Featured Oddly News

വരന്റെ ശമ്പളം 30ലക്ഷമല്ല, വെറും 3ലക്ഷം; വരനെ പ്രാകി വധു വിവാഹത്തില്‍ നിന്നും പിന്മാറി…!

വരന്റെ ശമ്പളം 30 ലക്ഷമല്ല വെറും മൂന്ന് ലക്ഷമാണെന്ന് അറിഞ്ഞതോടെ വധു നിശ്ചയിച്ച വിവാഹത്തില്‍ നിന്നും പിന്മാറി. മാട്രിമോണിയലില്‍ പരിചയപ്പെട്ട് വിവാഹനിശ്ചയം വരെയെത്തിയ കേസില്‍ സ്ത്രീയുമായി നടത്തിയ സംഭാഷണത്തിന്റെ സ്‌ക്രീന്‍ഷോട്ട് വരന്‍ എക്സില്‍ പങ്കുവെച്ചു. ശമ്പളം പ്രതിവര്‍ഷം മൂന്ന് ലക്ഷമാണെന്ന് കണ്ടതോടെ യുവതി തനിനിറം കാട്ടിയെന്നാണ് യുവാവ് പറയുന്നത്. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. ഒരു പുരുഷാവകാശ പ്രവര്‍ത്തകനാണ് ഇര. വിവാഹനിശ്ചയം ഉടന്‍ നടത്തണമെന്ന് സമ്മര്‍ദ്ദമുണ്ടാക്കിക്കൊണ്ടിരുന്ന യുവതി ശമ്പളം കുറവാണെന്ന് അറിഞ്ഞതോടെ തനിക്ക് കാത്തിരിക്കാനാകില്ലെന്നും മറ്റൊരാള്‍ വിവാഹത്തിന് റെഡിയാണെന്നും Read More…

Featured Movie News

അവര്‍ നമ്മുടെ അതിഥികളാണ്, അവര്‍ക്ക് ഷൂട്ട് ചെയ്യാന്‍ അവസരം നല്‍കണമെന്ന് രജനി; ജനക്കൂട്ടം മാറി നിന്നു

സിനിമ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ വിജയ് യ്ക്ക് മുമ്പ് തയ്യാറെടുത്തയാളാണ് തമിഴ് സൂപ്പര്‍താരം രജനീകാന്ത്. അവസാന നിമിഷമാണ് താരം നീക്കം ഉപേക്ഷിച്ചതും സിനിമയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. യുവതലമുറയിലെ അനേകം മുന്‍നിര സംവിധായകരാണ് രജനീകാന്തിനൊപ്പം സിനിമ ചെയ്യാനും ഹിറ്റുകളുണ്ടാക്കാനും കടന്നുവന്നിരിക്കുന്നത്. സൂപ്പര്‍താരപദവിയില്‍ നില്‍ക്കുമ്പോഴും ഡൗണ്‍ ടൂ എര്‍ത്തായ നടന്‍ തമിഴ്ജനതയ്ക്ക് ഒരു വികാരം തന്നെയാണ്. ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളില്‍ ഒന്നായ ഊട്ടിയില്‍ ഷൂട്ടിംഗിന് പോയ സംഭവം രജനീകാന്തിന് തമിഴ്ജനതയ്ക്കിടയിലുള്ള സ്വാധീനത്തെക്കുറിച്ച് വ്യക്തമായ സൂചന നല്‍കുന്നതായിരുന്നു. Read More…

Featured Health

പിങ്ക് കൊക്കെയ്ൻ കൊക്കെയ്ൻ അല്ല, എന്താണ് നിഗൂഢ മയക്കുമരുന്നിൽ ഉള്ളത്?

വൺ ഡയറക്ഷൻ ഗായകൻ ലിയാം പെയ്‌നിന്റ മരണത്തിനുശേഷം വാർത്തകളിൽ നിറഞ്ഞുനിൽക്കുകയാണ് പിങ്ക് കൊക്കെയ്‌ൻ . പിങ്ക് കൊക്കെയ്നിന് പേരു സൂചിപ്പിക്കുപോലെ പിങ്ക് നിറമാണ്, പക്ഷേ അത് കൊക്കെയ്ൻ അല്ല. പിന്നെയോ? പ്രവചനാതീതമായ ഫലങ്ങളും, അപകടകരമായ ആസക്തിയും ഉണ്ടാക്കുന്ന ഒരു മയക്കുമരുന്ന് മിശ്രിതമാണ് ഇത് . 31 കാരനായ പോപ്പ് താരം ലിയാം പെയ്ൻ അർജന്റീനയിലെ ഹോട്ടലിലെ മൂന്നാം നില ബാൽക്കണിയിൽനിന്ന് വീണ് മരിച്ചതിനെ തുടർന്നാണ് പിങ്ക് കൊക്കെയ്ൻ വര്‍ത്തകളില്‍ ഇടം പിടിച്ചത്. പെയ്നിന്റെ മൃതദേഹത്തിൽ നടത്തിയ പരിശോധനയിൽ Read More…

