ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു പുരുഷ ആരാധകരുടെ ഹൃദയം തകര്‍ത്ത് നടി തപ്സി പന്നു കാമുകന്‍ മത്യാസ് ബോയെ ഉദയ്പൂരില്‍ വെച്ച് വിവാഹം കഴിച്ചത്. പൊതുജനങ്ങള്‍ക്ക് സംസാരിക്കാന്‍ കൊടുക്കാതെ വളരെ രഹസ്യമായി തന്റെ പ്രണയം സൂക്ഷിച്ച നടി അത് പരസ്യമാക്കിയത് വിവാഹത്തോടെയായിരുന്നു. മത്യാസുമായുള്ള വിവാഹവും കുടുംബജീവിതവും ഇപ്പോഴും മറച്ചുപിടിച്ചിരിക്കുന്ന നടി അടുത്തിടെയാണ് തന്റെ വിവാഹത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. ഒമ്പത് വര്‍ഷം മുമ്പ് തന്നെ തപ്സിയും മത്യാസുമായി വിവാഹനിശ്ചയം കഴിഞ്ഞിരുന്നതായിട്ടാണ് നടി അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷമായി ഇരുവരും Read More…
‘നാന്‍ജിംഗിന്റെ മാലാഖ’ ; ആത്മഹത്യയില്‍ നിന്നും രക്ഷിച്ചത് 469 വിഷാദരോഗികളെ ; പാലത്തില്‍നിന്ന് ചാടാതെ തടഞ്ഞു
ഓരോരുത്തരുടേയും മാനസികാവസ്ഥ വ്യത്യസ്തമാണ്. ജീവിത പ്രതിസന്ധികളെ ചിലര്‍ അസാധാരണ മനോധൈര്യത്തോടെ മറികടക്കുമ്പോള്‍ മറ്റുചിലര്‍ പെട്ടെന്ന് എടുക്കുന്ന തീരുമാനത്തില്‍ ആത്മഹത്യയില്‍ അഭയം തേടും. മരണത്തിന് തൊട്ടുമുമ്പുള്ള ഏറ്റവും പ്രധാനപ്പെട്ട ആ നിമിഷമാണ് സന്നദ്ധപ്രവര്‍ത്തകന്‍ ചെന്‍ നിരാശരായ ആ മനുഷ്യരുമായി സംസാരിക്കാന്‍ തെരഞ്ഞെടുക്കുന്നത്. അദ്ദേഹം നല്‍കിയ ആത്മവിശ്വാസത്തില്‍ ആത്മഹത്യയില്‍ നിന്നും ജീവിതത്തിലേക്ക് പിന്തിരിഞ്ഞ് കയറിയത് നൂറുകണക്കിന് പേരാണ്. ചൈനയിലെ ആത്മഹത്യാ പ്രതിരോധ സന്നദ്ധപ്രവര്‍ത്തകനാണ് ചെന്‍ സി. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയുടെ തലസ്ഥാന നഗരമായ നാന്‍ജിംഗിലെ യാങ്‌സി നദിക്ക് കുറുകെയുള്ള Read More…
മഹാരാജ ബോക്‌സോഫീസില്‍ വാരിയത് 100 കോടി ; വിജയ്‌സേതുപതി അഭിനയിച്ചത് പ്രതിഫലം വാങ്ങാതെ
ജൂണ്‍ 14 ന് തീയേറ്ററുകളില്‍ എത്തിയ മഹാരാജ ബോക്‌സോഫീസില്‍ നേടിയത് 100 കോടിയോളം കളക്ഷനാണ്. തമിഴ്‌നാടിന് പുറമേ കേരളം, തെലുങ്കാന, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലും സിനിമ വന്‍വിജയം നേടി. ബോക്‌സോഫീസില്‍ മിന്നിയ സിനിമ ഇപ്പോള്‍ ഹിന്ദിയില്‍ റീമേക്ക് ചെയ്യാനൊരുങ്ങുകയാണെന്നും അമീര്‍ഖാന്‍ നായകനാകുമെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍. എന്നാല്‍ സിനിമയില്‍ വിജയ് സേതുപതി പ്രതിഫലം വാങ്ങാതെയാണ് സിനിമയില്‍ അഭിനയിച്ചതെന്നാണ് സൂചനകള്‍. സിനിമയുടെ മൊത്തം ബഡ്ജറ്റ് 20 കോടി രൂപയാണ്. സിനിമയ്ക്കായി വിജയ്‌സേതുപതി പ്രതിഫലം ഒന്നും വാങ്ങിയില്ലെന്നാണ് പിങ്ക്‌വില്ലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. സിനിമയുടെ Read More…
