന്ന ഒരു കൊട്ടാരത്തിന്റെ പ്രതീതി ജനിപ്പിക്കുന്ന മനോഹര കാഴ്ചയാണ്. Read More…

Featured Good News

ഗായിക പലക് മുച്ചല്‍ നടത്തിക്കൊടുത്തത് 3000 സൗജന്യ ഹൃദയശസ്ത്രക്രിയകള്‍, പാട്ടുപാടുക മാത്രമല്ല ജീവിതം

ഹിറ്റ് ഗാനങ്ങളിലൂടെ അനേകരുടെ മനസ്സില്‍ ചേക്കേറിയ ഗായികയാണ് ഇന്‍ഡോറുകാരി പലക് മുച്ചല്‍. എംഎസ് ധോണി ദി അണ്‍ടോള്‍ഡ് സ്റ്റോറിയിലെ ‘കൗന്‍ തുജെ’ , ആഷിഖി 2-ലെ ‘ചഹുന്‍ മെയിന്‍ യാ നാ’ വരെയുള്ള ഹിറ്റ് ഗാനങ്ങളുടെ പേരില്‍ അവര്‍ അറിയപ്പെടുന്നു. വിനോദ വ്യവസായത്തിലെ ഒരു പ്രശസ്ത കലാകാരിക്ക് അപ്പുറത്ത് അവരുടെ ഗാനങ്ങള്‍ 3,000 കുട്ടികളുടെ ജീവന്‍ രക്ഷിച്ചതായി നിങ്ങള്‍ക്കറിയാമോ? ദരിദ്രരായ കുട്ടികള്‍ക്കായി സൗജന്യ ഹൃദയ ശസ്ത്രക്രിയകള്‍ക്ക് പാലക് വന്‍തോതില്‍ ധനസഹായം നല്‍കുന്നുണ്ട്. തന്റെ ധനസമാഹരണമായ സേവിംഗ് ലിറ്റില്‍ Read More…