നവജാതശിശു ജനിക്കുമ്പോള്‍ സുന്ദരിയായി കാണപ്പെടാന്‍ മാതാവ് ലേബര്‍ റൂമില്‍ മേക്കപ്പ് ധരിച്ചതിന് വിമര്‍ശനം. പ്രസവ വേദനയിലും ഫൗണ്ടേഷനും ലിപ് ഗ്ലോസും ഉപയോഗിച്ച മാതാവ് ഇതെല്ലാം സ്വയം വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്തത് ഓണ്‍ലൈന്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായി. വടക്കന്‍ ചൈനയിലെ ഷാങ്സി പ്രവിശ്യയിലെ തായ്യുവാനില്‍ നിന്നുള്ള ജിയ എന്ന കുടുംബപ്പേരുള്ള അമ്മ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്ത വീഡിയോ ട്രെന്‍ഡിംഗാവുകയും ഓണ്‍ലൈനില്‍ ചര്‍ച്ചയാകുകയുമാണ്. അടിയന്തിരമായി മേക്കപ്പ് ചെയ്യുന്നതിന് ഇടയില്‍ അവളുടെ പ്രസവവുമായി ബന്ധപ്പെട്ട അസ്വസ്ഥതകളും വീഡിയോയില്‍ കാണിക്കുന്നു. ഇടയ്ക്കിടെ ദീര്‍ഘമായി ശ്വാസമെടുക്കാന്‍ Read More…
9 ഇന്നിംഗ്സുകള്‍, എട്ടിലും പരാജയം ; കോഹ്ലിയെ ചതിക്കുന്നത് ഓഫ് സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍
ഓഫ്സ്റ്റംപിന് പുറത്ത് പിച്ച് ചെയ്യുന്ന പന്തുകള്‍ക്ക് എതിരേയുള്ള വിരാട്കോഹ്ലിയുടെ പരാജയം തുടരുകയാണ്. ഓസ്‌ട്രേലിയയില്‍ തന്റെ 9 ഇന്നിംഗ്‌സുകളില്‍ ഇത് എട്ടാം തവണയാണ് കോഹ്ലി സമാനമായ പുറത്താകലിന് കീഴടങ്ങുന്നത്. ശനിയാഴ്ച സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യ നാലാം ഇന്നിംഗ്‌സ് ലക്ഷ്യം വെച്ച് ബാറ്റിംഗിനിറങ്ങിയ കോഹ്ലി 12 പന്തില്‍ 6 റണ്‍സ് മാത്രം നേടിയ ശേഷം പുറത്തായി. പരമ്പരയിലെ കോഹ്ലിയുടെ മികവ് 5, 100*, 7, 11, 3, 36, 5, 17 എന്നിങ്ങനെയാണ്. ഒടുവിലത്തെ ഇന്നിംഗ്സാകട്ടെ ആറു റണ്‍സും. Read More…
കശ്മീരിലെ ‘തേനീച്ച റാണി’; തേന്‍ ബിസിനസില്‍ പുരുഷമേധാവിത്വത്തെ വെല്ലുവിളിച്ച് സാനിയ സെഹ്റ
സമൂഹം പിന്തുടരുന്ന പതിവുവഴികളുടെ ഭാരമില്ലാതെ സ്ത്രീകള്‍ നിശ്ചയദാര്‍ഡ്യത്തോടെ അവരുടെ അഭിനിവേശത്തെ പിന്തുടരുമ്പോള്‍ എന്തും നേടാനാകും. അതുകൊണ്ടാണ് കശ്മീരിലെ പച്ചപുതച്ച താഴ്വരകള്‍ക്ക് നടുവില്‍, ശ്രീനഗറിന്റെ പ്രാന്തപ്രദേശങ്ങളില്‍ നിന്നുള്ള 20 കാരിയായ സാനിയ സെഹ്റ ബിസിനസ് രംഗത്തെ പുരുഷമേധാവിത്വത്തെ വെല്ലുവിളിക്കുന്നത്. തേനീച്ച വളര്‍ത്തലിന്റെ മേഖലയില്‍ വിജയകരമായ ബിസിനസ്സ് അവര്‍ കെട്ടിപ്പടുത്തു. ശ്രീനഗറിലെ ബല്‍ഹാമ പ്രദേശത്ത് താമസിക്കുന്ന സാനിയ ചെറുപ്പം മുതലേ തേനീച്ച വളര്‍ത്തലില്‍ ഏര്‍പ്പെട്ടിരുന്നു. തേനീച്ചഫാമില്‍ പിതാവ് ജോലി ചെയ്യുന്നത് ശ്രദ്ധയോടെ നിരീക്ഷിച്ചാണ് അത് അവള്‍ പഠിച്ചെടുത്തത്. അവളുടെ പിതാവ് Read More…
ചെറിയ ചെറിയ വര്‍ക്ക്ഔട്ടുകളില്‍ തുടങ്ങാം; ഈ തെറ്റുകള്‍ നിങ്ങളുടെ ഹൃദയത്തെ അപകടത്തിലാക്കാം
ആരോഗ്യകാര്യങ്ങളില്‍ വളരെയധികം ശ്രദ്ധ പുലര്‍ത്തുന്നവരാണ് ഇന്ന് മിക്ക ആളുകളും. ഫിറ്റ്നസ് നിലനിര്‍ത്താന്‍ വ്യായാമവും ആരോഗ്യകരമായ ഭക്ഷണവും ഉണ്ടാകണം. ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ ജിമ്മില്‍ പോകുകയും വര്‍ക്കൗട്ട് ചെയ്യുകയും ചെയ്യുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാല്‍ ജിമ്മില്‍ പോകുന്നവര്‍ പുലര്‍ത്തുന്ന തെറ്റുകള്‍ പലപ്പോഴും ജീവന് തന്നെ അപകടം വരുത്താറുണ്ട്. തുടക്കത്തില്‍ ചെറിയ വര്‍ക്ക്ഔട്ട് ഒക്കെ ചെയ്ത് ശരീരത്തെ പാകപ്പെടുത്തി ക്രമമായി മാത്രമേ തീവ്രമായ വ്യായാമങ്ങള്‍ ചെയ്യാന്‍ പാടുള്ളൂ….