Featured Good News

പ്രതിവര്‍ഷം 8 ലക്ഷം രൂപയുടെ ബിസിനസ് സംരംഭമുണ്ടാക്കാന്‍ വീട്ടമ്മയെ സഹായിച്ചത് നമ്മുടെ സ്വന്തം ചക്ക

തന്റെ വീടിനുചുറ്റും പരന്നുകിടക്കുന്ന ഏലത്തോട്ടങ്ങളാലും ചക്കത്തോട്ടങ്ങളാലും ചുറ്റപ്പെട്ട നാലര ഏക്കര്‍ സ്ഥലത്താണ് റാണി സണ്ണി തന്റെ ദിവസങ്ങള്‍ മിക്കവാറും ചെലവഴിക്കുന്നത്. കുടുംബം ഏലം വിളവെടുക്കുമ്പോള്‍, അവര്‍ പ്ലാവില്‍ നിന്നും ചക്ക വെട്ടിമാറ്റും. റാണിയെ സംബന്ധിച്ചിടത്തോളം 2017 വരെ ചക്കയ്ക്ക് വലിയ മൂല്യമില്ലായിരുന്നു. എന്നാല്‍ സ്വാശ്രയസംഘങ്ങളുടെ ഭാഗമായുള്ള ഒരു പരിശീലന പരിപാടിയില്‍ പങ്കെടുത്തതോടെ സമൃദ്ധമായ വിഭവങ്ങളുടെ ഒരു സാധ്യത അവര്‍ കണ്ടെത്തി. ഈ 57-കാരി തന്റെ ‘ഈഡന്‍ ജാക്ക്ഫ്രൂട്ട് പ്രോഡക്ട്‌സി’ല്‍നിന്ന് ഇപ്പോള്‍ ഒരു വര്‍ഷം കൊണ്ട് 8 ലക്ഷം Read More…

Featured Oddly News

ഒരുകിലോ തേയിലയ്ക്ക് വില 10 കോടിയോ ? അറിയുക, ലോകത്തിലെ വിലപിടിപ്പുള്ള പ്രകൃതി വസ്തുക്കളെ

ചായപ്രേമികള്‍ക്ക് ചായ എപ്പോഴും ഒരു വികാരം തന്നെയാണ്. കുറഞ്ഞത് രാവിലെയും വൈകിട്ടും ഇവര്‍ ചായ പതിവാക്കാറുമുണ്ട്. തേയില ചായയും, പാല്‍ ചായയുമൊക്കെ ഇഷ്ടത്തിന് അനുസരിച്ച് ഉപയോഗിയ്ക്കുന്നവരാണ് നമ്മളില്‍ പലരും. എന്നും ചായ കുടിയ്ക്കുന്ന നമ്മള്‍ ലോകത്തിലെ ഏറ്റവും വില കൂടിയ തേയില ഏതാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ?. ഉണ്ടാകാന്‍ സാധ്യത വളരെ കുറവ് തന്നെയാണ്. കിലോയ്ക്ക് പത്ത് കോടി രൂപയുള്ള തേയില ഉണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിയ്ക്കാന്‍ സാധിയ്ക്കുമോ ?. ചൈനയിലെ ഫുജിയാനിലുള്ള ഡാ ഹോങ് പാവോ എന്നറിയപ്പെടുന്ന Read More…

Featured

ദേശീയ പുരസ്‌ക്കാരവേദിയില്‍ അക്ഷയ്കുമാറിനെ ‘അപമാനിച്ച്’ മലയാളനടി

ന്യൂഡല്‍ഹി: ആക്ഷനായാലും അഭിനയസാധ്യതയായാലും ഒരുപോലെ മികവ് പ്രകടിപ്പിക്കാറുള്ള അക്ഷയ്കുമാര്‍ രാജ്യത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന നടന്മാരില്‍ ഒരാളാണ്. എന്നാല്‍ ഒരിക്കല്‍ ദേശീയ അവാര്‍ഡ് വേദിയില്‍ താന്‍ ഒരു മലയാളനടി കാരണം സ്വയം അപമാനിതനായെന്നാണ് അക്ഷയ്കുമാറിന്റെ വെളിപ്പെടുത്തല്‍. അക്ഷയ് ഇക്കാര്യം പറയുന്നതിന്റെ ആജ് തക്കിന് നല്‍കിയ ഒരു അഭിമുഖത്തിന്റെ വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാണ്. 2016-ലെ ദേശീയ അവാര്‍ഡ്ദാന ചടങ്ങിലെ സംഭവമാണ് താരം അനുസ്മരിച്ചത്. ആദ്യമായി താരത്തിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചത് അന്നായിരുന്നു. റുസ്തം എന്ന സിനിമയിലെ പ്രകടനത്തിനാണ് താരത്തിന് Read More…

