അനന്തപൂര്‍: വര്‍ഷത്തില്‍ നിങ്ങള്‍ എത്ര തവണ വിഷം കലരാത്ത പച്ചക്കറികള്‍ ഉപയോഗിക്കാറുണ്ട്? എന്നാല്‍ ആന്ധ്രാപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ റാപ്തഡു മണ്ഡലത്തിലെ ചെര്‍ലോപള്ളി ഗ്രാമത്തിലെ പുരോഗമന കര്‍ഷകനായ സി പെദ്ദണ്ണ ഒരു വര്‍ഷം മുഴുവന്‍ കഴിക്കുന്നത് വിഷരഹിത പച്ചക്കറിയാണ്. അതും സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്നും കിട്ടിയത്. പെദ്ദണ്ണയും ഭാര്യ രാജേശ്വരിയും ഒരുമിച്ച് അവരുടെ വീട്ടില്‍ 365 ദിവസത്തെ അടുക്കളത്തോട്ടം സൃഷ്ടിച്ചുകൊണ്ട് മറ്റുള്ളവരെയും പ്രകൃതി ജീവനത്തിന് പ്രേരിപ്പിക്കുകയാണ്. ഉപജീവനത്തിനായി പച്ചക്കറികള്‍, ഇലക്കറികള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയെല്ലാം സ്വന്തം വളപ്പില്‍ നട്ടുവളര്‍ത്തുന്നു. Read More…
യൂണിഫോമിട്ട് ബാഗുമായി ഒന്നുകൂടി സ്‌കൂളില്‍ പോകുമ്പോള്‍ കൊതിയുണ്ടോ? നിങ്ങൾ മുടക്കേണ്ടത്….
സ്‌കൂളില്‍ പോയിരുന്ന കാലത്ത് നമ്മളില്‍ മിക്കവര്‍ക്കും ഏറ്റവും മടി തോന്നിയിരുന്ന കാര്യം ‘സ്‌കൂളില്‍ പോക്ക്’ ആയിരിക്കാം. എന്നാല്‍ വിദ്യാഭ്യാസകാലം കഴിഞ്ഞ് വിവാഹിതരായി മക്കള്‍ സ്‌കൂളില്‍ പോകാന്‍ തുടങ്ങുമ്പോള്‍ ഏറ്റവും കൗതുകവും വീണ്ടും എന്തെങ്കിലും ചെയ്യാനും ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിലൊന്നും നിശ്ചയമായും സ്‌കൂളില്‍ പോക്ക് തന്നെയായിരിക്കും. യൂണിഫോമും ബാഗും പുസ്തകങ്ങളും ചോറുപാത്രവുമൊക്കെയായി വീണ്ടും ആ സ്‌കൂള്‍കാലം തിരിച്ചുവന്നിരുന്നെങ്കില്‍ എന്ന് മോഹമുണ്ടോ? എങ്കില്‍ നേരെ ജപ്പാന് പൊയ്‌ക്കൊള്ളുക. അവിടെ ടൂറിസത്തിന്റെ ഭാഗമായി മുതിര്‍ന്നവര്‍ക്ക് സ്‌കൂളിലേക്ക് പോകാന്‍ അവസരമുണ്ട്. വിദേശികളെ ലക്ഷ്യമിട്ടുള്ള വിനോദസഞ്ചാര Read More…
പുകവലിയോ മദ്യപാനമോയില്ല, ചെറിയ പ്രായം പ്രശ്നം; ബെംഗളൂരുവില്‍ വാടകവീട് ലഭിക്കാനുള്ള ബുദ്ധിമുട്ട് വിവരിച്ച് യുവതി
ഇന്ത്യയുടെ നഗരപ്രദേശത്ത് വാടകയ്ക്ക് വീട് ലഭിക്കാനായി വളരെ ബുദ്ധിമുട്ടാണ്. ഇത്തരത്തിലുള്ള കഷ്ടപ്പാടുകള്‍ പലവരും വിവരിക്കാറുണ്ട് .ജോലിയുടെ സ്റ്റാറ്റസ് , ജീവിത പശ്ചാത്തലം, ജീവിത ശൈലി തുടങ്ങിയവ വീട് തരാനുള്ള തടസ്സമായി ഉടമസ്ഥര്‍ എടുത്ത് കാട്ടാറുണ്ട്. വീടുകളുടെ ഡിമാന്‍ഡ് കൂടുന്നതിന് അനുസരിച്ച് മാനദണ്ഡങ്ങളുടെ എണ്ണവും കൂടും. ഒരു തരത്തിലുള്ള ദുശീലങ്ങളും ഇല്ലാതെയിരുന്നിട്ടും ബെംഗളൂരു നഗരത്തില്‍ ഒരു വീട് ലഭിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഒരു യുവതി . അവര്‍ പങ്കുവച്ച പോസ്റ്റാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. നൈന എന്ന 20കാരിയാണ് പോസ്റ്റ് Read More…