ബീച്ചിലെ മണലില്‍ നാലുവിരല്‍ കുത്തി വരച്ച ഒരു വര പിന്നീട് ചരിത്രമായി ; ബാര്‍കോഡിന്റെ പിറവിയുടെ കഥ
ഒരു ഡിജിറ്റല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന വിവിധ വീതിയിലുള്ള കറുത്തവരകളും സംഖ്യാകോഡുകളും വരുന്ന ബാര്‍കോഡുകള്‍ ആധുനിക കാലത്ത് സര്‍വ്വവ്യാപിയാണ്. ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിലേക്ക് ഡാറ്റ നല്‍കുന്നതിന് ഉപയോഗിക്കുന്ന സമാന്തര ബാറുകളുടെ ശ്രേണിയെന്ന് ഇതിനെ ലഘൂകരിച്ചും പറയാനാകും. ഒരുല്‍പ്പന്നത്തിന്റെ സ്വത്ത്വവും തനിമയും നിര്‍ണ്ണയിക്കുന്ന ബാര്‍കോഡ് ഒരിക്കല്‍ ഒരു ബീച്ചില്‍ ഒരാള്‍ നാലുവിരല്‍ കൊണ്ടു വരച്ച ഒരു വരയില്‍ നിന്നും ഉണ്ടായതാണ് ഇതെന്ന് നിങ്ങളില്‍ എത്രപേര്‍ക്കറിയാം? അമേരിക്കന്‍ എഞ്ചിനീയര്‍മാരായ നോര്‍മന്‍ ജോസഫ് വുഡ്ലാന്‍ഡും ബെര്‍ണാഡ് സില്‍വറും ചേര്‍ന്ന് Read More…
ഫ്രാന്‍സില്‍ ലീഗ് 2 ഫുട്‌ബോള്‍ക്ലബ്ബിനെ സ്വന്തമാക്കി കിലിയന്‍ എംബാപ്പേ
ലോകത്തിലെ ഏറ്റവും പ്രശസ്തനായ ഫ്രഞ്ച് ഫുട്‌ബോളര്‍മാരില്‍ എന്തായാലും കിലിയന്‍ എംബാപ്പേ ഉണ്ടാകുമെന്ന് ഉറപ്പ്. വെറും 25 വയസ്സിനുള്ളില്‍ അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളില്‍ സ്വന്തമായി ഫുട്‌ബോള്‍ ക്ലബ്ബും. ഫ്രാന്‍സില്‍ ലീഗ് 2 ല്‍ കളിക്കുന്ന കെയ്ന്‍ ഫുട്‌ബോള്‍ ക്ലബ്ബ് വാങ്ങിയിരിക്കുകയാണ് കിലിയന്‍ എംബാപ്പേ. ക്ലബ്ബില്‍ താരം ഇതിനകം ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഫ്രഞ്ച് പ്രസിദ്ധീകരണമായ ലെ പാരിസിയന്‍ എംബാപ്പെ കേനിന്റെ ഭൂരിഭാഗം ഓഹരി ഉടമയാകാന്‍ 20 മില്യണ്‍ യൂറോയില്‍ താഴെ ചെലവഴിക്കും എന്ന് പ്രതീക്ഷിക്കുന്നു. 5 മില്യണ്‍ മൂല്യമുള്ള Read More…
മജ്ജ ദാനംചെയ്യുന്ന ആദ്യ ഇന്ത്യക്കാരന്‍ സല്‍മാന്‍ ഖാന്‍, രക്ഷിച്ചത് ഒരു കൊച്ചു പെണ്‍കുട്ടിയുടെ ജീവന്‍
ഇന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായ സല്‍മാന്‍ ഖാന്‍ തന്റെ വ്യക്തിജീവിതത്തില്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ഈ വര്‍ഷം ആദ്യം, മുംബൈയിലെ തന്റെ വീടിന് പുറത്ത് നടന്ന വെടിവെപ്പിന് ശേഷം അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു . രാജ്യത്തെ ആദ്യത്തെ മജ്ജ ദാതാവ് സൽമാൻ ഖാൻ ആണെന്ന് നിങ്ങൾക്കറിയാമോ? അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കൽ ആവശ്യമായ ഒരു കുട്ടിയെയാണ് അദ്ദേഹം സഹായിച്ചത്. 2010-ല്‍, മജ്ജ ഡോണര്‍ രജിസ്ട്രി ഇന്ത്യ (എംഡിആര്‍ഐ) യില്‍ ആവശ്യമുണ്ടെങ്കില്‍ മജ്ജ ദാനം Read More…
ചായ കുടിച്ചാല്‍ തലവേദന മാറുമോ ? ‘‘എന്റെ ചായ കിട്ടിയില്ല, ഭയങ്കര തലവേദന’ !