Featured Good News

ചെറുപ്പത്തില്‍ അച്ഛനെ നഷ്ടമായി; ആദ്യ സിവില്‍ പരീക്ഷയില്‍ പരാജയം; പതറാതെ പവറോടെ അപരാജിത

ജീവിതത്തില്‍ വന്‍നേട്ടങ്ങള്‍ സ്വന്തമാക്കിയ വ്യക്തികളെല്ലാംതന്നെ വളരെ വലിയ പ്രതിസന്ധികളെ അതിജീവിച്ചവരാണ്. സിക്കിമിലെ ആദ്യത്തെ വനിത ഐ പിഎസ് ഓഫീസര്‍ എന്ന ബഹുമതി സ്വന്തമാക്കിയ അപരാജിത റായിയുടെയും കഥ വ്യത്യസ്തമല്ല. സിവില്‍ സര്‍വീസ് പരീക്ഷ രണ്ട് തവണ എഴുതി വിജയിച്ച അപരാജിത ഇന്ന് പൊതുജന സേവന രംഗത്തേയ്ക്ക് ഇറങ്ങാന്‍ ആഗ്രഹിക്കുന്ന പതിനായിരക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പ്രചോദനമാണ്. അപരാജിത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്ന കുടുംബത്തിലാണ് ജനിച്ചത്. അമ്മ സ്‌കൂളിലെ ടീച്ചറും അച്ഛന്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുമായിരുന്നു. എന്നാല്‍ എട്ടാം വയസ്സില്‍ അപരാജിതയുടെ Read More…

Featured Oddly News

ഫുഡ് ഡെലിവറി ആപ്പ് ഉപയോഗിച്ച് തന്നെ നിരീക്ഷിക്കുന്നു; മുന്‍ കാമുകനെതിരേ യുവതി

ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിലെ ജീവനക്കാരനായ തന്റെ മുന്‍ കാമുകന്‍ തന്റെ ലൊക്കേഷന്‍ ട്രാക്കുചെയ്യാന്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് യുവതിയുടെ പരാതി. ഇരയുടെ സുഹൃത്തും ബെംഗളൂരുവില്‍ നിന്നുള്ള ബ്രാന്‍ഡ് മാര്‍ക്കറ്റിംഗ് പ്രൊഫഷണലുമായ രൂപാല്‍ മധുപാണ് ലിങ്ക്ഡ്ഇനില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ പങ്കുവെച്ചത്. ഡേറ്റിംഗ് ആപ്പായ ബംബിളിലെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമില്‍ ജോലി ചെയ്യുന്ന യുവതിയെ അവരുടെ മുന്‍ സുഹൃത്ത് കണ്ടുമുട്ടിയതായി എംഎസ് മധുപിന്റെ പോസ്റ്റ് പറയുന്നു. അവരുടെ ബന്ധം അവസാനിച്ചതിന് ശേഷമാണ് സ്ത്രീയുടെ മുന്‍ കാമുകന്‍ അവളുടെ അക്കൗണ്ട് കണ്ടെത്തിയത്. അവളുടെ Read More…

Featured Movie News

‘ദുല്‍ഖറിനെവെച്ചു നോക്കുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റ്’ ; മാപ്പുചോദിച്ച് രാംഗോപാല്‍ വര്‍മ്മ

മമ്മൂട്ടി ദുല്‍ഖര്‍ സല്‍മാനില്‍ നിന്നും അഭിനയം പഠിക്കണമെന്നും ദുല്‍ഖറിനെ വെച്ചു നോക്കുമ്പോള്‍ മമ്മൂട്ടി വെറും ജൂനിയര്‍ ആര്‍ട്ടിസ്റ്റാണെന്നും പറഞ്ഞതിന് ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ്മ നേരിട്ട ട്രോളിന് കയ്യും കണക്കുമില്ല. എന്നാല്‍ സത്യ സംവിധായകന്‍ ഇപ്പോള്‍ മാപ്പും പറഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. താന്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചത് ദുല്‍ഖറിനെ പുകഴ്ത്തല്‍ ആണെന്ന് തന്റെ നയം കൃത്യമായി വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകന്‍. 2015ല്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തമിഴ് ചിത്രം ‘ഓ കാതല്‍ കണ്‍മണി’യുടെ റിലീസ് വേളയില്‍ രാം ഗോപാല്‍ Read More…