സച്ചിന്‍ 10വര്‍ഷംകാണ്ട് നേടിയത് തന്റെ നാലാം ഇന്നിംഗ്സില്‍ നേടിയ വിനോദ് കാംബ്ലി
ന്യൂഡല്‍ഹി: ഇതിഹാസ പരിശീലകന്‍ രമാകാന്ത് അച്രേക്കറുടെ മാര്‍ഗനിര്‍ദേശപ്രകാരം വളര്‍ന്ന പ്രതിഭകളായ വിനോദ് കാംബ്ലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും അസാധാരണ ബാറ്റ്സ്മാന്‍മാരായി, പക്ഷേ അവരുടെ കരിയര്‍ വ്യത്യസ്തമായ വഴികളിലൂടെയാണ് സഞ്ചരിച്ചത്. 100 അന്താരാഷ്ട്ര സെഞ്ചുറികളുടെ റെക്കോര്‍ഡ് തകര്‍ത്ത് ‘ക്രിക്കറ്റ് ദൈവം’ എന്ന പദവി നേടിയ സച്ചിന്‍ ക്രിക്കറ്റിലെ അനശ്വരതയിലേക്ക് ഉയര്‍ന്നപ്പോള്‍, കാംബ്ലിയുടെ കരിയര്‍ വഴിയിലെവിടെയോ വീണുടഞ്ഞു. മൈതാനത്തിനകത്തും പുറത്തും വിവാദങ്ങളോടും വ്യക്തിപരമായ വെല്ലുവിളികളോടും പൊരുതിനിന്ന കാംബ്ലിയുടെ യാത്ര ഒരിക്കല്‍പ്പോലും പലരും പ്രതീക്ഷിച്ചിരുന്ന ഉയരങ്ങളിലെത്തിയില്ല. വിനോദ് കാംബ്ലിയുടെ ആരോഗ്യനില വഷളായ വിവരം Read More…
ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചുലക്ഷം റണ്‍സ്; 147 വര്‍ഷത്തെ ചരിത്രത്തില്‍ റെക്കോഡുമായി ഇംഗ്‌ളണ്ട്
ന്യൂസിലന്‍ഡിനെതിരായ ബേസിന്‍ റിസര്‍വില്‍ ശനിയാഴ്ച നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ 5,00,000 റണ്‍സ് മറികടക്കുന്ന ആദ്യ ടീമായി. ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഇംഗ്‌ളണ്ട് ഈ നേട്ടം കൈവരിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 280 റണ്‍സിന് പുറത്തായ അവര്‍ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിംഗ്‌സില്‍ 125 റണ്‍സിന് പുറത്താക്കി. ശേഷം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയപ്പോഴാണ് ഈ നാഴികക്കല്ല്് പിറന്നത്. ഒന്നാം ഇന്നിംഗ്സിലെ Read More…
അല്ലു അര്‍ജുന് പകരം പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് ഈ നടനായിരുന്നു; താരം പിന്മാറാന്‍ കാരണം
ആരാധകരുടെ നീണ്ട കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ പുഷ്പ 2 തിയേറ്ററുകളില്‍ എത്തിയിരിയ്ക്കുകയാണ്. 2021-ല്‍ റിലീസായ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമാണ് പുഷ്പ 2. അല്ലു അര്‍ജുന്റെ ഏറെ പ്രതീക്ഷയുള്ള ചിത്രം കൂടിയാണ് ഇത്. രണ്ടാം ഭാഗത്തില്‍ അല്ലു അര്‍ജുനോടൊപ്പം രശ്മിക മന്ദാന, ഫഹദ് ഫാസില്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നത്. എന്നാല്‍ പുഷ്പയില്‍ അഭിനയിക്കേണ്ടിയിരുന്നത് അല്ലു അര്‍ജുന് പകരം മറ്റൊരു പ്രമുഖ നടനായിരുന്നു. വര്‍ഷങ്ങളായി നിരവധി ഹിറ്റുകള്‍ ആരാധകര്‍ക്ക് സമ്മാനിച്ച തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ താരം Read More…