മുഖത്ത് തലയോട്ടിയുടെ ടാറ്റൂ ചെയ്തത് മുട്ടന്‍പണിയായി, ജീവിതം വഴിമുട്ടി, നീക്കം ചെയ്യാന്‍ യുവാവ്
വെറുതെ രസത്തിന് ചെയ്തു നോക്കിയ പണിയാണ്. പക്ഷേ ഇപ്പോള്‍ അത് ജീവിതത്തെ തന്നെ വഴിമുട്ടിക്കുന്ന ഒന്നായി മാറിയതോടെ തലയോട്ടിയുടെ ഡിസൈന്‍ മുഖത്ത് പച്ചകുത്തിയ യുവാവ് ഇപ്പോള്‍ മായ്ക്കാനൊരുങ്ങുന്നു. ചൈനയിലെ ലിയോണിംഗ് പ്രവിശ്യയില്‍ നിന്നുള്ള 24 കാരനായ സിയാവോലോംഗ് ആണ് സ്വന്തം രൂപംകൊണ്ട് ഗതികെട്ടത്. പച്ചകുത്തിനെ അപശകുനമായി കണ്ട് ആരും ജോലിക്കെടുക്കാന്‍ തയ്യാറാകാത്തതോടെ ടാറ്റൂ മുഴുവന്‍ നീക്കം ചെയ്യുന്ന വേദനാജനകമായ പ്രക്രിയയ്ക്ക് വിധേയനാകാന്‍ തീരുമാനിച്ചിരിക്കുകയാണ്. സാധാരണ ജീവിതത്തിലേക്ക് മടങ്ങാനുള്ള ആഗ്രഹവും അഗാധമായ ഖേദവും അദ്ദേഹം പ്രകടിപ്പിച്ചു. 2018 ലായിരുന്നു Read More…
അതിര്‍ത്തി കടന്നുള്ള പ്രണയം വീണ്ടും; പാകിസ്താനിലേക്ക് കടന്ന യുപികാരന്‍ അവിടെ അറസ്റ്റിലായി
അതിര്‍ത്തി കടന്നുള്ള ഓണ്‍ലൈന്‍ പ്രണയവും അതിന് ശേഷം അവരെ തേടി മറ്റൊരു രാജ്യത്തിലേക്കുള്ള വരവും പോക്കുമൊക്കെ ഇപ്പോള്‍ ഇന്ത്യയില്‍ പതിവ് വിഷയം പോലെയായിട്ടുണ്ട്. പക്ഷേ ഉത്തര്‍പ്രദേശിലെ ഒരു യുവാവിനെ ഇത് കൊണ്ടെത്തിച്ചത് പാകിസ്താനിലെ ജയിലിലാണ്. പ്രണയിനിയെ കാണാനായി അനധികൃതമായി അതിര്‍ത്തി കടന്ന യുപി യുവാവ് പാകിസ്താനില്‍ അറസ്റ്റിലായി. ഉത്തര്‍പ്രദേശിലെ അലിഗഢ് ജില്ലയില്‍ നിന്നുള്ള ഇയാള്‍ ഫേസ്ബുക്കിലൂടെ സൗഹൃദം സ്ഥാപിക്കുകയും പ്രണയിക്കുകയും ചെയ്തത് പാകിസ്താന്‍കാരിയെയാണ്. അവളെ കാണാന്‍ അനധികൃതമായി അതിര്‍ത്തി കടന്നതിന് പാകിസ്ഥാനില്‍ അറസ്റ്റിലായി. നഗ്ല ഖത്കാരി ഗ്രാമത്തില്‍ Read More…
ജെയിംസ്ബോണ്ടിന്റെ ‘സൃഷ്ടി’യില്‍ തര്‍ക്കം; ആമസോണും ബ്രോക്കോളിയും തമ്മില്‍ കിടമത്സരം
ലോകത്തെ ഏറ്റവും ആകര്‍ഷണീയനും സുന്ദരനും അതേസമയം അപകടകാരിയുമായ ചാരന്‍ ജെയിംസ്ബോണ്ട് 007 നെ സ്വന്തമാക്കാന്‍ അണിയറയില്‍ വന്‍ മത്സരം. ലോകത്തുടനീളമുള്ള ആരാധകര്‍ അടുത്ത ബോണ്ട് ചിത്രത്തിനായി കാത്തിരിക്കുമ്പോള്‍ സിനിമാ പരമ്പരകളുടെയും പുസ്തകങ്ങളുടെയും അവകാശം സ്വന്തമാക്കിയ ആമസോണും കഥാപാത്രത്തിന്റെയും