“രാവിലെ എനിക്ക് എന്റെ ചായ കിട്ടിയില്ല, അതുകൊണ്ട് ഭയങ്കര തലവേദന.” നിങ്ങൾ ഈ വാചകം ആരിൽനിന്നൊക്കെ കേട്ടിണ്ടുണ്ടാവും?. എല്ലാ ഇന്ത്യൻ വീടുകളിലും ഒരു പ്രധാന പാനീയമാണ് ചായ. ദൈനംദിന ശീലമായിക്കഴിഞ്ഞ ചായയില്ലാത്ത ഒരു ദിവസം ചിന്തിക്കാന്‍പോലുമാവില്ല. സമയത്ത് ചായ കിട്ടിയില്ലെങ്കില്‍ അപ്പോള്‍ തന്നെ തുടങ്ങും തലവേദന. എന്നാൽ ചായയ്ക്ക് തലവേദനയുമായി എന്തെങ്കിലും ബന്ധമുണ്ടോ? വിദഗ്ധരുടെ അഭിപ്രായത്തിൽ, ചായ നിങ്ങളുടെ തലവേദനയെ നേരിട്ട് കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യില്ല. വിദഗ്ധര്‍ പറയുന്നു, “തലവേദനയും ചായയുടെ ഉപഭോഗവും തമ്മിൽ നേരിട്ട് തെളിവുകളൊന്നുമില്ലെങ്കിലും, Read More…
കാര്യം നിസ്സാരം…; വിവാഹം കഴിഞ്ഞ് 3 മിനിറ്റിനുള്ളിൽ ദമ്പതികൾ വേർപിരിഞ്ഞു
കുവൈറ്റില്‍ ദമ്പതികൾ ഭാര്യാഭർത്താക്കന്മാരായി പ്രഖ്യാപിച്ച് മൂന്ന് മിനിറ്റിനുള്ളിൽ വിവാഹമോചനം നേടി. സംഭവം രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ചെറിയ ദാമ്പത്യം എന്ന റെക്കോഡില്‍ ഇടംപിടിച്ചു. ഇൻഡിപെൻഡന്റ്സ് ഇൻഡിയുടെ റിപ്പോർട്ട് അനുസരിച്ച്, സംഭവം നടന്നത് 2019 ലാണ്, എന്നാൽ അടുത്തിടെ സംഭവം സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായി. വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയ ദമ്പതികൾ കോടതിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയതോടെയാണ് നാടകീയമായ ഈ സംഭവം അരങ്ങേറിയത്. പുറത്തേയ്ക്ക് നടക്കുന്നതിനിടയില്‍ മണവാട്ടി ഇടറിവീണു. ഇതുകണ്ട് വരൻ അവളെ ‘വിഡ്ഢി’ എന്ന് വിളിച്ച് അപമാനിച്ചു. Read More…
‘ദാനംചെയ്ത് ദരിദ്രനായ ഒരാളും ഭൂമിയിലില്ല സഹോദരാ’; തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കി ഇന്‍ഫ്ലുവന്‍സര്‍
പത്തുവര്‍ഷമായി തെരുവില്‍ കഴിയുന്ന സ്ത്രീയ്ക്ക് ഒരു യുവാവ് അപ്പാര്‍ട്ട്‌മെന്റ് സമ്മാനം നല്‍കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ നേടി. യു.എസ്. ഇന്‍ഫ്ലുവന്‍സര്‍ ഇസഹിയ ഗ്രാസയാണ് ഇപ്പോള്‍ വൈറലായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ക്ലിപ്പില്‍, അയാള്‍ തന്റെ വാഹനത്തില്‍ ഇരുന്ന് സ്ത്രീയെ അഭിവാദ്യം ചെയ്യുന്നതും അവര്‍ സന്തോഷത്തോടെ പ്രതികരിക്കുന്നതുമാണ് ആദ്യം. പിന്നീട്, കാറിനടുത്തേക്ക് വന്ന് അവരോട് ഒരു സമ്മാനപായ്ക്കറ്റ് നല്‍കിയ ശേഷം അത് തുറക്കാന്‍ ആവശ്യപ്പെടുന്നു. സ്ത്രീ ബാഗ് തുറന്ന് ഒരു താക്കോല്‍ ശ്രദ്ധിക്കുന്നു. ‘നിങ്ങള്‍ക്ക് ഒരു അപ്പാര്‍ട്ട്‌മെന്റ് ലഭിച്ചു.’ Read More…