ഒരു ഹാന്‍ഡ്ബാഗ് ഉണ്ടാക്കിയ ഭൂകമ്പം… ദക്ഷിണകൊറിയയില്‍ രാഷ്ട്രീയ കൊടുങ്കാറ്റ്
രണ്ടുവര്‍ഷം മുമ്പ് വാങ്ങിയ ഒരു ഡിയോര്‍ ഹാന്‍ഡ്ബാഗിനെ ചൊല്ലി ദക്ഷിണകൊറിയയില്‍ വന്‍ രാഷ്ട്രീയ കോളിളക്കം. 2022 ല്‍ വാങ്ങുകയതും 2023 നവംബറില്‍ അത് ശ്രദ്ധേയമാകുകയും ചെയ്ത ബാഗ് ഈ വര്‍ഷം ഒരു രാഷ്ട്രീയ കൊടുങ്കാറ്റായി മാറുകയും ചെയ്തു. തന്റെ ഇംപീച്ച്മെന്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, ദക്ഷിണ കൊറിയന്‍ പ്രസിഡന്റിന്റെ ഭാര്യയും പ്രഥമ വനിതയുമായ കിം കിയോണ്‍ ഹീക്ക് വാങ്ങിയ ഡിയോര്‍ ബാഗാണ് കോളിളക്കമുണ്ടാക്കുന്നത്. പ്രസിഡന്റ് യൂന്‍ സുക് യോള്‍ തന്റെ രാഷ്ട്രീയ ജീവിതം രക്ഷിക്കാന്‍ വിവാദപരമായ സൈനിക നിയമം ചുമത്തുന്നതുള്‍പ്പെടെയുള്ള Read More…
ഡോക്ടര്‍ വിധിച്ചത് രണ്ട് വര്‍ഷം; HIV ബാധിച്ച് നൂറി ജീവിച്ചത് 36 വര്‍ഷം, അനവധി കുട്ടികള്‍ക്ക് കൈത്താങ്ങായി ട്രാന്‍സ് വനിത
ഇന്ത്യയിലെ രണ്ടാമത്തെ എച്ച് ഐ വി രോഗബാധിതയായ വ്യക്തി ഇന്ന് ഒരുപാട് എച്ച് ഐ വി രോഗബാധിതരായ കുഞ്ഞുമക്കള്‍ക്ക് താങ്ങും തണലുമാണ്. പറഞ്ഞ് വരുന്നത് നൂറി സലിമിനെ പറ്റിയാണ്. ജനിച്ചത് നൂര്‍ മുഹമ്മദായിട്ടാണെങ്കിലും വളര്‍ന്നത് മുഴുവന്‍ തന്നിലെ സ്ത്രീത്വത്തെ അംഗീകരിച്ചുകൊണ്ടാണ്. ജനിച്ചത് തമിഴ്നാട്ടിലെ രാമനാഥപുരത്താണ്. ഇന്ന് ട്രാന്‍സ് വുമണ്‍ നൂറി തന്നെപ്പോലെ കഷ്ടത നേരിടുന്നവര്‍ക്ക് ഒരു കൈതാങ്ങാണ്. പതിമൂന്നാം വയസ്സില്‍ നൂറി നാടുവിട്ടു. മുംബൈയിലെത്തിയ അവര്‍ ഒരു നേരത്തെ ഭക്ഷണത്തിനായി ലൈംഗിക തൊഴിലാളിയായി. അതിന്റെ ഫലമായി അവര്‍ക്ക് Read More…
വെറും ഒരേയൊരു മിനിട്ട് ; ഒരു മിനിട്ടില്‍ ചെയ്യാന്‍ ഒരുപാട് കാര്യങ്ങള്‍
ഒരു മിനിട്ട്, ആ സമയത്തെ വെറുതെ പുച്ഛിക്കരുത്. ഒരു മിനിട്ടില്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യാം. 60 സെക്കന്‍ഡുകള്‍ ഉള്ള ഒരു മിനിട്ട് നിങ്ങളുടെ ജീവിതത്തെ ചിലപ്പോള്‍ മാറ്റി മറിച്ചേക്കാം. അമേരിക്കന്‍ മാനേജ്മെന്റ് ഗുരുവും ”ദി വണ്‍ മിനുട്ട് മാനേജര്‍” എന്ന ബുക്കിന്റെ ഗ്രന്ഥകര്‍ത്താവുമായ കെന്‍ ബ്ലാച്ചാര്‍ഡ് ഒരു മിനുട്ടില്‍ നമ്മള്‍ക്ക് നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്നു. ഒരു മിനുട്ടില്‍ ചെയ്യാന്‍ സാധിക്കുമെന്ന് പറയുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് ഒന്നു നോക്കാം… ഒരു മിനുട്ടില്‍ ഭക്ഷണം തയാറാക്കാം ഒരു Read More…