കഥയുടെയും സൃഷ്ടിപരമായ നിയന്ത്രണം കൈവശമുള്ള ബ്രൊക്കോളി കുടുംബവും തമ്മിലാണ് പോര് നടക്കുന്നത്. വാള്‍സ്ട്രീറ്റ് ജേര്‍ണലില്‍ നിന്നുള്ള പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, ബാര്‍ബറ ബ്രോക്കോളിയും ആമസോണും തമ്മില്‍ കടുത്ത കിടമത്സരത്തിലാണ്. ബ്രോക്കോളി ബോണ്ടിന്റെ പ്രധാന നിര്‍മ്മാതാവും കഥാപാത്രത്തിന്റെ ചരിത്രത്തിലെ ഒരു Read More…
കൃഷ്ണമണികള്‍ രണ്ടു നിറത്തില്‍ ! സ്‌കൂളില്‍ അത്ഭുത താരമായി ഏഴുവയസ്സുകാരി
അപൂര്‍വ്വമായി ഇരു കൃഷ്ണമണികള്‍ വ്യത്യസ്തമായ അവസ്ഥയുള്ള ഏഴുവയസ്സുകാരി പെണ്‍കുട്ടി സോഷ്യല്‍മീഡിയയില്‍ ട്രെന്റിംഗാകുന്നു. ജന്മനായുള്ള ഹെറ്ററോക്രോമിയ എന്ന അപൂര്‍വ്വ അവസ്ഥ മൂലം ഒരു കണ്ണിലെ കൃഷ്ണമണിക്ക് ചാരനിറവും മറ്റേത് കറുപ്പു നിറവുമുള്ള സിസി എന്ന് വിളിപ്പേരുള്ള പെണ്‍കുട്ടിയാണ് ശ്രദ്ധേയയാകുന്നത്. കിഴക്കന്‍ ചൈനയിലെ ജിയാങ്‌സി പ്രവിശ്യയില്‍ താമസിക്കുന്ന ഈ ഏഴുവയസ്സുകാരി സ്‌കൂളില്‍ സഹപാഠികള്‍ക്കിടയില്‍ ആരാധനാപാത്രമായി മാറുന്നതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡായി. പെണ്‍കുട്ടിക്ക് ജനനം മുതല്‍ ഹെറ്ററോക്രോമിയ ബാധിച്ചിട്ടുണ്ടെന്ന് ജിമു ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്, മകളുടെ Read More…
അംബാനി കുടുംബം കുടിക്കുന്നത് ഈ പശുവിന്റെ പാൽ, ഹോൾസ്റ്റീൻ-ഫ്രീഷ്യൻ- കാശുകാരുടെ പശു
ഏറ്റവും സമീകൃതമായ ആഹാരമാണ് പാൽ. ധാരാളം കാൽസ്യവും പോഷകങ്ങളും പാലിൽ അടങ്ങിയിട്ടുണ്ട്. ശുദ്ധമായ പശുവിന്റെ പാല് കറന്ന് കുടിക്കുന്നവരും പാക്കറ്റ് പാല് കുടിക്കുന്ന ആളുകളും നമുക്ക് ചുറ്റിലുമുണ്ട്. എന്നാൽ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നൻ മുകേഷ് അംബാനിയും കുടുംബവും കുടിക്കുന്ന പാല് ഏത് പശുവിന്റേത് ആണെന്ന് അറിയാമോ? ഏറ്റവും ഉയർന്ന നിലവാരമുള്ള പാലെന്ന് അറിയപ്പെടുന്ന ഹോൾസ്റ്റീൻ-ഫ്രീഷ്യൻ ഇനം പശുവിൻ പാലാണ് അംബാനി കുടുംബം കുടിക്കുന്നത്. ഹോൾസ്റ്റീൻ-ഫ്രീസിയൻ പശുക്കൾ, നെതർലാൻഡിൽ നിന്നുള്ള പ്രീമിയം ഇനമാണ്. പ്രോട്ടീനുകൾ, മാക്രോ ന്യൂട്രിയൻ്റുകൾ, Read More…














